ബംഗളുരു: സ്‌കൂട്ടര്‍ വാങ്ങിയതിന്റെ പിറ്റേന്ന് തന്നെ തകരാറിലായിട്ടും പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീയിട്ട് ഉപഭോക്താവ്. ബംഗളുരുവിലെ കലബുര്‍ഗിയിലാണ് സംഭവം. സംഭവത്തില്‍ നദീം എന്ന 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
മെക്കാനിക്കായ നദീം ഒരു മാസം മുമ്പാണ് കലബുറഗിയിലെ ഷോറൂമില്‍ നിന്ന് 1.4 ലക്ഷം രൂപയ്ക്ക് ഒലയുടെ ഇ-സ്‌കൂട്ടര്‍ വാങ്ങിയത്. വാങ്ങി 1-2 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വണ്ടിക്ക് തകരാറുകള്‍ കണ്ടെത്തി. വാഹനത്തിലും ബാറ്ററിയിലും തകരാറുകള്‍ പ്രകടമാവുകയും വണ്ടിയു?ടെ ശബ്ദം മാറുകയും ചെയ്തു. തുടര്‍ന്ന് തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷോറൂമിലെത്തിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ല. നിരവധി തവണ ഷോറൂം സന്ദര്‍ശി?ച്ചെങ്കിലും പരാതികള്‍ പരിഹരിക്കപ്പെട്ടില്ല..
ഇന്നലെ വീണ്ടും ഷോറൂമിലെത്തിയ നദീമും കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവുകളും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനു പിന്നാലെയാണ് പെട്രോള്‍ ഒഴിച്ച് ഷോറൂം കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ആറ് വാഹനങ്ങളും ഷോറൂമിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളും കത്തിനശിച്ചു. ഏകദേശം 8.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൂട്ടുന്നത്. ഷോറൂം മുഴുവനും കത്തി നശിച്ചു.