Month: September 2024

  • Kerala

    അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു

    ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാര്‍ക്കര്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിക്ടര്‍ വര്‍ഗ്ഗീസ് (സുനില്‍- 45), ഭാര്യ ഖുശ്ബു വര്‍ഗ്ഗീസ് എന്നിവരാണ് മരിച്ചത്. പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. എഴുമറ്റൂര്‍ മാന്‍കിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വര്‍ഗ്ഗീസിന്റെയും അമ്മിണി വര്‍ഗ്ഗീസിന്റെയും മകനാണ് വിക്ടര്‍ വര്‍ഗ്ഗീസ്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. അന്തരിച്ച പ്രവാസി സാഹിത്യകാരന്‍ ഏബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടര്‍.  

    Read More »
  • Crime

    ഡോ. ശ്രീക്കുട്ടി അറസ്റ്റില്‍; ജോലിയില്‍നിന്നു പിരിച്ചുവിട്ടു; അജ്മലിനെതിരെ മുന്‍പും കേസുകള്‍; കാറില്‍ മൂന്നാമതൊരാളും?

    കൊല്ലം: സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവ വനിതാ ഡോക്ടര്‍ അറസ്റ്റിലായി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശ്രീക്കുട്ടിയെയാണു (27) നരഹത്യാക്കുറ്റം ചുമത്തി ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണിവര്‍. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോള്‍ (45) ആണ് ദാരുണമായി ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ടത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു ഫൗസിയയും പരുക്കേറ്റ് ചികിത്സയിലാണ്. ശ്രീക്കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ടു. അപകടത്തിനു കാരണമായ കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ ഇടക്കുളങ്ങര പുന്തല തെക്കേതില്‍ മുഹമ്മജ് അജ്മലിനെ (29) ശൂരനാട് പതാരത്തെ ബന്ധുവീട്ടില്‍ നിന്നും പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂര്‍വമായ നരഹത്യ ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയത്. അജ്മല്‍ ചന്ദനക്കടത്ത് അടക്കം അഞ്ച് കേസില്‍ പ്രതിയാണെന്ന് കൊല്ലം റൂറല്‍ എസ്പി കെ.എം.സാബു മാത്യു പറഞ്ഞു. അപകടം നടന്നപ്പോള്‍ കാര്‍ ഓടിച്ചു പോകാന്‍ ശ്രീക്കുട്ടി നിര്‍ബന്ധിച്ചതായുള്ള പ്രദേശവാസികളുടെ…

    Read More »
  • Food

    ഓണത്തിനിടയ്ക്ക് ലേശം ചപ്പാത്തിക്കച്ചവടം! മാവ് കുഴയ്ക്കേണ്ട, പരത്തേണ്ട; മിനിട്ടുകള്‍കൊണ്ട് നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാം

    മിക്കവാറും വീടുകളിലും അത്താഴത്തിന് കഴിക്കുന്നത് ചപ്പാത്തിയാകും. പ്രത്യേകിച്ച് തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ ആണെങ്കില്‍. രുചിയും ആരോഗ്യ ഗുണങ്ങളും ഏറിയ ചപ്പാത്തി ഉണ്ടാക്കുക എന്നത് കുറച്ച് സമയം വേണ്ടി വരുന്ന കാര്യമാണ്. മാവ് ശരിയായി കുഴച്ചില്ലെങ്കില്‍ ചപ്പാത്തിയുടെ രുചിയില്‍ വ്യത്യാസമുണ്ടാകും. ശരിയായി പരത്തിയില്ലെങ്കില്‍ കാണാനും ഭംഗിയുണ്ടാവില്ല. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ട്. മാവ് കുഴയ്ക്കാതെ, പരത്താതെ എങ്ങനെ എളുപ്പത്തില്‍ ചപ്പാത്തി ഉണ്ടാക്കാം എന്ന് നോക്കാം. വ്യത്യസ്തവും എളുപ്പവുമായി ഈ രീതി കൊച്ച് കുട്ടികള്‍ക്ക് പോലും ചെയ്ത് നോക്കാവുന്നതാണ്. സാധാരണ ചപ്പാത്തി കഴിക്കുന്ന അതേ രുചിയില്‍ തന്നെ ഇത് ലഭിക്കുന്നതാണ്. ആവശ്യമായ സാധനങ്ങള്‍ ആട്ട /ഗോതമ്പ് മാവ് – ഒരു കപ്പ് ഉപ്പ് – ആവശ്യത്തിന് വെള്ളം – ഒന്നര കപ്പ് എണ്ണ – 1 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം മാവിലേക്ക് വെള്ളവും ഉപ്പും എണ്ണയും ചേര്‍ത്ത് കട്ടയില്ലാതെ നന്നായി യോജിപ്പിച്ചെടുക്കുക. കാണുമ്പോള്‍ ദോശമാവിന്റെ രൂപത്തിലാകും ഇത് ഉണ്ടാവുക. ശേഷം, ദോശക്കല്ല് അല്ലെങ്കില്‍ പാന്‍ ചൂടാക്കി…

    Read More »
  • India

    മന്ത്രി അതിഷി മുതല്‍ സുനിത വരെ; ഡല്‍ഹിയില്‍ ആരാകും കെജ്രിവാളിന്റെ പകരക്കാരന്‍?

    ന്യൂഡല്‍ഹി: മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് അപ്രതീക്ഷിതമായിട്ടാണ് അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് കെജ്രിവാള്‍ തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷമാണ് രാജിവെക്കുക എന്നും അദ്ദേഹം അറിയിച്ചിരുന്നു. ആരാകും കെജ്രിവാളിന്റെ പകരക്കാരന്‍ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നോക്കുന്നത്. പല പേരുകളും ഈ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. മന്ത്രിമാരായ അതിഷി, ഗോപാല്‍ റായ്, കെജ്രിവാളിന്റെ ഭാര്യ സുനിത എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. അതേസമയം മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ രണ്ടാമത്തെ കമാന്‍ഡറുമായ മനീഷ് സിസോദിയ ചുമതലയേല്‍ക്കാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. കെജ്രിവാളിനെപ്പോലെ ജനങ്ങള്‍ ക്ലീന്‍ ചിറ്റ് നല്‍കുന്നതുവരെ താന്‍ ഒരു സ്ഥാനവും വഹിക്കില്ലെന്നാണ് സിസോദിയയുടെയും നിലപാട്. വിദ്യാഭ്യാസം, ധനകാര്യം, റവന്യു, നിയമം എന്നിവയുള്‍പ്പെടെ ഏറ്റവുമധികം വകുപ്പുകള്‍ അതിഷിയുടെ കൈവശമാണ്. കെജ്രിവാള്‍ മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രി കൂടിയാണ് അതിഷി. രാജ്യതലസ്ഥാനത്ത് പാര്‍ട്ടിയുടെ വിദ്യാഭ്യാസ നയപരിഷ്‌കരണം നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ ടീമിലെ പ്രധാനിയാണ്. കെജ്രിവാള്‍…

    Read More »
  • Kerala

    മലയാള സിനിമയെ നയിക്കാന്‍ ‘ടീം മട്ടാഞ്ചേരി’; ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ പുതിയ സംഘടനയ്ക്ക് നീക്കം

    കൊച്ചി: മലയാള സിനിമാ രംഗത്ത് നിലവിലുള്ള സംഘടനകള്‍ക്കു ബദലായി പുതിയൊരു സംഘടന രൂപീകരിക്കാന്‍ നീക്കം. സംവിധായകരായ അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കല്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ ബിനീഷ് ചന്ദ്ര എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച് സൂചിപ്പിക്കുന്നത്. ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്’ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കാനാണ് ആലോചന. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവര്‍ത്തകര്‍ക്ക് നല്‍കി തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും, പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നും സംഘടന വാഗ്ദാനം ചെയ്യുന്നു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുമെന്നും കത്തിലുണ്ട്. മറ്റു വ്യവസായ മേഖലകളുമായി തുലനം ചെയ്യുമ്പോള്‍ സിനിമാമേഖല പിന്നിലാണ്. ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉള്‍ക്കൊണ്ട് മലയാള സിനിമാ വ്യവസായത്തെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനെതിരെ നിരവധി…

    Read More »
  • Kerala

    തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ചനിലയില്‍

    തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അനിത സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. തുടര്‍ന്ന് നൈറ്റ്ഡ്യൂട്ടി ആവശ്യപ്പെട്ടശേഷം തിരികെ വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഭര്‍ത്താവ് സമീപത്തെ കുടുംബവീട്ടിലേക്ക് പോയി തിരികെ വന്നപ്പോഴാണ് അനിതയെ മരിച്ചനിലയില്‍ കണ്ടത്. അനിതയുടെ ഭര്‍ത്താവ് പ്രസാദ് റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അനിതയ്ക്ക് നേരത്തെ വിഷാദരോഗമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ അസുഖങ്ങളും ഇവരെ അലട്ടിയിരുന്നതായാണ് വിവരം.  

    Read More »
  • Kerala

    വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു; 3വയസ്സുകാരനും ചെറിയമ്മയും മരിച്ചു

    മലപ്പുറം: വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് കുട്ടിയുള്‍പ്പെടെ ഒരു കുടുബത്തിലെ രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. മമ്പാട് നടുവക്കാട് ഫ്രണ്‍ഡ്‌സ് മൈതാനത്തിന് സമീപം ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരന്‍ ഷിജുവിന്റെ മകന്‍ ധ്യാന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്. ഷിനോജ് (40), മകന്‍ നവനീത് (7), ഷിനോജിന്റെ സഹോദരി ഷിമിയുടെ മകള്‍ ഭവ്യ (10) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂര്‍ മലയില്‍ ആമസോണ്‍ വ്യൂ പോയിന്റ് സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ മമ്പാട് ഓടായിക്കല്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ തണ്ണിക്കുഴി ഇറക്കത്തില്‍ തിങ്കളാഴ്ച രാവിലെ 10.30നാണ് അപകടം. എല്ലാവരെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീലക്ഷ്മിയുടെയും ധ്യാന്‍ ദേവിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • Crime

    ജയിലില്‍നിന്ന് പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളില്‍ പീഡനം; ആക്രമിച്ചത് ജയിലില്‍നിന്നു റെയില്‍വേ സ്റ്റേഷനിലേക്ക് ലിഫ്റ്റ് കൊടുത്ത വനിത ജയിലറെ!

    ലണ്ടന്‍: ബ്രിട്ടീഷ് ജയിലുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ലേബര്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ഏര്‍ലി റിലീസ് പദ്ധതി പ്രകാരം തടവറയില്‍ നിന്നും പുറത്തിറങ്ങിയ ഒരു ക്രിമിനല്‍ ഒരു മണിക്കൂറിനകം തന്നെ ലൈംഗിക പീഢന കേസില്‍ പ്രതിയായതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിരം കുറ്റവാളിയായ ഈ 31 കാരന്‍, തനിക്ക് ജയിലില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ വരെ കാറില്‍ ലിഫ്റ്റ് നല്‍കിയ വനിതാ ജയില്‍ ഓഫീസര്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്. ഇതോടെ, കുറ്റവാളികളെ, ശിക്ഷാകാലം പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി വിട്ടയയ്ക്കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് എതിരെ കടുത്ത ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. എസ് ഡു എസ് 40 എന്നറിയപ്പെടുന്ന, ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദിന്റെ ഈ പദ്ധതി പ്രകാരം, ശിക്ഷാ കാലയളവിന്റെ 40 ശതമാനമെങ്കിലും പൂര്‍ത്തിയായവര്‍ക്ക് ജയിലില്‍ നിന്നും മോചനം ലഭിക്കും. ജയിലിലെ അമിതമായ തിരക്ക് മൂലമാണ് പകുതി ശിക്ഷാ കാലാവധിയെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിര്‍ദ്ദേശം നിരാകരിച്ച് പിന്നെയും ഇളവ് നല്‍കിയത്. ഈ പദ്ധതി നടപ്പിലാക്കിയ ആദ്യ ദിവസം…

    Read More »
  • Kerala

    ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ; വയനാട് ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക വൊളണ്ടിയര്‍മാര്‍ക്ക്

    കൊച്ചി: വയനാട് ദുരന്തത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഭീമന്‍ ചെലവ് കണക്കുമായി സര്‍ക്കാര്‍. ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക ചെലവഴിച്ചത് വൊളണ്ടിയര്‍മാര്‍ക്കാണെന്നാണ് പുറത്ത് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് നല്‍കിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്. ദുരിതബാധിതരേക്കാള്‍ കൂടുതല്‍ കാശ് ചെലവിട്ടത് വളണ്ടിയര്‍മാര്‍ക്ക് വേണ്ടിയാണ്. വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയര്‍മാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റര്‍ ചെലവ് 7കോടിയെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം പരാമര്‍ശിച്ചുള്ള കോടതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വോളണ്ടിയേഴ്‌സിന് യൂസര്‍ കിറ്റ് നല്‍കിയ വകയില്‍ ആകെ…

    Read More »
  • Kerala

    മാസ്‌ക് നിര്‍ബന്ധം, കടകള്‍ 10 മുതല്‍ 7 വരെ മാത്രം, തിയേറ്ററുകള്‍ തുറക്കരുത്; മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കുന്നു

    മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മലപ്പുറത്ത് കണ്ടെയ്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല. തിയേറ്ററുകള്‍ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ എഴാം വാര്‍ഡിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓണാവധി ആയതിനാല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ പ്രവര്‍ത്തിക്കാത്തത് ആശ്വാസകരമാണ്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വെ ആരംഭിച്ചു. കണ്ടെയ്മെന്റ് സോണുകളിലെ വീടുകളിലെത്തി പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് സര്‍വെ നടത്തുന്നത്. നിപ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ എത്രയും വേഗം ഐസൊലേഷനിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിലവിലെ സമ്പര്‍ക്കപ്പട്ടികയിലുള്ള 151 പേരില്‍ മൂന്നു പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. അഞ്ചുപേരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്.…

    Read More »
Back to top button
error: