Month: October 2024
-
Kerala
സര്‍ക്കാര്‍ പരിപാടികളില്‍ ക്ഷണിച്ചില്ല; ചടങ്ങിലെത്തി സദസ്സിലിരുന്ന് ചാണ്ടി ഉമ്മന്റെ പ്രതിഷേധം
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നു സ്ഥലം എംഎല്‍എ ചാണ്ടി ഉമ്മനെ മാറ്റിനിര്‍ത്തുന്നു എന്ന പരാതി ഉയരുന്നതിനിടെ മണര്‍കാട് ഉപജില്ലാ കലോത്സവം ഉദ്ഘാടനത്തിലും ഭിന്നശേഷികലോത്സവത്തിന്റെ സമാപന യോഗത്തിലും ചാണ്ടി ഉമ്മനെ ക്ഷണിച്ചില്ല. ചടങ്ങിലെത്തി സദസ്സിലിരുന്നു സംഘാടകരെ ചാണ്ടി ഉമ്മന്‍ പ്രതിഷേധം അറിയിച്ചു. വെള്ളൂരില്‍ ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യത്തിലുള്ള പ്രതിഷേധവും പരാതിയും ചാണ്ടി ഉമ്മന്‍ അറിയിച്ചു. സ്ഥലം എംഎല്‍എയെ സര്‍ക്കാര്‍ പരിപാടികള്‍ക്കു വിളിക്കണമെന്നാണു ചട്ടമെന്നും വേണ്ട നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി ചാണ്ടി ഉമ്മന്‍ പറഞ്ഞു. മന്ത്രി വി.എന്‍.വാസവനും വേദിയില്‍ ഉണ്ടായിരുന്നു. മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉപജില്ലാ കലോത്സവ ഉദ്ഘാടനം, ഭിന്നശേഷി കലോത്സവ സമാപനം എന്നീ പരിപാടികളില്‍ ചാണ്ടി ഉമ്മനെ ക്ഷണിച്ചില്ല. രാവിലെ നടന്ന സമ്മേളനം മന്ത്രി വി.എന്‍.വാസവനാണ് ഉദ്ഘാടനം ചെയ്തത്. ഉച്ചയോടെ ചാണ്ടി ഉമ്മന്‍ ഉപജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിയിലെത്തി.പ്രതിഷേധ സൂചകമായി…
Read More » -
Crime
തുടര്‍ച്ചയായി കരഞ്ഞതില്‍ പ്രകോപിതയായി; നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ കുഞ്ഞിനെ അമ്മ എറിഞ്ഞുകൊന്നു
ഇടുക്കി: രണ്ടര മാസം മുമ്പ് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ അമ്മ കൊന്നതെന്നാണ് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മയേയും കൊലപാതകം മറയ്ക്കാന്‍ ശ്രമിച്ച മുത്തച്ഛനേയും മുത്തശ്ശിയേയും ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ പുത്തന്‍പുരക്കല്‍ ചിഞ്ചു(27), ചിഞ്ചുവിന്റെ അച്ഛന്‍ ശലോമോന്‍(64), അമ്മ ഫിലോമിന( ജാന്‍സി,56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി കരഞ്ഞതിന്റെ ദേഷ്യത്തില്‍ 59 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ് പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ നാലോടെ ചിഞ്ചുവിന്റെ അമ്മ ഫിലോമിനയേയും കുഞ്ഞിനേയും കാണാതായെന്നായിരുന്ന ശലോമോന്‍ അന്ന് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഉടുമ്പന്‍ചോലപൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ രാവിലെ എട്ടോടെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ മാറി തോട്ടുവക്കത്ത് ഏലത്തോട്ടത്തില്‍ നവജാത ശിശുവിനെ മരിച്ച നിലയിലും ഫിലോമിനയെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.…
Read More » -
India
ബലാത്സംഗ ഭീഷണിമുഴക്കിയ ബിജെപി നേതാവിന്റെ മുഖത്തടിച്ചു; മഹിളാ കോണ്‍ഗ്രസ് നേതാവിനെ യുപി പൊലീസ് വേട്ടയാടുന്നുവെന്ന് പരാതി
ന്യൂഡല്‍ഹി: ബലാത്സംഗ ഭീഷണിമുഴക്കിയ ബിജെപി നേതാവിന്റെ മുഖത്തടിച്ച മഹിളാ കോണ്‍ഗ്രസ് നേതാവിനെ യുപി പൊലീസ് വേട്ടയാടുന്നുവെന്ന് പരാതി. മഹിളാ കോണ്‍ഗ്രസ് നേതാവായി രോഷ്നി ജയ്സ്വാളാണ് ബിജെപി നേതാവായ രാജേഷ് സിങ്ങിനെ വീട്ടില്‍കയറി അടിച്ചത്. നാല് വര്‍ഷത്തോളമായി രാജേഷ് സിങ് ഭീഷണി മുഴക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷ അല്‍കാ ലംബ ആരോപിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി കൂട്ട ബലാത്സംഗത്തിനിരയായി. ബിജെപി നേതാക്കളായിരുന്നു കേസിലെ പ്രതികള്‍. അവരെ വെറുതെ വിട്ടതിനെതിരെ ശബ്ദമുയര്‍ത്തിയതാണ് രോഷ്നി ചെയ്ത തെറ്റ്. ഉത്തര്‍പ്രദേശിലെ മുഴുവന്‍ സ്ത്രീകളുടെയും ശബ്ദമായാണ് രോഷ്നി സംസാരിച്ചത്. അതിന്റെ പ്രത്യാഘാതങ്ങളാണ് അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അല്‍കാ ലംബ പറഞ്ഞു. രാജേഷ് സിങ്ങിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പരിശോധിച്ചാല്‍ സ്ത്രീകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയതിന്റെ പൂര്‍ണമായ തെളിവുകള്‍ കിട്ടും. കഴിഞ്ഞ നാല് വര്‍ഷമായി രാജേഷ് സിങ് തുടര്‍ച്ചയായി രോഷ്നിയെ ഭീഷണിപ്പെടുത്തുകയാണ്. ജില്ലാ മജിസ്ട്രേറ്റിന് പരാതി കൊടുത്തിട്ട് പോലും നടപടിയൊന്നുമുണ്ടായില്ല. സഹികെട്ടാണ് ഭര്‍ത്താവിനെയും സഹോദരനേയും കൂട്ടി രാജേഷ് സിങ്ങിന്റെ…
Read More » -
Kerala
ദിവ്യയ്ക്ക് തിരിച്ചടി; മുന്‍കൂര്‍ ജാമ്യമില്ല, ആഗ്രഹിച്ച വിധിയെന്ന് നവീന്റെ കുടുംബം
കണ്ണൂര്‍: അഡിഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് (എഡിഎം) കെ.നവീന്‍ബാബുവിന്റെ മരണത്തെത്തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേര്‍ക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നല്‍കാം. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഉടന്‍ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാല്‍, അറസ്റ്റിനു മുന്‍പ് ദിവ്യയ്ക്കു മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങുകയുമാകാം.
Read More » -
Kerala
മുഖ്യപരീക്ഷയ്ക്ക് 100 വീതം മാര്‍ക്കുള്ള രണ്ട് പേപ്പര്‍; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറില്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ് സി യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ്, പിഎസ് സി, നിയമസഭ, അഡ്വക്കറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, വിജിലന്‍സ് ട്രൈബ്യൂണല്‍, സ്പെഷല്‍ ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്, ഓഡിറ്റര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം ഡിസംബറില്‍ പ്രസിദ്ധീകരിക്കും. വിശദ സിലബസും സ്‌കീമും വിജ്ഞാപനത്തോടൊപ്പം ഇറക്കും. മുഖ്യപരീക്ഷ, അഭിമുഖം എന്നിവയ്ക്ക് ശേഷമാകും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. അപേക്ഷകര്‍ക്ക് ബിരുദതല പ്രാഥമിക പൊതുപരീക്ഷ നടത്തി അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കും. അതിലുള്ളവര്‍ക്കാണ് മുഖ്യപരീക്ഷയെഴുതാന്‍ അര്‍ഹത. മുഖ്യപരീക്ഷയ്ക്ക് 100 വീതം മാര്‍ക്കുള്ള രണ്ട് പേപ്പറുകള്‍ ഉണ്ടായിരിക്കും. നിലവിലെ റാങ്ക്പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന്റെ അടുത്ത ദിവസം പുതിയത് പ്രസിദ്ധീകരിക്കുന്നവിധത്തിലാണ് സമയക്രമം കമ്മീഷന്‍ യോഗം അംഗീകരിച്ചത്.
Read More » -
India
ബിജെപി നേതാക്കളെ സഖ്യകക്ഷികളുടെ സ്ഥാനാര്‍ഥികളാക്കി; വിന്‍ വിന്‍ ഫോര്‍മുലയുമായി അമിത് ഷാ
മുംബൈ: കലുഷിതമായ മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്ത്രപരമായ നീക്കവുമായി ബിജെപി. സഖ്യകക്ഷികളായ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്കും സ്ഥാനാര്‍ഥികളായി ബിജെപി സ്വന്തം നേതാക്കളെ വിട്ടുകൊടുത്തിരിക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ രൂപംകൊണ്ട ഒരു ‘വിന്‍ വിന്‍’ ഫോര്‍മുലയുടെ ഭാഗമാണ് ബിജെപിയുടെ ഈ നീക്കമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ അവരുടെ ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്ന ധാരണയോടെയാണ് സഖ്യകക്ഷികള്‍ക്ക് ബിജെപി കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുത്തിരിക്കുന്നത്. ഏക്നാഥ് ഷിന്‍ഡേയുടെ ശിവസേന തിങ്കളാഴ്ച പുറത്തുവിട്ട 13 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ബിജെപി വാക്താവായിട്ടുള്ള ഷൈന എന്‍സിയും ഇടംപിടിച്ചിട്ടുണ്ട്. മുംബാദേവി മണ്ഡലത്തിലാണ് അവര്‍ ശിവസേന ടിക്കറ്റില്‍ മത്സരിക്കുക. ഷൈന മാത്രമല്ല, ഇത്തരത്തില്‍ നിരവധി ബിജെപി നേതാക്കളെ എന്‍സിപിയിടേയും ശിവസേനയുടേയും സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ റാവു സാഹേബ് ദന്‍വേയുടെ മകള്‍ സഞ്ജന ജാദവ്, പാല്‍ഘറിലെ മുന്‍ എം.പി. രാജേന്ദ്ര ഗാവിത്…
Read More » -
Kerala
”നിന്നെ ഇനി ഈ സ്റ്റേഷനില്‍ വേണ്ട”… എസ്‌ഐയെ ഇന്‍സ്‌പെക്ടര്‍ തൂക്കിയെടുത്തു പുറത്തിട്ടു!
കൊച്ചി: കണ്ണമാലി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ സ്റ്റേഷന്‍ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ തൂക്കിയെടുത്തു സ്റ്റേഷനു പുറത്തിട്ടെന്നു പരാതി. തിങ്കളാഴ്ച രാവിലെയാണു സംഭവം. ഗ്രേഡ് എസ്‌ഐ ലീവ് എടുത്തതിനെ തുടര്‍ന്നുള്ള അനിഷ്ടമാണു വാക്കേറ്റത്തിലും കയ്യേറ്റത്തിലും എത്തിയത്. എസ്‌ഐ സന്തോഷിനെയാണ് എസ്എച്ച്ഒ സിജിന്‍ മാത്യു കായികമായി നേരിടാന്‍ ശ്രമിച്ചത്. അടുത്ത ബന്ധുവിന്റെ വിവാഹ നിശ്ചയത്തിനായി ഞായറാഴ്ച സന്തോഷ് മുന്‍കൂട്ടി അവധി ചോദിച്ചിരുന്നു. എസ്എച്ച്ഒ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഞായറാഴ്ച വിവാഹ നിശ്ചയവേദിയില്‍ നില്‍ക്കുമ്പോള്‍ സന്തോഷിനെ സ്റ്റേഷനില്‍നിന്നു വിളിച്ച് അവധി അനുവദിച്ചിട്ടില്ലെന്നും ഡ്യൂട്ടിക്കു ഹാജരാകാത്തതിനാല്‍ ആബ്‌സന്റ് മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. തിങ്കളാഴ്ച രാവിലെ സന്തോഷ് ഡ്യൂട്ടിക്കു ഹാജരായപ്പോള്‍ ഷട്ടില്‍ കളി കഴിഞ്ഞെത്തിയ എസ്എച്ച്ഒ മഫ്തിയില്‍ സ്റ്റേഷനിലുണ്ടായിരുന്നു. തുടര്‍ന്നു മോശമായി സംസാരിച്ച ശേഷം ‘നിന്നെ ഇനി ഈ സ്റ്റേഷനില്‍ വേണ്ട’ എന്നു പറഞ്ഞു സന്തോഷിന്റെ തോളില്‍ പിടിച്ചുയര്‍ത്തി സ്റ്റേഷന്‍ കോംപൗണ്ടിനു പുറത്താക്കിയെന്നാണു പരാതി. പൊലീസുകാരും നാട്ടുകാരും ഉള്‍പ്പെടെ കണ്ടു നില്‍ക്കുമ്പോഴായിരുന്നു എസ്എച്ച്ഒയുടെ പ്രകടനം. സന്തോഷ്,…
Read More » -
Kerala
നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചു; 154 പേർക്ക് പൊള്ളലേറ്റു, 8 പേരുടെ നില ഗുരുതരം
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. സംഭവത്തില്‍ 154 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 8 പേരുടെ നില അതീവ ഗുരുതരമാണ്. രാത്രി പന്ത്രണ്ടര മണിയോടെയാണ് സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി, പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയും ചെയ്തു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് വിരിച്ച കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു. വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്. വസ്ത്രങ്ങളും കത്തിപ്പോയി. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊന്നാണിത് പരിക്കേറ്റവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇതിനിടെ സംഭവത്തില്‍ പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെ എന്ന് ആരോപണം. വെടിക്കെട്ട് നടത്തിയ സ്ഥലവും…
Read More » -
Crime
സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു രക്ഷനേടാന്‍ വിദേശത്തേക്ക് ഭര്‍ത്താവ് പോയത് അടുത്തിടെ; റീല്‍സ് താരം കൊണ്ടു നടന്നത് ഒന്നര ലക്ഷത്തിന്റെ മൊബൈല്‍; അടിച്ചു പൊളിക്കാന്‍ സ്വര്‍ണ്ണ മോഷണം…
കൊല്ലം: പതിനേഴ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം അറസ്റ്റിലാകുന്നത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങളില്‍. ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്ന് മോഷണം നടത്തിയ ഇന്‍സ്റ്റഗ്രാം താരം കൂടിയായ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. സെപ്റ്റംബറില്‍ മുബീനയുടെ ഭര്‍തൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ നിന്ന് ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന്‍ വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവ കാണാതായിരുന്നു. എന്നാല്‍ സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിഞ്ഞത് ഒക്ടോബര്‍ പത്തിനായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണത്തില്‍ മുബീനയെ സംശയിക്കുന്നതായും മുനീറ പോലീസിനോട് പറഞ്ഞിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനില്‍ തന്നെ നല്‍കിയിരുന്നു. ആ പരാതിയിലും മുബീനയെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ…
Read More » -
Crime
യുവാവിന്റെ പീഡന പരാതിയില്‍ രഞ്ജിത്തിനെതിരെ ബംഗളൂരു പോലീസ് കേസെടുത്തു; രണ്ടു ദിവസത്തിനകം മൊഴിയെടുക്കും
ബംഗളൂരു: കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. ബംഗളുരു ദേവനഹള്ളി പോലീസാണ് കേസെടുത്തത്. അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കസബ പോലീസാണ് കേസ് ബംഗളുരു പോലീസിന് കൈമാറിയത്. പരാതിക്കാരനായ യുവാവിനെയും രഞ്ജിത്തിനെയും രണ്ടു ദിവസത്തിനകം പോലീസ് മൊഴിയെടുക്കാന്‍ വിളിപ്പിക്കും. 2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട്…
Read More »