CrimeNEWS

9 വയസുകാരിയുടെ മുന്നില്‍ 6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: 6 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മൂമ്മയുടെ കാമുകനായ പ്രതി വിക്രമന് (68) മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖയാണു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണം. ഇത് കൂടാതെ 14 വര്‍ഷം തടവ് വേറെയുമുണ്ട്. 9 വയസ്സുള്ള ചേച്ചിയുടെ മുന്നില്‍വച്ചാണു കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസില്‍ നവംബര്‍ 5ന് കോടതി വിധി പറയും. പിഴത്തുക കുട്ടിക്കാണു നല്‍കേണ്ടത്.

202021 കാലഘട്ടത്തിലാണു കേസിനാസ്പദമായ സംഭവം. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനാല്‍ കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മൂമ്മയ്ക്കായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച അമ്മൂമ്മ പ്രതിക്കൊപ്പം മുരുക്കുംപുഴ, വരിക്കമുക്ക് എന്നിവിടങ്ങളിലാണു വാടകയ്ക്കു താമസിച്ചിരുന്നത്. അമ്മൂമ്മ പുറത്തുപോയ സമയത്താണു പ്രതി കുട്ടികളെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇരുവരെയും ഒരുമിച്ചു പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

Signature-ad

കുട്ടികളെ അശ്ലീല വിഡിയോകള്‍ കാണിച്ചിരുന്നു. കുട്ടികളുടെ മുന്നില്‍വച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. നിരന്തര പീഡനത്തില്‍ കുട്ടികളുടെ രഹസ്യഭാഗങ്ങളില്‍ മുറിവേറ്റു. പ്രതി കുട്ടികളെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. നിലവില്‍ ഷെല്‍ട്ടര്‍ ഹോമിലാണു കുട്ടികളുടെ താമസം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: