Month: September 2024

  • Crime

    കിണര്‍ മലിനമാകുന്നുവെന്ന് ആരോപണം; തൊഴുത്തില്‍ കെട്ടിയിരുന്ന ഗര്‍ഭിണിപശുവിനെ വെട്ടിക്കൊന്ന് അയല്‍വാസി

    എറണാകുളം: കിണര്‍ മലിനമാകുന്നുവെന്ന് ആരോപിച്ച് ക്ഷീരകര്‍ഷകന്റെ പശുവിനെ വെട്ടിക്കൊന്ന് അയല്‍വാസി. സംഭവത്തില്‍ എടയ്ക്കാട്ടുവയല്‍ സ്വദേശി പി.വി രാജുവിനെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. എടയ്ക്കാട്ടുവയല്‍ പള്ളിക്കനിരപ്പേല്‍ മനോജിന്റെ പശുക്കളെയാണ് പ്രതി ആക്രമിച്ചത്. സംഭവ സമയം മനോജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഭാര്യ സുനിതയും മക്കളും മാത്രം വീട്ടിലുണ്ടായിരുന്ന സമയം അതിക്രമിച്ച് കയറി കോടാലി കൊണ്ട് തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിന്നു. ആക്രമിക്കപ്പെട്ട പശുക്കളില്‍ നാല് മാസം ഗര്‍ഭിണിയായിരുന്ന പശുവാണ് ചത്തത്. ശബ്ദം കേട്ടെത്തിയ സുനിതയ്ക്ക് നേരെയും പ്രതി കോടാലി വീശി ഭീഷണിപ്പെടുത്തി. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന മനോജിന്റെ മകനെയും ഇയാള്‍ ആക്രമിച്ചു. വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പശുക്കളെ വെറ്റിനറി ഡോക്ടറും ജീവനക്കാരുമെത്തി ചികിത്സ നല്‍കി. മനോജിന്റെ തൊഴുത്തില്‍ നിന്നുള്ള മാലിന്യം രാജുവിന്റെ കിണറ്റിലെ വെള്ളം മലിനമാക്കുന്നുവെന്ന പരാതി പഞ്ചായത്തിലുള്‍പ്പെടെ നല്‍കിയിരുന്നു. തുടര്‍ന്ന് മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനായി അധികൃതര്‍ നിര്‍ദേശിച്ച് നിബന്ധനകള്‍ പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് പരിശോധന റിപ്പോര്‍ട്ട്…

    Read More »
  • Crime

    കടം വാങ്ങിയ ഒരു ലക്ഷത്തില്‍ 50,000 ‘കളഞ്ഞുപോയി’! പണം വിവാഹത്തിന് തികയില്ലെന്ന ആധി പെരുകിയപ്പോള്‍ വീടുവിട്ടു; വിഷ്ണുജിത്ത് നാടുവിട്ടത് സാമ്പത്തിക പ്രതിസന്ധി മൂലം

    മലപ്പുറം: വിവാഹ തീയതിയുടെ നാലുദിവസം മുന്‍പ് കാണാതായ പ്രതിശ്രുത വരന്‍ വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്ന് മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാണാതായി ആറാം ദിവസമാണ് വിഷ്ണു ജിത്തിനെ കണ്ടെത്തുന്നത്. മാധ്യമങ്ങളോട് പ്രതികരിച്ചില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലമാണ് നാടു വിട്ടതെന്ന് വിഷ്ണുജിത്ത് പൊലീസിനോട് പറഞ്ഞു. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്‌നാട് പൊലീസും സഹായിച്ചുവെന്ന് മലപ്പുറം എസ്പി പ്രതികരിച്ചിരുന്നു. ഫോണ്‍ ഓണായതാണ് അന്വേഷണത്തിന് തുമ്പായത്. വിവാഹത്തിന് സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയില്‍ അമ്പതിനായിരം രൂപ ‘കളഞ്ഞുപോയെന്നാണ്’ ഇയാള്‍ പറയുന്നത്. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാല്‍പതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്നും വിഷ്ണുജിത്ത് പറഞ്ഞു. മന:പ്രയാസത്തില്‍ പല ബസുകള്‍ കയറി ഇറങ്ങി ഊട്ടിയിലെത്തി. ഊട്ടിയില്‍ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും വിഷ്ണുജിത്ത് പറയുന്നു. ഈ വിളി പിന്തുടര്‍ന്നാണ് പൊലീസ് വിഷ്ണു ജിത്തിലേക്ക് എത്തിയത്. അതേസമയം,…

    Read More »
  • Crime

    കടുത്തുരുത്തിയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍; കടബാധ്യത മൂലമെന്ന് സംശയം

    കോട്ടയം: കടുത്തുരുത്തിയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. അയല്‍വാസികള്‍ ഫോണില്‍ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതില്‍ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും ഗ്രില്ലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കടബാധ്യത മൂലമാണു ദമ്പതികള്‍ തൂങ്ങിമരിച്ചതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ദമ്പതികള്‍ക്കു മക്കളില്ല.  

    Read More »
  • India

    ഹരിയാന ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; രണ്ടാം പട്ടികയ്ക്കു പിന്നാലെ കോണ്‍ഗ്രസില്‍നിന്നു വന്ന മുന്‍മന്ത്രി ‘ആപ്പി’ല്‍

    ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഹരിയാന ബിജെപിയില്‍ കൊഴിഞ്ഞുപോക്കുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശിവ് കുമാര്‍ മെഹ്തയും പാര്‍ട്ടി വക്താവ് സത്യവ്രത് ശാസ്ത്രിയും രാജി വച്ചു. സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് രാജി. രണ്ടാം പട്ടികയില്‍ ഏഴ് സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കിയിരുന്നു. രണ്ട് മന്ത്രിമാരും ഇടംപിടിച്ചില്ല. മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവും ബൗദ്ധിക വിഭാഗം തലവനുമായ പ്രൊഫ.ഛത്തര്‍പാല്‍ സിങ്ങും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സിങ്ങിന്റെയും രാജി. പാര്‍ട്ടി വിട്ട സിങ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സിങ്ങിനോടൊപ്പം തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് അംഗവും നടന്‍ രാജ് കുമാറിന്റെ ഭാര്യാസഹോദരനുമായ സുനില്‍ റാവുവും ബിജെപി വിട്ട് എഎപിയിലേക്ക് ചേക്കേറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സിങ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. പാര്‍ട്ടി അവഗണിച്ചതില്‍ മനംനൊന്താണ് രാജിവയ്ക്കുന്നതെന്നായിരുന്നു വിശദീകരണം. മുന്‍ കോണ്‍ഗ്രസ് നേതാവായ ഛത്തര്‍പാല്‍ 2014ലാണ് ബിജെപിയില്‍…

    Read More »
  • Crime

    വാഹനാപകടത്തില്‍ പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ട് കടന്നു; മധ്യവയസ്‌കന്‍ മരിച്ചനിലയില്‍

    തിരുവനന്തപുരം: വെള്ളറടയില്‍ വാഹനം ഇടിച്ചയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു. പരിക്കേറ്റ കലിങ്ക്നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ മുറിയില്‍ പൂട്ടിയശേഷം വാഹനത്തിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു. ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ ജനാല തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. റോഡില്‍ സുരേഷ് ഇടിയേറ്റു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

    Read More »
  • Crime

    കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

    കൊല്ലം: കുമ്മിളില്‍ കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 27-ാം തീയതിയായിരുന്നു സംഭവം. സതീഷ് തന്റെ വീട്ടില്‍ ഒളിവിലുണ്ടെന്ന് പറഞ്ഞ് കാമുകി സതീഷിന്റെ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കത്തി ഉപയോഗിച്ച് വയറ്റില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നും ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പരാതിപ്പെട്ടിരുന്നു. നാട്ടുകാരുടെ സഹായത്തോടെ യുവതി അന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം സതീഷും കാമുകിയും ഒളിവില്‍ പോയിരുന്നു. അന്വേഷണത്തിനൊടുവില്‍ മാര്‍ച്ചില്‍ സതീഷിന്റെ കാമുകിയെ അറസ്റ്റ് ചെയ്തു. അതിന് ശേഷം ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. സതീഷിനെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയില്‍ അടക്കം ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ സതീഷ് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന്…

    Read More »
  • Kerala

    ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ പരുക്കേറ്റ പ്രതിശ്രുത വരന്റെ നില ഗുരുതരം

    വയനാട്: മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും ഉള്‍പെടെ കുടുംബത്തിലെ 9 പേര്‍ നഷ്ടമായ ശ്രുതിക്കും പ്രതിശ്രുത വരന്‍ അമ്പലവയല്‍ സ്വദേശി ജെന്‍സനും വാഹനാപകടത്തില്‍ പരുക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട്‌കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണു വാനില്‍ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെന്‍സനുമുള്‍പെടെ 9 പേര്‍ക്കു പരുക്കേറ്റത്.ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജെന്റസന്റെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ശ്രുതി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉരുള്‍പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി രക്ഷപ്പെട്ടു. കല്‍പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ജെന്‍സന്റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.…

    Read More »
  • Movie

    ഒറ്റപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ നൊമ്പരക്കാഴ്ചകളുമായി ‘വെട്ടം’ ഓണത്തിന്

    പുതിയ തലമുറ വിദേശവാസം തേടി നാടുവിടുമ്പോള്‍ ഇവിടെ ഒറ്റപ്പെട്ടു പോകുന്നത് അവരുടെ മാതാപിതാക്കളാണ്. അവരില്‍ തന്നെ ഭാര്യയോ ഭര്‍ത്താവോ നഷ്ടപ്പെട്ടവരാണെങ്കില്‍ തീര്‍ത്തും ശോചനീയം. ഓണനാളില്‍ മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘വെട്ടം ‘ എന്ന ടെലിസിനിമയിലെ ആര്‍കെ എന്ന എഴുപതുകാരനായ രാധാകൃഷ്ണന്‍ അത്തരക്കാരുടെ ഒരു പ്രതിനിധിയാണ്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത ആര്‍കെ തന്റെ ശിഷ്ടജീവിതം നയിക്കുന്നത് കേരളത്തിലാണ്. മുംബെ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഭാര്യ സുമം, മൂന്നുവര്‍ഷം മുമ്പ് ശ്വാസകോശ സംബ്ബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. മകനും മകളും വിവാഹിതരായി യുഎസ്സില്‍ സെറ്റില്‍ഡാണ്. ഇടയ്ക്ക് സംഭവിച്ച അറ്റാക്കിനെ തുടര്‍ന്ന് ആര്‍കെയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അദ്ദേഹത്തിന്റെ വിധവയായ സഹോദരി ലീലയാണ്. ഡോക്ടര്‍ പ്രകാശിന്റെയും പാലിയേറ്റീവ് കെയറില്‍ സേവനം അനുഷ്ഠിക്കുന്ന സ്റ്റെല്ലയുടെയും നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ആര്‍കെയുടെ ചികിത്സാകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. മക്കളെ നേരിട്ടു കാണാനാകാതെ മനസ്സില്‍ ആധി കയറുന്ന അവസരത്തില്‍, ബന്ധങ്ങളുടെ ഊഷ്മളത പങ്കുവെച്ചിരുന്ന പഴയ കത്തുകളിലൂടെ…

    Read More »
  • NEWS

    ചടയന്റെ മകന്‍ ഹോട്ടലില്‍ ചായ അടിക്കുകയല്ല; പോരാളി ഷാജി പറയുന്നതില്‍ പാതി പതിര്!

    കണ്ണൂര്‍: ‘സിപിഎം സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എംഎല്‍എയുമായിരുന്ന ചടയന്‍ ഗോവിന്ദന്റെ ഇളയ മകന്‍ സുഭാഷ് കണ്ണൂര്‍ കമ്പില്‍ ടൗണില്‍ ഹോട്ടല്‍ നടത്തുകയാണ്’! ചടയന്‍ ഗോവിന്ദന്റെ 26 മത് ചരമദിനമായ ഇന്നലെ പോരാളി ഷാജിയും റെഡ് ആര്‍മിയും അടക്കമുള്ള ഇടതു സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയാണിത്. ദേശാഭിമാനിയുടെ കണ്ണൂര്‍ എഡിഷന്‍ ആരംഭിച്ച സമയത്ത് സുഭാഷിന് ഇവിടെ ജോലി നല്‍കിയിരുന്നുവെന്നും ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉണ്ടായതോടെ മകനോട് ജോലി മതിയാക്കാന്‍ ചടയന്‍ ആവശ്യപ്പെട്ടു, പിന്നാലെ സുഭാഷ് കമ്പില്‍ ടൗണില്‍ ഹോട്ടല്‍ ആരംഭിച്ചു എന്നായിരുന്നു പ്രചാരണം. സുഭാഷ് ചായ അടിക്കുന്ന ഒരു ചിത്രവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ഇടതുസൈബര്‍ ഇടങ്ങളിലെ ഈ പ്രചാരണം. സുഭാഷ് ഇപ്പോള്‍ ഹോട്ടലില്‍ ചായ അടിക്കുകയാണോ…? പ്രചരിക്കുന്ന വാര്‍ത്തകളില്‍ പാതി മാത്രമാണ് സത്യമെന്ന് സുഭാഷ് പറയുന്നു. ദേശാഭിമാനിയില്‍ മകന് ജോലി നല്‍കിയതില്‍ ചടയന് വ്യക്തിപരമായി വിയോജിപ്പുണ്ടായിരുന്നു. ഇതോടെ ആറുമാസത്തിനുശേഷം സുഭാഷ് ദേശാഭിമാനിയിലെ ജോലി വിട്ടു.…

    Read More »
  • Kerala

    ചെമ്പിലെ പൊന്ന്! മമ്മൂട്ടിയുടെ ജന്മനാട് ഇനി ടൂറിസം കേന്ദ്രം

    കോട്ടയം: മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ഇനി ടൂറിസം കേന്ദ്രം. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി.പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളില്‍ ഒന്നാണ് ചെമ്പ്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ വില്ലേജ് ലൈഫ് എക്സിപീരിയന്‍സ് ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിനുള്ള പിറന്നാള്‍ സമ്മാനമായാണ് ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാന്‍ തീരുമാനിച്ച വിവരം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.ചെമ്പിന്റെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ സജീവമായിരുന്നു.ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പ് നിരവധിപേര്‍ ഈ ആശയം മുന്നോട്ട് വച്ചതുമാണ്. മുറിഞ്ഞപുഴ പഴയ പാലത്തെ ഐക്കണാക്കി പദ്ധതി നടപ്പിലാക്കണമെന്നായിരുന്നു പൊതുവായി ഉയര്‍ന്നുവന്ന നിര്‍ദ്ദേശം. ഇപ്പോള്‍ വാഹനങ്ങള്‍ ഓടുന്നില്ലാത്ത പഴയ പാലം ടൂറിസം ഐക്കണാക്കി മാറ്റി ചെമ്പിന്റെ മുഖമാക്കി മാറ്റണമെന്നാണു ആവശ്യം. പ്രകൃതി മനോഹരമായ സ്ഥലത്തു സമയം ചെലവഴിക്കാന്‍ വൈകുന്നേരങ്ങളില്‍ ആളുകള്‍ എത്തുന്നുണ്ട്.2011ല്‍ പുതിയ…

    Read More »
Back to top button
error: