KeralaNEWS

എൻ്റെ ‘പൊന്നേ’ ഇതെങ്ങോട്ടാ ഈ പോക്ക്…? സ്വര്‍ണവില പവന്  56800 രൂപ…!

    സംസ്ഥാനത്ത് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റി സ്വര്‍ണവിലയില്‍  വന്‍ വര്‍ധനവ്.  ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിരക്കില്‍ എത്തി നിൽക്കുകയാണ് വില. ഇന്ന് (വെള്ളി) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഗ്രാമിന് 7100 രൂപയിലും പവന് 56800 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഗ്രാമിന് 5870 രൂപയിലും പവന് 46960 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

Signature-ad

ഇന്നലെ (വ്യാഴം) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7060 രൂപയിലും പവന് 56480 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5840 രൂപയിലും പവന് 46720 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, വെള്ളിനിരക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് ഒരു രൂപ കൂടി 99 രൂപയിലാണ് വ്യാപാരം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: