Month: September 2024

  • Crime

    ലൈംഗിക അതിക്രമം തടഞ്ഞ യുവതിയെ വെട്ടിവീഴ്ത്തി; ഒളിവില്‍പ്പോയ പ്രതി വിഷം കഴിച്ച നിലയില്‍

    പാലക്കാട്: ലൈംഗിക അതിക്രമം തടഞ്ഞ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. എലപ്പുള്ളിയിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ കൊട്ടില്‍പ്പാറ കള്ളിയിലാംപാറ സ്വദേശി സൈമണാണ് (31) ആക്രമണം നടത്തിയത്. അതിക്രമം ചെറുത്ത കൊട്ടില്‍പ്പാറ സ്വദേശിനിയായ 23കാരിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഇയാളെ പിന്നീട് വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ പത്തരയോടെയാണു സംഭവം. അമ്മയ്ക്കൊപ്പം പശുവിന് പുല്ല് അരിയാനെത്തിയതായിരുന്നു യുവതി. ഭക്ഷണമെടുക്കാന്‍ അമ്മ വീട്ടിലേക്ക് മടങ്ങിയ സമയത്താണ് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സൈമണ്‍ യുവതിയെ ആക്രമിച്ചത്. പ്രതി കടന്നുപിടിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചപ്പോള്‍ യുവതി ചെറുത്തുനിന്നു. കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ കയ്യിലുണ്ടായിരുന്ന അരിവാള്‍ പിടിച്ചു വാങ്ങി, തലയില്‍ വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് അമ്മയും സമീപവാസികളും ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. യുവതിയെ ഇയാള്‍ 20 മീറ്ററോളം പറമ്പിലെ പുല്ലിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി. വിരലടയാള വിദഗ്ധരുടെ പരിശോധനയില്‍ പറമ്പിലെ പലയിടത്തും രക്തക്കറ കണ്ടെത്തി. തലയില്‍ മൂന്നിടത്താണ് യുവതിക്ക് വെട്ടേറ്റത്. ചോരയൊലിച്ച് അബോധാവസ്ഥയിലായിരുന്നു യുവതിയെ…

    Read More »
  • Kerala

    നിലപാട് കടുപ്പിച്ച് DGP; അജിത് കുമാറില്‍നിന്ന് മൊഴിയെടുക്കും, വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ

    തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ ഡിജിപിയുടെ അന്വേഷണത്തിന് പുറമെ വിജിലന്‍സ് അന്വേഷണത്തിനും നീക്കം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണിത്. പി.വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണവും വേണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തു. ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. വിഷയത്തില്‍ മുഖ്യമന്ത്രി വ്യാഴാഴ്ച തീരുമാനമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലപാട് കടുപ്പിക്കുയാണ്. അന്വേഷണം വളരെ ?ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ഡിജിപിയുടെ തീരുമാനം. തട്ടികൊണ്ടുപോകല്‍, കൊലപാതകമടക്കമുള്ള ആരോപണങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനമുള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ ആവശ്യം. കൂടാതെ, എംഎല്‍എയുടെ പരാതിയില്‍ എഡിജിപി എംആര്‍ അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നതിന് ഡിജിപി നോട്ടീസ് നല്‍കും. നേരിട്ടോ, എഴുതി തയാറാക്കിയോ മൊഴി രേഖപ്പെടുത്തുന്നതിനാണ് നിര്‍ദേശമെന്നാണ് വിവരം. ഓണത്തിന് ശേഷമായിരിക്കും നടപടി.  

    Read More »
  • Kerala

    മൂട്ടയെ തുരത്താന്‍ ആദ്യം രോഗികളെ തുരത്തി ആശുപത്രി!

    തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളജ് ആശുപത്രിയില്‍ വാര്‍ഡുകള്‍ വൃത്തിയാക്കലിന്റെ പേരില്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോപണം. വര്‍ഷാവര്‍ഷം നടത്തുന മൂട്ട,പാറ്റ നിര്‍മാര്‍ജനത്തിന്റെ ഭാഗമായാണ് വാര്‍ഡുകളില്‍ ശുചീകരണം. പേവാര്‍ഡുകളില്‍ ചികിത്സയില്‍ കഴിഞ്ഞവരെ ഡിസ്ചാര്‍ജ് ചെയ്ത് പറഞ്ഞുവിട്ടെന്നാണ് പരാതി. കഴിഞ്ഞ 30 മുതലാണ് വാര്‍ഡുകളിലെ മൂട്ടശല്യം ഒഴിവാക്കാന്‍ ശുചീകരണം തുടങ്ങിയത്. ഇതിനകം രണ്ടു വാര്‍ഡുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈ മാസം 23 വരെ മൂട്ടകളെ നശിപ്പിക്കല്‍ തുടരും. ജനറല്‍, പേവാര്‍ഡുകളില്‍ ഉള്‍പ്പെടെയാണ് വൃത്തിയാക്കല്‍. ജനറല്‍ വാര്‍ഡുകളില്‍ ഉള്ളവരെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റിയാണ് വൃത്തിയാക്കലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിന്റെ പേരില്‍ ആരെയും ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. പേ വാര്‍ഡുകളില്‍ കഴിയുന്നവരില്‍ വീടുകളിലേക്ക് പോകാന്‍ താല്‍പര്യമുള്ളവരെ ഡിസ്ചാര്‍ജ് ചെയ്ത് അയയ്ക്കും. അല്ലാത്തവരെ മറ്റു വാര്‍ഡുകളില്‍ കിടത്തി ചികിത്സ നല്‍കും. പേ വാര്‍ഡില്‍ ഉള്ളവര്‍ തിരിച്ച് വരുമ്പോള്‍ അതേ റൂം തന്നെ നല്‍കും. വീട്ടില്‍ പോകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് സൗകര്യം ഒരുക്കി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

    Read More »
  • Kerala

    ഹൃദയഭേദകം, എന്ത് പകരം നല്‍കിയാലും മതിയാകില്ല; ശ്രുതിയുടെ വേദനയില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി മുഖ്യമന്ത്രി

    തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ഒറ്റക്കായ ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജിന്‍സണിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടലില്‍ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിക്ക് ഇപ്പോള്‍ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമാണ് എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. ശ്രുതിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് എന്ത് പകരം നല്‍കിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് ഇപ്പോള്‍ നല്‍കാനാവുകയെന്നും മുഖ്യമന്ത്രി കുറിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ് വയനാടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവര്‍ ഇല്ലാതായ ചൂരല്‍മല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ ജെന്‍സനേയും നഷ്ടമായിരിക്കുന്നുവെന്ന വാര്‍ത്ത ഏറെ വേദനാജനകമാണ്. ഇന്നലെ കല്‍പറ്റയിലെ വെള്ളാരംകുന്നില്‍ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലില്‍ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിക്ക് ഇപ്പോള്‍ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന…

    Read More »
  • Kerala

    പ്രാര്‍ത്ഥനകള്‍ വിഫലം: വെള്ളാരംകുന്ന് വാഹനാപകടം; ശ്രുതിയെ തനിച്ചാക്കി ജെൻസണ്‍ വിട പറഞ്ഞു

           കല്‍പ്പറ്റ: ചൊവ്വാഴ്ച വൈകിട്ട് വെള്ളാരംകുന്നില്‍ ബസും ഓമ്നിവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെൻസൺ മരണത്തിന് കീഴടങ്ങി.  മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെൻസണ്‍ വെൻ്റിലേറ്ററിലായിരുന്നു. രാത്രി 9 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. അമ്പലവയൽ ആണ്ടൂർ പരിമളം വീട്ടിൽ ജയൻ-മേരി ദമ്പതികളുടെ മകനാണ് 28കാരനായ ജെൻസൺ. അപകടത്തിൽ കാലിനു പരുക്കേറ്റ ശ്രുതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാൻ ഓടിച്ചത് ജെൻസണായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം തകർന്നു. ‌വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങളെ പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസണെ ഉടൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാനില്‍ ഉണ്ടായിരുന്ന 7 പേർക്കും പരിക്കേറ്റു. ബസ് യാത്രക്കാരായ 2 പേർക്കും പരിക്കുണ്ട്. പ്രതിശ്രുത വരൻ മരണത്തിന് കീഴടങ്ങിയതോടെ ശ്രുതി വീണ്ടും തനിച്ചായി. ഉറ്റവരെയും സ്വന്തം വീടിനെയും ഉരുൾപൊട്ടൽ തൂത്തെറിഞ്ഞപ്പോൾ ശ്രുതി ജീവിതത്തിലേക്ക് തിരിച്ചു നടന്നത്…

    Read More »
  • Kerala

    യുവതി ട്രെ‍‍ഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു, കൊച്ചി എളമക്കരയിലാണ് സംഭവം

          ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. കൊച്ചി എളമക്കരയില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണു മരിച്ചത്. ആർ.എം.വി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ് രാഹുലിന്റെ ഭാര്യയാണ് അരുന്ധതി. 24 വയസ്സായിരുന്നു. വയനാട് സ്വദേശിയാണ്. എട്ടുമാസം മുമ്പാണ് അരുന്ധതി എളമക്കര സ്വദേശി രാഹുലിനെ വിവാഹം കഴിച്ച് കൊച്ചിയിലേക്ക് എത്തിയത്. ചൊവ്വാഴ്ച രാവിലെ ജിമ്മിലെ ട്രെ‍‍ഡ് മില്ലിൽ വ്യായാമത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോയി.

    Read More »
  • Kerala

    വിശ്വസിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് ശശിയും എഡിജിപിയും; വീണ്ടും ആരോപണവുമായി അന്‍വര്‍

    മലപ്പുറം: എഡിജിപി: എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിരുന്നില്ല. ആ റിപ്പോര്‍ട്ട് അജിത് കുമാറും പി ശശിയും ചേര്‍ന്ന് പൂഴ്ത്തുകയായിരുന്നുവെന്ന് പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങള്‍ എത്തുന്നില്ല. പി ശശിയെന്ന ബാരിക്കേഡില്‍ തട്ടി കാര്യങ്ങള്‍ നില്‍ക്കുകയാണ്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രി വിശ്വസിച്ചവരാണ് ചതിച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു. ലോകം മുഴുവന്‍ കുലുങ്ങിയാലും തനിക്ക് ബോധ്യപ്പെടുന്നത് വരെ മുഖ്യമന്ത്രി കുലുങ്ങില്ല. ആ ബോധ്യപ്പെടലിലേക്ക് കാര്യങ്ങളെത്തിക്കൊണ്ടിരിക്കുകയാണ്. അത് പരിപൂര്‍ണ ബോധ്യമ വരുന്നതോടെ, അതില്‍ തീരുമാനമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി ഉത്തരവാദിത്വത്തോടെ ഏല്‍പ്പിച്ച ജോലി പി ശശി ചെയ്തില്ല. പൊലീസിലെ പ്രശ്നങ്ങള്‍ അറിയാനും ഗവണ്‍മെന്റിനെ അറിയിക്കാനും ആണ് പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയമിച്ചിട്ടുള്ളത്. ശശിക്കെതിരെ പരാതി നല്‍കിയിട്ടില്ല…

    Read More »
  • Kerala

    അന്‍വറിന്റെ വെളിപ്പെടുത്തലുകളില്‍ ഇടപെട്ട് ഗവര്‍ണര്‍; ഫോണ്‍ചോര്‍ത്തല്‍ ആരോപണത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി

    തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെ പ്രതിസന്ധിയിലാക്കി ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഫോണ്‍ ചോര്‍ത്തല്‍ അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്. എഡിജിപിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. താനും ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തുറന്നുപറയുകയും ചെയ്തിരുന്നു. മലപ്പുറം പോലീസിലെ മോഹന്‍ദാസ് എന്ന ഉദ്യോഗസ്ഥനെ എസ്.പി. സുജിത്ദാസ് ഫോണ്‍ ചോര്‍ത്തലിന് ഉപയോഗിച്ചതായും അന്‍വര്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. പുറത്തുവന്ന സംഭാഷണങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. സ്വന്തം നിലയ്ക്ക് ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ കുറ്റസമ്മതം ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. ”പി.വി. അന്‍വര്‍ എംഎല്‍എയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ എംഎല്‍എ…

    Read More »
  • NEWS

    ”ഞങ്ങളുടെ ക്യാപ്റ്റന്‍ പിണറായി; ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റി”

    മലപ്പുറം: ജില്ലാ പൊലീസ് മേധാവി അടക്കം മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയതിനു പിന്നാലെ പ്രതികരണവുമായി മുന്‍മന്ത്രി കെ ടി ജലീല്‍. ‘മലപ്പുറം എസ്പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു’ എന്ന തലക്കെട്ടിലാണ് കെ ടി ജലില്‍ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. ഐപിഎസ് ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ജലീല്‍ ആരോപിച്ചു. വിശ്വസിച്ചവരെ വഞ്ചിക്കുന്ന ശുംഭന്‍മാരെ കുറിച്ച് എന്തുപറയാന്‍?. ഏതെങ്കിലും നിരപരാധികളെ വര്‍ഗീയ വിദ്വേഷത്തിന്റെ പേരില്‍ അന്യായമായി ആര് ദ്രോഹിച്ചാലും അവര്‍ക്കോ അവരുടെ മക്കള്‍ക്കോ അതിന്റെ ‘ഫലം’ ദൈവം നല്‍കും. മലപ്പുറം SP-യെ മാറ്റിയതിലൂടെ രണ്ടാമത്തെ വിക്കറ്റും വീണു. മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍. ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റന്‍ പിണറായി വിജയനാണ്. കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: മലപ്പുറം എസ്.പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു. IPS ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേന്ദ്രത്തില്‍ BJP യുടെ അധികാരാരോഹണമാണ്…

    Read More »
  • Kerala

    അമ്പുക്ക ചുപ്പ് രഹോ! പരിഹാര ഫോര്‍മുലയുമായി സിപിഎമ്മും സര്‍ക്കാരും; അജിത്കുമാറിനെതിരേയും നടപടി വന്നേക്കും

    തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ ആരോപണങ്ങളുണ്ടാക്കിയ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സമവായ ഫോര്‍മുലയുമായി സി.പി.എമ്മും സര്‍ക്കാരും. എ.ഡി.ജി.പി. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ കാര്യമായ അന്വേഷണം ഉണ്ടാകും. എന്നാല്‍ അന്‍വര്‍ ഇനി അധികം മിണ്ടരുതെന്നാണ് സിപിഎം മുന്നോട്ടുവെക്കുന്ന നിര്‍ദേശം. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ മാറ്റുമെന്നും അന്‍വറിനെ അറിയിച്ചതായാണ് വിവരം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേകാന്വേഷണ സംഘം പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഫോര്‍മുലയിലൂടെ പ്രശ്‌നം പരിഹരിക്കാനൊരുങ്ങുന്നത്. അന്‍വര്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കൂടി മങ്ങലേല്‍ക്കുന്ന തരത്തിലേക്ക് മാറുന്നത് സി.പി.എം. കരുതലോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ അന്‍വര്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ ഇടപെടല്‍ ആവശ്യമെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ നിരന്തരം അന്‍വര്‍ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും പരാതി രേഖാമൂലം നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം എം.ആര്‍. അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന തെറ്റായ നീക്കങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക്…

    Read More »
Back to top button
error: