CrimeNEWS

ടിടിഇ ചമഞ്ഞ് രാജ്യ റാണി എക്‌സ്പ്രസില്‍ ടിക്കറ്റ് പരിശോധന; യുവതി പിടിയില്‍

കോട്ടയം: ടിക്കറ്റ് പരിശോധകയെന്ന വ്യാജേന ട്രെയിനില്‍ കണ്ടെത്തിയ യുവതി പിടിയില്‍. റെയില്‍വെ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്. തിരുവനന്തപുരം- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.

ട്രെയിന്‍ കായംകുളത്ത് എത്തിയപ്പോള്‍ ടിക്കറ്റ് പരിശോധകയുടെ വേഷവും റെയില്‍വേയുടെ തിരിച്ചറില്‍ കാര്‍ഡും ധരിച്ച യുവതിയെ ടിടിഇ അജയകുമാര്‍ കണ്ടു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

Signature-ad

ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ എസ്എച്ഒ റെജി പി ജോസഫിന്റെ നേതൃത്വത്തില്‍ റംലത്തിനെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: