Month: October 2024
-
Crime
ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ 500 ന്റെ നോട്ടുകളുമായെത്തി; സംശയം തോന്നി അധികൃതര്‍ പോലീസില്‍ അറിയിച്ചു; വ്യാജ നോട്ടുകളുമായി ലോട്ടറി വില്‍പനക്കാരന്‍ പിടിയില്‍
എറണാകുളം: കുന്നുകര സഹകരണ ബാങ്കില്‍ വ്യാജ നോട്ട് കൈമാറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായത് ലോട്ടറി വില്‍പനക്കാരന്‍. സംഭവത്തില്‍ വയല്‍കര പ്ലാശ്ശേരി വീട്ടില്‍ ശ്രീനാഥ് (32) ആണ് അറസ്റ്റിലായത്. ബാങ്ക് അധികൃതരുടെ പരാതിയില്‍ ചെങ്ങമനാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. കുന്നുകരയിലുള്ള സഹകരണ ബാങ്കില്‍ പ്രതിക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. ഈ അക്കൗണ്ടിലേക്ക് 500ന്റെ 11 വ്യാജ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഏല്‍പിച്ച ശേഷം ഇയാള്‍ മടങ്ങി. എന്നാല്‍ ലഭിച്ച നോട്ടുകളില്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ ചെങ്ങമനാട് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ സോണി മത്തായിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പോലീസ് ഇയാളെ ഗോതുരുത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കൂടാതെ നോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ലോട്ടറി വില്‍പനക്കിടെ നോട്ടുകള്‍ റോഡരികിലെ പുല്ലില്‍ നിന്ന് കിട്ടിയതാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Read More » -
Kerala
പി.എം ആര്‍ഷോയെ പുറത്താക്കുമെന്ന് മഹാരാജാസ്; മാതാപിതാക്കള്‍ക്ക് നോട്ടീസ് നല്‍കി പ്രിന്‍സിപ്പല്‍; മുഴുവന്‍ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷന്‍ എങ്ങനെ എന്നതില്‍ ആശയക്കുഴപ്പം
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പുറത്തേക്ക്. ആര്‍ക്കിയോളജി ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. എന്നാല്‍ ദീര്‍ഘനാളായി ആര്‍ഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതര്‍ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ് കോളേജ് അധികൃതര്‍. ആര്‍ഷോയുടെ മാതാപിതാക്കള്‍ക്കാണ് പ്രിന്‍സിപ്പല്‍ നോട്ടീസ് നല്‍കിയത്. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ആര്‍ഷോ രംഗത്തെത്തി. കോളേജില്‍ നിന്ന് പുറത്തുപോവുകയാണെന്ന് ആര്‍ഷോ പ്രതികരിച്ചു. ആറാം സെമസ്റ്ററിന് ശേഷമുളള എക്സിറ്റ് ഓപ്ഷന്‍ എടുക്കുകയാണെന്ന് ആര്‍ഷോ കോളജിനെ അറിയിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ കോളേജധികൃതര്‍ സര്‍വകലാശാലയോട് അഭിപ്രായം തേടിയിട്ടുണ്ട്. മുഴുവന്‍ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷന്‍ നല്‍കുന്നത് എങ്ങനെയാണ് എന്ന ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. എക്സിറ്റ് പോള്‍ ഒപ്ഷനെടുത്താലും ആര്‍ഷോയെ ബിരുദം നല്‍കി പറഞ്ഞയക്കാനാവില്ല. ഇക്കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. സാധാരണ ഗതിയില്‍ എക്സിറ്റ് പോള്‍ ഒപ്ഷനെടുക്കണമെങ്കില്‍ ആറു സെമസ്റ്ററുകളിലെ മുഴുവന്‍ പരീക്ഷകളും പാസാവുകയും കൃത്യമായി അറ്റന്‍ഡന്‍്സും വേണമെന്നാണ് സര്‍വ്വകലാശാല ചട്ടം. ഈ സാഹചര്യത്തിലാണ്…
Read More » -
Kerala
രോഗിയായ മൂന്ന് വയസുകാരിക്കായി വാങ്ങിയ എസി കേടായി, സര്‍വീസ് നിഷേധിച്ച് കമ്പനി; 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
കൊച്ചി: മൂന്നു വയസ്സുള്ള മകളുടെ രോഗാവസ്ഥയെ ഉഷ്ണകാലത്ത് അതിജീവിക്കാനായി എസി വാങ്ങിയ പിതാവിന് വില്‍പ്പനാനന്തര സേവനം നിഷേധിച്ച എതിര്‍കക്ഷികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എസിയുടെ വിലയായ 34,500 രൂപ, 30,000 രൂപ നഷ്ടപരിഹാരം, പതിനായിരം രൂപ കോടതി ചെലവ് എന്നിവ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് കോടതി വിധി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ആര്‍ അജിത് കുമാര്‍, എല്‍ജി ഇലക്ട്രോണിക്സ്, ബിസ്മി ഹോം അപ്ലൈന്‍സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് പരാതി സമര്‍പ്പിച്ചത്. നേവല്‍ ബേസ് ജീവനക്കാരനായ പരാതിക്കാരന്‍ ഒന്നര ടണ്ണിന്റെ ഇന്‍വര്‍ട്ടര്‍ എസി 34,500 രൂപയ്ക്ക് ഡീലറില്‍ നിന്നുമാണ് വാങ്ങിയത്. മൂന്ന് വയസ്സുള്ള മകള്‍ക്ക് ത്വക്ക് രോഗം ഉള്ളതിനാല്‍ തണുപ്പ് നിലനിര്‍ത്തുന്നതിനും ഉഷ്ണ കാലത്തെ അതിജീവിക്കുന്നതിനും വേണ്ടിയാണ് എസി വാങ്ങിയത്. നാല് ദിവസം കഴിഞ്ഞപ്പോഴേക്കും അത് പ്രവര്‍ത്തനരഹിതമായി. എസിയുടെ ഇലക്ട്രിക് പാനല്‍ ബോര്‍ഡ് തകരാറിലായി. എന്നാല്‍ അത് വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ റിപ്പയര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും…
Read More » -
Kerala
കൊച്ചിയില്‍ ലോഫ്‌ലോര്‍ ബസില്‍ തീപിടിത്തം; ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു, സീറ്റുകള്‍ കത്തിനശിച്ചു
കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി എസി ലോഫ്‌ലോര്‍ ബസ് കത്തിനശിച്ചു. എറണാകുളം ചിറ്റൂരിനടുത്ത് ഇയ്യാട്ടുമുക്ക് ജംക്ഷനില്‍ ഇന്ന് മൂന്നു മണിയോടെയാണ് സംഭവം. എറണാകുളത്തുനിന്നു തൊടുപുഴയിലേക്ക് പോവുകയായിരുന്നു ബസ്. അഗ്‌നിശമന സേനയെത്തി തീയണച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സാങ്കേതിക തകരാറാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്. ബസിന്റെ അപകടമുന്നറിയിപ്പ് സംവിധാനത്തില്‍നിന്നു അലാം ലഭിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. 21ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെയെല്ലാം ഉടനടി പുറത്തിറക്കി. പിന്നാലെ ബസിന്റെ പിന്നില്‍നിന്നു തീയും പുകയും ഉയര്‍ന്നു. തീപിടിത്തത്തില്‍ ബസിന്റെ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു. പിന്നിലെ സീറ്റുകളും കത്തി നശിച്ചിട്ടുണ്ട്. ബസിലുണ്ടായിരുന്നതും സമീപത്തെ കടകളിലും മറ്റുമുണ്ടായിരുന്ന അഗ്‌നിശമന യന്ത്രങ്ങള്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ബസ് ജീവനക്കാരും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.
Read More » -
Kerala
ഓഫീസിലെത്തി ദേഹത്ത് പെട്രോളൊഴിച്ചു; എറണാകുളം കളക്ടറേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം
എറണാകുളം: കാക്കനാട് കളക്ടറേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം. പള്ളുരുത്തി സ്വദേശിനി ഷീജയാണ് റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോളൊഴിച്ച യുവതിയെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് തടയുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു നാടകീയമായ സംഭവം. ഷീജയുടെ എന്‍ജിനിയറിങ് ലൈസന്‍സ് വിജിലന്‍സ് ശുപാര്‍ശപ്രകാരം റദ്ദാക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി ഓഫീസില്‍ എത്തിയപ്പോഴാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നേരത്തെ ഷീജയുടെ ലൈസന്‍സില്‍ പള്ളുരുത്തിയില്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന് പെര്‍മിറ്റെടുത്തിരുന്നു. പിന്നീട് പണിനടന്നപ്പോള്‍ ഈ കെട്ടിടം കൊമേഴ്‌സ്യല്‍ ബില്‍ഡിങ് ആക്കി മാറ്റി. ഇതിന് ഷീജ അനുവദിച്ചില്ല. തുടര്‍ന്ന് മറ്റൊരാളെ ഉപയോഗിച്ച് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വന്നതോടെ ഷീജയുടെ ലൈസന്‍സ് റദ്ദാക്കിയെന്നാണ് ആരോപണം. സംഭവത്തില്‍ തന്നെ കുടുക്കിയതാണെന്നും തനിക്ക് പങ്കില്ലാത്ത സംഭവത്തിലാണ് ലൈസന്‍സ് റദ്ദാക്കിയതെന്നുമാണ് ഷീജ ആരോപിക്കുന്നത്.
Read More » -
Crime
അഭിനയ സിംഹമേ! നാട്ടുകാര്‍ എത്തിയപ്പോള്‍ കട്ടിലില്‍ കിടന്ന ഗൃഹനാഥനെ വലിച്ച് താഴെയിട്ടു; സഹായിക്കുന്നതുപോലെ അഭിനയിച്ച് കള്ളന്‍ കടന്നു
മലപ്പുറം: പലകള്ളന്മാരെയും നാം കണ്ടിട്ടുണ്ട്. പിടിക്കപ്പെടുമെന്നായപ്പോള്‍ സിനിമാ താരങ്ങളെ വെല്ലുന്ന അഭിനയ പാടവം പുറത്തെടുത്ത് രക്ഷപ്പെട്ട കള്ളനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. മോഷണത്തിനായി വീട്ടില്‍ കയറിയ കള്ളന്‍, നാട്ടുകാര്‍ എത്തിയപ്പോള്‍ ഗൃഹനാഥനെ സഹായിക്കുന്നുവെന്നമട്ടില്‍ അഭിനയിച്ച് കടന്നു കളയുകയായിരുന്നു. പന്തല്ലൂര്‍ കൊളപ്പള്ളിയിലെ പാടശാല ഭാഗത്ത് സ്വാമി മുത്തു (86), ഭാര്യ ലക്ഷ്മി എന്നിവര്‍ താമസിക്കുന്ന വീട്ടിലാണ് രാത്രി കള്ളന്‍ കയറിയത്. മുന്‍ വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറി മോഷണം നടത്തുന്നത് കണ്ട് സ്വാമി മുത്തു ബഹളം വച്ചതോടെയാണ് സമീപത്തുള്ള നാട്ടുകാര്‍ വീട്ടിലെത്തിയത്. അതോടെ കള്ളന്റെ മട്ടുമാറി. നിലത്തു വീണ് കിടക്കുന്ന വയോധികനെ രക്ഷപ്പെടുത്തുന്നതായി അഭിനയിച്ച് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ബഹളം വച്ച വയോധികനെ കള്ളന്‍ തന്നെയാണ് കട്ടിലില്‍നിന്നു വലിച്ച് നിലത്തിട്ടത്. നാട്ടുകാരെത്തിയതോടെ നിലത്തുവീണ വയോധികനെ മടിയിലെടുത്ത് ശുശ്രൂഷിക്കുന്നതായി അഭിനയിച്ചു. കഴുത്തിനും ദേഹത്തും പരിക്കേറ്റ സ്വാമി മുത്തു പന്തല്ലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ ചന്ദ്രന്‍ (55) ആണ്…
Read More » -
Movie
മുടക്കുമുതല്‍ 45 കോടി, നേടിയത് 66,000 രൂപ! ആദ്യദിനം വിറ്റുപോയത് 293 ടിക്കറ്റ്; ഇങ്ങനെയുമൊരു ‘ദുരന്തചിത്രം’
മുംബൈ: അജയ് ബാലിന്റെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ത്രില്ലര്‍ ചിത്രമാണ് ‘ദി ലേഡി കില്ലര്‍’. അര്‍ജുന്‍ കപൂറും ഭൂമി പെട്നേക്കറുമാണു ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് ദുരന്തങ്ങളിലൊന്നായിരുന്നു ഈ അജയ് ബാല്‍ ചിത്രം. 45 കോടി രൂപ മുടക്കുമുതലുള്ള ‘ദി ലേഡി കില്ലര്‍’ തിയറ്ററില്‍നിന്ന് നേടിയത് വെറും 60,000 രൂപയാണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആ പരാജയത്തിന്റെ ആഴം വ്യക്തമാകും. 99.99 ശതമാനം നഷ്ടമാണ് സിനിമയ്ക്കുണ്ടായതെന്നാണു വിലയിരുത്തല്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളുടെ മുന്‍നിരയില്‍ തന്നെ വരും ‘ദി ലേഡി കില്ലര്‍’. 2023 നവംബര്‍ മൂന്നിനാണു ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തത്. തിയറ്ററില്‍ മാത്രമല്ല, അതിനു മുന്‍പും ഒരുപാട് ദുരന്തങ്ങള്‍ പിന്നിട്ടാണു ചിത്രം പ്രേക്ഷകരിലെത്തിയത്. 2022ല്‍ ആരംഭിച്ച ഷൂട്ടിങ് പലതവണ മുടങ്ങി. പല സീനുകളും മാറ്റി ഷൂട്ട് ചെയ്യേണ്ടിയും വന്നു. എല്ലാം പൂര്‍ത്തിയാക്കി തിയറ്ററിലെത്തുമ്പോഴേക്കും ചെലവ് 45 കോടി കടന്നിരുന്നു. എന്നാല്‍,…
Read More » -
Crime
വാക്കുതര്‍ക്കത്തിനൊടുവില്‍ കഴുത്തില്‍ ഇടിച്ച് ബോധം കെടുത്തി; മറവ് ചെയ്യാന്‍ ‘ദൃശ്യം മോഡല്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിനെ നടുക്കിയ കാണ്‍പുര്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ ജിം ട്രെയിനര്‍ വിമല്‍ സോണി കൊല്ലപ്പെട്ട ഏക്താ ഗുപ്തയുമായി രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം. മൃതദേഹം മറവ് ചെയ്യാന്‍ ‘ദൃശ്യം’ മോഡലാണ് പ്രതി സ്വീകരിച്ചത്. വിവാഹിതയായിരുന്ന ഏക്തയുമായി വിമലിന് ബന്ധമുണ്ടായിരുന്നു. ഇതിനിടെ വിമലിന്റെ വിവാഹം നിശ്ചയിച്ചു. ഇതില്‍ ഏക്ത അസ്വസ്ഥയായിരുന്നു. ഇതാണ് ഇരുവര്‍ക്കുമിടയിലുണ്ടായ വാക്കുതര്‍ക്കത്തിന് കാരണമായത്. ജിമ്മിലെത്തിയ ഏക്തയുമായി വിമല്‍ വിഷയം സംസാരിക്കാനായി കാറില്‍ പുറത്തുപോയി. സംസാരം വാക്കുതര്‍ക്കത്തിലെത്തുകയും മൂര്‍ച്ഛിക്കുകയും ചെയ്തപ്പോള്‍ വിമല്‍ ഏക്തയുടെ കഴുത്തില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഏക്ത ബോധരഹിതയായി. തുടര്‍ന്നാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയത്. ഏക്ത ജിമ്മിലെത്തുന്നതിന്റേയും വിമലുമായി പുറത്തേക്ക് പോകുന്നതിന്റേയും സി.സി. ടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഏക്തയെ കാണാതായതോടെ ഭര്‍ത്താവ് രാഹുല്‍ ഗുപ്ത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പുണെ, ആഗ്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. വിശദമായ അന്വേഷണത്തിനൊടുവില്‍ യുവതി അവസാനമായി…
Read More »