Month: September 2024

  • Crime

    സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി, ലൈംഗീക അടിമയാക്കി വെച്ചത് വര്‍ഷങ്ങളോളം; തെന്നിന്ത്യയിലെ സംവിധായകനെതിരെ നടി സൗമ്യയുടെ വെളിപ്പെടുത്തല്‍

    ചെന്നൈ: ഹേമകമ്മറ്റിക്ക് പിന്നാലെ മലയാള സിനിമാലോകം തുറന്നുവിട്ട മീടു, സിനിമാ രംഗത്തെ ലൈംഗീകപീഡനാരോപണങ്ങള്‍ കാട്ടുതീ പോലെ മറ്റ് ഭാഷകളിലേക്കും പടരുന്നു. കന്നട തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളില്‍ ഹേമ കമ്മറ്റിക്ക് സമാനമായ കമ്മറ്റി രൂപീകരണം ആവശ്യപ്പെടുമ്പോള്‍ തമിഴില്‍ ഐസിസി രൂപീകരണത്തിന് ഒപ്പം തന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ഉണ്ടാകുന്നുണ്ട്. മുന്‍ സിനിമാ താരവും ഇപ്പോള്‍ സൈക്കോളജിസ്റ്റുമായ ഡോ.സുജാത അഥവ സൗമ്യയുടെ വെളിപ്പെടുത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ നടുക്കാന്‍ കഴിവുള്ള ഒന്നാണ്. തമിഴിലെ ഒരു പ്രമുഖ സംവിധായകന് നേരെയാണ് നടിയുടെ വെളിപ്പെടുത്തല്‍.തെന്നിന്ത്യയിലെ പ്രശസ്ത നടിയുടെ ഭര്‍ത്താവും നടനുമായിരുന്ന തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനില്‍ നിന്നും അന്ന് പതിനെട്ടു വയസുള്ള ഡോ. സുജാത നേരിട്ട അനുഭവങ്ങളെ കുറിച്ചാണ് അവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സംസാരിക്കുന്നത്. പ്രമുഖ സംവിധായകന്‍ തന്നെ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്ന് നടി സൗമ്യയാണ് വെളിപ്പെടുത്തിയത്. ലൈംഗിക അടിമയാക്കിയാണ് തന്നെ പ്രമുഖ സംവിധായകന്‍ ഉപയോഗിച്ചതെന്നും പതിനെട്ട് വയസ്സ് മാത്രമുള്ളപ്പോഴാണ് തനിക്ക് ദുരനുഭവം നേരിട്ടതെന്നും…

    Read More »
  • India

    ബോംബ് ഭീഷണി; മുംബൈ-ഫ്രാങ്ക്ഫര്‍ട്ട് വിസ്താര വിമാനം തുര്‍ക്കിയിലിറക്കി

    ഇസ്തംബുള്‍: മുംബൈയില്‍ നിന്ന് 247 യാത്രക്കാരുമായി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയ വിസ്താര എയര്‍ലൈന്‍സ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് തുര്‍ക്കിയിലെ എര്‍സറം വിമാനത്താവളത്തിലിറക്കി. ബോംബ് വെച്ചിട്ടുണ്ടെന്ന കുറിപ്പ് വിമാനത്തിന്റെ ശുചിമുറിയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിമാനം അടിയന്തിരമായി തുര്‍ക്കിയിലിറക്കിയത്. എര്‍സറം വിമാനത്താവളം അടച്ച് വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും വ്യാജമാണെന്ന് മനസിലായി. സുരക്ഷാ കാരണങ്ങളാല്‍ വിമാനം തുര്‍ക്കിയിലിറക്കി എന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാല്‍ എന്താണ്, സുരക്ഷാ പ്രശ്‌നം എന്ന് കമ്പനി ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് നടപടിയെന്നാണ് പിന്നീട് വ്യക്തമായത്. പ്രാദേശിക സമയം വൈകിട്ട് 4.30നാണ് വിമാനം എര്‍സുറമില്‍ ഇറക്കിയത്. ബോയിങ് 787 വിമാനമാണ് മുംബൈയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിസ്താരയുടെ സര്‍വീസിന് ഉപയോഗിക്കുന്നത്. മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ശേഷം ഏതാണ്ട് അഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത ശേഷമാണ് വിമാനം തുര്‍ക്കിയില്‍ ഇറക്കിയത്. ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പിന്നെയും മൂന്നര മണിക്കൂറോളം യാത്ര ബാക്കിയുണ്ടായിരുന്നു. തുര്‍ക്കിയില്‍ വിമാനം ലാന്റ് ചെയ്ത ശേഷം യാത്രക്കാരെയെല്ലാം പുറത്തിറക്കി പരിശോധന നടത്തി. അടിയന്തിര സന്ദേശം…

    Read More »
  • Kerala

    വടക്കന്‍ കേരളത്തില്‍ മഴ കനക്കും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കാട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം അടുത്ത 2-3 ദിവസത്തിനുള്ളില്‍ പശ്ചിമ ബംഗാള്‍, ഒഡിഷ, തീരത്തിനു സമീപം തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കുകയും തുടര്‍ന്നുള്ള 3-4 ദിവസത്തിനുള്ളില്‍ കരയില്‍ പ്രവേശിച്ചു പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ-ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസമില്ല. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത…

    Read More »
  • Crime

    പീഡന ആരോപണം ‘മുട്ടില്‍ മരംമുറി’ക്കേസില്‍ കുറ്റപത്രം തടയാനെന്ന്; പരാതി നല്‍കി ഡിവൈ.എസ്.പി: ബെന്നി

    മലപ്പുറം: പൊന്നാനി സ്വദേശിനിയുടെ പീഡനാരോപണത്തില്‍ താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി മലപ്പുറം എസ്.പിക്ക് പരാതി നല്‍കി. മുട്ടില്‍മരംമുറിക്കേസില്‍ കുറ്റപത്രം നല്‍കുന്നത് തടയാനാണ് സ്ത്രീയെക്കൊണ്ട് വ്യാജ ആരോപണം ഉന്നയിപ്പിച്ചതെന്നാണ് പരാതി. ഗൂഢാലോചന അന്വേഷിക്കണമെന്നും വി.വി. ബെന്നി ആവശ്യപ്പെട്ടു. ഗൂഢാലോചനയ്ക്ക് പിന്നില്‍ മരംമുറിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വകാര്യ ചാനല്‍ ഉടമകളാണെന്നാണ് ഡിവൈ.എസ്.പി. പറഞ്ഞുവെക്കുന്നത്. വീട്ടമ്മയുടെ ആരോപണങ്ങള്‍ക്കുപിന്നില്‍ മുട്ടില്‍ മരംമുറിക്കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായുള്ള ഗൂഢാലോചനയാമെന്ന് കഴിഞ്ഞദിവസം തന്നെ അദ്ദേഹം പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗൂഢാലോചന കേസിന് പുറമേ സിവിലായും ക്രിമിനലായും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നൂറുശതമാനവും താന്‍ നിരപരാധിയാണ്. ഒരുകുറ്റവും ചെയ്തിട്ടില്ല. മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ ഡിവൈ.എസ്.പി.യായിരുന്നപ്പോള്‍ പൊന്നാനി എസ്.എച്ച്.ഒ.യ്ക്ക് എതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാന്‍ അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് നിര്‍ദേശംനല്‍കിയിരുന്നു. പരാതി വ്യാജമാണെന്ന് തെളിയുകയും…

    Read More »
  • India

    30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ച സംഭവം; സംവിധായകനും മറ്റ് 2 പേര്‍ക്കുമെതിരെ കേസ്

    ബംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ 30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ച സംഭവത്തില്‍ കന്നഡ സംവിധായകനും നിര്‍മാതാവും നടനുമായ യോഗരാജ് ഭട്ട് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭട്ട് സംവിധാനം ചെയ്യുന്ന ‘മാനാഡാ കടലു’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബെംഗളൂരു മദനായകനഹള്ളിയിലെ സെറ്റില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. തുമക്കൂരു സ്വദേശിയായ മോഹന്‍കുമാറാണ് (24) ഏണിയില്‍ നിന്നുവീണ് മരിച്ചത്. മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെയാണു ചിത്രീകരണം നടത്തിയതെന്ന് ആരോപിച്ച് മോഹന്‍കുമാറിന്റെ സഹോദരന്‍ ശിവരാജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രൊഡക്ഷന്‍ മാനേജര്‍ സുരേഷ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ മനോഹര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

    Read More »
  • Kerala

    ഇസ്മായിലിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ബിനോയ് വിശ്വം; സിപിഐയില്‍ വെട്ടിനിരത്തല്‍ സാധ്യത

    തിരുവനന്തപുരം: സമാന്തരപ്രവര്‍ത്തനം നടത്തിയതിന്റെപേരില്‍ മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ.ഇ. ഇസ്മായിലിനെതിരേ സി.പി.ഐ. അച്ചടക്കനടപടിക്ക് ഒരുങ്ങുമ്പോള്‍ അതിന് പ്രതിരോധിക്കാന്‍ വിമത പക്ഷം. എന്നാല്‍ നടപടിയുമായി മുമ്പോട്ട് പോകുമെന്ന് തന്നെയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. സിപിഎമ്മില്‍ കാനം പക്ഷത്തിന് ഇപ്പോഴും മുന്‍തൂക്കമുണ്ടെന്ന് കാട്ടാന്‍ കൂടിയാണ് ഇസ്മയിലിനെ പുറത്താക്കാന്‍ ഔദ്യോഗിക പക്ഷം തയ്യാറെടുക്കുന്നത്. പാലക്കാട്ടെ സേവ് സി.പി.ഐ. ഫോറത്തിനു മുന്‍കൈയെടുത്തു എന്ന വിവാദത്തില്‍ ഇസ്മായിലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലാണ് ഈ തീരുമാനം. സംസ്ഥാന നേതൃസമിതികള്‍ക്കു സമാന്തരമായി സേവ് സി.പി.ഐ. ഫോറം പ്രവര്‍ത്തിക്കുന്നുവെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുള്ള പരാതി. ഇക്കാര്യം എക്സിക്യുട്ടീവില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കാനുള്ള തീരുമാനം. എക്സിക്യൂട്ടിവില്‍ ബിനോയ് വിശ്വത്തിന് പിന്തുണയുണ്ട്. ഇതാണ് തീരുമാനത്തില്‍ നിര്‍ണ്ണായകമായത്. സിപിഐയിലെ വിമത സ്വരങ്ങളെ എത്രയും വേഗം വെട്ടിയൊതുക്കാനാണ് നീക്കം. അടുത്ത സമ്മേളനത്തില്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്ന ഇസ്മായില്‍ പക്ഷത്തിന് പുതിയ നീക്കം വലിയ വെല്ലുവിളിയാണ്. പാലക്കാടു കേന്ദ്രീകരിച്ച് ഇസ്മായിലിന്റെ നേതൃത്വത്തില്‍…

    Read More »
  • Crime

    വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടത്തല്ല്; ചോദിക്കാനെത്തിയ പൊലീസിനെയും ആക്രമിച്ചു

    തിരുവനന്തപുരം: നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വിവാഹ സത്ക്കാരത്തിനിടെ സംഘര്‍ഷമുണ്ടാക്കിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിയുടെയും വിവാഹ സത്ക്കാരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കല്ലറയില്‍ നിന്നു വന്ന ബസില്‍ പാട്ട് ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കല്ലറ സ്വദേശിയായ ആന്‍സി, ഒന്നര വയസുള്ള മകന്‍, ഭര്‍ത്താവ് ഷാഹിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ പ്രതികള്‍ ആക്രമിച്ചു. അതിന് മറ്റൊരു കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. കോട്ടുകാല്‍ വില്ലേജില്‍ ചെറുകുളം കടയ്ക്കല്‍ വാറുവിളഗത്ത് വീട്ടില്‍ ഷിഹാബ്ദീന്‍, കല്ലറ വില്ലേജില്‍ മുണ്ടണിക്കര തൗസീന മന്‍സില്‍ ഷഹീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • Kerala

    ജലീലിന് പാര്‍ട്ടി സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പൊലീസിലെ കുറ്റകൃത്യങ്ങള്‍ പരാതിപ്പെടാന്‍ നമ്പര്‍ പ്രഖ്യാപിച്ച് അന്‍വര്‍

    മലപ്പുറം: സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതിക്കാരെ പുറത്തുകൊണ്ടുവരാനുള്ള സമാന്തര ഇടപാട് വേണ്ടെന്ന മുന്നറിയിപ്പ് കെ.ടി ജലീലിന് സിപിഎം സംസ്ഥാന സെക്രട്ടറി നല്‍കിയതിന് പിന്നാലെ പൊലീസിലെ കുറ്റകൃത്യങ്ങള്‍ പരാതിപ്പെടാന്‍ വാട്‌സ്ആപ്പ് നമ്പര്‍ (8304855901) പരസ്യമായി പ്രഖ്യാപിച്ച് പി.വി അന്‍വര്‍ എംഎല്‍എ. എന്നാല്‍ അന്‍വറിന്റെ നടപടിയില്‍ സിപിഎമ്മിന് കടുത്ത അതൃപ്തിയാണുള്ളത്. മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പരസ്യമാക്കിയതും പരാതി സ്വീകരിക്കാന്‍ വാട്‌സ് അപ് നമ്പര്‍ പുറത്തു വിട്ടതിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. അഴിമതി പരാതിപ്പെടാനുള്ള ജലീലിന്റെ ഓണ്‍ലൈന്‍ സംവിധാനത്തെ സിപിഎം തള്ളിപ്പറഞ്ഞതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നമ്പറടക്കം പ്രദര്‍ശിപ്പിച്ച് പിവി അന്‍വര്‍ രംഗത്ത് വന്നത്. ആഭ്യന്തര വകുപ്പിനെതിരെ മുന്‍ എല്‍ഡിഎഫ് എംഎല്‍എ കാരാട്ട് റസാഖ് അടക്കമുള്ളവര്‍ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള സഹകരണം പൊതുജനങ്ങളോട് ആവശ്യപ്പെട്ട് പ്രത്യേക വാട്‌സ്ആപ്പ് നമ്പര്‍ ഫേസ്ബുക്കില്‍ കുറിച്ചായിരുന്നു കെ.ടി ജലീലിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്. ഈ നിലപാടിനെ സിപിഎം സംസ്ഥാന സെക്രട്ടറി ഇന്നലത്തെ വാര്‍ത്ത…

    Read More »
  • Kerala

    കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണസമ്മാനം; ഉത്സവ ബത്തയായി 1000 രൂപ പ്രഖ്യാപിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും ഓണത്തിന് ഉത്സവ ബത്തയായി 1000 രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. 2023-ലും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും ഉത്സവബത്ത അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയത് പരിഗണിച്ചാണ് നടപടി. ഓണം പ്രമാണിച്ച് സംസ്ഥാനത്തെ പൊതുമേഖല ജീവനക്കാര്‍ക്കും 4000 രൂപ ബോണസ് നല്‍കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയായി നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. കരാര്‍, സ്‌കീം തൊഴിലാളികള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ഉത്സവബത്ത ലഭിക്കും. എല്ലാ ജീവനക്കാര്‍ക്കും 20000 രൂപ അഡ്വാന്‍സ് എടുക്കാം. ഇത് തവണകളായി തിരിച്ചെടുക്കും. ഓണം അഡ്വാന്‍സ് 25000 രൂപയും ഉത്സവബത്ത 3000 രൂപയെങ്കിലും ആക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍…

    Read More »
  • Kerala

    RSS ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, സമ്മതിച്ച് ADGP; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം

    തിരുവനന്തപുരം: ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തല്‍. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വാകാര്യ സന്ദര്‍ശനമാണെന്നുമാണ് വിശദീകരണം. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയെ ഹൊസാബലയെ തൃശ്ശൂരില്‍വച്ച് എഡിജിപി കണ്ടെന്ന് കഴിഞ്ഞി ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആര്‍എസ്എസുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. 2023 മെയ് 22 നായിരുന്നു സന്ദര്‍ശനം. പാറമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു സന്ദര്‍ശനം. സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്കും ഇന്‍ലിജന്‍സ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൂരം കലക്കി ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിട്ടതെന്നാണ് പ്രതിപക്ഷനേതാവടക്കം ആരോപണം ഉന്നയിച്ചത്. സ്വകാര്യ സന്ദര്‍ശനം എന്ന് അജിത് കുമാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ വ്യക്തത നല്‍കേണ്ടി വരും. പൂരവുമായി ബന്ധപ്പെട്ട ഭരണപക്ഷത്ത് നിന്ന് തന്നെ അജിത് കുമാറിനെതിരെ…

    Read More »
Back to top button
error: