ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു? സുപ്രധാന തീരുമാനത്തിന് പിന്നില്‍
ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കാന്‍ സാധ്യത. പരസ്പര ധാരണയോടെ മ്യൂചല്‍ ഡിവോഴ്‌സ് പെറ്റിഷന്‍ ആയിരുന്നു ഇരുവരും നല്‍കിയത്. എന്നാല്‍ ചെന്നൈയിലെ കുടുംബ കോടതിയില്‍ നടക്കുന്ന കേസിന്റെ ഹിയറിംഗിന് താരങ്ങള്‍ ഹാജരായിട്ടില്ല. ഹിയറിംഗിന് ധനുഷും ഐശ്വര്യയും എത്താത്തതിനാല്‍ കേസ് ഒക്ടോബര്‍ 19 ലേക്ക് മാറ്റി.
ഇതോടെ ഇവരുടെ ജീവിതത്തിലെ സുപ്രധാന തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ജഡ്ജി ഇരുകൂട്ടര്‍ക്കും കൂടുതല്‍ അവസരം അനുവദിച്ചു. ഇരുവരും വീണ്ടും ഒന്നിച്ചേക്കും എന്ന് വാര്‍ത്തകളും ഇതോടെ പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ഈ വാര്‍ത്തയോട് ധനുഷോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല. വിവാഹമോചനം പ്രഖ്യാപിച്ചതിനുശേഷവും പലപ്പോഴും ധനുഷും ഐശ്വര്യയും ഒരേ വേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ
സ്‌കൂള്‍ പരിപാടികളില്‍ ധനുഷും ഐശ്വര്യയും ഒന്നിച്ചെത്താറുണ്ട്. 2022 ജനുവരിയിലാണ് ധനുഷും ഐശ്വര്യയും വിവാഹമോചനം പ്രഖ്യാപിച്ചത്.