Month: October 2024

  • Crime

    ഉറക്കമില്ലാതായിട്ട് 45 ദിവസം! ജോലി സമ്മര്‍ദം മൂലം ബജാജ് ഫിനാന്‍സ് മാനേജര്‍ ജീവനൊടുക്കി

    ലക്‌നൗ: കടുത്ത ജോലി സമ്മര്‍ദവും മേലുദ്യോഗസ്ഥരുടെ പീഡനവും കാരണം ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ബജാജ് ഫിനാന്‍സ് ഏരിയ മാനേജരായ തരുണ്‍ സക്‌സേന (42) ആത്മഹത്യ ചെയ്തു. 45 ദിവസമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് 5 പേജുള്ള ആത്മഹത്യക്കുറിപ്പില്‍ തരുണ്‍ വെളിപ്പെടുത്തി. ബജാജ് ഫിനാന്‍സ് വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. നവാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹാറാണാ പ്രതാപ് നഗറിലെ വീട്ടിലാണ് തരുണിനെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ മേഘയെയും മക്കളായ യഥാര്‍ഥ്, പിഹു എന്നിവരെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. വായ്പകളുടെ തവണ (ഇഎംഐ) പിരിച്ചെടുക്കുന്ന ജോലിയാണ് തരുണ്‍ ചെയ്തിരുന്നത്. ഇവിടെ ഭൂരിഭാഗവും കര്‍ഷകരാണ്. കാര്‍ഷിക വിള നാശം മൂലം പലര്‍ക്കും വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ടാര്‍ഗറ്റ് തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിരിച്ചുവിടുമെന്ന ഭീഷണിയുണ്ടായിരുന്നതായി ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ പറയുന്നു. ‘ഞാന്‍ ഉറങ്ങിയിട്ട് 45 ദിവസമായി. ഭക്ഷണം കഴിക്കാന്‍ വയ്യാതായി. കടുത്ത സമ്മര്‍ദമാണ്. ടാര്‍ഗറ്റ് തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കാനാണ് മേലുദ്യോഗസ്ഥര്‍ പറയുന്നത്. എനിക്ക് ചിന്തിക്കാന്‍ പോലും…

    Read More »
  • Crime

    കൊച്ചിയില്‍ കാമുകനെതിരെ പരാതി നല്‍കിയ യുവതി മരിച്ചനിലയില്‍; മുങ്ങിയ വയനാട് സ്വദേശിയെ തപ്പി പൊലീസ്

    കൊച്ചി: കാമുകനെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സെന്‍ട്രല്‍ മാളിലെ ഹെല്‍ത്ത് ആന്‍ഡ് ഗ്ലോ എന്ന സ്ഥാപനത്തിലെ ജീവനക്കാരി തിരുവനന്തപുരം വലിയവേളി സഞ്ജയ്ഭവനില്‍ അനീഷ ജോര്‍ജ് (22) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇവര്‍ താമസിക്കുന്ന കലൂര്‍ ബാങ്ക് റോഡിലുള്ള വാടകവീടിന്റെ ടെറസിലെ റൂഫില്‍ തൂങ്ങിയനിലയിലായിരുന്നു. യുവതിയുടെ കാമുകനായ വയനാട് സ്വദേശിക്കായി എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രിയാണ് യുവതി വനിതാസ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. കാമുകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള പരാതിയില്‍ കേസെടുക്കേണ്ടെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 10ന് യുവാവിനോടും അനീഷയോടും സ്റ്റേഷനില്‍ ഹാജരാകാന്‍ വനിതാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ ഏഴരയോടെ അയല്‍വീട്ടുകാരാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. വീട്ടുടമ നോര്‍ത്ത് പൊലീസിനെ അറിയിച്ചു. നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം…

    Read More »
  • Crime

    വീട്ടമ്മയെ മരത്തില്‍കെട്ടിയിട്ട് ചുട്ടുകൊന്നത് അവിഹിതം ആരോപിച്ച്; മക്കളും മരുമകളും പിടിയില്‍

    അഗര്‍ത്തല: വീട്ടമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി കൊന്നത് അവിഹിത ബന്ധമാരോപിച്ച്. സംഭവത്തില്‍ ഇവരുടെ ആണ്‍മക്കളും മരുമകളും പോലീസ് പിടിയില്‍. ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയിലെ ചമ്പക്നഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 55 കാരിയായ മിനാട്ടി ആണ് കൊല്ലപ്പെട്ടത്. കുടുംബതര്‍ക്കമാണ് ക്രൂര കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മിനാട്ടിയുടെ മക്കളായ രണബിര്‍, ബിപ്ലബ്, രണബിറിന്റെ ഭാര്യ എന്നിവരാണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ മൂവരേയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം ചമ്പക്നഗറിലെ വീടിനു പിന്നിലെ മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം അഴിച്ചെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ആണ്‍മക്കളാണ് മിനാട്ടിക്കുള്ളത്. 2022ല്‍ ഭര്‍ത്താവ് മരിച്ച ഇവര്‍ ഇളയ മക്കള്‍ക്കൊപ്പം ചമ്പക്നഗറിലെ വീട്ടിലാണ് താമസം. മൂത്ത മകന്‍ അഗര്‍ത്തലയിലാണ് കഴിയുന്നത്. കൊല്ലപ്പെട്ട സ്ത്രീക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായി പ്രതികളായ ആണ്‍മക്കള്‍ സംശയിച്ചിരുന്നതായും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.  

    Read More »
  • Crime

    ആലപ്പുഴയിലും എടിഎം കവര്‍ച്ചാശ്രമം, അലാറം അടിച്ചതോടെ കള്ളന്‍ ഓടിരക്ഷപ്പെട്ടു

    ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടില്‍ എടിഎം കവര്‍ച്ചാ ശ്രമം. അലാറാം അടിച്ചതോടെ കള്ളന്‍ രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് സ്‌കൂട്ടറില്‍ എത്തിയ കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തൃശൂരിലെ എടിഎം കവര്‍ച്ചയുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം. എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. അര്‍ദ്ധരാത്രിയോടെയാണ് കള്ളന്‍ എത്തിയത്. കവര്‍ച്ചാശ്രമം തുടങ്ങി നിമിഷങ്ങള്‍ക്കകം അലാറം അടിച്ചതോടെ കള്ളന്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അലാറം അടിച്ചതോടെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. കണ്‍ട്രോള്‍ റൂമാണ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ അടക്കം എത്തി തെളിവ് ശേഖരം നടത്തി.  

    Read More »
  • Crime

    മുകേഷിനെയടക്കം കുടുക്കിയ ‘മിടുക്കി’; ജാഫര്‍ ഇടുക്കിക്കെതിരേയും പരാതി

    കൊച്ചി: നടന്‍ ജാഫര്‍ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി നല്‍കി. നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ പീഡനപരാതി ആരോപിച്ച് നടി രംഗത്തുവന്നിരുന്നു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജാഫര്‍ ഇടുക്കിയും മോശമായി പെരുമാറിയതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ നടി പങ്കുവച്ചിരുന്നു. ഇതേ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോനെതിരേയും നടി പീഡന പരാതി ഉന്നയിച്ചത്. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും ശ്രമിച്ചുവെന്ന് കാണിച്ച് നടിക്കും അഭിഭാഷകനും ചാനലിനും എതിരേ ബാലചന്ദ്രമേനോന്‍ മേനോന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഇതിന് പിന്നാലെ യൂട്യൂബ് ചാനലുകള്‍ക്കെതിരേ ഐടി ആക്ട് പ്രകാരം കൊച്ചി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

    Read More »
  • India

    റിവോള്‍വര്‍ പരിശോധിക്കുന്നതിനിടെ വെടിയേറ്റു; നടന്‍ ഗോവിന്ദയ്ക്ക് പരുക്ക്

    മുംബൈ: നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു. മുംബൈയിലെ വീട്ടില്‍വച്ച് റിവോള്‍വര്‍ പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ വെടിയേറ്റത്. കാലിന് വെടിയേറ്റ ഗോവിന്ദയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്ന് രാവിലെ 4.45നാണ് സംഭവം നടന്നത്. വീടിനു പുറത്തേക്ക് പോകുന്നതിനു മുന്‍പാണ് നടന്‍ റിവോള്‍വര്‍ പരിശോധിച്ചത്. വെടിയേറ്റ നടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. റിവോള്‍വറിന് ലൈസന്‍സുണ്ട്. നടന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കുടുംബം പ്രതികരിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തൊണ്ണൂറുകളില്‍ സൂപ്പര്‍ സ്റ്റാറായിരുന്ന നടന്‍ ഹാസ്യവേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. കോണ്‍ഗ്രസ് എം.പിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഗോവിന്ദ അടുത്തിടെ ശിവസേനയിലെ എക്‌നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നിരുന്നു.

    Read More »
  • Kerala

    എസ്.എ.ടിയില്‍ വീണ്ടും ഗുരുതര വീഴ്ച; ഡയാലിസിസിനിടെ വൈദ്യുതി നിലച്ചു

    തിരുവനന്തപുരം: മൂന്നു മണിക്കൂര്‍ ഇരുട്ടിലായതിന്റെ ഭീതി ഒഴിയും മുമ്പേ എസ്.എ.ടി ആശുപത്രിയില്‍ ഇന്നലെയും ഗുരുതര വീഴ്ച. ഡയാലിസിസും പ്ലാസ്മ മാറ്റിവയ്ക്കലും നടക്കുന്നതിനിടെ വൈദ്യുതി നിലച്ചു. ഇന്നലെ ഉച്ചയ്ത്ത് 2.15ഓടെയായിരുന്നു സംഭവം. പീഡിയാട്രിക് നെഫ്രോളജിയില്‍ രണ്ട് രോഗികള്‍ക്ക് ഡയാലിസിസും ഒരാള്‍ക്ക് പ്ലാസ്മ മാറ്റിവയ്ക്കലും നടക്കുന്നതിനിടെയായിരുന്നു സംഭവം. ഏഴുമണിക്കൂറോളം നീളുന്ന പ്ലാസ്മ മാറ്റിവയ്ക്കല്‍ ഇതോടെ ഇന്നലെ ഒഴിവാക്കേണ്ടിവന്നു. വൈദ്യുതി സാധാരണനിലയായതോടെ ഡയാലിസിസ് പുനഃരാരംഭിച്ചു. ബന്ധപ്പെട്ട ഡോക്ടര്‍ ആശുപത്രിയില്‍ രൂക്ഷമായ രീതിയിയില്‍ പ്രതികരിച്ചു. ഞായറാഴ്ച രാത്രി പഴയബ്ലോക്ക് ഇരുട്ടിലാകാന്‍ കാരണമായ ജനററേറ്റിന്റെ തകരാറ് പരിഹരിച്ച് പ്രധാന ലൈനിലോട് ചേര്‍ക്കുന്ന ജോലിയ്ക്കായി അരമണിക്കൂറോളം വൈദ്യുതി തടസപ്പെടുമെന്ന് രാവിലെ അറിയിപ്പുണ്ടായിരുന്നു. തിരക്കൊഴിഞ്ഞ ശേഷം എന്നല്ലാതെ എത്രമണിക്ക് ഓഫാക്കുമെന്ന് കൃത്യമായി വകുപ്പ് മേധാവികളെ ഉള്‍പ്പെടെ അറിയിക്കേണ്ടത് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗമാണ്. എന്നാല്‍ അറിയിപ്പ് ലഭിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തകരാറിലായ ജനറേറ്ററിന്റെ കോണ്‍ടാക്ടര്‍ മാറ്റിയശേഷം ഇത് പ്രധാനലൈനുമായി ഘടിപ്പിക്കണം. എന്നാല്‍ മാത്രമേ പ്രധാനലൈനിലെ വൈദ്യുതി ബന്ധത്തില്‍ തടസം നേരിടുമ്പോള്‍ ജനറേറ്റല്‍ ഓട്ടോമാറ്റിക്കായി…

    Read More »
  • Kerala

    മൃഗശാലയില്‍നിന്നു ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകളെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നു

    തിരുവനന്തപുരം: മൃഗശാലയിലെ ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകള്‍ തിരികെ കൂട്ടില്‍ എത്തിയില്ല. മൃഗശാല അങ്കണത്തില്‍ തന്നെ തുടരുന്ന കുരങ്ങുകളെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്നും തുടരും. മനുഷ്യ സാന്നിധ്യം ഉണ്ടായാല്‍ തിരികെ കൂട്ടില്‍ കയറാനുള്ള സാധ്യത കുറയുമെന്ന് കാട്ടി മൃഗശാലയ്ക്ക് ഇന്ന് അവധി നല്‍കി. രാത്രി വൈകിയും കുരങ്ങുകള്‍ തിരികെ കൂട്ടില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു മൃഗശാല അധികൃതര്‍. എന്നാല്‍ കൂടിന് സമീപത്തെ കൂറ്റന്‍ മരങ്ങളില്‍ ഒന്നില്‍ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ് മൂന്ന് ഹനുമാന്‍ കുരങ്ങുകളും. മൃഗശാല അങ്കണത്തില്‍ നിന്ന് പുറത്തു പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ രാത്രി മുഴുവന്‍ കുരങ്ങുകളെ നിരീക്ഷിക്കാനുള്ള സംവിധാനം ഉറപ്പാക്കിയിരുന്നു. ഇവരെ കൂട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം ഇന്നും തുടരും. ഇതിന്റെ ഭാഗമായി സന്ദര്‍ശകരെ വിലക്കിയിട്ടുണ്ട്. മൃഗശാലയില്‍ നിന്ന് പുറത്തു പോകാത്തതിനാല്‍ കൂട്ടിലേക്ക് കുരങ്ങുകള്‍ സ്വയമേവ മടങ്ങിയെത്തുന്നതിന് കാത്തിരിക്കുകയാണ് ചെയ്യാനുള്ളത്. കൂട്ടില്‍ ആണ്‍ കുരങ്ങ് ഉണ്ട് എന്നതിനാല്‍ ഇവര്‍ തിരിച്ച് വരും എന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് താഴേക്ക് ഇറങ്ങിയ കുരങ്ങ് മനുഷ്യരെ കണ്ടതോടെ…

    Read More »
  • Kerala

    അന്‍വറിന്റെ മിണ്ടാട്ടം മുട്ടി! രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ റദ്ദാക്കി

    കോഴിക്കോട്: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പിവി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ റദ്ദാക്കി. കടുത്ത തൊണ്ടവേദനയെ തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെ പി വി അന്‍വര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൊതുയോഗങ്ങളാണ് റദ്ദാക്കിയത്. ഇന്ന് അരീക്കോടും നാളെ മഞ്ചേരിയിലും നടത്താനിരുന്ന യോഗങ്ങളാണ് മാറ്റിയത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതോടെയാണ് യോഗങ്ങള്‍ മാറ്റിയതെന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് എംഎല്‍എ ക്ഷമാപണം നടത്തി. വരും ദിവസങ്ങളിലെ യോഗത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. ഇന്നലെ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണ യോഗത്തില്‍ മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് അന്‍വര്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായാണ് പി വി അന്‍വര്‍ രം?ഗത്ത് എത്തിയത്. മതസൗഹാര്‍ദ്ദത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി വി അന്‍വര്‍…

    Read More »
  • Crime

    തൃശ്ശൂരിലെ സ്വര്‍ണക്കവര്‍ച്ച: മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് DYFI നേതാവിന്റെ പേരിലുള്ള കാര്‍

    തൃശ്ശൂര്‍: ദേശീയപാതയില്‍ കാര്‍ തടഞ്ഞ് രണ്ടരക്കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിന്റെ കാര്‍. കേസിലെ മുഖ്യപ്രതിയായ റോഷന്‍ വര്‍ഗീസാണ് ഡി.വൈ.എഫ്.ഐ. തിരുവല്ല ടൗണ്‍ വെസ്റ്റ് മേഖല കമ്മിറ്റി അംഗമായ ഷാഹുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള കാര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നത്. ഈ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേശീയപാത കല്ലിടുക്കില്‍ സിനിമാസ്‌റ്റൈലില്‍ കാര്‍ തടഞ്ഞ് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ റോഷന്‍ അടക്കമുള്ള അഞ്ച് പ്രതികളെ കഴിഞ്ഞദിവസമാണ് തൃശ്ശൂര്‍ പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും സമാനസംഭവങ്ങളില്‍ പ്രതിയായ റോഷന്‍ വര്‍ഗീസാണ് തൃശ്ശൂരിലെ കവര്‍ച്ചയുടെയും മുഖ്യസൂത്രധാരന്‍. തുടര്‍ന്നാണ് ഇയാള്‍ ഉപയോഗിച്ചിരുന്ന പജീറോ കാറും തിരുവല്ലയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഈ കാര്‍ ഷാഹുല്‍ ഹമീദിന്റെ പേരിലുള്ളതായിരുന്നു. ഇതോടെ ഷാഹുല്‍ ഹമീദും റോഷനും തമ്മിലുള്ള ബന്ധവും ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. വാഹന കച്ചവടക്കാരന്‍ കൂടിയായ ഇയാളെ ചോദ്യംചെയ്യാനായി വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്വര്‍ണം തട്ടിയെടുത്തത്. തൃശ്ശൂര്‍ കിഴക്കേക്കോട്ട നടക്കിലാല്‍…

    Read More »
Back to top button
error: