CrimeNEWS

കറിയിലെ കോഴിയിറച്ചി വെന്തില്ല, ഹോട്ടലില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; ഉടമയ്ക്കും ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു

ഇടുക്കി: മദ്യലഹരിയിലെത്തിയ സംഘം ഹോട്ടലില്‍ നടത്തിയ അക്രമത്തില്‍ കേസെടുത്ത് പോലീസ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവമുണ്ടായത്. കറിയിലെ കോഴിയിറച്ചി വെന്തില്ലെന്നാരോപിച്ചായിരുന്നു സംഘം ഹോട്ടലില്‍ അതിക്രമം നടത്തിയതെന്നാണ് പരാതി. കുഞ്ചിത്തണ്ണി താഴത്തെ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌പെപ്പര്‍ എന്ന ഹോട്ടലിലാണ് സംഭവമുണ്ടായത്. അക്രമത്തില്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും, ഹോട്ടലില്‍ കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു.

ബൈസണ്‍വാലി കൊച്ചുപ്പ് ഭാഗത്തുനിന്ന് മദ്യലഹരിലെത്തിയ മൂന്ന് യുവാക്കളാണ് അതിക്രമം നടത്തിയത്. ഇവര്‍ വാങ്ങി കഴിച്ച കറിയിലെ കോഴിയിറച്ചി കഷണങ്ങള്‍ വെന്തില്ലെന്ന് പറഞ്ഞുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും മര്‍ദിക്കുകയും പ്ലേറ്റുകളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തത്.

Signature-ad

കൂടാതെ കടയില്‍ ഈ സമയം ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേരെയും ഇവര്‍ കൈയേറ്റം ചെയ്തു. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ പരാതിയില്‍ വെള്ളത്തൂവല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: