Month: September 2024

  • Crime

    ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ബി.ജെ.പി. MLA പീഡനക്കേസില്‍ അറസ്റ്റില്‍

    ബംഗളൂരു: കോര്‍പ്പറേഷന്‍ കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി. എം.എല്‍.എ.യും മുന്‍മന്ത്രിയുമായ മുനിരത്ന വീണ്ടും അറസ്റ്റില്‍. സാമൂഹികപ്രവര്‍ത്തകയായ 40-കാരി നല്‍കിയ ലൈംഗികപീഡന പരാതിയിലാണ് പുതിയ അറസ്റ്റ്. വെള്ളിയാഴ്ച രാവിലെ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയയുടന്‍ സ്ഥലത്തുണ്ടായിരുന്ന കഗ്ഗദാസപുര പോലീസ് മുനിരത്നയെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിതന്നെ പോലീസ് ജയില്‍പരിസരത്ത് നിലയുറപ്പിച്ചിരുന്നു. 2020 മുതല്‍ 2022 വരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി മുനിരത്നയുടെപേരില്‍ പോലീസില്‍ നല്‍കിയ പരാതി. ഇതുപ്രകാരം ബുധനാഴ്ച രാത്രിയാണ് പോലീസ് പീഡനക്കേസ് രജിസ്റ്റര്‍ചെയ്തത്. അതിനിടെ കരാറുകാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ച വൈകീട്ട് ബംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതി മുനിരത്നയ്ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. തുടര്‍ന്നാണ് മുനിരത്ന ജാമ്യത്തിലിറങ്ങുമ്പോള്‍ത്തന്നെ അറസ്റ്റുചെയ്യാന്‍ പോലീസ് ജയില്‍ പരിസരത്ത് കാത്തുനിന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോലാറിലെ മുള്‍ബാഗിലുവില്‍നിന്ന് മുനിരത്നയെ പോലീസ് അറസ്റ്റുചെയ്തത്. ഭീഷണിപ്പെടുത്തിയതിനുപുറമേ പട്ടികവിഭാഗങ്ങള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ക്കെതിരേയുള്ള വകുപ്പുകളും ചുമത്തിയാണ് ആദ്യത്തെ അറസ്റ്റ്.

    Read More »
  • Crime

    കടം വാങ്ങിയ 14,000 രൂപ തിരിച്ചു കൊടുത്തില്ല; സുഹൃത്തിന്റെ 2 മക്കളെ കൊന്ന് യുവാവ്

    ചെന്നൈ: തിരുപ്പത്തൂര്‍ ആമ്പൂരില്‍ കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനു സുഹൃത്തിന്റെ 2 മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന യുവാവ് പിടിയിലായി. വടിവേല്‍ നഗര്‍ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റിലെ യോഗരാജ് വിനിത ദമ്പതികളുടെ മക്കളായ യോഗിത് (6), ദര്‍ശന്‍ (4) എന്നിവരാണു കൊല്ലപ്പെട്ടത്. വെല്ലൂര്‍ ഗുഡിയാത്തം സ്വദേശി വസന്തകുമാര്‍ (25) പിടിയിലായി. സുഹൃത്തുക്കളായ യോഗരാജും വസന്തകുമാറും കെട്ടിട നിര്‍മാണ കരാര്‍ ജോലികള്‍ ചെയ്യുന്നവരാണ്. യോഗരാജ് ഏതാനും നാള്‍ മുന്‍പു വസന്തകുമാറില്‍ നിന്നു വാങ്ങിയ 14,000 രൂപ തിരികെ നല്‍കിയില്ല. ഇതിന്റെ പേരില്‍ വസന്തകുമാറിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഇതോടെ ഇയാള്‍ കടുത്ത വിഷാദത്തിലായി. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം യോഗരാജാണെന്ന വൈരാഗ്യത്തെ തുടര്‍ന്നാണു കുട്ടികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

    Read More »
  • Kerala

    മോഹൻ ലാലിനെ മകനായി സ്നേഹിച്ചു, ജയറാമിനെ ശത്രുവിനെപ്പോലെ വെറുത്തു: ‘അമ്മനക്ഷത്ര’ത്തിൽ സ്വന്തം ജീവിതം തുറന്നു പറഞ്ഞ് കവിയൂർ പൊന്നമ്മ

    ഡോ. പ്രവീൺ ഇറവങ്കര കവിയൂർ പൊന്നമ്മ ചേച്ചി അന്തരിച്ചു. കരയാനൊന്നും തോന്നുന്നില്ല. മരിച്ചു എന്നു തോന്നണമെങ്കിൽ കാണാമറയത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോകാനുളള കരുത്ത് മരണത്തിനുണ്ടാവണം. പൊന്നമ്മച്ചേച്ചിയുടെ കാര്യത്തിൽ മരണം തോൽവി സമ്മതിക്കുകയേ വഴിയുള്ളു. കാരണം ‘ത്രിവേണി’ എന്ന ഒറ്റ സിനിമ മതി. വയോവൃദ്ധനായ സത്യൻ മാഷിന്റെ കഥാപാത്രം വാർദ്ധക്യസഹജമായ അസുഖം കാരണം ഒരു കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. അത് ശാരദ അവതരിപ്പിച്ച ചെറുപ്പക്കാരിയായ നായികയെയായിരുന്നു. ഈ വിവരം പറയാൻ വിളിച്ചു വരുത്തുന്ന അവളുടെ അമ്മ കഥാപാത്രം താനാണു വധു എന്ന തെറ്റിധാരണയിയിൽ കാട്ടിക്കൂട്ടുന്ന ഒരു ലജ്ജാവിവശയായ പ്രകടനമുണ്ട്. അതിനോളം വരില്ല ആരുടെ കണ്ണിലും ഒന്നും. ഞാനും പൊന്നമ്മ ചേച്ചിയും കാണുന്നതും അടുക്കുന്നതും 2006ൽ. കൃത്യമായി പറഞ്ഞാൽ 18 വർഷം മുമ്പ്…. ഏഷ്യാനെറ്റിനു വേണ്ടി ഞാനെഴുതി ചലച്ചിത്ര സംവിധായകർ ജോസ് തോമസ് സംവിധാനം ചെയ്ത ‘ആലിലത്താലി’ എന്ന സീരിയലിലാണ്. കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ നന്ദിലേത്ത് ബാലാമണിയമ്മയെയാണ് പൊന്നമ്മച്ചേച്ചി അവതരിച്ചിച്ചത്. ബാലാമണിയമ്മയും ആലിലത്താലിയും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.…

    Read More »
  • Crime

    മകളുടെ കാമുകനെ കുത്തിക്കൊന്നു, പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ; സംഭവം കൊല്ലത്ത്

       മകളുടെ പ്രണയബന്ധത്തിലുള്ള എതിർപ്പുമൂലം കാമുകനെ പിതാവ്  കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺ കുമാർ (19) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിയ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി. ഇന്നലെ (വെള്ളി) സന്ധ്യക്ക് ആറരമണിയോടെ കൊല്ലം കുരീപ്പുഴ  വലിയക്കാവ് നഗറിലാണ് സംഭവം. ഇരവിപുരം സ്വദേശി പ്രസാദിൻ്റെ മകളും അരുൺകുമാറും തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷേ  പ്രസാദിന് ഇതിൽ കടുത്ത എതിർപ്പായിരുന്നു. മകളെ അരുൺകുമാർ ശല്യം ചെയ്യുന്നു എന്നാരോപിച്ച് പല തവണ പ്രസാദ് ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അരുൺകുമാറിനെ താക്കീതു ചെയ്തു വിട്ടയക്കുകയും ചെയ്തിരുന്നു. പക്ഷേ ആ പ്രണയബന്ധത്തെ തകർക്കാൻ അതു കൊണ്ടൊന്നും കഴിഞ്ഞില്ല. ഒടുവിൽ സഹികെട്ട പ്രസാദ് കുറച്ചു ദിവസം മുൻപ് പെൺകുട്ടിയെ  ബന്ധുവിന്റെ വീട്ടിലേയ്ക്കു മാറ്റി. അരുൺ ഇവിടെ എത്തിയും പെൺകുട്ടിയെ കണ്ടു. കുപിതനായ പ്രസാദ് ഫോണിലൂടെ അരുണിനെ  പുലഭ്യം പറഞ്ഞു. അഭിമാനക്ഷേതമേറ്റ അരുൺ ഇത് ചോദ്യം ചെയ്യാനായി ഇരട്ടക്കടയിലെത്തി.…

    Read More »
  • Fiction

    വിജ്ഞാനങ്ങളെല്ലാം ആർജിച്ചു, പക്ഷേ ഉള്ളിൽ കാരുണ്യമില്ലെങ്കിൽ എന്ത് പ്രയോജനം

    വെളിച്ചം     ഒരു ജോലിക്കായി അവള്‍ മുട്ടാത്ത വാതിലുകളില്ല. പല കാരണങ്ങള്‍ കൊണ്ടും അതെല്ലാം ലഭിക്കാതെ പോയി.  ദാരിദ്ര്യം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്നു.  അടുത്ത ഗ്രാമത്തിലെ ഫാക്ടറിയില്‍ ഒരു ക്ലാര്‍ക്കിനെ വേണം എന്ന വിവരമറിഞ്ഞ് അവള്‍ അപേക്ഷയുമായി ഇറങ്ങി.  അവള്‍ യാത്ര ചെയ്ത ബസ്സിലെ കൂടുതൽ ആളുകളും ആ ഫാക്ടറിയിലേയ്ക്ക് ഈ ജോലിക്കായി അപേക്ഷയുമായി പോകുന്നവരാണ്. ബസ് ഫാക്ടറിക്ക് മുന്നില്‍ നിര്‍ത്തിയപ്പോള്‍ എല്ലാവരും തിരക്കിട്ട് ഇറങ്ങാന്‍ തുടങ്ങി. അപ്പോഴാണ് ഒരു സ്ത്രീ കാല്‍വഴുതി വീണത്. മറ്റുള്ളവർ അവരെ ശ്രദ്ധിക്കാതെ തിടുക്കത്തിൽ നടന്നു പോയി. പക്ഷേ അവള്‍ അവരെ താങ്ങി എഴുന്നേല്‍പിച്ചു.  കയ്യിലുളള വെള്ളം കൊടുത്തു.  വസ്ത്രത്തില്‍ പറ്റിയ ചെളിയെല്ലാം തുടച്ചുകളഞ്ഞു.  അല്‍പം കഴിഞ്ഞ് അവര്‍ നടന്നു ഫാക്ടറിയിലേക്ക് പോയി. അപേക്ഷയുമായി മാനേജരുടെ മുന്നിലേക്കെത്തിയപ്പോള്‍ അവള്‍ അമ്പരന്നു. താന്‍ സഹായിച്ച സ്ത്രീ അവിടെയിരിക്കുന്നു. ”അതിഥികളെ സ്വീകരിക്കുന്ന ഒരാളെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. അതിനുളള എല്ലാ യോഗ്യതയും നിങ്ങള്‍ക്കുണ്ട്. നാളെ മുതല്‍ നിങ്ങള്‍ക്കിവിടെ ജോലിയില്‍…

    Read More »
  • NEWS

    മലയാള സിനിമയുടെ ‘അമ്മ’ യാത്രയായി, കവിയൂർ പൊന്നമ്മ അന്തരിച്ചു

         മലയാള സിനിമയിൽ അമ്മ വേഷങ്ങളെ അനശ്വരമാക്കിയ കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലിയിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ വൈകിട്ട് 6 മണിയോടെയായിരുന്നു അന്ത്യം. 1960കള്‍ മുതല്‍ 2022 വരെയുള്ള വരെയുള്ള അര നൂറ്റാണ്ടോളം മലയാള സിനിമയിൽ സജീവമായിരുന്ന കവിയൂർ പൊന്നമ്മയെ തേടി 4 തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തി. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് റോളുകൾ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. ‘മേഘതീർഥം’ എന്ന ചിത്രം നിർമിച്ചു. സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം (യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിൽ പ്രഫസർ). പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരൻ- ഗൗരിയമ്മ ദമ്പതികളുടെ മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ…

    Read More »
  • NEWS

    മലയാളി പൊളിയല്ലേ! ഹിസ്ബുള്ളയ്ക്ക് പേജറുകള്‍ കൈമാറിയതില്‍ മാനന്തവാടി സ്വദേശിയുടെ കമ്പനിക്ക് പങ്ക്?

    ലണ്ടന്‍:  ലെബനനില്‍ ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിന്‍സന്‍ ജോസിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു. ബള്‍ഗേറിയന്‍ കടലാസ് കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന്റെ ഉടമയാണ് റിന്‍സന്‍ ജോസ് എന്നാണ് വിവരം. വയനാട് മാനന്തവാടി സ്വദേശിയാണ് റിന്‍സണ്‍. 2013-ലാണ് അവസാനമായി നാട്ടില്‍ വന്നത്. അതേസമയം പേജറുകളില്‍ ഇസ്രയേല്‍, സ്ഫോടക വസ്തു വെച്ച് സ്ഫോടനം നടത്തിയ സംഭവത്തില്‍ ഇടനിലക്കാരി ഇസ്രയേല്‍ ചാര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിന്‍സന്‍ ജോസിന് അറിവില്ലായിരുന്നുവെന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തായ് വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് ഹംഗേറിയന്‍ കടലാസ് കമ്പനി ബി.എ.സി. കണ്‍സള്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചതെന്നായിരുന്നു വിവരം. ഇസ്രയേലിന്റെ കടലാസ് കമ്പനിയാണ് ബി.എ.സിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ബി.എ.സി. കടലാസ് കമ്പനി മാത്രമാണെന്നും റിന്‍സന്‍ ജോസിന്റെ ‘നോര്‍ട്ട ഗ്ലോബല്‍’ വഴിയാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയതെന്നുമാണ് ഹംഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലെബനന്‍ സ്ഫോടനത്തിന് പിന്നാലെ റിന്‍സന്‍…

    Read More »
  • NEWS

    ഹിസ്ബുള്ളയുടെ അടിവേര് മാന്തിയത് മൊസാദിന്റെ തേന്‍കെണി? ലണ്ടനില്‍ പഠിച്ച സുന്ദരി ബുഡാപെസ്റ്റില്‍ കമ്പനി തുടങ്ങിയത് കുരുക്കൊരുക്കാന്‍? ലബ്‌നന്‍ സ്‌ഫോടനങ്ങളില്‍ ഭീകരരും ലോകവും ഞെട്ടുമ്പോള്‍

    ലണ്ടന്‍: കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ ഉണ്ടായ സ്‌ഫോടന പരമ്പരകളെ കുറിച്ചുളള ചര്‍ച്ചകളില്‍ എല്ലാം ഉയരുന്നൊരു പേരുണ്ട് -മൊസാദ്. ഇസ്രയേലിന്റെ സ്വന്തം ചാരസംഘടന. അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടനയാണിത്. ഇസ്രായേലിന്റെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കുമായി മൊസാദ് നിലകൊള്ളുന്നു. 1951 ഏപ്രിലില്‍ രൂപവത്കരിച്ച ഈ സംഘടനയുടെ ആസ്ഥാനം ടെല്‍ അവീവാണ്. ഇസ്രായേലി പൗരന്മാരെ വധിക്കരുതെന്ന ഉദ്ദേശം പുലര്‍ത്തുന്ന ഈ സംഘടനയ്ക്ക് സഖ്യരാജ്യങ്ങളില്‍ വച്ച് വധം നടത്താന്‍ അനുവാദമുണ്ട്. മൊസാദിന്റെ അംഗങ്ങളില്‍ പലരും ഇസ്രായേല്‍ പ്രതിരോധ സേനയില്‍ സേവനം അനുഷ്ഠിച്ചവരും, അതിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ആണെങ്കിലും ഇത് ഒരു സൈനിക സ്ഥാപനമല്ല. ഏകദേശം 1600 പേര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു. മൊസാദിന്റെ ബുദ്ധിപൂര്‍വ്വമുള്ള പദ്ധതികള്‍ ലോകത്തെ ഏവരേും ആകര്‍ഷിക്കുന്നതാണ്. ഈ ചാരസംഘടനയെ കുറിച്ചുള്ള പുസ്തകങ്ങള്‍ പോലും ബെസ്റ്റ് സെല്ലറുകളാണ്. പല സിനിമകളും മൊസാദിന്റെ വീരകഥകളെ ആസ്പദമാക്കി പുറത്ത് വന്നിട്ടുണ്ട്. മൊസാദിനെ ശ്രദ്ധേയമാക്കുന്നത് നിരവധി ഘടകങ്ങളാണ്. ഈ ചാരസംഘടനയുടെ…

    Read More »
  • Crime

    വിവാഹ ദിവസം മോഷണം പോയ ആഭരണങ്ങള്‍ അഞ്ച് ദിവസത്തിനു ശേഷം വീടിന് സമീപം കണ്ടെത്തി; ‘സന്‍മനസുള്ള കള്ളന്‍’ പരിചയക്കാരുമാകാമെന്ന് പോലീസ്

    തിരുവനന്തപുരം: മാറനല്ലൂരില്‍ നിന്നും വിവാഹദിവസം വീട്ടില്‍നിന്ന് മോഷണം പോയ 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിന്റെ ഗേറ്റിന് അടുത്തായി കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. മോഷണം പോയി അഞ്ച് ദിവസത്തിനു ശേഷമാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പുന്നാവൂര്‍ കൈതയിലില്‍ സ്വദേശി ഗിലിന്‍ ദാസിന്റെ വീട്ടില്‍ നിന്നുമാണ് ഇക്കഴിഞ്ഞ 14-ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. ഏകദേശം 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. ഗിലിന്‍ ദാസിന്റെ വിവാഹമായിരുന്നു അന്ന്. രാത്രി ഒന്‍പത് മണിയോടുകൂടി വിവാഹസത്കാരം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ആണ് ഗിലിന്‍ദാസ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കാണാനില്ലെന്ന് അറിയുന്നത്. പക്ഷെ മറ്റ് മോഷണശ്രമങ്ങളോ ഒന്നും ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. മോഷണം നടന്ന അന്ന് തന്നെ മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അപ്പോള്‍ തന്നെ വീടുമായി ബന്ധമുള്ളവരാണ് മോഷണം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. മാറനല്ലൂര്‍ എസ്.എച്ച്.ഒ. ഷിബുവും, എസ്.ഐ. കിരണ്‍ ശ്യാമും ഇവരുടെ പതിനഞ്ചോളം ബന്ധുക്കളെ ചോദ്യം ചെയ്തു. ശേഷം ഇന്നലെ രാവിലെ ആറ് മണിയോടെ ഗിലിന്‍ ദാസിന്റെ…

    Read More »
  • Kerala

    കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നവജാതശിശുക്കളുടെ ഐസിയുവില്‍ വിഷപാമ്പ്; പരിഭ്രാന്തരായി ബഹളം വെച്ച് രോഗികള്‍

    കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തില്‍ വിഷപ്പാമ്പ്. വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് പാമ്പിനെ കണ്ടത്. പുറത്തിരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐ.സി.യുവില്‍നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ടത്. ഇവര്‍ പരിഭ്രാന്തരായി ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയവര്‍ പാമ്പിനെ നീക്കി. വെള്ളിക്കെട്ടന്‍ എന്ന പാമ്പാണിതെന്നാണ് പ്രാഥമിക വിവരം. മെഡിക്കല്‍ കോളേജിന്റെ എട്ടാംനിലയിലേക്ക് പടര്‍ന്നുകയറിയ കാട്ടുവള്ളിയിലൂടെ മൂര്‍ഖന്‍പാമ്പ് വാര്‍ഡിലേക്ക് കയറിയ സംഭവം മുന്‍പ് ഉണ്ടായിരുന്നു. ചുറ്റുപാടും പടര്‍ന്നുകയറിയ ചെടികളിലൂടെയാണ് പാമ്പ് ഐ.സി.യു.വിലേക്ക് കടന്നതെന്നാണ് സൂചന. പതിനഞ്ച് കുട്ടികളും നഴ്‌സുമാരുമാണ് ഐ.സി.യുവില്‍ ഉണ്ടായിരുന്നത്. ഐ.സി.യുവിന് പുറത്തെ വരാന്തയിലാണ് കൂട്ടിരിപ്പുകാര്‍ രാത്രിയില്‍ ഉറങ്ങാറുള്ളത്.

    Read More »
Back to top button
error: