Month: September 2024
-
Crime
ഭര്‍ത്താവും വീട്ടുകാരും കുഞ്ഞിനെ കൊലപ്പെടുത്തി; പരാതി നല്‍കി നേപ്പാള്‍ സ്വദേശിയായ യുവതി
വയനാട്: കല്‍പ്പറ്റയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് പരാതി. കുഞ്ഞിന്റെ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തുകയാണ്. ഈ വര്‍ഷം മെയ് മാസത്തിലാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. നേപ്പാള്‍ സ്വദേശിയായ യുവതി കല്‍പ്പറ്റയിലാണ് പ്രസവിച്ചത്. പ്രസവത്തിന് ശേഷം ഭര്‍ത്താവും അമ്മയും അച്ഛനും ചേര്‍ന്ന് ഈ കുഞ്ഞിനെ കടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധപൂര്‍വം മരുന്ന് നല്‍കി പ്രസവം നടത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അതിന് ശേഷം കുഞ്ഞിനെ കൊന്ന് മൃതദേഹം അടക്കം ചെയ്തെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രസവത്തിന് ശേഷം യുവതി നേപ്പാളിലേയ്ക്ക് പോയിരുന്നു. അതിന് ശേഷം തിരികെ വന്നാണ് പരാതി നല്‍കുന്നത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോള്‍ കല്‍പ്പറ്റ പൊലീസ്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല.
Read More » -
Kerala
മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ് (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടപ്പളളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ 22 മാസവും അടിയന്തരാവസ്ഥക്കാലത്തടക്കം ആറു വര്‍ഷവും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം 1980 ല്‍ ഇടുക്കിയില്‍നിന്ന് ലോക്‌സഭാംഗമായിട്ടുണ്ട്. 1929 ജൂണ്‍ 15ന് എറണാകുളത്ത് മുളവുകാട് മാടമാക്കല്‍ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി ജനിച്ചു. സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാര്‍ഥി ഫെഡറേഷന്‍ സെക്രട്ടറിയായിരുന്നു.1946ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റിലായി പൊലീസ് മര്‍ദനമേറ്റു. രണ്ടുവര്‍ഷത്തോളം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞു. കമ്യൂണിസ്റ്റ്…
Read More » -
Kerala
നടിയെ അതിക്രൂരമായി പീഡിപ്പിച്ച ‘നീചന്’ പുഷ്പ വൃഷ്ടിയും ജയ് വിളിയും! പ്രബുദ്ധതയ്ക്ക് നാണിച്ചു തലതാഴ്ത്താം; ‘പള്‍സറി’നെ വീരനാക്കിയവരെ കണ്ടെത്താന്‍ അന്വേഷണം വരും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴര വര്‍ഷത്തെ വിചാരണത്തടവിന് ശേഷം പുറത്തിറങ്ങുമ്പോള്‍ സ്വീകരിക്കാനും ആളെത്തി.. എറണാകുളം സബ്ജയിലില്‍ 4.15-ഓടെ കോടതി ഉത്തരവുമായെത്തിയാണ് ബന്ധുക്കള്‍ പള്‍സര്‍ സുനിയെ കൊണ്ടുപോയത്. ജയിലിന് പുറത്ത് പുഷ്പ വൃഷ്ടി നടത്തിയാണ് പള്‍സര്‍ സുനിയെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ജയ് വിളികളും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഏഴരവര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി ജയിലിന് പുറത്തിറങ്ങുന്നത്. കഴിഞ്ഞദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനു ശേഷം വിചാരണക്കോടതിയിലെ നടപടിക്രമങ്ങള്‍ കഴിഞ്ഞാണ് ഇന്ന് സുനി പുറത്തിറങ്ങിയത്. കേസിലെ പ്രതിയായ ദിലീപിന് ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ പോലും കിട്ടാത്ത സ്വീകരണമാണ് പള്‍സറിന് കിട്ടിയത്. ഇതിന് പിന്നില്‍ ഉന്നതരുടെ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കും. വിശദമായ അന്വേഷണം സ്പെഷ്യല്‍ ബ്രാഞ്ച് നടത്തുമെന്നാണ് സൂചന. കര്‍ശന ഉപാധികളോടെയാണ് പള്‍സറിന് ജാമ്യം അനുവദിച്ചത്. അങ്ങനെയുള്ള പള്‍സറിനാണ് ജയ് വിളി കോടതി മുറ്റത്ത് ഉയര്‍ന്നത്. പള്‍സര്‍ സുനിക്ക് ഒരു കാരണവശാലും…
Read More » -
LIFE
ആദ്യ അമ്മ വേഷം 22-ാം വയസ്സില്‍, ഒരേസമയം അമ്മയും നായികയുമായി; വിടവാങ്ങുന്നത് ആറു പതിറ്റാണ്ടിന്റെ അമ്മപ്പെരുമ
പ്രൗഡി ശോഷിച്ചെങ്കിലും കെട്ടിലും മട്ടിലും ക്ഷയിക്കാത്ത കൊട്ടാരത്തിന്റെ മട്ടുപ്പാവിലെ കിളിവാതിലിലൂടെ കൊട്ടാരത്തിന്റെ പടിപ്പുര കടന്നുവരുന്ന അനന്തന്‍ നമ്പൂതിരെയെ നോക്കി തമ്പുരാട്ടി ഉണ്ണീ… ഉണ്ണീ എന്നു നീട്ടിവിളിച്ചപ്പോള്‍ ആ വിളി കടന്നുചെന്നത് ഒരോ മലയാളി ഹൃദയങ്ങളിലേക്ക് കൂടിയാണ്.അത് ഉണ്ണിയല്ലെന്ന് കൂടെയുള്ളവര്‍ പറയുമ്പോഴും മകന്റെ മരണത്തില്‍ മനസ് കൈവിട്ടൊരമ്മയ്ക്ക് അത് പക്ഷെ ഉള്‍ക്കൊള്ളാനാകുന്നില്ല.. എന്നോട് നുണ പറയുന്നോ.. അത് എന്റെ ഉണ്ണി തന്നെയാ എന്ന് ഉറച്ച് വിശ്വസിക്കുന്ന അമ്മ.. ഹിസ്‌ഹൈനസ് അബ്ദുള്ളയിലെ ആ വിളിയും രംഗവും കാലാതീതമാണ്. കവിയൂര്‍ പൊന്നമ്മയെന്ന അമ്മയെക്കുറിച്ച് മലയാളി സംസാരിക്കുമ്പോഴൊക്കെയും ഈ രംഗം ആ ചര്‍ച്ചയിലേക്ക കടന്നുവരാതിരിക്കില്ല. കവിയുര്‍ പൊന്നമ്മ മലയാളിക്ക് സ്വന്തം അമ്മയാണ്. നെഗറ്റീവ് ഭാവമുള്ള അമ്മ വേഷമാണെങ്കില്‍ പോലും കവിയുര്‍ പൊന്നമ്മ ആ വേഷത്തിലേക്ക് എത്തുമ്പോള്‍ അറിഞ്ഞോ അറിയാതെയൊ അതിലേക്ക് നന്മയുടെ ഒരു അംശം കൂടി ചേരും. കവിയൂര്‍ പൊന്നമ്മയുടെ ഒരമ്മവേഷത്തെയും പൂര്‍ണ്ണമായും മലയാളി വെറുത്തിട്ടുണ്ടാവില്ല. നിധി സൂക്ഷിച്ച പെട്ടിയുമായി ജോണ്‍ ഹോനായിക്ക് മുന്നില്‍ പേടിച്ച് നിന്ന…
Read More » -
NEWS
റിന്‍സണ്‍ സ്വയമറിയാതെ ഇസ്രായേലിനെ സഹായിച്ചു? മാനന്തവാടിക്കാരനും കുടുംബവും എവിടെ എന്ന് അന്വേഷിച്ച് വിവിധ ഏജന്‍സികള്‍
ലണ്ടന്‍: ലെബനന്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നിഴലിലായ മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. റിന്‍സന്റെ സ്ഥാപനം കയറ്റുമതി ചെയ്ത പേജറുകളാണ് ലെബനണില്‍ പൊട്ടിത്തെറിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തിരോധാനം. ഇദ്ദേഹം എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ലെന്ന് യുകെ ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിന്‍സന്റെ കുടുംബത്തെ കുറിച്ചും ആര്‍ക്കും ഒരു വിവരവുമില്ല. മാനന്തവാടിയിലെ ബന്ധുക്കളും റിന്‍സനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് വിശദീകരിക്കുന്നത്. ‘റിന്‍സണ്‍ സ്വയമറിയാതെ ഇസ്രായേലിനെ സഹായിച്ചു’ എന്നാണ് ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വിവാദത്തില്‍ റിന്‍സന്റെ നിലപാട് വിശദീകരണം നിര്‍ണ്ണായകമാണ്. നേരത്തേ തന്നെ പ്ലാന്‍ ചെയ്തിരുന്ന ഒരു ബിസിനസ് ട്രിപ്പ് റിന്‍സണ് ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ റിന്‍സണ്‍ ട്രിപ്പിലാണെന്ന് ആരും കരുതുന്നില്ല. അതിനിടെ ബിഎസി കമ്പനിയുടെ സിഇഒ ക്രിസ്റ്റിന ബാര്‍സോണി ആര്‍സിഡിയാകോനോ നിലവില്‍ ഹംഗേറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണയിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റിന്‍സണും സമാനമായ രീതിയില്‍ അന്വേഷണ ഏജന്‍സികളുടെ സംരക്ഷണയിലാണോ എന്നത് വ്യക്തമല്ല. എന്നാല്‍ ഒരു ഏജന്‍സിയും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുന്നില്ല. ആക്രമണത്തെ…
Read More » -
Kerala
ആഭ്യന്തരം ഭരിക്കുന്നത് പി. ശശി, പി.എസ് മുഖ്യമന്ത്രിക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ മറയായി നിന്നു; ആരോപണങ്ങള്‍ കടുപ്പിച്ച് അന്‍വര്‍
മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് പി.വി അന്‍വര്‍ എംഎല്‍എ. ശശിയുടെ നടപടികള്‍ മുന്നണിയെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കി. ശശിക്ക് വേറെ താത്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. ഷാജന്‍ സ്‌കറിയക്കെതിരായ നിയമപോരാട്ടത്തിന് തടയിട്ടത് പി. ശശിയും എം.ആര്‍ അജിത്കുമാറും ചേര്‍ന്നാണ്. അതിന് ശേഷം താന്‍ പി. ശശിയുമായി ബന്ധപ്പെട്ടിട്ടില്ല. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പി. ശശിയാണ്. പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് അടുപ്പിക്കുന്നില്ല. മുഖ്യമന്ത്രിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമിടയില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഒരു മറയായി നില്‍ക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് അന്‍വര്‍ ആരോപണങ്ങള്‍ കടുപ്പിച്ച് രംഗത്തെത്തിയത്. ശശിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്ത തരത്തിലുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. എഡിജിപി എം.ആര്‍ അജിത്കുമാര്‍ സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. അതിന് പ്രതികളില്‍നിന്ന് പണം വാങ്ങി. കള്ളപ്പണം വെളുപ്പിക്കാന്‍ കവടിയാറില്‍ ഫ്ളാറ്റ് വാങ്ങി മറിച്ചുവിറ്റു തുടങ്ങിയ ആരോപണങ്ങളും അന്‍വര്‍ ഉന്നയിച്ചു.
Read More » -
Crime
”20 ലക്ഷവും സ്വര്‍ണവും അജ്മല്‍ തട്ടിയെടുത്തു, തിരിച്ച് കിട്ടാന്‍ സൗഹൃദം നിലനിര്‍ത്തി; മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചു”
കൊല്ലം: മദ്യലഹരിയില്‍ കാര്‍ കയറ്റിയിറക്കി മൈനാഗപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കരുനാഗപ്പള്ളി സ്വദേശി അജ്മലിനെതിരെ കൂട്ടുപ്രതി തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഡോ.ശ്രീക്കുട്ടിയുടെ (27) മൊഴി. അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടുപ്പിച്ചെന്നാണ് ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞത്. മൈനാഗപ്പള്ളി ആനൂര്‍ക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോളെ (45) കൊലപ്പെടുത്തിയ കേസില്‍ ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണ ദിനത്തില്‍ വൈകിട്ട് 5.47നായിരുന്നു അപകടം. റോഡില്‍ വീണ കുഞ്ഞുമോളുടെ മേല്‍, കണ്ടു നിന്നവര്‍ തടഞ്ഞിട്ടും കാര്‍ കയറ്റിയിറക്കുകയായിരുന്നു. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി കുഞ്ഞുമോള്‍ ബന്ധുവായ ഫൗസിയ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോഴാണ് പാഞ്ഞെത്തിയ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ചത്. 20 ലക്ഷംരൂപയും സ്വര്‍ണാഭരണവും അജ്മല്‍ തട്ടിയെടുത്തെന്നും അത് തിരികെ കിട്ടാനാണ് സൗഹൃദം നിലനിര്‍ത്തിയതെന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി. തിരുവോണ ദിവസവും തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നത്. കുഞ്ഞുമോള്‍ വീണതോ കാര്‍ ദേഹത്തു കയറിയതോ കണ്ടില്ല. താന്‍ നിരപരാധിയാണെന്നും കെണിയില്‍ വീണതാണെന്നും ശ്രീക്കുട്ടി…
Read More » -
Crime
വനിതകളുടെ ടോയ്ലറ്റിലേക്ക് വീഡിയോ ചിത്രീകരണം; ശ്രീകണ്ഠന്‍ നായരെ കുടുക്കിയത് ഫോണ്‍ പരിശോധന
ആലപ്പുഴ: സഹപ്രവര്‍ത്തക യൂണിഫോം മാറുന്നത് മൊബൈലില്‍ പകര്‍ത്തിയ ജലഗതാഗത വകുപ്പ് ജീവനക്കാരന്‍ പിടിയിലായത് ഫോണ്‍ പരിശോധനയില്‍. കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠന്‍ നായരെയാണ് (54) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിരിച്ചുവിടും. ഈ വിരുതന്റെ ഫോണില്‍നിന്നും നിരവധി വീഡിയോകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. ജലഗതാഗതവകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാര്‍ഡില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വനിതകളുടെ ടോയ്‌ലെറ്റില്‍ കയറി യൂണിഫോം മാറുന്നതിനിടെയാണ് ജീവനക്കാരി അടുത്തുള്ള പുരുഷന്മാരുടെ ടോയ്‌ലെറ്റിന്റെ മുകള്‍ ഭിത്തിയിലൂടെ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധിച്ചത്. ഉടന്‍ പുറത്തിറങ്ങി ബഹളമുണ്ടാക്കി ഡോക്കിലെ മെക്കാനിക്കല്‍ എന്‍ജിനിയറോട് വിവരം പറഞ്ഞു. മെക്കാനിക്കല്‍ എന്‍ജിനിയര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ശ്രീകണ്ഠന്‍ നായരുടെ ഫോണില്‍നിന്ന് വീഡിയോ ലഭിച്ചത്. ഉടന്‍ സൗത്ത് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഏറെ കാലമായി ഈ വീഡിയോ ചിത്രീകരണം ഇയാള്‍ തുടരുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി എന്‍ജിനിയര്‍ നടത്തിയ നീക്കമാണ് നിര്‍ണ്ണായകമായത്.
Read More » -
India
മ്യാന്‍മറില്‍നിന്ന് നുഴഞ്ഞു കയറിയത് 900 കുകി ആയുധധാരികള്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ മണിപ്പുരില്‍ അതീവജാഗ്രത
ഇംഫാല്‍: മ്യാന്‍മറില്‍നിന്ന് 900ത്തിലധികം കുകി സായുധസേന അംഗങ്ങള്‍ മണിപ്പുരിലെത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മലയയോര ജില്ലകളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാറിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് പറഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍, സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര കമ്മീഷണര്‍ എന്നിവര്‍ക്ക് നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇത് മെയ്‌തേയികള്‍ താമസിക്കുന്ന താഴ്വാര പ്രദേശങ്ങളില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 16നാണ് ഇന്റലിജന്‍സ് വിവരം ലഭിക്കുന്നത്. ഡ്രോണ്‍ അധിഷ്ഠിത ബോംബുകള്‍, പ്രൊജക്ടൈലുകള്‍, മിസൈലുകള്‍, വനത്തില്‍ യുദ്ധം ചെയ്യല്‍ എന്നിവയില്‍ പരിശീലനം ലഭിച്ച 900 ത്തിലധികം കുകി ആയുധാധാരികള്‍ മ്യാന്‍മറില്‍നിന്ന് മണിപ്പൂരിലെത്തിയെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. 30 യൂനിറ്റുകളായി ഇവരെ തരംതിരിച്ചിട്ടുണ്ടെന്നും ഇവര്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബര്‍ 28ഓടെ മെയ്തേയി ഗ്രാമങ്ങള്‍ക്ക് നേരെ ആസൂത്രിതമായി ഒരുമിച്ച് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ഇതില്‍ വ്യക്തമാക്കുന്നു. പുതിയ…
Read More » -
Crime
യുവതിയുടെ വീടിന് മുന്‍പില്‍ സ്വയം തീ കൊളുത്തി; ശക്തികുളങ്ങരയില്‍ യുവാവ് മരിച്ചു
കൊല്ലം: ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശി ലൈജു (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് ശക്തികുളങ്ങര ശ്രീധര്‍മശാസ്താ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീ കൊളുത്തുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Read More »