Month: September 2024

  • Crime

    നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍

    മുംബൈ: ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചാടി മരിച്ചതാണെന്ന് പോലീസ് അറിയിച്ചു. കുറച്ചു കാലങ്ങളായി അനില്‍ അറോറ വിഷാദത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പഞ്ചാബ് സ്വദേശിയാണ് അനില്‍ അറോറ ബിസിനസ്, സിനിമാവിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ ജോയ്സ് പോളികാര്‍പ്പുമായുള്ള വിവാഹത്തില്‍ 1973 ല്‍ മലൈകയും 1981 ല്‍ നടി അമൃത അറോറയും ജനിച്ചു. തന്റെ പതിനൊന്ന് വയസ്സു മുതല്‍ മാതാപിതാക്കള്‍ പിരിഞ്ഞു ജീവിക്കുകയാണെന്ന് മലൈക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല. മലൈകയുടെ മുന്‍ഭര്‍ത്താവ് അര്‍ബാസ് ഖാനും നടിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം മുംബൈയിലെ വസതിയിലെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയില്‍ കൊണ്ടുപോയെന്നാണ് വിവരം.

    Read More »
  • Environment

    അതിരില്ലാത്ത പോഷകസമൃദ്ധി; ഏതു മണ്ണിലും വളരും മുതിര

    പയറുവര്‍ഗ്ഗ വിളകളില്‍ പോഷകസമൃദ്ധിയില്‍ മുന്‍പന്തിയിലാണ് മുതിര. ഭാരതത്തില്‍ പണ്ടു മുതല്‍ലേ ഇത് കൃഷി ചെയ്യുന്നു. പന്തയക്കുതിരകളുടെ കായികക്ഷമതയ്ക്ക് ഏറെ സഹായിക്കുന്ന വിഭവമാണ് മുതിര. അതുകൊണ്ടാണ് ‘മുതിര’യ്ക്ക് (Horsegram) എന്ന പേരു കിട്ടിയത്. പോഷകസമൃദ്ധിയും പ്രതികൂലസാഹചര്യങ്ങളില്‍ വളരാനുളള കഴിവും മാംസ്യം, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, ഇരുമ്പ് മുതലായവയുടെ സമൃദ്ധി കൊണ്ടും ‘ഭാവിയുടെ ഭക്ഷണം’ എന്നാണ് മുതിരയെ വിശേഷിപ്പിച്ചിരിക്കുന്നത്. പോഷകമേ മാംസ്യം, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ധാരാളം. എന്നാല്‍ കൊഴുപ്പ് തീരെ കുറവ്. കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മോളിബ്ഡിനം എന്നിവ കൂടാതെ കരോട്ടിന്‍, തയമിന്‍, റൈബോഫ്ളാവിന്‍, നിയസിന്‍ എന്നിവയിലുമുണ്ട്. മുതിരയിലെ അന്നജം സാവധാനം ദഹിക്കുന്നതുമാണ്. മുതിരയും ആരോഗ്യസംരക്ഷണവും * പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഹൈപ്പര്‍ഗ്ലൈസീമിയ, ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം എന്നിവ കുറയ്ക്കാന്‍ മുതിര ഉത്തമമാണ്. * കൊളസ്ട്രോള്‍ രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മുതിര വേണം. മുതിരയുടെ നിരന്തര ഉപയോഗം രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടിയ ചീത്ത കൊളസ്ട്രോള്‍ നീക്കും. * പൊണ്ണത്തടി മുതിരയിലെ ഫിനോള്‍…

    Read More »
  • Crime

    കൊലപാതക ആസൂത്രണം മാസങ്ങള്‍ക്ക് മുന്‍പേ? ശര്‍മിളയുമായുള്ള വിവാഹത്തിന് മുന്‍കൈയെടുത്തത് സുഭദ്ര

    ആലപ്പുഴ: കലവൂരില്‍ കൊച്ചി കടവന്ത്ര സ്വദേശി സുഭദ്രയെ പ്രതികള്‍ കൊലപ്പെടുത്തിയത് ദീര്‍ഘമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ് നിഗമനം. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇടഞ്ഞ സുഭദ്രയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതികളായ മാത്യൂസിനും ശര്‍മിളയ്ക്കും വേണ്ടി പൊലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. അതേസമയം സുഭദ്രയെ അറിയാമെന്ന് മാത്യൂസിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മാത്യൂസും ശര്‍മിളയും തമ്മിലുള്ള വിവാഹത്തിന് മുന്‍കൈയെടുത്തത് സുഭദ്രയാണ്. മകനെപ്പറ്റി മാസങ്ങളായി ഒരു വിവരവും ഇല്ലെന്നും മാത്യൂസിന്റെ മാതാപിതാക്കള്‍ പറയുന്നു. മാത്യൂസ് ശര്‍മിളയെ വിവാഹം കഴിച്ചപ്പോള്‍ സുഭദ്ര വീട്ടില്‍ വന്നിരുന്നു. ആന്റി എന്നാണ് സുഭദ്രയെ ശര്‍മിള പരിചയപ്പെടുത്തിയത്. ആരുമില്ലാത്ത അനാഥക്കൊച്ചല്ലേ എന്നു വിചാരിച്ചായിരുന്നു വിവാഹത്തിന് സമ്മതിച്ചതെന്ന് മാത്യൂസിന്റെ അമ്മ പറഞ്ഞു. മാത്യൂസും ശര്‍മിളയും സ്ഥിരം മദ്യപാനികളായിരുന്നു. മദ്യപിച്ചശേഷം വലിയ പ്രശ്നമുണ്ടാക്കുമായിരുന്നു. ശര്‍മിള മദ്യപിച്ച് മാത്യൂസിന്റെ പിതാവിനെ ചീത്ത വിളിക്കുകയും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് അമ്മ പറയുന്നു. വിവാഹത്തിന് മുമ്പ് സുഭദ്ര വീട്ടില്‍ വന്നിരുന്നു. വിവാഹം എറണാകുളത്തു…

    Read More »
  • Business

    ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

    ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം ദുബായ് രാജകുമാരി പുതിയ ബിസിനസ് തുടങ്ങുകയാണ്. പുതിയ പേരില്‍ ഒരു പെര്‍ഫ്യൂം ബ്രാന്‍ഡാണ് പുറത്തിറക്കുന്നത്. ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ മുഹമ്മദ് റഷിദ് അല്‍ മക്തൂമിന്റെ പെര്‍ഫ്യൂമിന്റെ പേര് ഏറെ കൗതുകകരമാണ്. ഡിവോഴ്‌സ് എന്ന പേരില്‍ ആണ് പുതിയ പെര്‍ഫ്യൂം പുറത്തിറക്കുന്നത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ഭര്‍ത്താവിനെ പരസ്യമായി വിവാഹമോചനം ചെയ്ത രാജകുമാരിയുടെ പോസ്റ്റ് ഏറെ വൈറലായിരുന്നു. രാജകുമാരി തന്റെ സ്വന്തം ബ്രാന്‍ഡായ മഹ്റ എം വണ്ണിലൂടെ തന്നെയാണ് ഡിവോഴ്‌സ് പെര്‍ഫ്യൂമും പുറത്തിറക്കുന്നത്. പെര്‍ഫ്യൂമിന്റെ ലോഞ്ചിംഗിന് മുമ്പ് ഒരു ടീസര്‍ രാജകുമാരി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കു വെച്ചിരുന്നു. ഇത് വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഒരു കറുത്ത പെര്‍ഫ്യൂം ബോട്ടില്‍ ആണ് പോസ്റ്റിലുള്ളത്. കറുത്ത കുപ്പി, തകര്‍ന്ന ഗ്ലാസ്, ഇരുണ്ട പുഷ്പ ദളങ്ങള്‍ എന്നിവയെല്ലാം പരസ്യത്തിന്റെ ടീസര്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ കൗതുകകരമായ ഒരു ബ്രാന്‍ഡിനെക്കുറിച്ച് രാജകുമാരി പറയാതെ പറയുന്നു. അതേസമയം ഉല്‍പ്പന്നം എപ്പോള്‍ വിപണിയില്‍ എത്തും…

    Read More »
  • Health

    ഓണാഘോഷത്തിന് സ്റ്റാറാകാം! മുഖത്തിന് തിളക്കം കൂട്ടാന്‍ മുട്ട കൊണ്ടൊരു പായ്ക്കിടാം

    കോളേജിലും ഓഫീസിലുമൊക്കെ ഓണ പരിപാടി നടക്കാന്‍ പോകുന്നതിന്റെ മുന്നൊരുക്കത്തിലാണ് എല്ലാവരും. നല്ല അടിപൊളി സാരിയൊക്കെ ഉടുത്ത് പോകുമ്പോള്‍ മുഖം കരിവാളിച്ചിരുന്നാല്‍ എന്തായിരിക്കും അവസ്ഥ. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചില പരിഹാര മാര്‍ഗങ്ങള്‍ ചെയ്യാവുന്നതെയുള്ളൂ. അമിതമായി വെയിലേറ്റാണ് ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കരിവാളിപ്പുണ്ടാകുന്നത്. മുഖത്തിനും കഴുത്തിനുമൊക്കെ പല നിറമായി പോകുന്നത് ഈ പ്രശ്‌നം കാരണമാണം. എളുപ്പത്തില്‍ കരിവാളിപ്പ് മാറ്റിയെടുക്കാന്‍ സിമ്പിളായി വീട്ടില്‍ ചെയ്യാവുന്ന ഒരു ഫേസ് പായ്ക്കാണിത്. ചന്ദനം ചര്‍മ്മത്തിലെ ടാന്‍ മാറ്റാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് ചന്ദനത്തിന്റെ പൊടി ഉപയോഗിക്കുന്നത്. അതുപോലെ മുഖക്കുരു പ്രശ്‌നങ്ങള്‍ മാറ്റാനും ചന്ദനം നല്ലതാണ്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഇത്. എല്ലാ ചര്‍മ്മകാര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിലെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാന്‍ നല്ലതാണ് ചന്ദനം. ഫ്രീ റാഡിക്കലുകള്‍ മൂലമുള്ള പ്രശ്‌നങ്ങളെ മാറ്റാനും നല്ലതാണ്. സണ്‍ ടാന്‍ മാറ്റാന്‍ നല്ലതാണ് ഇത്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ഇതിനുണ്ട്. മഞ്ഞള്‍പ്പൊടി ചര്‍മ്മത്തിന് വളരെ…

    Read More »
  • Crime

    വ്യത്യസ്താനമൊരു ബാര്‍ബറാം… ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍

    കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം. സാബു (44) വിനെയാണ് താമരശ്ശേരി പോലീസ് സംഘം അറസ്റ്റുചെയ്തത്. അഞ്ചോളം വിദ്യാര്‍ഥികളെ പ്രതി പീഡിപ്പിച്ചതായാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. പരാതികളില്‍ കേസെടുത്ത് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം, പോക്സോ കേസിലെ പ്രതിയായ യുവാവിന് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. തിരുവന്തപുരം കടയ്ക്കാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ 2018 ജൂണില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ കീഴാറ്റിങ്ങല്‍ വിളയില്‍മൂല ആര്‍.ആര്‍ നിവാസില്‍ രമേശിനെ (28) യാണ് ശിക്ഷിച്ചത്. വര്‍ക്കല അതിവേഗ പോക്സോ കോടതി ജില്ല ജഡ്ജ് സിനി എസ്.ആര്‍ ആണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ സ്നേഹം നടിച്ച് ചിറയിന്‍കീഴ് പുരവൂരിലെ വാടകവീട്ടില്‍ എത്തിച്ചാണ് ഇയാള്‍ ഉപദ്രവിച്ചത്.  

    Read More »
  • Kerala

    സിപിഎമ്മില്‍ ചേര്‍ന്നത് രണ്ടു മാസം മുന്‍പ്, പിന്നാലെ ഡിവൈഎഫ്‌ഐക്കാരന്റെ തലതല്ലിപ്പൊളിച്ചു; ഒടുവില്‍ ‘കാപ്പാ പ്രതി’ ശരണ്‍ചന്ദ്രന് സംഘടനാ ഭാരവാഹിത്തം

    പത്തനംതിട്ട: ബിജെപി വിട്ട് രണ്ട് മാസം മുന്‍പ് സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന കണ്‍വെന്‍ഷനിലാണ് ശരണിനെ തെരഞ്ഞെടുത്തത്. ഈയടുത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തല അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിയായ ഇയാള്‍ സിപിഎമ്മില്‍ ചേരുന്നതിന് മുന്‍പും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകരെയും ആക്രമിച്ച കേസുകളില്‍ പ്രതിയാണ്. ഡിവൈഎഫ്‌ഐ കോന്നി ബ്ലോക്ക് കമ്മിറ്റിയില്‍ ശരണ്‍ ചന്ദ്രനെ ഉള്‍പ്പെടുത്താനായിരുന്നു പാര്‍ട്ടി നേതൃത്വം ആദ്യം ആലോചിച്ചതെങ്കിലും എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് മേഖലാ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായി നിയമിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ആഴ്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിനെ ബിയര്‍ ബോട്ടില്‍ കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത് ശരണ്‍ ചന്ദ്രനെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സത്കാര ചടങ്ങിനിടെയായിരുന്നു സംഭവം. എന്നാല്‍, ഭീഷണിയെ തുടര്‍ന്ന് രാജേഷ് അന്ന് പരാതി നല്‍കിയില്ലെന്ന് പോലീസ് പറയുന്നു.…

    Read More »
  • Crime

    അന്ന് സുഭദ്ര പറഞ്ഞത് ചോറ് പൊതിയാന്‍ ഇല വെട്ടാന്‍ വന്നതാണെന്ന്; എല്ലാത്തിനും തെളിവായി മൃതദേഹത്തിലെ ബാന്റേജ്

    ആലപ്പുഴ: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തെ വീട്ടുവളപ്പില്‍ ഒരാളെ കൊന്ന് കുഴിച്ചുമൂടിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കലവൂര്‍ കോര്‍ത്തുശ്ശേരിക്കാര്‍ കേട്ടത്. ആര്‍ക്കും ഇത് വിശ്വസിക്കാനായില്ല. കടവന്ത്ര സ്വദേശിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആഴ്ചകളായി പ്രദേശത്ത് പൊലീസ് എത്തിയിരുന്നു. ഇതിനിടെ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ കാണാനില്ലെന്ന വിവരവും പ്രചരിച്ചതോടെ നാടാകെ മുള്‍മുനയിലായി. ഇന്നലെ ഉച്ചയോടെയാണ് മണ്ണഞ്ചേരി 23ാം വാര്‍ഡില്‍ വില്‍സണ്‍ വാടകയ്ക്ക് നല്‍കിയിരുന്ന പഴമ്പാശ്ശേരി വീടിന് പിന്‍വശത്ത് കുളിമുറിയോട് ചേര്‍ന്ന ഭാഗത്ത് ആഴ്ച്ചകള്‍ പഴക്കമുള്ള മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ അരുംകൊല നടത്തിയതും മൃതദേഹം കുഴിച്ചുമൂടിയതുമാണ് പൊലീസിനെപ്പോലും അമ്പരപ്പിക്കുന്നത്. ആഗസ്റ്റ് ആറിനാണ് നിതിനും ശര്‍മ്മിളയും, ബന്ധുവായ റെയ്‌നോള്‍ഡും സുഭദ്രയ്‌ക്കൊപ്പം വീട്ടിലേക്ക് നടന്നുവരുന്നത് അയല്‍വാസികളായ എ.എക്‌സ്.വില്യമും ഭാര്യ മോളിയും കണ്ടത്. പിറ്റേ ദിവസം ആന്റിയെ തിരികെ കൊണ്ടുവിടാന്‍ പോവുകയാണെന്ന് സംഭാഷണത്തിനിടെ ശര്‍മ്മിള പറഞ്ഞു. രാത്രി തിരികെയെത്തും വഴി റോഡില്‍ വച്ച് കണ്ടപ്പോഴും കടവന്ത്രയില്‍ പോയിട്ട് വരികയാണെന്ന് ഇരുവരും പറഞ്ഞിരുന്നു. അന്ന് കലവൂര്‍ ഭാഗത്ത് ഒരു വാഹനാപകടം…

    Read More »
  • Kerala

    പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവര്‍? ഗൂഢാലോചന സംശയിക്കുന്നതായി നിവിന്‍ പോളി

    തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നടന്‍ നിവിന്‍ പോളി. സിനിമയില്‍ നിന്നുള്ളവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയില്‍ നിവിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നല്‍കിയത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുള്‍പ്പെടെ നിരവധിപേര്‍ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. അതിനൊപ്പമാണ് നിവിന്‍ പോളിയുടെ പേരും ഉയര്‍ന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണം ഉയര്‍ന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച് നിവിന്‍ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചു. പിന്നാലെ പരാതിയിലെ വാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍, നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം, നടി പാര്‍വതി കൃഷ്ണ, നടന്‍ ഭഗത് മാനുവല്‍ തുടങ്ങിയവര്‍ തെളിവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് നിവിന്‍ ഇപ്പോള്‍ നേരിട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് എഡിജിപി: എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ…

    Read More »
  • Kerala

    ശശിധരനെ മാറ്റിയത് അന്‍വറിന് വേണ്ടി; മലപ്പുറത്തെ അഴിച്ചു പണിയില്‍ അസ്വസ്ഥന്‍, അവധി അപേക്ഷ പിന്‍വലിച്ച് എ.ഡി.ജി.പി: അജിത് കുമാര്‍

    തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എ ആരോപണമുന്നയിച്ച മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെ മാറ്റിയതുള്‍പ്പടെ സംസ്ഥാനപോലീസില്‍ അഴിച്ചുപണി വരുമ്പോള്‍ന നിര്‍ണ്ണായക നീക്കവുമായി എഡിജിപി അജിത് കുമാര്‍. ഓണക്കാലത്തെ അവധി പിന്‍വലിക്കാന്‍ അജിത് കുമാര്‍ അപേക്ഷ നല്‍കി. 14 മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി എടുത്തത്. ഇത് വേണ്ടെന്നാണ് അജിത് കുമാര്‍ അറിയിക്കുന്നത്. ഇതോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം അജിത് കുമാറും നല്‍കുകാണ്. മലപ്പുറം എസ് സ്ഥാനത്ത് നിന്നും വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്.പിയായിട്ടാണ് ശശിധരനെ മാറ്റിയത്. എ.ഐ.ജി: ആര്‍. വിശ്വനാഥിനെ മലപ്പുറം എസ്.പിയായി നിയമിച്ചു. മലപ്പുറത്തെ എട്ട് ഡിവൈ.എസ്.പിമാരെയും മാറ്റിയിരുന്നു. ഇവരെല്ലാം അജിത് കുമാര്‍ പക്ഷമാണെന്നായിരുന്നു അന്‍വറിന്റെ ആരോപണം. അജിത് കുമാറിന്റെ വിക്കറ്റും വീഴുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോലീസ് മേധാവ് ഷെയ്ഖ് ദര്‍വേശ് സാഹിബുമായി ആലോചിച്ചായിരുന്നു സര്‍ക്കാര്‍ നീക്കങ്ങള്‍. അതിനിടെയാണ് അജിത് കുമാര്‍ അവധി വേണ്ടെന്ന നിലപാട് എടുക്കുന്നത്. ക്രമസമാധാന ചുമതലയില്‍ എഡിജിപി: എംആര്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് മേല്‍…

    Read More »
Back to top button
error: