IndiaNEWS

നാവികസേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് പരിശോധന; അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ഡ്രഡ്ജര്‍ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങല്‍ വിദഗ്ദന്‍ ഈശ്വര്‍ മാല്‍പെയും തിരച്ചിലിനിറങ്ങും. നാവികസേന രേഖപ്പെടുത്തിയ ഒന്നും രണ്ടും പോയിന്റ് കേന്ദ്രീകരിച്ചാകും ഇന്നത്തെ തിരച്ചില്‍.

ഡ്രഡ്ജര്‍ ഈ ഭാഗങ്ങളില്‍ നങ്കൂരമിട്ട് കാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകര്‍ത്തും. ഡ്രഡ്ജര്‍ കമ്പനിയുടെ ഡൈവര്‍മാരാണ് ജലത്തിനടിയില്‍ ഉപയോഗിക്കാവുന്ന കാമറയുമായി മുങ്ങുക. ഗംഗാവലി പുഴയിലെ മണ്ണ് പൂര്‍ണമായും നീക്കാനാകാത്തതാണ് തിരച്ചിലിലെ പ്രധാന പ്രതിസന്ധി.

Signature-ad

ഇന്നലെ തിരച്ചിലില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും ക്യാബിന്റെ ഭാഗവും അര്‍ജുന്റെ ലോറിയുടെതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്നലെ രാവിലെയാണ് പുനരാരംഭിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: