CrimeNEWS

കോന്നിയില്‍ സഹോദരനെ വാഹനമിടിപ്പിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

പത്തനംതിട്ട: സഹോദരനെ വാഹനമിടിപ്പിച്ച് തെറിപ്പിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കോന്നി പയ്യനാമണ്ണിലെ ബന്ധുവീട്ടില്‍ വിവാഹത്തിന് എത്തിയ പെണ്‍കുട്ടിക്കും സഹോദരനും നേരെയാണ് ആക്രമണം. ഇതുമായി ബന്ധപ്പെട്ട് ഇലന്തൂര്‍ പ്രക്കാനം സ്വദേശികളായ സന്ദീപ്, ആരോമല്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം.

സന്ദീപും ആരോമലും ഇവരില്‍ ഒരാളുടെ ഭാര്യയും ചേര്‍ന്ന് പയ്യനാമണ്ണില്‍ എത്തി പെണ്‍കുട്ടിയുടെ സഹോദരനെ ഫോണില്‍ വിളിച്ചു. സഹോദരിയെയുംകൂട്ടി കാറിനടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇരുവരും കാറിനടുത്ത് എത്തിയപ്പോള്‍ അകത്തിരുന്നവരില്‍ ഒരാള്‍ പെണ്‍കുട്ടിയെ വലിച്ച് കാറിലേക്ക് കയറ്റി.

Signature-ad

കൂടെയുള്ള ആള്‍ കാര്‍ മുന്നോട്ട് ഓടിച്ചുപോകാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സഹോദരന്‍ ചാടിവീണു. ഇയാളെയും വലിച്ച് കാര്‍ 25 മീറ്ററോളം പോയി. ഈ സമയം അതുവഴിവന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ കാര്‍ തടഞ്ഞു. ഇദ്ദേഹം അറിയിച്ചപ്പോള്‍ എത്തിയ കോന്നി പോലീസ്, കാറിലുണ്ടായിരുന്നവരെ പിടികൂടി. വാടകയ്ക്ക് എടുത്ത കാറാണ് സംഘം ഉപയോഗിച്ചത്. ഇതും പോലീസ് കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: