Movie

തമിഴ് സംവിധാനം ചെയ്യുന്ന കാർത്തിയുടെ 29-ാമത് ചിത്രം: നിർമ്മാണം ഡ്രീം വാരിയർ പിക്ചേഴ്സ്

നടൻ കാർത്തിയുടെ 29-ാമത്തെ സിനിമ പ്രഖ്യാപിച്ചു. വിക്രം പ്രഭുവും, ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഠാണാക്കാരൻ ‘ അണിയിച്ചൊരുക്കിയ തമിഴ് സംവിധാനം ചെയ്യുന്ന ഈ സിനിമ 2025 ലാണ് റിലീസ് ചെയ്യുക. തമിഴിൻ്റെ 2-ാമത്തെ സിനിമയാണിത്.

കാർത്തി നായകനായ ധീരൻ അധികാരം ഒന്ന്, കൈദി, സുൽത്താൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകളും കാഷ്മോരാ, ജപ്പാൻ എന്നീ പരീക്ഷണ സിനിമകളും നിർമ്മിച്ച ഡ്രീം വാരിയർ പിക്ചേഴ്സ്, ഐ വി വൈ എൻ്റർടെയ്ൻമെൻ്റ്, ബി ഫോർ യൂ, മോഷൻ പിക്ചേഴ്സ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായിരിക്കും കാർത്തി 29.

Signature-ad

ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടില്ല. കാർത്തി 29 ൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

സി. കെ അജയ് കുമാർ, പി.ആർ.ഒ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: