Month: September 2024
-
Crime
അമ്മേ മാപ്പ്: കേരളം പെറ്റമ്മയെ കൊല്ലുന്ന ക്രൂരന്മാരുടെ നാട്, കാസർകോട് ഇന്നലെ മകൻ മൺവട്ടികൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
നൊന്തു പ്രസവിച്ച് പ്രാണനെപ്പോലെ പോറ്റിവളർത്തിയ മക്കൾ അമ്മയുടെ അന്തകരായി മാറുന്ന വാർത്തകൾ പ്രതിദിനം കേട്ടുകൊണ്ടിരിക്കുന്നു. ഒടുവിൽ വന്ന വാർത്ത, ഇന്നലെ കാസർകോട് നഫീസ എന്ന 62 കാരിയെ മകൻ നാസർ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണ്. കാസർകോട് പൊവ്വൽ പെട്രോൾ പമ്പിന് സമീപത്തെ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യയാണ് കൊല്ലപ്പെട്ട നഫീസ. വൈകീട്ട് 5 മണിയോടെയാണ് സംഭവം. ഇവരുടെ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് പ്രതിയെന്നു പൊലീസ് പറഞ്ഞു. അമ്മയെ രക്ഷിക്കാനായി ശ്രമിച്ച സഹോദരൻ മജീദിനെ പ്രതി തലയ്ക്കടിച്ചു വീഴ്ത്തി. സാരമായി പരുക്കേറ്റ ഇയാളെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു ശേഷം കത്തികാട്ടി സ്ഥലത്തു പരിഭ്രാന്തി സൃഷ്ടിച്ച് ഓടി രക്ഷപ്പെട്ട നാസറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നബീസയുടെ മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്കു കൈമാറും. മറ്റുമക്കൾ:അബ്ദുൽ ഖാദർ, ഇക്ബാൽ, ഇർഫാന, ഇർഷാന. * * *…
Read More » -
Kerala
മസ്റ്ററിങ് ഇന്നു മുതൽ: റേഷൻകാര്‍ഡിലെ എല്ലാ അംഗങ്ങളും നേരിട്ടെത്തണം, മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്ന് കേന്ദ്രത്തിൻ്റെ അന്ത്യശാസനം
റേഷൻകാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണം എന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെ മസ്റ്ററിങ്ങിന് ഒരുങ്ങി സംസ്ഥാന സർക്കാർ. ഇന്ന് (ബുധൻ) മുതൽ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിക്കും. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം. റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിങും ഇ-പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മസ്റ്ററിങ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിങ് താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണം എന്ന് കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകി. റേഷൻ കാർഡിൽ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിവിഹിതം നൽകില്ലെന്ന് കേന്ദ്രം അയച്ച കത്തിൽ സർക്കാരിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് മസ്റ്ററിങ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്. ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളിൽ ആയിരിക്കും മസ്റ്ററിങ്. റേഷൻ കടകൾക്ക് പുറമേ അംഗനവാടികൾ,…
Read More » -
India
ക്യാപ്റ്റൻ രാജു അവാർഡ് നടൻ ജയറാമിന്, നിർമ്മാതാവ് കെ.ടി കുഞ്ഞുമോൻ സമ്മാനിച്ചു
മലയാള സിനിമയിൽ ക്യാപ്റ്റൻ എന്ന വിശേഷണത്തോടെ അറിയപ്പെട്ടിരുന്ന ഒരേ ഒരു നടനെ ഉള്ളൂ. സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ രാജു ഡാനിയൽ എന്ന ക്യാപ്റ്റൻ രാജു. ‘നാടോടിക്കാറ്റി’ലെ പവനായി ആയിരിക്കും ഈ നടനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിലെത്തുന്ന കഥാപാത്രം. വേറിട്ട ഹാസ്യംകൊണ്ട് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കഥാപാത്രമാണത്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്ര രംഗത്തെത്തിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 600 ലധികം സിനിമകളിൽ അഭിനയിച്ച രാജു 1981ൽ രക്തം എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ജോൺ ജാഫർ ജനാർദ്ദനൻ, മോർച്ചറി, അസുരൻ, ചങ്ങാത്തം, പാസ്പോർട്ട്, കൂലി, തിരകൾ, ഉണ്ണിവന്ന ദിവസം, അതിരാത്രം, പാവം ക്രൂരൻ,ആഴി, ഭഗവാൻ, ആവനാഴി, കരിമ്പിൻ പൂവിനക്കരെ, നിമിഷങ്ങൾ, ഒരു വടക്കൻ വീരഗാഥ, നാടോടിക്കാറ്റ്, മഹാൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല, തക്ഷശില, പുതുക്കോട്ടയിലെ പുതുമണവാളൻ, അഗ്നിദേവന്‍, ഉദയപുരം സുല്‍ത്താൻ,…
Read More » -
Movie
തമിഴ് സംവിധാനം ചെയ്യുന്ന കാർത്തിയുടെ 29-ാമത് ചിത്രം: നിർമ്മാണം ഡ്രീം വാരിയർ പിക്ചേഴ്സ്
നടൻ കാർത്തിയുടെ 29-ാമത്തെ സിനിമ പ്രഖ്യാപിച്ചു. വിക്രം പ്രഭുവും, ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഠാണാക്കാരൻ ‘ അണിയിച്ചൊരുക്കിയ തമിഴ് സംവിധാനം ചെയ്യുന്ന ഈ സിനിമ 2025 ലാണ് റിലീസ് ചെയ്യുക. തമിഴിൻ്റെ 2-ാമത്തെ സിനിമയാണിത്. കാർത്തി നായകനായ ധീരൻ അധികാരം ഒന്ന്, കൈദി, സുൽത്താൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകളും കാഷ്മോരാ, ജപ്പാൻ എന്നീ പരീക്ഷണ സിനിമകളും നിർമ്മിച്ച ഡ്രീം വാരിയർ പിക്ചേഴ്സ്, ഐ വി വൈ എൻ്റർടെയ്ൻമെൻ്റ്, ബി ഫോർ യൂ, മോഷൻ പിക്ചേഴ്സ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായിരിക്കും കാർത്തി 29. ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടില്ല. കാർത്തി 29 ൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. സി. കെ അജയ് കുമാർ, പി.ആർ.ഒ
Read More » -
India
കെജ്രിവാള്‍ നിര്‍ദേശിച്ചു; അതിഷി ഡല്‍ഹി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ രാജിവെക്കുന്നതോടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്ത്രിയും എഎപി വക്താവുമായ അതിഷി എത്തും. എഎപി നിയമസഭാ കക്ഷിയോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി കെജ്രിവാള്‍ നിര്‍ദേശിച്ചു.എഎപി എംഎല്‍എമാര്‍ അതിനെ പിന്തുണച്ചു. ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രിയായി അതിഷി എത്തും. കെജ്രിവാള്‍ ഇന്ന് വൈകീട്ടോടെ ലെഫ്.ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും. പുതിയ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ അതിഷിയെ ഐകകണ്ഠമായി തിരഞ്ഞെടുത്തെന്ന് യോഗത്തിന് ശേഷം എഎപി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു. ഡല്‍ഹിയില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് എഎപി ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. തിഹാര്‍ ജയിലില്‍നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാള്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജിവെക്കുകയാണെന്നും ജനങ്ങളുടെ അഗ്നിപരീക്ഷയില്‍ ജയിച്ചശേഷംമാത്രം മുഖ്യമന്ത്രിക്കസേര മതിയെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത നീക്കം. അടുത്തവര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഡല്‍ഹിയിലെ രാഷ്ട്രീയം ഇതോടെ പുതിയ വഴിത്തിരിവിലാണ്. മുതിര്‍ന്ന മന്ത്രിമാരായ ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോത്…
Read More » -
India
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രീം കോടതി നിന്ന് ജാമ്യം, ഏഴര വർഷത്തെ ജയിൽ വാസത്തിനു ശേഷം പുറത്തേക്ക്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കു സുപ്രിംകോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ജയിലിലായ ശേഷം ആദ്യമായാണു സുനിക്ക് ജാമ്യം ലഭിക്കുന്നത്. വിചാരണ കോടതികളുടെ നടപടികളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സുപ്രീം കോടതി ജാമ്യമനുവദിച്ചത്. ‘‘പൾസർ സുനി ജയിലിലായിട്ട് ഏഴര വർഷം കഴിഞ്ഞിരിക്കുന്നു. ഇത്രയും നാളായിട്ടും വിചാരണ നീണ്ടുപോവുകയാണ്. ഇങ്ങനെയായാൽ കേസ് എപ്പോഴാണു തീരുക? കേസിലെ മറ്റൊരു പ്രതിയായ ദിലീപിനു ക്രോസ് വിസ്താരത്തിനു കൂടുതൽ സമയം അനുവദിക്കുന്നു…’’ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു സുപ്രീം കോടതിയുടെ ഉത്തരവ്. സുനിക്കു ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും വിചാരണ നടപടികൾ അട്ടിമറിക്കാൻ ശ്രമം ഉണ്ടായേക്കുമെന്നും കേരള സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം തള്ളിയാണു സുനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടുപോകുന്നതിനാൽ ജാമ്യം തന്റെ അവകാശമാണ് എന്നാണ് സുനി വാദിച്ചത്. അതിജീവിതയ്ക്കുനേരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണെന്നും അപൂർവമായാണു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും സർക്കാർ വാദിച്ചു.…
Read More » -
Crime
രണ്ട് മാസത്തെ സൗഹൃദം, ശ്രീക്കുട്ടിയില്‍നിന്ന് അജ്മല്‍ പിടുങ്ങിയത് 8 ലക്ഷം രൂപ! ചന്ദനക്കടത്ത് കേസില്‍ അടക്കം പ്രതിയാണെന്ന് യുവഡോക്ടറും അറിഞ്ഞില്ല
കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റികൊന്ന സംഭവത്തില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടി, അജ്മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പാണ്. ഈ രണ്ട് മാസത്തെ സൗഹൃദം കൊണ്ട് യുവതിക്കാണ് വലിയ നഷ്ടം ഉണ്ടായത്. അതേസമയം, ചന്ദനക്കടത്ത് അടക്കം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജ്മലിന് വലിയ സാമ്പത്തിക താല്‍പ്പര്യവും ഈ സൗഹൃദത്തില്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമികമായ പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച അജ്മല്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ വലിയ തുക വാങ്ങിയെടുത്തിട്ടുണ്ട്. രണ്ടുമാസത്തിനിടെ അജ്മല്‍ ശ്രീക്കുട്ടിയില്‍ നിന്ന് 8 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വര്‍ണവും അടക്കം 8 ലക്ഷം രൂപ തന്റെ പക്കല്‍ നിന്ന് അജ്മല്‍ വാങ്ങിയെന്ന് ശ്രീക്കുട്ടി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, കൂടുതല്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് അജ്മലിനെ ശ്രീക്കുട്ടി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലായി. നൃത്താധ്യാപകന്‍ എന്ന നിലയിലായിരുന്നു…
Read More » -
India
വന്ദേഭാരത് ഉദ്ഘാടന വേദിയില്‍ തിക്കും തിരക്കും, വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു, രക്ഷപ്പെട്ടത് തലനാരിഴക്ക്
ലഖ്‌നൗ: ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ വെര്‍ച്വല്‍ ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു സംഭവം. ബിജെപി എംഎല്‍എ പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോള്‍ പച്ച കൊടി പിടിച്ച ഒരു കൂട്ടം ആളുകളില്‍ എത്തിയതോടെയാണ് തിരക്കുണ്ടായത്. 20175 എന്ന നമ്പറിലുള്ള ട്രെയിന്‍ ആഗ്രയില്‍ നിന്ന് റെയില്‍വേ മന്ത്രി രവ്നീത് സിംഗ് ബിട്ടു ഫ്‌ലാഗ് ഓഫ് ചെയ്തു. ഫ്‌ലാഗ് ഓഫ് പരിപാടിക്കായി കാത്തുനിന്നപ്പോള്‍ തിരക്കിനിടയില്‍ എംഎല്‍എ വീഴുകയായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഡോക്ടറെ കണ്ടശേഷം വീട്ടില്‍ വിശ്രമിക്കുകയാണെന്നും നിസാരമായ പരിക്കാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. സമാജ്വാദി പാര്‍ട്ടി എംപി ജിതേന്ദ്ര ദൗവാരെ, മുന്‍ ബിജെപി എംപി രാം ശങ്കര്‍, നിലവിലെ എംഎല്‍എ സരിതാ ബദൗരിയ എന്നിവരുള്‍പ്പെടെയുള്ള…
Read More » -
Crime
മദ്യപിച്ചെത്തി അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം; ചടയമംഗലത്ത് യുവാവ് അറസ്റ്റില്‍
കൊല്ലം: അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റിലായി. നിലമേല്‍ കൈതക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ മനോജി(28)നെയാണ് ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെത്തിയ മനോജ് അമ്മ സരസ്വതിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കറിക്കത്തിയെടുത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.ആക്രമണത്തില്‍ സരസ്വതിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റു. ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ അഞ്ചും കൈയില്‍ മൂന്നും തുന്നലുണ്ട്. സരസ്വതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പോലീസ് മനോജിന്റെപേരില്‍ കൊലപാതകശ്രമത്തിന് കേസെടുത്തു. മാതാവിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതു തടയാന്‍ചെന്ന നാട്ടുകാരെയും പ്രതി ആക്രമിച്ചു. ഇന്‍സ്പെക്ടര്‍ എന്‍.സുനീഷ്, എസ്.ഐ.മാരായ മോനിഷ്, ദിലീപ്, ജി.ഫ്രാങ്ക്‌ലിന്‍, സി.പി.ഒ. വിഷ്ണുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More » -
Kerala
സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍
ആലപ്പുഴ: പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികന് തുണയായി നടി നവ്യ നായര്‍. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന് നിര്‍ത്തിച്ച നവ്യ ധീരതയുടെ പര്യായമായി. തുടര്‍ന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. മൈനാഗപ്പള്ളിയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയ സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കുമ്പോഴാണ് നടി നവ്യയുടെ മാതൃകാ ഇടപെടല്‍. തിങ്കളാഴ്ച രാവിലെ 8.30 ഓടേ പട്ടണക്കാട് ഇന്ത്യന്‍ കോഫി ഹൗസിന് സമീപമാണ് അപകടം. ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷന്‍ ട്രെയിലറാണ് രമേശന്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചത്. നവ്യ സഞ്ചരിച്ച വാഹനം പിന്തുടര്‍ന്നപ്പോള്‍ ട്രെയിലര്‍ നിര്‍ത്തി. അപകടം നവ്യ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്ഐ ട്രീസയും സ്ഥലത്തെത്തി. ഡ്രൈവറെയുള്‍പ്പെടെ എസ്എച്ച്ഒ കെ എസ് ജയന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടര്‍ന്നത്. ലോറി…
Read More »