Month: September 2024
-
Crime
മാമി തിരോധാനക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു; നടപടി സിബിഐ അന്വേഷണത്തിനുള്ള ശുപാര്‍ശയ്ക്ക് പിന്നാലെ
കോഴിക്കോട്: കോഴിക്കോട്ടെ വ്യവസായിയും റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനുമായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച് ഉത്തരവിറക്കി. പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്താനുള്ള നിര്‍ദേശമാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയിരിക്കുന്നത്. കേസ് സിബി.ഐക്ക് വിടാനുള്ള ശുപാര്‍ശയ്ക്ക് പിന്നാലെയാണ് നടപടി. കേസന്വേഷിക്കുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ കഴിഞ്ഞദിവസം സി.ബി.ഐ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പിക്ക് നല്‍കിയിരുന്നു. മാമിയുടെ കുടുംബത്തിന്റെ അഭ്യര്‍ഥനമാനിച്ചാണ് ശുപാര്‍ശയെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നു. മാമിയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് നേരത്തെ കുടുംബം മുഖ്യമന്ത്രിയെ ഉള്‍പ്പടെ അറിയിച്ചിരുന്നു. എന്നാല്‍, എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പട്ട സംഘത്തെയാണ് അന്വേഷണം ഏല്‍പ്പിച്ചത്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങള്‍ വന്നതോടെയാണ് കേസ് നിര്‍ബന്ധമായും സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തുവന്നത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതായതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി അടുത്തമാസം പരി?ഗണിക്കും.…
Read More » -
Kerala
നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ: കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം ഇന്ന് തുടങ്ങും
കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയുടെ നിർമാണം ഇന്ന് (ശനി) ആരംഭിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിന്റെ ഗതാഗത സംവിധാനം ഒരു പുത്തൻ ദിശയിലേക്ക് നീങ്ങും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ടം (പിങ്ക് ലൈൻ) നിർമാണം, നഗരത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ച് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. 1141 കോടി രൂപയുടെ നിർമാണ ചെലവോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അഫ്കോണ്‍സ് ഇൻഫ്രാ സ്ട്രക്ച്ചർ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് നിർമാണ ചുമതല. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചിൻ സ്‌പെഷൽ ഇക്കണോമിക് സോൺ മെട്രോ സ്‌റ്റേഷൻ പരിസരത്ത് ആദ്യ വർക്കിങ് പൈൽ സ്ഥാപിച്ചാണ് നിർമാണത്തിന് തുടക്കമിടുന്നത്. ആദ്യ വർക്കിങ് പൈൽ നിർമാണ പ്രവർത്തനത്തിന്‍റെ സ്വിച്ച് ഓണ്‍ ചടങ്ങ് മന്ത്രി പി. രാജീവ് നിർവഹിക്കും. കൊച്ചി മെട്രോ റെയിലിന്‍റെ അംഗീകരിച്ച പദ്ധതിയുടെ ആകെ നിർമാണ ചെലവ് 1957 കോടിയാണ്. നിർമാണം പൂർത്തികരിച്ച് രണ്ടു വർഷത്തിനുള്ളിൽ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാൻ…
Read More » -
NEWS
ബലഹീനൻ്റെ മാനസാന്തരം നിവൃത്തികേടുകൊണ്ട്, നന്നാകാൻ തീരുമാനിക്കേണ്ടത് നല്ല കാലത്ത് തന്നെ വേണം
വെളിച്ചം സിംഹത്തിന് പ്രായമായി. ഇരപിടിക്കാന്‍ ശേഷിയില്ലാതായി. ഒരു ദിവസം നദിക്കരയിലൂടെ നടക്കുമ്പോൾ വെള്ളത്തിൽ ഒരു വജ്രമാല കിടക്കുന്നത് സിംഹം കണ്ടു. അതെടുത്ത് കല്ലിന് മുകളില്‍ കയറിയിരുന്ന് സിംഹം വിളിച്ചു പറഞ്ഞു: “എന്റെ മരണമടുത്തു. അതുകൊണ്ട് എനിക്ക് നന്മ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഈ മാല ആര്‍ക്ക് വേണമെങ്കിലും എടുക്കാം…” അപകടം മുന്‍കൂട്ടി കണ്ട ആരും അടുത്തുവന്നില്ല. ഒരു യാത്രക്കാരന് പക്ഷേ മാലയില്‍ താല്‍പര്യം തോന്നി. എങ്കിലും ഭയമുള്ളതുകൊണ്ട് മാറി നിന്നു. അപ്പോള്‍ സിംഹം പറഞ്ഞു: “ഞാനിപ്പോള്‍ സസ്യഭുക്കാണ്. ധൈര്യമായി വന്നോളൂ.” അതു വിശ്വസിച്ച യാത്രക്കാരന്‍ നദി കുറുകെ കടന്ന് സിംഹത്തിന് അടുത്തേക്ക് പോകാന്‍ തുടങ്ങി. പക്ഷേ, കരയെത്താറായപ്പോഴേക്കും അയാളുടെ കാലുകള്‍ ചെളിയില്‍ പൂണ്ടു. സിംഹം അയാളെ അടിച്ചുവീഴ്ത്തി. അടിസ്ഥാനഭാവങ്ങള്‍ അവസാനകാലം വരെ ഉണ്ടാകും. തിരുത്തലുകള്‍ പലപ്പോഴും അലങ്കാരവേലകള്‍ മാത്രമാണ്. ജീവിക്കുന്ന ചുറ്റുപാടിനോടും ഇടപഴകുന്ന സമൂഹത്തോടും സ്വന്തം ആവശ്യങ്ങളോടും പൊരുത്തപ്പെടാനുള്ള മിനുക്കുപണികള്‍ മാത്രമാണ് ചില പെരുമാറ്റ വ്യത്യാസങ്ങള്‍. സത്തയിലുള്ളത് അപ്പോഴും അങ്ങനെത്തന്നെ അവശേഷിക്കും. …
Read More » -
Crime
കോന്നിയില്‍ സഹോദരനെ വാഹനമിടിപ്പിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
പത്തനംതിട്ട: സഹോദരനെ വാഹനമിടിപ്പിച്ച് തെറിപ്പിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കോന്നി പയ്യനാമണ്ണിലെ ബന്ധുവീട്ടില്‍ വിവാഹത്തിന് എത്തിയ പെണ്‍കുട്ടിക്കും സഹോദരനും നേരെയാണ് ആക്രമണം. ഇതുമായി ബന്ധപ്പെട്ട് ഇലന്തൂര്‍ പ്രക്കാനം സ്വദേശികളായ സന്ദീപ്, ആരോമല്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. സന്ദീപും ആരോമലും ഇവരില്‍ ഒരാളുടെ ഭാര്യയും ചേര്‍ന്ന് പയ്യനാമണ്ണില്‍ എത്തി പെണ്‍കുട്ടിയുടെ സഹോദരനെ ഫോണില്‍ വിളിച്ചു. സഹോദരിയെയുംകൂട്ടി കാറിനടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇരുവരും കാറിനടുത്ത് എത്തിയപ്പോള്‍ അകത്തിരുന്നവരില്‍ ഒരാള്‍ പെണ്‍കുട്ടിയെ വലിച്ച് കാറിലേക്ക് കയറ്റി. കൂടെയുള്ള ആള്‍ കാര്‍ മുന്നോട്ട് ഓടിച്ചുപോകാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സഹോദരന്‍ ചാടിവീണു. ഇയാളെയും വലിച്ച് കാര്‍ 25 മീറ്ററോളം പോയി. ഈ സമയം അതുവഴിവന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ കാര്‍ തടഞ്ഞു. ഇദ്ദേഹം അറിയിച്ചപ്പോള്‍ എത്തിയ കോന്നി പോലീസ്, കാറിലുണ്ടായിരുന്നവരെ പിടികൂടി. വാടകയ്ക്ക് എടുത്ത കാറാണ് സംഘം ഉപയോഗിച്ചത്. ഇതും പോലീസ് കസ്റ്റഡിയിലാണ്.
Read More » -
Kerala
അതിരപ്പിള്ളിയില്‍ വീടിന്റെ ടിവി സ്റ്റാന്റിനടിയില്‍ കൂറ്റന്‍ രാജവെമ്പാല; സാഹസികമായി പിടികൂടി
തൃശൂര്‍: വീടിന്റെ ടിവി സ്റ്റാന്റിനടിയില്‍ വിരുന്നുകാരനായെത്തിയത് പടുകൂറ്റന്‍ രാജവെമ്പാല. അതിരപ്പിള്ളിയിലാണ് സംഭവം. മലയാറ്റൂര്‍ ഡിവിഷനിലെ പിസികെ ലായത്തിന്റെ 6-ാം ബ്ലോക്കില്‍ ഷീലപൗലോസ് താടിക്കാരന്റെ വീട്ടിലെ ടി വി സ്റ്റാന്റിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്. പാമ്പിനെ കണ്ടതിനു പിന്നാലെ വീട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷനിലെ ആര്‍ആര്‍ടി ടീം അംഗങ്ങളായ ആല്‍ബിന്‍ ആന്റണി പിആര്‍ഒ, സാബു ജെബി എസ്എഫ്ഒ, സനീഷ് ബിഎഫ്ഒ, വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ഇതിനെ ചാക്കിലാക്കിയത്. പിന്നീട് കാട്ടില്‍ വിട്ടു.
Read More » -
Crime
ഓയൂരില്‍ ബാലികയെ തട്ടിക്കൊണ്ടുപോയ കേസ്; നാലാമതൊരാള്‍ കൂടിയുണ്ടോ?
കൊല്ലം: ഓയൂരില്‍ ബാലികയെ തട്ടിക്കൊണ്ടു പോയ കേസില്‍ തുടരന്വേഷണത്തിന് അപേക്ഷ നല്‍കി പോലീസ്. വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെയാണ് പോലീസിന്റെ അസാധാരണ നടപടി. വെള്ളിയാഴ്ചയാണ് തുടരന്വേഷണത്തിന് കൊല്ലം റൂറല്‍ ക്രൈം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നെന്നും ഇക്കാര്യം കുട്ടിയുടെ സഹോദരന്‍ പറഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു. ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് തുടരന്വേഷണത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ സഹായിക്കാന്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നു എന്നൊരു ആരോപണം ആദ്യമേ തന്നെ ഉണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് പോലീസ് തുടരന്വേഷണത്തിലേക്ക് നീങ്ങുന്നത്.
Read More » -
Kerala
മഞ്ജിമ ഹൃദയം തൊട്ടെഴുതുന്നു: ‘ജന്മദിന ആശംസകൾ മമ്മൂക്കാ… എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു…’
മഞ്ജിമ എന്ന 21 കാരിക്ക് ഇത് പുതുജന്മമാണ്. അവൾ സ്വന്തം ഹൃദയത്തിൽ തൊട്ടെഴുതിയതാണ് ആ വാക്കുകൾ: ‘ജന്മദിന ആശംസകൾ മമ്മൂക്കാ… എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു…’ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സെപ്റ്റംബർ 7 മമ്മൂട്ടിയുടെ ജന്മദിനം ആണെന്ന് മഞ്ജിമ അറിയുന്നത്. തന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്ത മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേരുന്നതിനിടെ മഞ്ജിമയുടെ കണ്ണുകൾ നിറഞ്ഞു. ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ജീവനുതന്നെ വെല്ലുവിളി നേരിട്ടിയിരുന്ന 21കാരി മഞ്ജിമയെ നടൻ മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി, രാജഗിരി ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്തത്. വാഗമണ്ണിൽ ബി.ബി.എ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു പാലക്കാട് സ്വദേശിയായ മഞ്ജിമ. കലശലായ ശ്വാസതടസ്സത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഹൃദയത്തിന് തകരാറുളളതായി വ്യക്തമായി. തുടർന്ന് വിദ്ഗദ പരിശോധനയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ വിവിധ പരിശോധനകളിൽ ഹൃദയത്തിന്റെ മുകളിലെ അറകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിൽ ദ്വാരം…
Read More » -
India
തെരുവില്‍ സമരം ഇരുന്നപ്പോള്‍ പിന്തുണ തന്ന പാര്‍ട്ടി; വിനേഷും പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഹരിയാന പിസിസി അധ്യക്ഷന്‍ പവന്‍ ഖേര, ഹരിയാനയിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ദീപക് ബാബറിയ എന്നിവര്‍ക്കൊപ്പമാണ് ഇരുവരും എഐസിസി ആസ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസ്സില്‍ അംഗത്വം എടുത്തത്തില്‍ അഭിമാനം ഉണ്ടെന്നും ഞങ്ങള്‍ തെരുവില്‍ സമരം ഇരുന്നപ്പോള്‍ പിന്തുണ തന്ന പാര്‍ട്ടിയാണിതെന്നും മോശം സമയത്ത് മാത്രമേ ആരൊക്കെ നമുക്കൊപ്പം ഉണ്ടാകു എന്ന് മനസിലാകൂവെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ”പാരീസ് ഒളിമ്പിക്‌സില്‍ പരമാവധി താന്‍ പരിശ്രമിച്ചിരുന്നു പക്ഷേ ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല ദൈവം രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ തന്നെ നിയോഗിക്കുന്നു, പോരാട്ടം അവസാനിച്ചിട്ടില്ല., മുന്നോട്ട് പോകും. കേസ് കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നത് കോണ്‍ഗ്രസ് തെരഞ്ഞെ ടുപ്പ് സമതിയാണ് തീരുമാനിക്കുന്നത്. ഒളിംപിക്‌സ് വേദിയില്‍ എന്താണ് സംഭവിച്ചത് എന്ന് താന്‍ പിന്നീട് സംസാരിക്കും വിനേഷ് ഫോഗട്ട്…
Read More » -
Crime
യുവതിയെ തിരക്കേറിയ റോഡില്‍ പീഡനത്തിനിരയാക്കി; വീഡിയോ പകര്‍ത്തി പോസ്റ്റ്് ചെയ്ത് കാഴ്ചക്കാര്‍
ഭോപ്പാല്‍: തിരക്കേറിയ റോഡില്‍ വച്ച് യുവതി പീഡനത്തിനിരയായി. മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം. ഇരയെ രക്ഷിക്കുന്നതിന് പകരം കണ്ടുനിന്നവര്‍ ലൈംഗികാതിക്രമം ഫോണില്‍ ചിത്രീകരിച്ച് വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി. പ്രതി ലോകേഷിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഏറ്റവും തിരക്കേറിയ കവലകളിലൊന്നായ കൊയ്ല ഫടക്കില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ആക്രിപെറുക്കി ഉപജീവനമാര്‍ഗം നോക്കിയിരുന്ന ഇര ഇവിടെ വച്ചാണ് പ്രതി ലോകേഷിനെ കാണുന്നത്. വിവാഹം കഴിക്കാം ഒപ്പം വരണമെന്നും പറഞ്ഞ് യുവതിയെ പ്രലോഭിപ്പിക്കാന്‍ ലോകേഷ് ശ്രമിച്ചു. സമ്മതിക്കാതെയായപ്പോള്‍ യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് റോഡരികില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കണ്ടുനിന്നവരെല്ലാം വീഡിയോ പകര്‍ത്തി. യുവതിയെ ഭീഷണിപ്പെടുത്തിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇര നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വീഡിയോയിലൂടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകാന്‍ കാരണം ബിജെപി സര്‍ക്കാരാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ‘മദ്ധ്യപ്രദേശ് കോണ്‍ഗ്രസ്’…
Read More » -
India
ആദ്യ പട്ടികയ്ക്കു പിന്നാലെ ഹരിയാന ബി.ജെ.പിയില്‍ ഭൂകമ്പം; മന്ത്രിയും എം.എല്‍.എയും മുന്‍മന്ത്രിയുമടക്കം പാര്‍ട്ടി വിട്ടത് 20 ലേറെ നേതാക്കള്‍
ചണ്ഡീഗഢ്: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ ഹരിയാന ബിജെപിയില്‍നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ദിവസത്തിനിടെ 20ലേറെ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇതില്‍ മന്ത്രിയും മുന്‍ മന്ത്രിമാരും എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളുമുണ്ട്. 67 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഒമ്പത് എംഎല്‍എമാര്‍ക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്. ഈ സാഹചര്യത്തില്‍ രാജി തുടരും എന്നാണ് സൂചന. വൈദ്യുതി-ജയില്‍ വകുപ്പ് മന്ത്രി രഞ്ജിത് സിങ് ചൗട്ടാല, മുന്‍ മന്ത്രിയും ഒബിസി മോര്‍ച്ചാ നേതാവുമായ കരണ്‍ ദേവ് കാംബോജ്, രതിയ എംഎല്‍എ ലക്ഷ്മണ്‍ നാപ എന്നിവരടക്കമുള്ളവരാണ് രാജിവച്ചത്. രതിയ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമയ നാപയ്ക്ക് സീറ്റ് നിഷേധിച്ച് പകരം മുന്‍ സിര്‍സ എം.പിയായ സുനിത ദുഗ്ഗലിനാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. നാപയ്ക്ക് വീണ്ടും ടിക്കറ്റ് നല്‍കാമെന്ന് ബിജെപി അറിയിച്ചെങ്കിലും വാക്ക് തെറ്റിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാപ പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ദാദ്രി കിസാന്‍ മോര്‍ച്ച…
Read More »