Month: September 2024

  • Kerala

    പിജെ ആര്‍മി പൊളിഞ്ഞതോടെ റെഡ് ആര്‍മി; ഒരു ബന്ധവുമില്ലെന്ന് പി ജയരാജന്‍

    കണ്ണൂര്‍: റെഡ് ആര്‍മിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. തനിക്ക് പാര്‍ട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം. പിജെ ആര്‍മിയുമായി തനിക്ക് യാതൊരു ഇടപെടലുമില്ലെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണല്ലോയെന്നും പി ജയരാജന്‍ പറഞ്ഞു. ‘എനിക്ക് റെഡ് ആര്‍മിയുമായിട്ട് യാതൊരു ബന്ധവുമില്ല. എനിക്ക് പാര്‍ട്ടിയുടെ സാമൂഹിക മാധ്യമങ്ങളുമായി അല്ലാതെ മറ്റ് സാമൂഹിക മാധ്യമങ്ങളുമായി യാതൊരു ബന്ധവുമില്ല. അല്ലാത്ത തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പിജെ ആര്‍മിയും ഞാനും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് കണ്ടതോടെ പുതിയ പ്രചരണം ആരംഭിച്ചിരിക്കുകയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടയില്‍ തെറ്റിദ്ധാരണകള്‍ പടര്‍ത്താന്‍ പല സംഭവങ്ങളും നടക്കുന്നുണ്ട്. പൊലീസ് സേനയെ സംബന്ധിച്ച് പരാതികള്‍ വന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്്. പാര്‍ട്ടി നിലപാട് സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. സര്‍ക്കാരില്‍ സമാന്തര അധികാര സംവിധാനമുണ്ടെന്ന് കരുതുന്നില്ല’ – ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.  

    Read More »
  • Kerala

    വെള്ളമില്ലാതെ സെക്രട്ടേറിയേറ്റ്; കാന്റീന്‍ പൂട്ടി, കൈ കഴുകാന്‍ കുപ്പിവെള്ളത്തെ ആശ്രയിച്ച് ജീവനക്കാര്‍

    തിരുവനന്തപുരം: വെള്ളമില്ലാതെ വലഞ്ഞ് സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റ്. വെള്ളമില്ലാത്തതുകാരണം സെക്രട്ടേറിയേറ്റ് കാന്റീന്‍, കോഫീ ഹൗസ് എന്നിവ താത്ക്കാലികമായി പൂട്ടി. സെക്ഷനുകളില്‍ ഉള്ള ജീവനക്കാര്‍ കൈ കഴുകുന്നതിനും മറ്റും കുപ്പി വെള്ളം വാങ്ങിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി തലസ്ഥാന നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളം മുടങ്ങിയിട്ട്. തിരുവനന്തപുരം- നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റിയുടെ, നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാന്‍സ്മിഷന്‍ മെയ്‌നിന്റെ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റുന്നതിന്റെ പണികള്‍ നടക്കുന്നതിനാലാണ് കുടിവെള്ള പ്രതിസന്ധിയുണ്ടായത്. അറിയിപ്പ് പ്രകാരം ഇന്ന് രാവിലെ എട്ടുമണിക്കുള്ളില്‍ ജലവിതരണം പുനസ്ഥാപിക്കേണ്ടതാണ്. എന്നാല്‍, പലയിടത്തും കുടിവെള്ളം പൈപ്പില്‍ ലഭ്യമല്ലെന്നാണ് വിവരം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പുത്തന്‍പള്ളി, ആറ്റുകാല്‍, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളകം, മുട്ടത്തറ, പുഞ്ചക്കരി, പൂജപ്പുര, കരമന, ആറന്നൂര്‍, മുടവന്‍മുകള്‍, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗര്‍, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകള്‍, തിരുമല,…

    Read More »
  • Food

    ബിസ്‌ക്റ്റ് ഊര്‍ജം നല്‍കുമെങ്കിലും പോഷകങ്ങള്‍ കുറവ്; ബേക്കറി പലഹാരങ്ങള്‍ അമിതമാകരുത്

    അഞ്ചു മുതല്‍ 12 വയസ്സു വരെയുള്ള പ്രായമാണ് കുട്ടികളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചാഘട്ടം. ശരീരം പുഷ്ടിപ്പെടുന്നതും ഉയരം വയ്ക്കുന്നതും പ്രായപൂര്‍ത്തിയെത്തുന്നതുമൊക്കെ ഈ പ്രായത്തിലാണ്. സ്‌കൂള്‍ കുട്ടിക്ക് പ്രാതല്‍ ഒഴിവാക്കാമോ ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അതീവ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് പ്രഭാത ഭക്ഷണം. പ്രാതല്‍ നന്നായി കഴിച്ചാലേ കുട്ടികള്‍ക്ക് ക്ലാസില്‍ നന്നായി ശ്രദ്ധിക്കാന്‍ പറ്റൂ. തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാതല്‍ കഴിച്ചേ മതിയാകൂ. സ്‌കൂള്‍ ബസ് വരുന്നതിനു മുന്‍പുള്ള തിരക്കിനിടെ കുഞ്ഞിനെ പാല്‍ മാത്രം കുടിപ്പിച്ച് വിടുന്നത് ശരിയല്ല. വെറുംവയറ്റില്‍ പാല്‍ മാത്രം കുടിക്കുന്നത് വയറെരിച്ചിലിനും അസിഡിറ്റിക്കുമൊക്കെ കാരണമാകും. കഴിക്കാന്‍ സമയമില്ല എന്ന പതിവു പരാതിയുണ്ടെങ്കില്‍ പ്രാതല്‍ കൂടി പൊതിഞ്ഞുകൊടുത്തു വിടുക. കുട്ടി കഴിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നു മാത്രം. പ്രാതല്‍ ഒഴിവാക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമേ ദിവസം മുഴുവന്‍ ക്ഷീണം, പഠിക്കാന്‍ താല്‍പര്യക്കുറവ്, അലസത, ക്ലാസില്‍ ശ്രദ്ധയില്ലായ്മ തുടങ്ങിയവ വരാം. ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കാന്‍ ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് വെള്ളവും കുട്ടിയെ കുടിപ്പിക്കുക. ഇടനേരത്ത് കഴിക്കാന്‍ ബിസ്‌കറ്റും…

    Read More »
  • Crime

    സിഐയ്‌ക്കെതിരായ പീഡന പരാതി എസ്.പി കൈമാറിയത് താനൂര്‍ ഡിവൈഎസ്പിക്ക്; പരാതി കളവാണെന്ന അന്വേഷണ റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചു; ‘മുട്ടില്‍ മരം മുറി’ ടീമിന്റെ ലഷ്യം ഡിവൈഎസ്പി: ബെന്നി?

    കോഴിക്കോട്: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിലെ ലക്ഷ്യം മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി: എ.വി ബെന്നി. മലപ്പുറം മുന്‍ എസ്പി: സുജിത് ദാസിനെതിരായ ആരോപണത്തിലൂടെ അന്വേഷണം ബെന്നിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അതിനിടെ കേസില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് എസ്.പി: സുജിത് ദാസ് പറഞ്ഞു. ആരോപണത്തിനെതിരെ കേസ് നല്‍കും. 2022ല്‍ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്. അതിനിടെ എവി ബെന്നിയും കേസില്‍ പരാതി നല്‍കും. മുട്ടില്‍ മരം മുറി കേസിലെ അന്വേഷണത്തില്‍നിന്നു ബെന്നിയെ മാറ്റാന്‍ നിരവധി ശ്രമങ്ങളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വിജയിച്ചിരുന്നില്ല. വ്യക്തിപരമായ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തില്‍നിന്നു മാറ്റണമെന്ന ആവശ്യം ബെന്നിയും ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് സുജിത്ദാസിന്റെ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നുള്ള പുതിയ വെളിപ്പെടുത്തല്‍. പിവി അന്‍വര്‍ എംഎല്‍എയെ കണ്ട ശേഷമാണ് ഈ ആരോപണം…

    Read More »
  • Crime

    സി.പി.എമ്മില്‍ ചേര്‍ത്ത കാപ്പാ കേസ് പ്രതി ഡി.വൈ.എഫ്.ഐക്കാരന്റെ തല ബിയര്‍കുപ്പികൊണ്ട് അടിച്ചുപൊട്ടിച്ചു

    പത്തനംതിട്ട: കഴിഞ്ഞയിടെ സി.പി.എമ്മില്‍ ചേര്‍ത്ത കാപ്പാ കേസ് പ്രതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ തല ബിയര്‍കുപ്പികൊണ്ട് അടിച്ചുപൊട്ടിച്ചു. മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി എസ്.രാജേഷിനാണ് അടികിട്ടിയത്. ഇയാള്‍ നല്‍കിയ പരാതിപ്രകാരം ശരണ്‍ ചന്ദ്രനെതിരേ പത്തനംതിട്ട പോലീസ് കേസെടുത്തു. കഴിഞ്ഞമാസം 29-ന് രാത്രി മൈലാടുംപാറയില്‍ ശരണ്‍ കുപ്പികൊണ്ട് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയിലുള്ളത്. അടുത്തിടെയാണ് മന്ത്രി വീണാ ജോര്‍ജിന്റെയും സി.പി.എം. ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെയും സാന്നിധ്യത്തില്‍ ശരണും 30-ഓളംപേരും പാര്‍ട്ടിയില്‍ ചേര്‍ന്നത്. കാപ്പാ കേസില്‍ ഉള്‍പ്പെട്ട ഇയാള്‍ക്ക് അംഗത്വം കൊടുത്തത് വിവാദമായിരുന്നു. ഇതിനിടെയാണ് കാപ്പാ എന്നെഴുതി കേക്ക് മുറിച്ച് ശരണും കൂട്ടാളികളും പിറന്നാള്‍ ആഘോഷം നടത്തിയത്. പോലീസ് ഇതിനും കേസെടുത്തിട്ടുണ്ട്.

    Read More »
  • Crime

    സുജിത് ദാസ് ബലാത്സംഗം ചെയ്തെന്ന് യുവതി; കുടുംബം തകര്‍ക്കാന്‍ ശ്രമമെന്ന് എസ്പി, പരാതി നുണയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

    മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് തന്നെ ബലാത്സംഗം ചെയ്തെന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതി പറയുന്നത്. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങാന്‍ എസ്പി ആവശ്യപ്പെട്ടുവെന്നും പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, യുവതിയുടെ ആരോപണം എസ്പി സുജിത് ദാസ് പൂര്‍ണമായി നിഷേധിച്ചു. തന്റെ കുടുംബം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിവിലായും ക്രിമിനലായും കേസ് നല്‍കുമെന്നും സുജിത് ദാസ് പറഞ്ഞു. 2022ല്‍ സഹോദരനും കുട്ടിക്കുമൊപ്പമായിരുന്നു സ്ത്രീ തന്റെ ഓഫീസിലെത്തിയത്. അതിന് രേഖകളും ഉണ്ട്. പൊന്നാനി ഇന്‍സ്പക്ടെര്‍ക്കെതിരെയും തിരൂര്‍ ഡിവൈഎസ്പിക്കെതിരെയും പരാതിയുമായാണ് യുവതി എത്തിയത്. സാധാരണ പരാതിക്കാരെ കാണുന്നതുപോലെയാണ് ഇവരെ കണ്ടത്. പൊന്നാനി സ്റ്റേഷനുമായി ബന്ധപ്പെട്ട്…

    Read More »
  • Culture

    അത്തം പിറക്കും മുന്‍പേ വീട്ടില്‍നിന്ന് ഇവ നീക്കിയിരുന്നെങ്കില്‍…

    ഇന്ന് അത്തമാണ്. ഓണത്തിന് തുടക്കം കുറിച്ച് നാം പൂക്കളം ഇട്ടു തുടങ്ങുന്ന ദിവസം. ഓണക്കാലത്തിന്റെ തുടക്കം പൂക്കളത്തോടെ ആരംഭിക്കുന്നു. അത്തം പിറക്കുന്നതിന് മുന്‍പായി വീട്ടില്‍നിന്നു ചില വസ്തുക്കള്‍ എടുത്തു മാറ്റുന്നതായിരുന്നു അഭികാമ്യമെങ്കിലും ഇനി ചെയ്താലും മതിയാകും. ഇത് ദുഖദുരിതം തീര്‍ക്കാന്‍ സഹായിക്കും. നമുക്ക് എല്ലാവര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കും. എന്തൊക്കെ കാര്യങ്ങളാണ് നാം ഈ രീതിയില്‍ ചെയ്യേണ്ടതെന്നറിയൂ. വീടിന്റെ മുന്‍ഭാഗം ഇതില്‍ ആദ്യത്തേത് അത്തത്തിന് മുന്‍പായി, അതായത് സെപ്റ്റംബര്‍ 6ന് മുന്‍പായി കളകളും പുല്ലുമെല്ലാം നീക്കി വാതില്‍ തുറന്ന് ഇറങ്ങുന്ന മുന്‍ഭാഗം വൃത്തിയാക്കി വൈക്കുക. ചാണക വെളളം തളിച്ചോ മഞ്ഞള്‍വെള്ളം തളിച്ചോ ശുദ്ധിയാക്കുക. സാക്ഷാല്‍ മഹാലക്ഷ്മിയെ വരവേല്‍ക്കാന്‍, മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ തിരുമുറ്റം ഒരുക്കി നിര്‍ത്തേണ്ടതാണ്. തുളസിച്ചെടിയുണ്ടെങ്കില്‍ നല്ല രീതിയില്‍ നിര്‍ത്തുക. മുരടിച്ചതെങ്കില്‍ അത് നീക്കി നല്ലത് നടുക. അടുക്കളയില്‍ അടുത്തത് വീട്ടിലെ അടുക്കളയില്‍ ധാന്യങ്ങളോ അരിയോ പഴകിയത് ഇരിപ്പുണ്ടെങ്കില്‍ കളയുക. അതായത് ഉപയോഗശൂന്യമായവ ഉണ്ടെങ്കില്‍ അത് കളയുക. കാരണം ഓണം സമ്പത്സമൃദ്ധിയെ…

    Read More »
  • Food

    ഓണം കളറാക്കാന്‍ ദാ പിടിച്ചോ കിടിലനൊരു ബീറ്റ്‌റൂട്ട് പച്ചടി…

    ഓണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും മനസിലേക്ക് ഓടി എത്തുന്നത് ഓണ സദ്യം തന്നെയായിരിക്കും. ഓണത്തിന് നല്ല ഇലയിട്ട് സദ്യ ഒരുക്കാന്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. പ്രിയപ്പെട്ട വിഭവങ്ങളെല്ലാം ഒരുക്കി വയര്‍ നിറയെ സദ്യയും പായസവുമൊക്കെ കുടിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരുന്നതാല്‍ മതി. എന്നാല്‍ ഓണത്തിന് പല തരത്തിലുള്ള നിറങ്ങളുള്ള വിഭവങ്ങള്‍ ഇല്ലെങ്കിലും പലപ്പോഴും മനസിന് പലര്‍ക്കും സന്തോഷം കാണില്ല. ഓണ സദ്യയിലെ പ്രധാനിയാണ് ബീറ്റ്‌റൂട്ട് പച്ചടി അഥവ ബീറ്റ്‌റൂട്ട് കിച്ചടി. കാണാന്‍ നല്ല ഭംഗിയുള്ള പിങ്ക് നിറത്തിലാണ് ഈ ബീറ്റ്‌റൂട്ട് പച്ചടിയുള്ളത്. ഇത് എങ്ങനെയാണ് തയാറാക്കുന്നത് എന്ന് അറിയുന്നതിന് മുന്‍പ് ബീറ്റ്‌റൂട്ടിന്റെ കുറച്ച് ഗുണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. ബീറ്റ്‌റൂട്ട് ഓണസദ്യയാണെങ്കിലും ഇതിലെ വിഭവങ്ങളെല്ലാം ആരോഗ്യകരമായ തയാറാക്കാന്‍ ശ്രമിക്കേണ്ടതും വളരെ പ്രധാനമാണ്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കാറുണ്ട്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വീക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. ഇതില്‍…

    Read More »
  • Kerala

    ഉദയംപേരൂരില്‍ പൊലീസ് ജീപ്പ് വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി

    എറണാകുളം: ഉദയംപേരൂരില്‍ പൊലീസ് ജീപ്പ് വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ ജീപ്പില്‍ സഞ്ചരിച്ചവരാണ് പരിക്കേറ്റ വയോധികനെ റോഡില്‍ ഉപേക്ഷിച്ചത്. അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് ഡ്രൈവര്‍ക്കെതിരെ ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരക്കാണ് സംഭവം. ഉദയംപേരൂര്‍ സൗത്ത് പറവൂരിലെ അങ്ങാടി ബസ്റ്റോപ്പിന് സമീപമാണ് സംഭവം. പെരുമ്പളം സ്വദേശി വി.എസ് ദിനകരനെ അമ്പലപ്പുഴ പൊലീസിന്റെ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടായ വിവരം തൊട്ടടുത്ത സ്റ്റേഷനിലറിയിച്ച് പരിക്കേറ്റയാളെ റോഡിലുപേക്ഷിച്ച് അമ്പലപ്പുഴ പൊലീസ് കടന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞ് മറ്റൊരാള്‍ ആംബുലന്‍സ് എത്തിച്ചാണ് ദിനകരനെ വൈറ്റിലയിലെ ആശുപത്രിയിലെത്തിച്ചത്. ദിനകരന്റെ ഇടതു തുടയെല്ല് ഒടിഞ്ഞിട്ടുണ്ട്. നെട്ടല്ലിന് പൊട്ടലും വയറ്റില്‍ രക്തസ്രാവവമുണ്ടായി. കനകക്കുന്ന് പി എസ് എന്ന് പുറകില്‍ എഴുതിയ ജീപ്പാണ് അപകടമുണ്ടാക്കിയത്. പുറകിലെ നമ്പര്‍ പ്ലേറ്റ് അവ്യക്തമാണ്. ഈ വാഹനം ഓടിച്ചയാള്‍ക്കെതിരേ അമിത വേഗതയില്‍ അപകടകരമായി വാഹനമോടിച്ചതിന് ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ…

    Read More »
  • Kerala

    സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തി; കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

    കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിന്‍ വിനുആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നാണ് അപകടത്തില്‍ പെടുന്നതും മരിക്കുന്നതും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.  

    Read More »
Back to top button
error: