Month: September 2024
-
Kerala
കല്ലട ബസ് ബൈക്കുമായി കൂട്ടിഇടിച്ചു; പത്തൊമ്പതുകാരന്‍ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
ഇടുക്കി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില്‍ എബിന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ വലതുകാല്‍ അറ്റുപോയി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേയ്ക്ക് മാറ്റി. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച ആല്‍ബര്‍ട്ട് സന്തോഷ് – റീന ദമ്പതികളുടെ മകനാണ്. ആഞ്ജലീനയാണ് സഹോദരി. വര്‍ഷങ്ങളായി പൊന്നന്താനത്ത് വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം.
Read More » -
NEWS
പേജര്‍ സ്ഫോടനം മോഡല്‍ അട്ടിമറി? ഇറാന്‍ മുന്‍ പ്രസിഡന്റ് മരിച്ച ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പുതിയ വെളിപ്പെടുത്തല്‍
ടെഹ്‌റാന്‍: ലബ്‌നനിലെ പേജര്‍, വാക്കി ടോക്കി സ്ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുകള്‍. ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായ നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനി പറഞ്ഞു. ഇബ്രാഹിം റെയ്സി ഉപയോഗിച്ചിരുന്ന പേജര്‍ പൊട്ടത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് അഹമ്മദ് ബഖ്ഷയെഷ് ആരോപിക്കുന്നു. റെയ്സി ഒരു പേജര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, അത് ഇപ്പോള്‍ വ്യാപകമായി പൊട്ടിത്തെറിക്കപ്പെട്ട പേജറുകളില്‍നിന്ന് വ്യത്യസ്തമായ തരത്തില്‍പ്പെട്ടതാകാം. എന്നാല്‍, ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിനു പിന്നില്‍ പേജര്‍ സ്ഫോടനം ആകാനുള്ള സാധ്യത വളരെയേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ സൈന്യത്തിന്റെ കൂടി അറിവോടെയാണ് ഹിസ്ബുള്ളയ്ക്കുവേണ്ടി പേജറുകള്‍ വാങ്ങിയത്. അതുകൊണ്ടുതന്നെ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അഹമ്മദ് ബഖ്ഷയെഷ പറഞ്ഞു. ഇബ്രാഹിം റെയ്സി പേജര്‍ ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനേത്തുടര്‍ന്നാണ് അദ്ദേഹം മരിക്കാനിടയായ ഹെലികോപ്റ്റര്‍ അപകടത്തിന് പേജര്‍…
Read More » -
Kerala
എന്‍സിപിയിലെ മന്ത്രിമാറ്റ ചര്‍ച്ചകള്‍ സജീവം; നേതാക്കള്‍ മുഖ്യനെ കാണും
തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രിമാറ്റ ചര്‍ച്ചകള്‍ സജീവം. മന്ത്രി എ.കെ ശശീന്ദ്രന്‍, പി.സി ചാക്കോ,തോമസ് കെ. തോമസ് എന്നിവര്‍ മുഖ്യമന്ത്രിയെ കാണും. മുംബൈയില്‍ ചേര്‍ന്ന യോഗത്തിലെ ധാരണകള്‍ മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞശേഷം ഇക്കാര്യം ശരത് പവാറിനെ സംസ്ഥാന നേതാക്കള്‍ അറിയിക്കും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഈയാഴ്ച തന്നെ ഉണ്ടായേക്കും. എന്‍സിപിയിലെ മന്ത്രിസ്ഥാന തര്‍ക്കങ്ങള്‍ക്ക് സമവായമായതോടെ തോമസ് കെ തോമസ് മന്ത്രിയാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രന്‍ ഒഴിയും. ശശീന്ദ്രന് എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നല്‍കാനാണ് ധാരണ. മുംബൈയിലെത്തി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ശശീന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു തീരുമാനം.
Read More » -
Kerala
മുഖ്യമന്ത്രിക്കൊപ്പമല്ല, ഇനി ജനങ്ങള്‍ക്കൊപ്പം; കവര്‍ ചിത്രം മാറ്റി പി.വി അന്‍വര്‍
മലപ്പുറം: വിവാദങ്ങള്‍ക്കിടെ ഫെയ്‌സ്ബുക്കില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവര്‍ചിത്രം നീക്കി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം ജനങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് അന്‍വര്‍ പങ്കുവച്ചത്. നേരത്തെ മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ഫോട്ടോയാണ് കവര്‍ചിത്രമായി നല്‍കിയിരുന്നത്. സിപിഎം സെക്രട്ടേറിയറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്‍വര്‍ പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കവര്‍ ചിത്രം നീക്കിയത്. നിരവധി പേരാണ് ചിത്രത്തിന് താഴെ അന്‍വറിന് പിന്തുണ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്. എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെയായിരുന്നു അന്‍വറിന്റെ ആരോപണം. എന്നാല്‍ പി ശശിയെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തി. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ആളാണ് അന്‍വര്‍ എന്നു പറഞ്ഞ മുഖ്യമന്ത്രി, അന്‍വറിനു സ്വര്‍ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയും നല്‍കി. പാര്‍ട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അന്‍വര്‍ നേരിട്ടു മാധ്യമങ്ങളെ കണ്ടതിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇതിനു മറുപടിയുമായി അന്‍വര്‍…
Read More » -
Crime
കളിക്കിടെ മകന് ചുവപ്പ് കാര്‍ഡ്; കുട്ടികള്‍ക്കുനേരെ വടിവാള്‍വീശി ലീഗ് നേതാവിന്റെ മകന്‍
എറണാകുളം: ഫുട്ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ വടിവാള്‍ വീശിയ സംഭവത്തില്‍ ലീഗ് നേതാവിന്റെ മകന്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി ഹാരിസാണ് വടിവാളുമായെത്തി കുട്ടികള്‍ക്ക് നേരെ ഭീഷണി മുഴക്കിയത് എന്നാണ് പോലീസ് പറയുന്നത്. ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് പി.എം അമീര്‍ അലിയുടെ മകനാണ് ഹാരിസ്. അണ്ടര്‍ 17 ഫുട്ബോള്‍ മത്സരത്തിനിടെയാണ് സംഭവം. ഫുട്ബോള്‍ മത്സരത്തില്‍ ഹാരിസിന്റെ മകനുമുണ്ടായിരുന്നു. എന്നാല്‍ മത്സരത്തിനിടയില്‍ ഹാരിസിന്റെ മകന് ചുവപ്പ് കാര്‍ഡ് കിട്ടി. തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് പുറത്തുപോവേണ്ടിയും വന്നു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. ചുവപ്പ് കാര്‍ഡ് കിട്ടിയത് ചോദ്യം ചെയ്യാനായി ഹാരിസ് മൈതാനത്തെത്തുകയും കുട്ടികള്‍ക്ക് നേരെ വടിവാള്‍ വീശുകയുമായിരുന്നു. ഹാരിസിന്റെ മകന്‍ ഓരാളെ പിടിച്ച് തള്ളുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി കുട്ടികള്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഹാരിസിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
Read More » -
Kerala
പൂരം കലക്കിയതില്‍ പൊലീസിനെതിരെ നടപടിക്ക് സാധ്യതയില്ല; കമ്മിഷണര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് എഡിജിപി
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ നിര്‍ദേശിക്കാതെ എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അന്നത്തെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകന് വീഴ്ച വന്നതായി റിപ്പോര്‍ട്ടിലുണ്ടെങ്കിലും നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നാണ് സൂചന. പൂരം നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങളാണ് ശുപാര്‍ശകളായി ഉള്ളത്. പൂരം നടത്തിപ്പിലെ വിവാദങ്ങളെ തുടര്‍ന്ന്, കമ്മിഷണറായിരുന്ന അങ്കിത് അശോകനെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മാറ്റിയിരുന്നു. കമ്മിഷണര്‍ക്ക് വീഴ്ച വന്നതായി എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. പ്രശ്‌നങ്ങള്‍ക്കു കാരണം അന്ന് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമായിരുന്നുവെന്നാണ് ഡിജിപിക്കു കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. റേഞ്ച് ഡിഐജിയും ഉത്തരമേഖലാ ഐജിയും സ്ഥലത്തുണ്ടായിരുന്നെങ്കിലും അവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയില്ല. കമ്മിഷണര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്താല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ചും ചോദ്യം ഉയരും. ഇതൊഴിവാക്കാനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ ഒഴിവാക്കിയതെന്നാണ് സൂചന. പൂരത്തിന്റെ മുന്നൊരുക്ക യോഗങ്ങളില്‍ ഏകപക്ഷീയ തീരുമാനങ്ങളെടുത്തു, ദേവസ്വങ്ങളെ വിശ്വാസത്തിലെടുത്തില്ല, പരാതികളില്‍ കൃത്യമായി ഇടപെട്ടില്ല എന്നിവയടക്കമുള്ള വീഴ്ചകളാണ് അങ്കിത്തിനെതിരെ റിപ്പോര്‍ട്ടിലുള്ളത്. മൂകാംബിക…
Read More » -
Crime
യുവതിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജില്‍ വച്ച സംഭവം; കാമുകനായ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ കസ്റ്റഡിയില്‍
ബംഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍, പശ്ചിമ ബംഗാള്‍ സ്വദേശിയും ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനുമായ ഇവരുടെ കാമുകന്‍ പോലീസ് കസ്റ്റഡിയില്‍. ഇയാള്‍ ഇടയ്ക്കിടെ മഹാലക്ഷ്മിയെ കാണാന്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്താറുണ്ടെന്ന് സമീപത്ത് താമസിക്കുന്നവര്‍ മൊഴി നല്‍കിയിരുന്നു. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം തുടരുന്നത്. മഹാലക്ഷ്മിയുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ബംഗളൂരു വ്യാളികാവലിലെ അപ്പാര്‍ട്ട്മെന്റിലാണ് കഴിഞ്ഞദിവസം യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിയായ മഹാലക്ഷ്മി(29)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുപ്പതിലേറെ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചനിലയിലായിരുന്നു. അപ്പാര്‍ട്ട്മെന്റില്‍നിന്ന് കനത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു എന്ന് സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വാതില്‍ തുറന്ന് അകത്തുകടന്നതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്. മുപ്പതിലേറെ കഷണങ്ങളാക്കിയാണ് മൃതദേഹം വെട്ടിനുറുക്കിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട മഹാലക്ഷ്മി കഴിഞ്ഞ ഏഴ് മാസമായി വ്യാളികാവലിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. നേരത്തെ…
Read More » -
Kerala
അൻവർ ആയുധം വച്ചു കീഴടങ്ങി: ‘എനിക്ക് മറ്റു വഴികൾ ഉണ്ടായിരുന്നില്ല, ക്ഷമ ചോദിക്കുന്നു’
പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരെ കൊടുങ്കാറ്റഴിച്ചു വിട്ട നിലമ്പൂർ എം.എൽ.എ, പി.വി ആൻവർ ആയുധം വച്ചു കീഴടങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരസ്യ താക്കീതിന് പിന്നാലെയാണ് അൻവർ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അന്‍വറിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ അന്‍വര്‍ പരസ്യപ്രതികരണം നിര്‍ത്തണം എന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയിരുന്നു. പാര്‍ട്ടിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ ഞാന്‍ താത്ക്കാലികമായി അവസാനിപ്പിക്കുന്നു എന്നും അന്‍വര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. അതേസമയം പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. അക്കാര്യത്തില്‍ ലവലേശം കുറ്റബോധമില്ല,പിന്നോട്ടുമില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. ‘പി.വി.അന്‍വര്‍ ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും നോക്കി നില്‍ക്കുന്ന മറ്റുള്ളവരും ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ നിരാശരായേ മതിയാവൂ. ഈ പാര്‍ട്ടിയും വേറെയാണ്, ആളും വേറേയാണ്. ഞാന്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരമുണ്ടാവും എന്ന ബോധ്യം ഇന്നെനിക്കുണ്ട്.ആ അതിന്റെ അടിസ്ഥാനത്തില്‍, ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി…
Read More » -
Kerala
അനില്‍ സേവ്യർ മാതൃക: മെഡിക്കല്‍ പഠനത്തിന്, സംവിധായകന്‍ ചിദംബരം ഉൾപ്പെടെ 34 പേര്‍ ശരീരം വിട്ടുനല്‍കും
മഞ്ഞുമ്മല്‍ ബോയ്‌സ്, ജാന്‍ എ മന്‍ എന്നീ ചിത്രങ്ങളിലടക്കം സഹസംവിധായകനായിരുന്ന അനില്‍ സേവ്യര്‍ (39) കഴിഞ്ഞ മാസം 27 നാണ് നിര്യാതനായത്. ഫുട്‌ബോള്‍ കളിക്കിടെ ഹൃദയസ്തംഭനമുണ്ടായി ചികിത്സയിലിരിക്കെയായിരുന്നു മരണം. ശില്‍പ്പി കൂടിയായിരുന്ന അനില്‍ സേവ്യറിന്റെ ആഗ്രഹമായിരുന്നു മരണശേഷം തന്റെ ശരീരം മെഡിക്കൽ പഠനത്തിന് വിട്ടുനല്‍കണം എന്നത്. ആഗ്രഹം പോലെ കളമശ്ശേരി മെഡിക്കല്‍ കോളജിനാണ് അനിലിന്റെ ഭൗതിക ശരീരം സമര്‍പ്പിച്ചത്. ഇപ്പോഴിതാ, അനില്‍ സേവ്യറിന്റെ മാതൃക പിന്തുടര്‍ന്ന് സുഹൃത്തും സംവിധായകനുമായ ചിദംബരം അടക്കം ബന്ധുക്കളും മറ്റ് സുഹൃത്തുക്കളുമായ 34 പേര്‍ മരണശേഷം സ്വശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കാന്‍ തീരുമാനിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. ഇന്ദിര, അസോസിയേറ്റ് പ്രൊഫസര്‍ സാന്റോ ജോസ് എന്നിവര്‍ ചേര്‍ന്ന് ഇതിനായുള്ള സമ്മതപത്രം ഏറ്റുവാങ്ങി. അനിലിന്റെയും അനുപമയുടെയും വിവാഹം നടന്ന അങ്കമാലി പ്രസിഡന്‍സി ക്ലബ് ഓഡിറ്റോറിയത്തില്‍ ഒരു ദിവസം നീണ്ട അനില്‍ സ്മരണയില്‍ കല, രാഷ്ട്രീയ, സിനിമാ രംഗത്തുനിന്നുള്ള സുഹൃത്തുക്കള്‍…
Read More »