Month: September 2024
-
Crime
ടിടിഇ ചമഞ്ഞ് രാജ്യ റാണി എക്‌സ്പ്രസില്‍ ടിക്കറ്റ് പരിശോധന; യുവതി പിടിയില്‍
കോട്ടയം: ടിക്കറ്റ് പരിശോധകയെന്ന വ്യാജേന ട്രെയിനില്‍ കണ്ടെത്തിയ യുവതി പിടിയില്‍. റെയില്‍വെ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്. തിരുവനന്തപുരം- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ കായംകുളത്ത് എത്തിയപ്പോള്‍ ടിക്കറ്റ് പരിശോധകയുടെ വേഷവും റെയില്‍വേയുടെ തിരിച്ചറില്‍ കാര്‍ഡും ധരിച്ച യുവതിയെ ടിടിഇ അജയകുമാര്‍ കണ്ടു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ എസ്എച്ഒ റെജി പി ജോസഫിന്റെ നേതൃത്വത്തില്‍ റംലത്തിനെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
Read More » -
India
യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് നേതാക്കള്‍; AKG ഭവനില്‍ പൊതുദര്‍ശനം, മൃതദേഹം എയിംസിന് കൈമാറും
ന്യൂഡല്‍ഹി: പ്രിയസഖാവിന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യതലസ്ഥാനം. വൈകിട്ട് മൂന്ന് വരെ എ.കെ.ജി. ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറും. എ.കെ.ജി. ഭവനില്‍നിന്ന്, മുന്‍പ് സി.പി.എം. ഓഫീസ് പ്രവര്‍ത്തിച്ച അശോക റോഡിലെ റോഡ് 14 വരെ നേതാക്കള്‍ വിലാപയാത്രയായി മൃതദേഹംവഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിക്കും. അവിടെ നിന്ന് മൃതദേഹം എയിംസിന് വിട്ടുനല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ആംബുലന്‍സില്‍ അദ്ദേഹം വിദ്യാര്‍ഥിരാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജെ.എന്‍.യു. കാമ്പസിനകത്തെ വിദ്യാര്‍ഥിയൂണിയന്‍ സെന്റെറിലെത്തിച്ചിരുന്നു. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നെഞ്ചുപൊട്ടുമാറുച്ചത്തില്‍ ലാല്‍സലാം മുഴക്കി പ്രിയസഖാവിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. അവിടെനിന്ന് വൈകീട്ട് ആറോടെയാണ് വസന്തകുഞ്ചിലെ വസതിയില്‍ ഭൗതികശരീരം എത്തിച്ചത്. കനത്ത മഴയത്താണ് ജെ.എന്‍.യു.വിലെത്തിച്ചതും പിന്നീട് വസതിയിലേക്ക് കൊണ്ടുവന്നതും. വസതിയില്‍ നേതാക്കള്‍ക്കുമാത്രമായിരുന്നു സന്ദര്‍ശനാനുമതി. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ്…
Read More » -
Crime
കട്ടിലില്‍നിന്നു ചവിട്ടിവീഴ്ത്തി; കഴുത്തില്‍ ഷാള്‍ മുറുക്കിയപ്പോള്‍ പിടഞ്ഞ സുഭദ്രയുടെ പുറത്തു പ്രതികള്‍ ചവിട്ടിപ്പിടിച്ചു
ആലപ്പുഴ: കൊച്ചി കടവന്ത്ര സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തി കലവൂര്‍ കോര്‍ത്തുശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ 3 പ്രതികള്‍. കഴിഞ്ഞ ദിവസം കര്‍ണാടക മണിപ്പാലില്‍ നിന്നു പിടിയിലായ മുണ്ടംവേലി നട്ടച്ചിറയില്‍ ശര്‍മിള (52), ഭര്‍ത്താവ് കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് (നിധിന്‍ 35) എന്നിവര്‍ക്കു പുറമേ, മാത്യൂസിന്റെ ബന്ധു മാരാരിക്കുളം തെക്ക് പനേഴത്ത് റെയ്‌നോള്‍ഡും (61) അറസ്റ്റിലായി. ശര്‍മിളയാണ് ഒന്നാം പ്രതി. മാത്യൂസ് രണ്ടും റെയ്‌നോള്‍ഡ് മൂന്നും പ്രതികള്‍. സുഭദ്രയെ ശര്‍മിളയും മാത്യൂസും ചേര്‍ന്നു ക്രൂരമായാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കട്ടിലില്‍നിന്നു ചവിട്ടിവീഴ്ത്തി, കഴുത്തില്‍ ഷാള്‍ മുറുക്കിയപ്പോള്‍ പിടഞ്ഞ സുഭദ്രയുടെ പുറത്തു പ്രതികള്‍ ചവിട്ടിപ്പിടിക്കുകയും ചെയ്തു.കൊച്ചി കരിത്തല റോഡ് ശിവകൃപയില്‍ തനിച്ചു താമസിക്കുകയായിരുന്ന സുഭദ്രയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ മൂവരും ചേര്‍ന്ന് ആസൂത്രണം ചെയ്ത പദ്ധതിയാണു കൊലപാതകത്തിലെത്തിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 4ന് സുഭദ്രയെ കൊച്ചിയില്‍ നിന്നു ശര്‍മിള തന്ത്രപൂര്‍വം തങ്ങളുടെ വാടകവീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് വിഷാദരോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്ന് ഉയര്‍ന്ന…
Read More » -
Crime
ലോഹവള കൊണ്ട് മുഖത്തിനിടിച്ചു, പേനാക്കത്തി കൊണ്ട് കൈക്ക് കുത്തി; പ്രൊഡക്ഷന്‍ മാനേജര്‍ക്ക് പരുക്ക്; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം
കോഴിക്കോട്: ഷെയിന്‍ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണമെന്ന് പരാതി. സിനിമയുടെ പ്രൊഡക്ഷന്‍ മാനേജരെ ക്രൂരമായി മര്‍ദ്ദിച്ചു. ടി.ടി ജിബുവിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം മലാപ്പറമ്പിന് സമീപമെത്തി ആക്രമണം നടത്തുകയായിരുന്നു. അബു ഹംദാന്‍, ഷബീര്‍ എന്നിവരും മറ്റു മൂന്നു പേരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ ജിബു പറയുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ജിബുവിനെ വലിച്ചുകൊണ്ടുപോകുകയായിരുന്നു. റോഡരികില്‍ വച്ചാണ് മര്‍ദിച്ചത്. ലോഹവള കൊണ്ട് ഇടിക്കുകയും പേനാ കത്തികൊണ്ട് കുത്തി കൈയ്ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രൊഡക്ഷന്‍ മാനേജരുടെ മുഖത്താണ് ലോഹ വള കൊണ്ടുള്ള ഇടിയേറ്റത്. ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ ആവശ്യത്തിലേക്കായി ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. വാടകയായി വന്‍ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഇതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദിച്ചതെന്ന്…
Read More » -
Crime
ഫാംഹൗസ് പാര്‍ട്ടിയില്‍ രാസലഹരി: നടി ഹേമ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കുറ്റപത്രം
ബംഗളൂരു: ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഫാംഹൗസിലെ പാര്‍ട്ടിയില്‍ ലഹരിമരുന്നു പിടിച്ച കേസില്‍ തെലുങ്കുനടി ഹേമ (കൃഷ്ണവേണി) ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 82 സാക്ഷികളാണുള്ളത്. രാസ ലഹരിമരുന്ന് ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഹേമയെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. മേയ് 19ന് സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസില്‍ നടന്ന റെയ്ഡില്‍ രാസലഹരി ഗുളികകളും (എംഡിഎംഎ), കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത 103 പേരുടെ മൂത്ര സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് നടിമാരായ ഹേമ, ആഷി റോയ് എന്നിവര്‍ ഉള്‍പ്പെടെ 86 പേര്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇവരെ കൂടാതെ മോഡലുകളും ഐടി ജീവനക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
Read More » -
Health
പൊതിച്ചോറിന് ഇത്രയും രുചി എവിടെ നിന്ന് വരുന്നു? അമ്മയുടെ കൈപ്പുണ്യം മാത്രമല്ല, വാഴയിലയിലുമുണ്ട് കുറച്ച് രഹസ്യങ്ങള്‍
ഓണം ഇങ്ങു എത്തിയതോടെ സദ്യ ഒരുക്കങ്ങളൊക്കെ അടുക്കളയില്‍ സ്റ്റാര്‍ട്ട് ആയിട്ടുണ്ട്. തിരുവോണത്തിന് വാഴയിലയില്‍ വിളമ്പാനുള്ള കായ വാറുത്തത്, ഇഞ്ചിക്കറി തുടങ്ങി പ്രധാന കൂട്ടങ്ങളൊക്കെ നേരത്തെ ഉണ്ടാക്കി തുടങ്ങും. വാഴയിലയില്‍ സദ്യ കഴിച്ചില്ലെങ്കില്‍ പിന്നെ എന്ത് ഓണം അല്ലേ? വാഴയിലയില്‍ സദ്യ കഴിക്കുന്നത് വെറും ഏയ്‌സ്‌തെറ്റിക് വൈബിന് വേണ്ടിയാണ് കരുതരുത്. വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. പൊതിച്ചോറിന് ഇത്രയും രുചി എവിടെ നിന്ന് വരുന്നുവെന്ന് ചിന്തിച്ചിട്ടില്ലേ? അമ്മയുടെ കൈപ്പുണ്യം മാത്രമല്ല, ചോറു പൊതിയുന്ന വാഴയിലയിലുമുണ്ട് കുറച്ച് രഹസ്യങ്ങള്‍. വാഴയിലയ്ക്ക് പ്രകൃതിദത്തമായ ഒരു വാക്‌സ് കോട്ട് ഉണ്ട്. ഇത് ചൂടു ചോറ് വിളമ്പുമ്പോള്‍ ഉരുകുകയും ചോറിന് ഒരു പ്രത്യേക മണവും രുചിയും നല്‍കുന്നു. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ മികച്ച ഒരു ആന്റി-ഓക്‌സിഡന്റ് ആണ്. ഇത് ഭക്ഷണത്തിലേക്ക് കലരുകയും ഭക്ഷണത്തിന്റെ പോഷക മൂല്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോള്‍ ആ ചൂടു…
Read More » -
LIFE
”18 വര്‍ഷമായി ഭര്‍ത്താവിനെ കാണാനില്ല, ഞാനും മകളും പിരിഞ്ഞ് താമസിക്കുന്നത് നക്ഷത്രങ്ങള്‍ ചേരാത്തതിനാല്‍”
സീ തമിഴ് ടിവിയില്‍ ഏറ്റവും കൂടുതല്‍ വ്യൂവര്‍ഷിപ്പുള്ള ഷോയാണ് തമിഴ തമിഴ എന്ന പ്രതിവാര ചര്‍ച്ച പരിപാടി. കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് മിക്കപ്പോഴും ചര്‍ച്ചാ വിഷയമാകാറുള്ളത്. അടുത്തിടെ തമിഴ തമിഴയില്‍ നടന്ന ഒരു എപ്പിസോഡ് ജ്യോതിഷത്തെ കുറിച്ചായിരുന്നു. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഒരു വശത്തും വിശ്വസിക്കാത്തവര്‍ മറുവശത്തുമായി ചേരി തിരിഞ്ഞ് ഇരുന്നാണ് ചര്‍ച്ച നടന്നത്. അവതാരകനാണ് ചര്‍ച്ച നിയന്ത്രിച്ചത്. ഇന്ത്യയില്‍ ഒട്ടനവധി ആളുകള്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്തിന് ഏറെ പറയുന്നു സെലിബ്രിറ്റികള്‍ പോലും ഏത് നല്ല കാര്യം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പും തങ്ങള്‍ക്ക് വിശ്വാസമുള്ള ജ്യോതിഷിയെ കണ്ട് അഭിപ്രായം തേടും. ബോളിവുഡിലാണ് ഈ രീതി കൂടുതല്‍. മലയാളത്തിലും അടുത്തിടെയായി ഈ പ്രവണത കാണുന്നുണ്ട്. ഹിന്ദു വിവാഹങ്ങള്‍ പോലും നിശ്ചയിക്കുന്നത് ജാതകവും ജ്യോതിഷവും പരിഗണിച്ചാണ്. ജ്യോതിഷമെന്നത് പ്രവചനമല്ലെന്നും സൂചനകളാണെന്നും മുന്‍കരുതലുകള്‍ എടുത്താല്‍ ഒട്ടൊക്കെ രക്ഷപെടാന്‍ കഴിയുന്ന സൂചനകളാണെന്നുമാണ് ഇതില്‍ വിശ്വസിക്കാന്‍ പറയാറുള്ളത്. ജ്യോതിഷവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നടി രേഖ നായരും എത്തിയിരുന്നു. തമിഴ്…
Read More » -
Crime
സുഭദ്രയുടെ കൊലയാളികളെ പിടികൂടിയത് പഴുതടച്ച നീക്കത്തിലൂടെ, ഒന്നും അണുവിട പിഴച്ചില്ല
ആലപ്പുഴ: കലവൂരില്‍ കടവന്ത്ര സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുടുക്കാന്‍ സഹായിച്ചത് ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ആലപ്പുഴ കാട്ടൂര്‍ സ്വദേശി നിധിന്‍ എന്ന മാത്യൂസ് (38), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (36) എന്നിവരെ മണിപ്പാല്‍ പെറംപള്ളിയില്‍ നിന്നാണ് പിടികൂടിയത്. ഫോണ്‍ നിരീക്ഷണത്തിലൂടെയാണ് ശര്‍മിള മുമ്പ് താമസിച്ചിരുന്ന ഉഡുപ്പിയില്‍ ഇരുവരും എത്തിയിട്ടുണ്ടെന്ന് പൊലീസിന് മനസിലായത്. ഇന്നലെ രാവിലെയോടെ മംഗളൂരുവില്‍ ശര്‍മിളയുടെ ഫോണ്‍ ഓണായതായി പൊലീസ് മനസിലാക്കി. ഉടന്‍ തന്നെ പൊലീസ് ഉഡുപ്പിയിലും മംഗളൂരുവിലും ശര്‍മിളയുടെ പരിചയത്തിലുള്ളവരെ ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ഫോണ്‍ ഓഫായി. ഉച്ചയോടെ മണിപ്പാലിലെ ടവര്‍ ലൊക്കേഷന്‍ വീണ്ടും ഓണായി. ശര്‍മിള മുമ്പ് താമസിച്ചിരുന്ന പെറംപള്ളിയിലെ സ്ത്രീയുടെ വീട്ടിലാണിവരുള്ളതെന്ന് തിരിച്ചറിഞ്ഞു. ഇവരെത്തുമ്പോള്‍ ഈ സ്ത്രീ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. മകന്‍ മാത്രമായിരുന്നു വീട്ടില്‍. സ്ത്രീയുടെ ഫോണ്‍ നമ്പര്‍ നേരത്തേ മനസിലാക്കിയിരുന്ന പൊലീസ് ശര്‍മിളയും മാത്യൂസും കൊലക്കേസ് പ്രതികളാണെന്നും എത്തിയാല്‍ തടഞ്ഞുവയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.…
Read More »