Month: September 2024
-
Crime
ബെവ്കോയില്‍ സമയം കഴിഞ്ഞും പൊലീസുകാര്‍ക്ക് മദ്യവില്‍പ്പന; ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദനം
മലപ്പുറം: പ്രവര്‍ത്തന സമയം കഴിഞ്ഞും ബെവ്കോയില്‍ നിന്ന് മദ്യം വാങ്ങിയ ദൃശ്യങ്ങള്‍ ചിത്രീകരിച്ച നാട്ടുകാരനെ പൊലീസുകാര്‍ മര്‍ദിച്ചതായി ആരോപണം. എടപ്പാള്‍ കണ്ടനകം ബെവ്കോ ഔട്ട്ലെറ്റില്‍ ഇന്നലെയായിരുന്നു സംഭവം. ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് ആരോപിച്ചു. പരിക്കറ്റേ കണ്ടനകം സ്വദേശി സുനീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്‍പതരയോടെ വീട്ടിലേക്ക് സാധനം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് സമയം കഴിഞ്ഞു മദ്യവില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് പരിക്കേറ്റ സുനീഷ് മാധ്യമങ്ങളോട് പറഞ്ഞു. ‘9.35 ഓടെയാണ് രണ്ടുപേര്‍ അടച്ചിട്ട ബെവ്കോയില്‍ നിന്ന മദ്യം വാങ്ങുന്നത്. ഉടന്‍ തന്നെ ഞാന്‍ അത് മൊബൈലില്‍ പകര്‍ത്തി. ഇതുകണ്ട് എത്തിയ അവര്‍ ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് മര്‍ദിക്കുകായിരുന്നു’- സൂനീഷ് പറഞ്ഞു. മദ്യം വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സാധാരണ നിലയില്‍ ഒന്‍പതുമണിവരെയാണ് ബെവ്കോയ്ക്ക് മദ്യവില്‍പ്പനയ്ക്കായി അനുവദിച്ച സമയം. സമയം കഴിഞ്ഞു മദ്യം വില്‍പ്പന നടത്തിയതെന്നതും ഇത് ചോദ്യം ചെയ്ത നാട്ടുകാരനെ ക്രമസമാധാന പാലകരായ പൊലീസ് തന്നെ മര്‍ദിക്കുകയും…
Read More » -
Crime
വീഡിയോ കോള്‍ തട്ടിപ്പില്‍ അഭിഭാഷകയും പെട്ടു; ശരീരത്തിലെ അടയാളം പരിശോധിക്കാന്‍ നഗ്നയാക്കി, പണവും മാനവും നഷ്ടം
മുംബൈ: അഭിഭാഷകയെ വീഡിയോ കോളില്‍ നഗ്‌നയാക്കി സൈബര്‍ തട്ടിപ്പുകാരുടെ ഭീഷണി. കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അഭിഭാഷകയെ തട്ടിപ്പുസംഘം വീഡിയോ കോളില്‍ നഗ്‌നയാക്കിയത്. പിന്നാലെ അന്‍പതിനായിരം രൂപയും ഓണ്‍ലൈന്‍ വഴി തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ 36-കാരിക്കാണ് സൈബര്‍ തട്ടിപ്പുകാരുടെ കെണിയില്‍വീണ് പണം നഷ്ടമായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. അഭിഭാഷക ഷോപ്പിങ് മാളിലായിരിക്കെയാണ് ‘ട്രായി’ല്‍നിന്നാണെന്ന് പരിചയപ്പെടുത്തി ഫോണ്‍കോള്‍ വന്നത്. താങ്കളുടെ പേരിലുള്ള സിംകാര്‍ഡും നമ്പറും ഒരു കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ സിംകാര്‍ഡ് ഉടന്‍ ബ്ലോക്ക് ചെയ്യുമെന്നുമായിരുന്നു ഫോണ്‍സന്ദേശം. സിംകാര്‍ഡ് ബ്ലോക്ക് ചെയ്യാതിരിക്കണമെങ്കില്‍ പോലീസില്‍നിന്ന് ‘ക്ലിയറന്‍സ്’ വാങ്ങണമെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. തുടര്‍ന്ന് അന്ധേരി സൈബര്‍ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ക്ക് ഫോണ്‍ കൈമാറി. ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ ഉള്‍പ്പെട്ട കള്ളപ്പണക്കേസില്‍ അഭിഭാഷകയ്ക്കെതിരേയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. നടപടികളുടെ ഭാഗമായി വീഡിയോകോളില്‍ വരാനും സ്വകാര്യപരിശോധനയ്ക്കായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറിനില്‍ക്കാനും ആവശ്യപ്പെട്ടു. ഇതോടെ…
Read More » -
Kerala
കടുത്തുരുത്തിയില്‍ ഓടുന്ന കാറില്‍ വഴക്ക്; പുറത്തേക്കു ചാടാന്‍ യുവതിയുടെ ശ്രമം
കോട്ടയം: ഓടുന്ന കാറിനുള്ളില്‍ വഴക്കിട്ടതിനെത്തുടര്‍ന്നു റോഡിലേക്ക് എടുത്തുചാടാന്‍ യുവതിയുടെ ശ്രമം. ബഹളം കണ്ട് ബൈക്ക് യാത്രക്കാര്‍ കാര്‍ തടഞ്ഞു. തുടര്‍ന്നു കാറിലുണ്ടായിരുന്ന യുവാവും യുവതിയും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കടുത്തുരുത്തി ടൗണിലായിരുന്നു സംഭവം. എറണാകുളം സ്വദേശിയായ യുവാവും കണ്ണൂര്‍ സ്വദേശിയായ യുവതിയുമാണു കാറിലുണ്ടായിരുന്നത്. ഇരുവരും വാഗമണ്ണില്‍ നിന്നു തിരിച്ചുപോവുകയായിരുന്നു. സ്വര്‍ണം പണയം വച്ച 13,000 രൂപയുമായാണു യുവതി എത്തിയത്. ഈ പണം യുവാവിനോടു തിരികെ ചോദിച്ചതാണു വഴക്കിനു കാരണമെന്നറിയുന്നു. ഓടുന്ന കാറില്‍ വച്ച് യുവാവ് തന്നെ ഉപദ്രവിച്ചെന്നും തുടര്‍ന്നാണു പുറത്തേക്കു ചാടാന്‍ ശ്രമിച്ചതെന്നും യുവതി പറഞ്ഞു. ഇരുവരെയും നാട്ടുകാര്‍ ഇടപെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പൊലീസ് ഇടപെട്ടതോടെ യുവാവ് കുറച്ചു പണം യുവതിക്കു തിരികെ കൊടുത്തു. രണ്ടുപേരോടും സംസാരിച്ച ശേഷം പൊലീസ് ഇവരെ തിരിച്ചയച്ചു.
Read More » -
Kerala
ഉത്രാടപ്പുലരിയില്‍ യാത്രക്കാരെ വലച്ചത് 12 മണിക്കൂര്‍; എയര്‍ ഇന്ത്യ ഡല്‍ഹി- കൊച്ചി വിമാനം പുറപ്പെട്ടു
ന്യൂഡല്‍ഹി: യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഡല്‍ഹി- കൊച്ചി വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. വിമാനം 12 മണിക്കൂര്‍ വൈകിയാണ് ടേക്ക് ഓഫ് ചെയ്തത്. ഇന്നലെ രാത്രി 8.55നു പുറപ്പടേണ്ട വിമാനം ഇന്ന് രാവിലെ ഒമ്പതിനാണ് പുറപ്പെട്ടത്. വിമാനം വൈകിയതിനാല്‍ ഓണത്തിനു നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കമുള്ള നിരവധി യാത്രക്കാരെ വലച്ചു. രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും വിമാനം പുറപ്പെടാന്‍ വൈകിയതിനാലാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. വിമാനം വൈകാനുള്ള കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ പറഞ്ഞില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഭക്ഷണമോ മറ്റ് സൗകര്യമോ ഒന്നും അധികൃതര്‍ ഒരുക്കി തന്നില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.
Read More » -
Crime
നവവധുവിന് ക്രൂരമര്‍ദനം; ഭര്‍ത്താവായ പോലീസുകാരന് സസ്‌പെന്‍ഷന്‍
തൃശ്ശൂര്‍: വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ചേര്‍പ്പ് സ്വദേശി മുണ്ടത്തിപറമ്പില്‍ റെനീഷി(31)നെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ എ.ആര്‍. ക്യാമ്പില്‍ കണ്‍ട്രോള്‍ റൂമില്‍ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്. മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് ഇരുപത്തിനാലുകാരിയായ ഭാര്യയെ മര്‍ദിച്ചതെന്നാണ് പരാതി. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളില്‍ സ്ഥിരം സാന്നിധ്യമാണ് റെനീഷ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി അനുസരിച്ച് ഗാര്‍ഹികപീഡനനിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.
Read More » -
India
കശ്മീരില്‍ 3 ഭീകരരെ വധിച്ച് സൈന്യം; ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി ഓപ്പറേഷന്‍ നടത്തിയത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. വെള്ളിയാഴ്ച കഠ്വയിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ ദിവസം കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 2 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. 2 പേര്‍ക്കു പരുക്കേറ്റു. വിപന്‍ കുമാര്‍, അര്‍വിന്ദ് സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്. ഛത്രൂ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഉച്ചയ്ക്കു മൂന്നരയ്ക്കാണു സേനയും പൊലീസും ചേര്‍ന്നു പരിശോധന തുടങ്ങിയത്. ഇതിനിടെയുണ്ടായ വെടിവയ്പില്‍ 4 സൈനികര്‍ക്കു പരുക്കേറ്റു.
Read More » -
Crime
ഫോട്ടോ എടുത്തു കൊടുക്കാത്തതിന് ഒന്നാം ക്ലാസുകാരനെ അടക്കം മര്‍ദിച്ച് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘം: പുകവലിച്ചും മദ്യപിച്ചും സ്‌കൂള്‍ മൈതാനത്ത് അതിക്രമം നടത്തിയത് അതിരമ്പുഴയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
കോട്ടയം: മൊബൈലില്‍ ഫോട്ടോ എടുത്തുകൊടുക്കാനുള്ള ആവശ്യം നിരസിച്ചതിന് കൊച്ചു കുട്ടികളെ മര്‍ദിച്ച് വിദ്യാര്‍ത്ഥി സംഘം. അതിരമ്പുഴയിലെ സ്വകാര്യ സ്‌കൂള്‍മൈതാനത്താണ് സ്‌കൂള്‍ കുട്ടികളുടെ ഓണത്തല്ല് നടന്നത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയടക്കം മര്‍ദനത്തിന് ഇരയായി. പെണ്‍കുട്ടികളടക്കമാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. ഫോട്ടോ എടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിച്ചതിനായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദന മുറ. അഞ്ചാംക്ലാസ് വിദ്യാര്‍ഥികളെയും ഒന്നാംക്ലാസ് വിദ്യാര്‍ഥിയെയും പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു. വ്യാഴാഴ്ച വൈകീട്ട് സ്‌കൂള്‍ മൈതാനത്താണ് സംഭവം. ഇതേ സ്‌കൂളിലെ അഞ്ചിലും ഒന്നിലും പഠിക്കുന്ന സഹോദരങ്ങളും മറ്റൊരു വിദ്യാര്‍ഥിയുമടക്കം മൂന്ന് കുട്ടികളാണ് മര്‍ദ്ദനത്തിനിരയായത്. മര്‍ദനത്തിന് ഇരയായ മൂന്ന് കുട്ടികളും സ്‌കൂള്‍വിട്ട് വീട്ടില്‍ പോകാന്‍ കാത്തുനില്‍ക്കുമ്പോഴാണ് അതിക്രമം. ഈസമയം അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഗ്രൗണ്ടിലെത്തിയശേഷം പുകവലിക്കുകയും മദ്യപിക്കുകയുംചെയ്തു. ഇവിടെയുണ്ടായിരുന്ന കുട്ടികളോട് ഫോട്ടോയെടുത്ത് നല്‍കാന്‍ സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടികള്‍ ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് ഈ വിദ്യാര്‍ഥികളെ വടിയും മൊബൈല്‍ ഫോണും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മുഖത്തുള്‍പ്പെടെ മര്‍ദ്ദനമേറ്റ…
Read More » -
India
യെച്ചൂരിയുടെ പകരക്കാരന്‍: പി.ബി ഇന്ന് ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ നിര്യാണത്തെത്തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കു നല്‍കണമെന്ന കാര്യം ഇന്ന് വൈകുന്നേരം ചേരുന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും. യെച്ചൂരിയുടെ ഭൗതികദേഹം പൊതു ദര്‍ശനം കഴിഞ്ഞ് ആശുപത്രിക്കു വിട്ടു നല്‍കിയ ശേഷം ഡല്‍ഹിയിലുള്ള എല്ലാ പി.ബി അംഗങ്ങളും കൂടിച്ചേരാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ജനറല്‍ സെക്രട്ടറി പദവിയിലിരിക്കുമ്പോള്‍ മരണമടയുന്ന ആദ്യ നേതാവാണ് യെച്ചൂരിയെന്നതിനാല്‍ പാര്‍ട്ടിക്കു മുന്നില്‍ ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കേണ്ട മുന്‍ അനുഭവം ഉണ്ടായിട്ടില്ല. ഇന്ന് തീരുമാനിക്കണോ, അതോ ഈ മാസം 27 മുതല്‍ 30 വരെ നടക്കുന്ന പി.ബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ തീരുമാനിച്ചാല്‍ മതിയോയെന്നും ഇന്ന് കൂടിയാലോചിക്കും. പാര്‍ട്ടി തീരുമാനത്തിന് അന്തിമാംഗീകാരം നല്‍കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. യെച്ചൂരി കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്നപ്പോള്‍ പതിനേഴംഗ പി.ബിയിലെ പാര്‍ട്ടി സെന്ററാണ് ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നത്. സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പി.ബി അംഗങ്ങള്‍ ഓരോരുത്തര്‍ക്കും ചുമതലകള്‍ വിഭജിച്ചു നല്‍കിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനം…
Read More » -
Kerala
ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ കണ്ട് ഇ.പി; കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞശേഷം ആദ്യം
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി ജയരാജന്‍. ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ഇതാദ്യമായാണ് ഇരുവരും നേരില്‍കാണുന്നത്. കേരള ഹൗസിന്റെ മെയിന്‍ ബ്ലോക്കിലെ കൊച്ചിന്‍ ഹൗസില്‍ മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്താണ് ഇ.പി എത്തിയത്. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി ഡല്‍ഹിയിലെത്തിയതായിരുന്നു ഇ.പി. മുഖ്യമന്ത്രിയുമായി നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം ജയരാജന്‍ പ്രതികരിച്ചത്. ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ എല്ലാം മാധ്യമപ്രവര്‍ത്തകരോട് പങ്കുവയ്ക്കേണ്ട കാര്യമില്ല. ഇന്ന് സിതാറാം യെച്ചൂരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോവുകയാണ്. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യാം. രാഷ്ട്രീയകാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടെ ഇ.പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. ഇ.പിയുടെ പരിഭവം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്നാണു സൂചന.
Read More »