CrimeNEWS

ഓയൂരില്‍ ബാലികയെ തട്ടിക്കൊണ്ടുപോയ കേസ്; നാലാമതൊരാള്‍ കൂടിയുണ്ടോ?

കൊല്ലം: ഓയൂരില്‍ ബാലികയെ തട്ടിക്കൊണ്ടു പോയ കേസില്‍ തുടരന്വേഷണത്തിന് അപേക്ഷ നല്‍കി പോലീസ്. വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെയാണ് പോലീസിന്റെ അസാധാരണ നടപടി.

വെള്ളിയാഴ്ചയാണ് തുടരന്വേഷണത്തിന് കൊല്ലം റൂറല്‍ ക്രൈം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നെന്നും ഇക്കാര്യം കുട്ടിയുടെ സഹോദരന്‍ പറഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു. ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് തുടരന്വേഷണത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

Signature-ad

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ സഹായിക്കാന്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നു എന്നൊരു ആരോപണം ആദ്യമേ തന്നെ ഉണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് പോലീസ് തുടരന്വേഷണത്തിലേക്ക് നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: