Month: September 2024

  • Kerala

    കൊല്ലത്ത് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

        കൊല്ലം: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മയ്യനാട് റെയില്‍വേ ഗേറ്റിന് സമീപം രാത്രി 8.30നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാര്‍ എക്‌സ്പ്രസ് ആണ് തട്ടിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മീനാട് പാലമുക്കിലെ വീട്ടില്‍ നിന്നും റെനിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരിശോധനയ്ക്കിടയാണ് യുവതി തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: ധനശ്രീ, ദിയ ലക്ഷ്മി.

    Read More »
  • Kerala

    പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് അറിയിച്ചാൽ 2500 രൂപ സമ്മാനം…! പരാതിപ്പെടാന്‍ ഒറ്റ നമ്പര്‍ സംവിധാനം

          തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് കണ്ടാല്‍ പരാതിപ്പെടാന്‍ ഒറ്റ നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍. നിയമലംഘനം അറിയിക്കുന്നവര്‍ക്ക് കൈനിറയെ സമ്മാനങ്ങളുമുണ്ട്. സ്വച്ഛത ഹി സേവാ 2024 ക്യാമ്പയിന്റെ സംസ്ഥാനതല ലോഞ്ച് നിര്‍വഹിക്കവെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ആണ് പുതിയ വാട്സ് ആപ്പ് നമ്പര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ വ്യത്യസ്ത നമ്പറുകളായിരുന്നു മാലിന്യം തള്ളിയവര്‍ക്കെതിരെ പരാതിപ്പെടാന്‍ ഉണ്ടായിരുന്നത്. ഇതെല്ലാം ഏകീകരിച്ചിരിക്കുന്നു ഇപ്പോള്‍ തദ്ദേശ വകുപ്പ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുവാനും ഇനി 9446700800 എന്ന വാട്സ് ആപ്പ് നമ്പര്‍ ഉപയോഗിക്കാം. സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളും ഇതോടെ 9446700800 എന്ന നമ്പര്‍ വഴി മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിക്ക് കീഴില്‍ ഏറെ ജാഗ്രവത്താവും. പരാതികള്‍ വീഡിയോകളായും ചിത്രങ്ങളായും വാട്സ് ആപ്പ് നമ്പരിൽ അറിയിക്കാം. പൊതു വാട്സ് ആപ്പ് നമ്പര്‍ എന്നത്…

    Read More »
  • Kerala

    കാസർകോട് കോടികളുടെ മാരക ലഹരി മരുന്നുകൾ പിടികൂടി: വൻ സ്രാവുകൾ കുടുങ്ങും, സ്വത്തുക്കള്‍ കണ്ടുകെട്ടും

       കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എയും കൊക്കെയിനും ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപയുടെ ലഹരി ഉല്‍പന്നങ്ങളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പത്വാടിയിലെ അസ്‌ക്കര്‍ അലി(26)യാണ് അറസ്റ്റിലായത്. കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണത്രേ ഇത്. മയക്കുമരുന്ന് കണ്ടെത്തിയ വീട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കഴിഞ്ഞു എന്നും  ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു. പത്വാടി കൊണ്ടക്കൂരിലെ ഇരുനില വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അലമാരയിലും മറ്റുമായി സൂക്ഷിച്ചിരുന്ന 3.5 കിലോ ഗ്രാം എം.ഡി.എം.എ, 96 ഗ്രാം കൊക്കെയിന്‍, 642 ഗ്രാം ഗ്രീന്‍ കഞ്ചാവ്, 30 മയക്കു ഗുളികകള്‍ എന്നിവയാണ് പിടിച്ചത്. എം.ഡി.എം.എ ഇത്രയധികം പിടികൂടുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണെന്നും ബംഗളൂരുവില്‍ നിന്നും മറ്റും വന്‍ തോതില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിൻ്റെ മുഖ്യ കണ്ണിയാണ് അസ്‌ക്കര്‍ അലിയെന്നും പൊലീസ് പറഞ്ഞു. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ മൂന്നര കോടി വില…

    Read More »
  • Crime

    അപകടത്തില്‍ മരിച്ച യുവാവിന്റെ മൊബൈല്‍ഫോണ്‍ ആംബുലന്‍സില്‍നിന്ന് കവര്‍ന്നു, ഒരാള്‍ പിടിയില്‍

    തിരുവനന്തപുരം: ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ മൊബൈല്‍ഫോണ്‍ ആംബുലന്‍സില്‍ വച്ച് കവര്‍ന്നു. കഴിഞ്ഞമാസം 17 ന് വെള്ളറട ആറാട്ടുകുഴിക്കു സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികരില്‍ ഒരാളായ വെള്ളറട ശ്രീനിലയത്തില്‍ സുധീഷിന്റെ ഫോണാണ് മോഷ്ടിച്ചത്. യുവാവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ വില്പന നടത്തിയ ഫോണ്‍ മൊബൈല്‍ കടയില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പുലിയൂര്‍ശാലയിലെ മൊബൈല്‍ഫോണ്‍ കടയില്‍നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. കണ്ടാലറിയാവുന്ന രണ്ട് യുവാക്കളാണ് ഫോണ്‍ വിറ്റതെന്നാണ് കടയുടമ പൊലീസിനോട് പറഞ്ഞത്. യുവാക്കളില്‍ ഒരാളെ കഴിഞ്ഞദിവസം നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അപകടത്തില്‍ സുധീഷും കൂടെയുണ്ടായിരുന്ന കോട്ടയാംവിള ലാവണ്യ ഭവനില്‍ അനന്തുവുമാണ് മരിച്ചത്.അപകടസ്ഥലത്തുനിന്ന് രണ്ടുപേരെയും രണ്ട് ആംബുലന്‍സുകളിലാണ് ആശുപത്രിയില്‍ എത്തിച്ചത്. സുധീഷിനെ കൊണ്ടുപോയ ആംബുലന്‍സില്‍ സഹായിയായി കയറിയ യുവാവാണ് മോഷണം നടത്തിയതെന്നാണ് സുധീഷിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഫോണ്‍ തിരിച്ചുകിട്ടാത്തതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയത്. 2021ല്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയ സംഭവത്തില്‍ എസ്‌ഐ: നടപടി…

    Read More »
  • Crime

    സ്വയം ഷാേക്കടിപ്പിച്ച് ഐടി ജീവനക്കാരന്‍ ജീവനൊടുക്കി; ജോലി സമ്മര്‍ദ്ദമെന്ന് പരാതി

    ചെന്നൈ: അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യംഗിലെ ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ മലയാളിയായ 26കാരി അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് ഏറെക്കുറെ സമാനമായ മറ്റൊരു സംഭവംകൂടി. ചെന്നൈയില്‍ ഐടി ജീവനക്കാരനായ കാര്‍ത്തികേയന്‍ എന്ന മുപ്പത്തെട്ടുക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കുകയായിരുന്നു. ശരീരത്തില്‍ ഇലക്ട്രിക് വയര്‍ ഘടിപ്പിച്ച് സ്വയം ഷോക്കേല്‍പ്പിച്ചാണ് ആത്മഹത്യചെയ്തത്. തേനി സ്വദേശിയാണ് കാര്‍ത്തികേയന്‍. ഭാര്യയും രണ്ടു മക്കളുമുണ്ട്. ജീവനൊടുക്കിയതിന് പിന്നില്‍ ജോലി സമ്മര്‍ദ്ദമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ജോലി സ്ഥലത്തുനിന്ന് കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി കാര്‍ത്തികേയന്‍ പരാതിപ്പെട്ടിരുന്നെന്നും വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ജോലി ചെയ്തിരുന്ന പല്ലാവരത്തെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. അന്ന സെബാസ്റ്റ്യന്‍ ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ രണ്ടു മാസം മുമ്പ് കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.ഹൃദയസ്തംഭനമായിരുന്നു അന്നയുടെ മരണകാരണം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്‌സിലൂടെ നല്‍കിയ പരാതിയിലാണ് കേന്ദ്ര തൊഴില്‍ സഹമന്ത്രി…

    Read More »
  • Crime

    അജ്മലും ശ്രീക്കുട്ടിയും തങ്ങാറുള്ള ഹോട്ടലില്‍ മറ്റ് ചിലരും പതിവുകാര്‍; ലഹരി എത്തിച്ചവരിലേക്കും അന്വേഷണം

    കൊല്ലം: സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് അജ്മലിനും ഡോ. ശ്രീക്കുട്ടിക്കും എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കള്‍ കൈമാറിയവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും ഇടയ്ക്കിടെ തങ്ങാറുള്ള കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ മറ്റ് ചിലരും എത്താറുണ്ടെന്ന് ജീവനക്കാര്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം അജ്മലിനെയും ശ്രീക്കുട്ടിയേയും ആനൂര്‍ക്കാവില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ യുവാക്കള്‍ സംഘടിച്ചിരുന്നു. ഇവര്‍ ലഹരി സംഘത്തില്‍ പ്പെട്ടവരാണെന്നാണ് സംശയം. കൊലപാതകം നടന്ന മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ നിന്ന് രക്ഷപ്പെട്ട് കരുനാഗപ്പള്ളിയിലെത്തിയ മുഹമ്മദ് അജ്മല്‍ ലഹരിസംഘത്തിന്റെ സഹായത്തോടെയാണ് ശൂരനാട് പതാരത്തെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. അന്ന് അജ്മലിന് ഒളിച്ചുകഴിയാന്‍ സഹായിച്ച പതാരത്തെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ, സംഭവം ദിവസം ഉച്ചയ്ക്ക് ഇവര്‍ ഭക്ഷണം കഴിച്ച കരുനാഗപ്പള്ളി മാരാരിത്തോട്ടത്തെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതികളെ ഒരുമിച്ചും അല്ലാതെയും ചോദ്യം ചെയ്തു. ഞായര്‍ വൈകിട്ട് 5ന് കസ്റ്റഡി അവസാനിക്കുന്നതോടെ…

    Read More »
  • Kerala

    മൃതദേഹം മെഡി. കോളജിന് കൈമാറണമെന്ന് അപ്പന്‍ പറഞ്ഞിട്ടില്ല, മൂത്ത മകന്‍ പാര്‍ട്ടിയുടെ ചതിക്ക് കൂട്ടുനില്‍ക്കുന്നു; ആരോപണവുമായി ആശാ ലോറന്‍സ്

    കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയെന്ന് മകള്‍ ആശാ ലോറന്‍സ്. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് ലോറന്‍സ് എവിടേയും പറഞ്ഞിട്ടില്ല. ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശാ ലോറന്‍സ് ഫെയ്സ്ബുക്കില്‍ കുറിച്ചു. മക്കളുടെ വിവാഹത്തിനും കൊച്ചുമക്കളുടെ മാമോദീസയ്ക്കുമെല്ലാം ലോറന്‍സ് പങ്കെടുത്തിരുന്നെന്നും മകള്‍ പറയുന്നു. ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിര്‍ത്തിട്ടില്ല. ദൈവം മനുഷ്യര്‍ക്ക് പട്ടിണി കൊടുക്കുന്നു എന്ന രീതിയില്‍ പരിഹസിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടുംക്രൂരതയാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആശ ലോറന്‍സ് പറയുന്നു. മൂത്ത മകന്റെ പാര്‍ട്ടി അടിമത്തം സ്വന്തം അപ്പനെ പാര്‍ട്ടി ചതിക്കുന്നത് കൂട്ട് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ആശ പറയുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ലോറന്‍സിന്റെ മരണം. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് ഗാന്ധിനഗറിലെ വീട്ടിലും എട്ടരയോടെ കലൂര്‍ ലെനിന്‍ സെന്ററിലും ഒമ്പതുമണിമുതല്‍ നാലുമണിവരെ എറണാകുളം ടൗണ്‍ഹാളിലും…

    Read More »
  • Local

    ഉപ്പിലിട്ടതു കഴിച്ച കുട്ടിക്കു വായില്‍ പൊള്ളലേറ്റു; പിന്നില്‍ ആസിഡും ബാറ്ററിവെള്ളവും?

    കോഴിക്കോട്: കടപ്പുറത്തെ തട്ടുകടയില്‍നിന്ന് ഉപ്പിലിട്ടതു കഴിച്ച കുട്ടിക്ക് വായില്‍ പൊള്ളലേറ്റു. കഴിഞ്ഞ ബുധനാഴ്ച വട്ടോളി സ്വദേശിക്കാണ് പൊള്ളലേറ്റത്. തുടര്‍ന്ന് ആരോഗ്യവിഭാഗം കട പൂട്ടിച്ചു. ഉപ്പിലിടാന്‍ നിയമം ലംഘിച്ച് ആസിഡ് ഉപയോഗിച്ചോ എന്നറിയാന്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 2 വര്‍ഷം മുന്‍പാണ് കാസര്‍കോടുനിന്ന് എത്തിയ സംഘത്തിലെ വിദ്യാര്‍ഥികള്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന കടയിലെ കുപ്പിയില്‍വച്ച വെള്ളം എടുത്തുകുടിച്ച് പൊള്ളലേറ്റത്. ഉപ്പിലിട്ടതു കഴിച്ച കുട്ടി എരിവ് അനുഭവപ്പെട്ടപ്പോള്‍ കടയിലെ കുപ്പിയിലിരുന്ന വെള്ളം എടുത്തു കുടിക്കുകയായിരുന്നു. വായപൊള്ളിയതോടെ പുറത്തേക്ക് തുപ്പി. തൊട്ടടുത്തുനിന്ന കുട്ടിക്കും പൊള്ളലേറ്റു. വീര്യം കൂടിയ വിനാഗിരി അഥവാ അസറ്റിക്ക് ആസിഡ് ആയിരുന്നു കുപ്പിയിലുണ്ടായിരുന്നതെന്ന് അന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. പല വസ്തുക്കളും ഉപ്പിലിട്ടാല്‍ അത് പാകമായി വരാന്‍ ഏറെക്കാലമെടുക്കും. എന്നാല്‍ എളുപ്പത്തില്‍ ഉപ്പുപിടിച്ച് പാകമാകാനാണ് ആസിഡ് ചേര്‍ക്കുന്നത്. സാധാരണയായി അസറ്റിക്ക് ആസിഡ് നേര്‍പ്പിച്ച് പല കടക്കാരും ഉപ്പിലിടാന്‍ ഉപയോഗിക്കാറുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഉപ്പുവെള്ളം ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ രുചി ലഭിക്കുമെന്നതും മറ്റൊരു കാരണമാണ്. സാധാരണയായി ഉപ്പും…

    Read More »
  • NEWS

    ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി മുന്നില്‍

    കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനുര കുമാര ദിസനായകെ മുന്നില്‍ . ഇടതുപക്ഷ പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് ദിസനായകെ. അന്തിമഫലം ഞായറാഴ്ച വരുമെന്നാണ് റിപ്പോര്‍ട്ട്. താല്‍ക്കാലിക പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്. 10 ലക്ഷം വോട്ടുകള്‍ എണ്ണിയപ്പോള്‍ 53 ശതമാനവുമായി അനുര കുമാര മുന്നിലാണ്. പ്രതിപക്ഷ നേതാവ് സജിത് പ്രേംദാസയാണ് 22 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തുള്ളത്. നാഷനല്‍ പീപ്പിള്‍സ് പവര്‍ മുന്നണിയുടെ ഭാഗമാണ് അനുര കുമാര ദിസനായകെയുടെ ജനതാ വിമുക്തി പെരമുന പാര്‍ട്ടി. ശനിയാഴ്ചയായിരുന്നു ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 75 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 2022 മുതല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2022ല്‍ ആയിരക്കണക്കിന് പേര്‍ കൊളംബോയില്‍ തെരുവിലിറങ്ങുകയും പ്രസിഡന്റിന്റെ വസതി കീഴടക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രസിഡന്റ് ഗോട്ടബായ രാജപക്‌സ രാജിവെക്കുകയുണ്ടായി. കടക്കണിയില്‍നിന്ന് മോചിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്ന വലിയ…

    Read More »
  • India

    നാവികസേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് പരിശോധന; അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും

    ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ഡ്രഡ്ജര്‍ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങല്‍ വിദഗ്ദന്‍ ഈശ്വര്‍ മാല്‍പെയും തിരച്ചിലിനിറങ്ങും. നാവികസേന രേഖപ്പെടുത്തിയ ഒന്നും രണ്ടും പോയിന്റ് കേന്ദ്രീകരിച്ചാകും ഇന്നത്തെ തിരച്ചില്‍. ഡ്രഡ്ജര്‍ ഈ ഭാഗങ്ങളില്‍ നങ്കൂരമിട്ട് കാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകര്‍ത്തും. ഡ്രഡ്ജര്‍ കമ്പനിയുടെ ഡൈവര്‍മാരാണ് ജലത്തിനടിയില്‍ ഉപയോഗിക്കാവുന്ന കാമറയുമായി മുങ്ങുക. ഗംഗാവലി പുഴയിലെ മണ്ണ് പൂര്‍ണമായും നീക്കാനാകാത്തതാണ് തിരച്ചിലിലെ പ്രധാന പ്രതിസന്ധി. ഇന്നലെ തിരച്ചിലില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും ക്യാബിന്റെ ഭാഗവും അര്‍ജുന്റെ ലോറിയുടെതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്നലെ രാവിലെയാണ് പുനരാരംഭിച്ചത്.  

    Read More »
Back to top button
error: