CrimeNEWS

മാറഞ്ചേരിയില്‍ ഗൃഹനാഥന്‍ വീടിന് തീവെച്ചു; മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചു, മക്കള്‍ ചികിത്സയില്‍

മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്കില്‍ ഗൃഹനാഥന്‍ വീടിനു തീവെച്ചതിനെ തുടര്‍ന്ന് മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ചു. ഗൃഹനാഥന്‍ ഏറാട്ട് വീട്ടില്‍ മണികണ്ഠന്‍ (50), ഭാര്യ റീന (42), മണികണ്ഠന്റെ അമ്മ സരസ്വതി (70) എന്നിവരാണ് മരിച്ചത്. മണികണ്ഠന്റ മക്കളായ അനിരുദ്ധന്‍ (20), നന്ദന (22) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. മണികണ്ഠന്‍ കിടപ്പുമുറിയില്‍ സ്വയം പെട്രോള്‍ ഒഴിച്ചു തീവെക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി മരിക്കുംമുന്‍പ് അദ്ദേഹം പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. വീട്ടില്‍നിന്ന് കൂട്ടനിലവിളികേട്ട അയല്‍വാസികളെത്തി വീടിന്റെ വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Signature-ad

അനിരുദ്ധും നന്ദനയും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: