CrimeNEWS

പൂയപ്പള്ളിയില്‍നിന്നു കാണാതായ വിദ്യാര്‍ത്ഥികള്‍ ശാസ്താംകോട്ട തടാകത്തില്‍ മരിച്ചനിലയില്‍

കൊല്ലം: ഇന്നലെ കൊല്ലം പൂയപ്പള്ളിയില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിന്‍ഷാ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ശാസ്താംകോട്ട തടാകത്തില്‍ നിന്നുമാണ് കണ്ടെത്തിയത്.

കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച ഷെബിന്‍ഷാ. ഓടനാവട്ടം കെആര്‍ജിപിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.

Signature-ad

ഇന്നലെയാണ് രണ്ട് വിദ്യാര്‍ത്ഥികളെയും കാണാതായത്. അപ്പോള്‍ തന്നെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ ഇപ്പോള്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: