CrimeNEWS

യുവതിയെ തിരക്കേറിയ റോഡില്‍ പീഡനത്തിനിരയാക്കി; വീഡിയോ പകര്‍ത്തി പോസ്റ്റ്് ചെയ്ത് കാഴ്ചക്കാര്‍

ഭോപ്പാല്‍: തിരക്കേറിയ റോഡില്‍ വച്ച് യുവതി പീഡനത്തിനിരയായി. മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം. ഇരയെ രക്ഷിക്കുന്നതിന് പകരം കണ്ടുനിന്നവര്‍ ലൈംഗികാതിക്രമം ഫോണില്‍ ചിത്രീകരിച്ച് വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി. പ്രതി ലോകേഷിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

നഗരത്തിലെ ഏറ്റവും തിരക്കേറിയ കവലകളിലൊന്നായ കൊയ്ല ഫടക്കില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ആക്രിപെറുക്കി ഉപജീവനമാര്‍ഗം നോക്കിയിരുന്ന ഇര ഇവിടെ വച്ചാണ് പ്രതി ലോകേഷിനെ കാണുന്നത്. വിവാഹം കഴിക്കാം ഒപ്പം വരണമെന്നും പറഞ്ഞ് യുവതിയെ പ്രലോഭിപ്പിക്കാന്‍ ലോകേഷ് ശ്രമിച്ചു.

Signature-ad

സമ്മതിക്കാതെയായപ്പോള്‍ യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് റോഡരികില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കണ്ടുനിന്നവരെല്ലാം വീഡിയോ പകര്‍ത്തി. യുവതിയെ ഭീഷണിപ്പെടുത്തിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇര നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വീഡിയോയിലൂടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകാന്‍ കാരണം ബിജെപി സര്‍ക്കാരാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ‘മദ്ധ്യപ്രദേശ് കോണ്‍ഗ്രസ്’ എന്ന ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ‘പവിത്ര നഗരം ഉജ്ജയിന്‍ വീണ്ടും നാണംകെട്ടു. നാണംകെട്ട ഭരണാധികാരികള്‍ രാജി വയ്ക്കണം. അല്ലെങ്കില്‍ മരിക്കണം ‘, എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: