Month: September 2024

  • Kerala

    ഓണത്തിന് പച്ചക്കറിയില്‍ കൈപൊള്ളില്ല; വില മുന്‍വര്‍ഷത്തേക്കാള്‍ കുറവ്

    തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം പതിവ് വാര്‍ത്തയാണെങ്കിലും ഇക്കുറി അതൊന്ന് മയപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുടെ വിപണിയിലെ ഇടപെടലുകളും കാര്യക്ഷമമായതോടെ ഓണക്കാലത്ത് പച്ചക്കറിവില പൊള്ളുന്നുവെന്ന പതിവ് പല്ലവി ഇല്ല. അയല്‍നാടുകളില്‍ നിന്ന് പച്ചക്കറികള്‍ എത്തുന്നതിനോടൊപ്പം തന്നെ ഓണക്കാലം ലക്ഷ്യമിട്ട് നാട്ടില്‍ വ്യാപകമായി നടത്തിയ കൃഷിയില്‍ മികച്ച വിളവെടുപ്പുണ്ടായതാണ് വിലക്കയറ്റത്തിന് തടയിട്ടത്. ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറിചന്തക്കളില്‍ പൊതുവിപണിയെക്കാള്‍ വിലക്കുറവില്‍ പച്ചക്കറികള്‍ ലഭ്യമാക്കുന്നുണ്ട്. ജില്ലയില്‍ പതിനഞ്ചോളം ഹോട്ടികോര്‍പ് ചന്തകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിന് പുറത്തുള്ള പച്ചക്കറി വിപണികളെവെച്ച് നോക്കിയാല്‍ ഓണം അടുത്തെങ്കിലും തമിഴ്‌നാട്ടിലെ വിപണിയില്‍ ഇത്തവണ വില കുതിച്ചുയര്‍ന്നിട്ടില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിലെ ക്കുള്ള പച്ചക്കറിയുടെ കയറ്റുമതി കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു. മധ്യ കേരളത്തില്‍ ഏറ്റവും കൂടുതല്‍ എത്തുന്നത് തമിഴ്‌നാട് തേനി ജില്ലയില്‍ നിന്നുള്ള പച്ചക്കറികളാണ്. തേവാരം, ചിന്നമന്നൂര്‍, കമ്പം, തേനി, ശീലയംപെട്ടി, വത്തലഗുണ്ട്, ഗൂഡല്ലൂര്‍ തുടങ്ങിയ തെക്കന്‍ തമിഴ്‌നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നില്‍ കണ്ടാണ് പലപ്പോഴും കൃഷികള്‍ ക്രമീകരിക്കുന്നതും.…

    Read More »
  • India

    കൊളംബസല്ല ഇന്ത്യക്കാരനാണ് അമേരിക്ക കണ്ടുപിടിച്ചത്! എയറിലായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിയുടെ വൈറല്‍ പ്രസംഗം

    ഭോപാല്‍: കൊളംബസല്ല ഇന്ത്യന്‍ നാവികനായ വസുലനാണ് അമേരിക്ക കണ്ടുപിടിച്ചതെന്ന് മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ദര്‍ സിങ് പര്‍മര്‍. ബര്‍ക്കത്തുല്ല സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് മന്ത്രിയുടെ ‘ചരിത്ര’ പ്രസംഗം. അമേരിക്ക കണ്ടുപിടിച്ചത് കൊളംബസാണെന്നത് തെറ്റായ വിവരമാണ്. വാസ്‌കോഡ ഗാമയെയും കൊളംബസിനെ പറ്റിയും തെറ്റായ കാര്യങ്ങളാണ് സിലബസിലുള്ളത്. അത് പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. വാസ്‌കോഡ ഗാമയെത്തുന്നതിന് മുമ്പ് ഇന്ത്യയിലെത്തിയത് ചന്ദനാണ്. ചന്ദനെ പിന്തുടര്‍ന്നാണ് ഗാമ ഇന്ത്യയിലേക്കെത്തുന്നത്. വ്യാപാരിയായ ചന്ദന്റെ കപ്പല്‍ തന്റെ കപ്പലിനേക്കാള്‍ വലുതാണെന്ന് വാസ്‌കോഡ ഗാമ എഴുതിയിട്ടുണ്ട്. എന്നിട്ടും ഇന്ത്യയിലേക്ക് കടല്‍മാര്‍ഗം ആദ്യമെത്തിയത് വാസ്‌കോഡ ഗാമയാണെന്ന തെറ്റായ വിവരമാണ് ചരിത്രകാരന്മാര്‍ പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എട്ടാം നൂറ്റാണ്ടില്‍ ഒരു ഇന്ത്യന്‍ നാവികന്‍ അമേരിക്കയിലേക്ക് പോയി. അദ്ദേഹം സാന്‍ഡിയാഗോയില്‍ നിരവധി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു. ഇതിന്റെ രേഖകള്‍ ഇപ്പോഴും അവിടെയുള്ള ഒരു മ്യൂസിയത്തിലുണ്ടെന്നും പര്‍മര്‍ പറഞ്ഞു. ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി മോഹന്‍ യാദവ്, നിരവധി പ്രൊഫസര്‍മാരും ബിരുദധാരികളും ഇരിക്കുന്ന…

    Read More »
  • Crime

    ഓണക്കാല പരിശോധന; പത്തനാപുരം ബസ്സില്‍നിന്ന് തലയോലപ്പറമ്പില്‍ ഒരുകോടി രൂപ പിടിച്ചെടുത്തു

    കോട്ടയം:  ബംഗളരു- പത്തനാംപുരം ബസ്സില്‍നിന്ന് ഒരുകോടി രൂപ പിടികൂടി. തലയോലപ്പറമ്പില്‍ നടത്തിയ എക്സൈസ് പരിശോധനയിലാണ് വിദേശ കറന്‍സി ഉള്‍പ്പടെ പിടികൂടിയത്. പത്തനാപുരം സ്വദേശി ഷാഹുല്‍ ഹമീദ് (56) ആണ് കസ്റ്റഡിയിലായത്. ഓണക്കാലത്ത് എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപത്തുവച്ച് അന്തര്‍സംസ്ഥാന ബസ്സില്‍ നിന്ന് കള്ളപ്പണം പിടികൂടിയത്. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത് വിദേശ കാന്‍സികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ് സംഭവം. ബംഗളൂരുവില്‍നിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാളെന്നാണ് എക്സൈസ് പറയുന്നത്. രണ്ട് ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.

    Read More »
  • Crime

    ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; അയല്‍വീട്ടിലേക്ക് ഓടിക്കയറിയിട്ടും പിന്നാലെയെത്തി ആക്രമണം

    ആലപ്പുഴ: ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുമ്പോളി വികസനം പടിഞ്ഞാറ് ആറാട്ടുകുളങ്ങര വീട്ടില്‍ ടിന്റുവിന്റെ ഭാര്യ മിനിമോള്‍(29)ക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. വെട്ടേറ്റ മിനിമോള്‍ നിലവിളിച്ചുകൊണ്ട് അയല്‍വീട്ടിലേക്ക് ഓടിയെത്തി. എന്നാല്‍, പിന്നാലെയെത്തിയ ടിന്റു അയല്‍വീട്ടിലെത്തി വീണ്ടും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും മുതുകിനും വെട്ടേറ്റ മിനിമോളെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തിനുശേഷം ടിന്റു ബൈക്കില്‍ കടന്നതായി പോലീസ് പറഞ്ഞു. ഇതിനുമുന്‍പ് കൊല്ലത്തു താമസിക്കുമ്പോഴും മിനിമോള്‍ക്കു നേരേ ആക്രമണം ഉണ്ടായിട്ടുണ്ട്.

    Read More »
  • Kerala

    പോലീസ് മേധാവിയാകാനുള്ള മോഹത്തിന് കരിനിഴല്‍; അജിത് കുമാറിനെ അഴിമതി ആരോപണത്തില്‍ തളയ്ക്കും?

    തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് വിവാദങ്ങളെ പുതിയ തലത്തിലെത്തിക്കുകയാണ്. അടുത്ത പോലീസ് മേധാവിയാകാനുള്ള പോരും പിവി അന്‍വറിന്റെ വെളിപ്പെടുത്തലിന് പിന്നിലുണ്ടെന്ന ആരോപണം സജീവമാണ്. അതിനിടെയാണ് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വരുന്നത്. ഇതോടെ പോലീസ് മേധാവിയാകാനുള്ള പട്ടികയില്‍ ഇടംപിടിക്കാന്‍ അജിത് കുമാറിന് വെല്ലുവിളികള്‍ കൂടി. പിവി അന്‍വര്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണത്തിലാണ് നടപടി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം തുടങ്ങി, അന്‍വര്‍ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡിജിപി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ശുപാര്‍ശ വിജിലന്‍സിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ് ഐ ആര്‍ രേഖപ്പെടുത്തും. അങ്ങനെ വന്നാല്‍ പോലീസ് മേധാവിയാകാനുള്ള അജിത് കുമാറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും. മറ്റ് ആരോപണങ്ങള്‍…

    Read More »
  • Crime

    ‘ബ്രോ ഡാഡി’ പീഡനക്കേസ്: അസി. ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍

    തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രമായ ‘ബ്രോ ഡാഡി’യുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് പീഡനക്കേസില്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ‘ബ്രോ ഡാഡി’ ഹൈദരാബാദില്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് യുവതി പരാതിയില്‍ പറയുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം മന്‍സൂര്‍ തന്നെ പീഡിച്ചുവെന്നും നഗ്‌നചിത്രമെടുത്തു പണംതട്ടിയെടുക്കുകയും ചെയ്തുവെന്നുമാണ് പരാതി. നിലവില്‍ സംഗറെഡ്ഡി ജില്ലയിലെ കണ്‍ടി ജയിലില്‍ ആണ് മന്‍സൂര്‍ റഷീദ് ഉള്ളത്. മന്‍സൂറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് ഗച്ചിബൗളി പൊലീസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മന്‍സൂര്‍ റഷീദ് ഒളിവില്‍ ആയിരുന്നു.

    Read More »
  • Crime

    ആള്‍മാറാട്ടം, വിവാഹത്തട്ടിപ്പ്… മരിച്ചെന്ന് കരുതിയ പ്രതിയെ പൊക്കി

    ആലപ്പുഴ: ആള്‍മാറാട്ടവും വിവാഹതട്ടിപ്പും നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരിച്ചെന്ന് കരുതിയെങ്കിലും 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിന്റെ പിടിയിലായി. ജാമ്യം നേടി ഒളിവില്‍ പോയ മുതുകുളം തെക്ക് കൊല്ലംമുറിത്തറയില്‍ കോശി ജോണിനെയാണ് (സാജന്‍-57) കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്. 1995, 1998 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരെയെടുത്ത രണ്ടു കേസുകളിലായി ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നര വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട്, ജാമ്യം നേടിയ പ്രതി മുങ്ങുരയായിരുന്നു. ഇതിനിടെ, ഇയാള്‍ മരിച്ചതായും അഭ്യൂഹമുണ്ടായി. നേവി ഉദ്യോഗസ്ഥനായിരുന്ന കോശി ജോണ്‍ പിന്നീട് ഈ ജോലി ഉപേക്ഷിച്ചിരുന്നു. വടക്കേ ഇന്ത്യയിലും കേരളത്തിലുമായി മാറിമാറിയാണ് പ്രതി താമസിച്ചുവന്നിരുന്നത്. ചേര്‍ത്തല പൊലീസ് സ്റ്റേഷനിലും സ്ത്രീയുടെ പരാതിയില്‍ പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. കനകക്കുന്ന് ഇന്‍സ്പെക്ടര്‍ എസ്. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ട്രെയ്നില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഏറെക്കാലമായി പിടികിട്ടാതിരിക്കുന്ന പ്രതികളെ പിടികൂടാനുള്ള ജില്ല പൊലീസ് മേധാവി മോഹനചന്ദ്രന്‍ നായരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കായംകുളം…

    Read More »
  • Crime

    യുവസൈനികരെ ആക്രമിച്ച് കൊള്ളയടിച്ചു; വനിതാ സുഹൃത്തിനെ കൂട്ടബലാത്സംഗം ചെയ്തു

    ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവസൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. ഇന്‍ഡോര്‍ ജില്ലയിലെ ജാം ഗേറ്റിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. എട്ടുപേരുള്ള സായുധസംഘമാണ് ട്രെയിനി സൈനിക ഓഫീസര്‍മാരെ ആക്രമിച്ച് കൊള്ളയടിച്ചത്. ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തുക്കളില്‍ ഒരാളെ സംഘം കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി. മോവ് ആര്‍മി കോളേജിലെ ട്രെയിനി സൈനികരാണ് ആക്രമിക്കപ്പെട്ടത്. വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ഛോട്ടി ജാമിന് സമീപമുള്ള ഫയറിങ് റെയ്ഞ്ചില്‍ കറങ്ങാന്‍ പോയതായിരുന്നു ഇവര്‍. ഈ സമയമാണ് തോക്കും കത്തിയും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എട്ടംഗ സംഘം ഇവരെ വളഞ്ഞത്. തുടര്‍ന്ന് സംഘം സൈനികരേയും വനിതകളേയും ക്രൂരമായി മര്‍ദിച്ചു. ഇവരുടെ പക്കലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത ശേഷം വനിതാ സുഹൃത്തുക്കളില്‍ ഒരാളെ അക്രമികള്‍ ബന്ദിയാക്കി. പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 10 ലക്ഷം രൂപയുമായി വരണമെന്ന് ആവശ്യപ്പെട്ടു. പരിഭ്രാന്തിയിലായ സൈനികര്‍ ഉടന്‍ തങ്ങളുടെ സൈനിക യൂണിറ്റിലേക്ക് പോയി കമാന്‍ഡിങ് ഓഫീസറെ വിവരമറിയിച്ചു. കമാന്‍ഡിങ് ഓഫീസര്‍ ഉടന്‍ വിവരം പോലീസിനെ അറിയിച്ചു. സൈനികരും പോലീസ് സംഘവും സംയുക്തമായാണ്…

    Read More »
  • Kerala

    വെയിലേറ്റു വാടേണ്ട… വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

    കൊച്ചി: മോട്ടര്‍ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതര്‍ക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എന്‍.നഗരേഷ് വ്യക്തമാക്കി. കൂളിങ് ഫിലിം നിര്‍മിക്കുന്ന കമ്പനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, സണ്‍ കണ്‍ട്രോള്‍ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരില്‍ റജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കിയ സ്ഥാപനം തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. 2021 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടര്‍ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് മോട്ടര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകള്‍ക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ 2019ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പിന്‍ ഭാഗങ്ങളില്‍…

    Read More »
  • Crime

    വാങ്ങിയതിന്റെ പിറ്റേന്ന് മുതല്‍ സ്‌കൂട്ടറിന് തകരാര്‍; ഒല ഷോറൂമിന് തീയിട്ട് ഉപഭോക്താവ്

    ബംഗളുരു: സ്‌കൂട്ടര്‍ വാങ്ങിയതിന്റെ പിറ്റേന്ന് തന്നെ തകരാറിലായിട്ടും പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീയിട്ട് ഉപഭോക്താവ്. ബംഗളുരുവിലെ കലബുര്‍ഗിയിലാണ് സംഭവം. സംഭവത്തില്‍ നദീം എന്ന 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മെക്കാനിക്കായ നദീം ഒരു മാസം മുമ്പാണ് കലബുറഗിയിലെ ഷോറൂമില്‍ നിന്ന് 1.4 ലക്ഷം രൂപയ്ക്ക് ഒലയുടെ ഇ-സ്‌കൂട്ടര്‍ വാങ്ങിയത്. വാങ്ങി 1-2 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വണ്ടിക്ക് തകരാറുകള്‍ കണ്ടെത്തി. വാഹനത്തിലും ബാറ്ററിയിലും തകരാറുകള്‍ പ്രകടമാവുകയും വണ്ടിയുടെ ശബ്ദം മാറുകയും ചെയ്തു. തുടര്‍ന്ന് തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷോറൂമിലെത്തിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ല. നിരവധി തവണ ഷോറൂം സന്ദര്‍ശിച്ചെങ്കിലും പരാതികള്‍ പരിഹരിക്കപ്പെട്ടില്ല.. ഇന്നലെ വീണ്ടും ഷോറൂമിലെത്തിയ നദീമും കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവുകളും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനു പിന്നാലെയാണ് പെട്രോള്‍ ഒഴിച്ച് ഷോറൂം കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ആറ് വാഹനങ്ങളും ഷോറൂമിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളും കത്തിനശിച്ചു. ഏകദേശം 8.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൂട്ടുന്നത്. ഷോറൂം…

    Read More »
Back to top button
error: