Month: September 2024
-
Kerala
പ്രേക്ഷകരെ വിസ്മയിപ്പിച്ച അപൂർവ്വ പ്രതിഭ: സംവിധായകൻ കെ.ജി ജോര്‍ജ് വിട പറഞ്ഞിട്ട് ഒരാണ്ട്
മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ.ജി ജോര്‍ജ് ഓര്‍മ്മയായിട്ട് ഇന്ന് ഒരു വർഷം. ചലച്ചിത്രകലയെ അടിമുടി നവീകരിച്ച, കാലം കഴിയും തോറും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന കെ.ജി ജോര്‍ജിനെപ്പോലെ മറ്റൊരു അപൂർവ്വ പ്രതിഭയ്ക്ക് മലയാള സിനിമ വേറെ ജന്മം നല്‍കിയിട്ടില്ല. മലയാള സിനിമയിലേക്ക് കാലെടുത്തുവെക്കുന്ന ആര്‍ക്കും സ്വന്തം നിലക്ക് പിന്തുടരാവുന്ന ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കെ ജി ജോര്‍ജ് സിനിമകൾ. കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് അദ്ദേഹം. ഇരുപതോളം സിനിമകളേ കെ ജി ജോര്‍ജ് ചെയ്തിട്ടുള്ളൂ എന്നാല്‍ മലയാള ചലച്ചിത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അദ്ദേഹം തിരികൊളുത്തി. നായക- നായിക സങ്കല്‍പ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ ചോദ്യം ചെയ്തു. പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്,…
Read More » -
NEWS
ചെലവ് കൂടും: തായ്‌ലൻഡ് ടൂറിസം ടാക്സ് തിരിച്ചുകൊണ്ടു വരുന്നു
മലയാളികളുടെ സ്വപ്നഭൂമിയാണ് തായ്‌ലൻഡ്. സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ അടിച്ചുപൊളിച്ച് ആഘോഷിച്ച് ആഹ്ലാദിക്കാവുന്ന നാട്. വിമാനയാത്രക്കൂലി ഒഴിവാക്കിയാൽ മലയാളികൾക്ക് കൊച്ചിയിൽ വന്നു പോകുന്നതിനേക്കാൾ ചെലവ് കുറവാണ് തായ്‌ലൻഡ് യാത്രയ്ക്ക്. വിസയും ഫ്രി. പക്ഷേ ഇപ്പോഴിതാ തായ്‌ലൻഡ് ഇടക്കാലത്ത് ഒഴിവാക്കിയ ടൂറിസം ടാക്സ് വീണ്ടും ഏർപ്പെടുത്തുന്നു. വിമാനമാർഗം എത്തുന്നവരിൽ നിന്ന് 300 ബാത്ത് (ഏകദേശം 750 രൂപ)യും റോഡിലൂടെയോ കടൽമാർഗമോ എത്തുന്നവരിൽ നിന്ന് 150 ബാത്ത് എന്ന തോതിലാണ് ഈ ടാക്സ് ഈടാക്കുക. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ തുക ടൂറിസം കേന്ദ്രങ്ങളുടെ വികസനം, അടിസ്ഥാന സൗകര്യ വർദ്ധനവ്, സഞ്ചാരി സുരക്ഷ എന്നീ മേഖലകളിൽ നിക്ഷേപിക്കും. പുതിയ ടൂറിസം മന്ത്രി സൊറവോങ്ങ് തിയെൻതോങ്ങാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. വൈകാതെ തന്നെ സഞ്ചാരികളില്‍ നിന്ന് ഈ തുക ഈടാക്കുമെന്നാണ് വിവരം. തായ്‌ലൻഡ് ഒരു വർഷം കൊണ്ട് ടൂറിസം വരുമാനം മൂന്ന് ട്രില്ല്യൺ ബാത്ത് ആക്കുക എന്ന ലക്ഷ്യത്തിലാണ് ടൂറിസം…
Read More » -
Kerala
കുമരകത്ത് കാർ പുഴയിൽ വീണ് 2 മരണം, മലയാളിയായ ജയിംസ് ജോർജ് സുഹൃത്ത് മഹാരാഷ്ട്ര താനേ സ്വദേശി സാലി രാജേന്ദ്ര സർജി എന്നിവരാണ് മരിച്ചത്
കോട്ടയം: ചേർത്തല–കുമരകം റൂട്ടിൽ കൈപ്പുഴ മുട്ട് പാലത്തിനു താഴെ പുഴയിലേക്ക് കാർ മറിഞ്ഞ് 2 പേർ മരിച്ചു. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കാറിൽ നിന്നു കിട്ടിയത്. കൊട്ടാരക്കര സ്വദേശിയും, മഹാരാഷ്ട്ര താനേയിൽ സ്ഥിര താമസക്കാരനുമായ ജയിംസ് ജോർജ് (48), സുഹൃത്തായ മഹാരാഷ്ട്ര താനേ സ്വദേശി സാലി രാജേന്ദ്ര സർജി (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ എറണാകുളത്തെ കണക്ടിംങ് ക്യാബിൽ നിന്നാണ് ഇവർ കാർ വാടകയ്ക്ക് എടുത്തത്. ഇവിടെ നിന്നും കുമരകത്ത് എത്തി. തുടർന്ന് ഹൗസ് ബോട്ടിൽ സവാരി നടത്തുകയായിരുന്നു ലക്ഷ്യം. രാത്രി 9 മണിയോടെയാണ് സംഭവം. കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻ്റെ സർവീസ് റോഡ് വഴി നേരെ പുഴയിലേക്ക് മറിയുകയായിരുന്നു. കാറിൻ്റെ ഉള്ളിൽ നിന്നും നിലവിളി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങി താണിരുന്നു. രക്ഷാപ്രവർത്തനത്തിൽ കാർ കണ്ടെത്തി കരയ്ക്കെത്തിക്കുകയും കാറിന്റെ ചില്ലുപൊട്ടിച്ച് ഇരുവരെയും പുറത്തെടുക്കുകയുമായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും…
Read More » -
India
യുവാവ് പാമ്പ് കടിയേറ്റു മരിച്ചു, കടിച്ച പാമ്പിനെ നാട്ടുകാർ അതേ ചിതയിൽവെച്ച് ജീവനോടെ കത്തിച്ചു
ഛത്തീസ്ഗഡിലെ കോർബയിൽ യുവാവിൻ്റെ മരണത്തിനിടിയാക്കിയ പാമ്പിനോട് പകവീട്ടി നാട്ടുകാർ. യുവാവിൻ്റെ സംസ്കാരച്ചടങ്ങിനിടെ ചിതയ്ക്ക് മുകളിൽ പാമ്പിനെ വെച്ച് ജീവനോടെ കത്തിച്ചു. മറ്റുള്ളവർക്ക് കൂടി കടിയേൽക്കാതിരിക്കാനാണ് പാമ്പിനെ ജീവനോടെ കത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ബൈഗാമർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. 22കാരനായ ദിഗേശ്വർ രഥിയ ആണ് ശംഖുവരയൻ പാമ്പിൻ്റെ കടിയേറ്റ് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം അത്താഴം കഴിഞ്ഞ് മുറിയിലേക്ക് ഉറങ്ങാൻ പോയതായിരുന്നു രഥിയ. കൊതുകു ശല്യമുള്ളതിനാൽ കട്ടിലിൽ കൊതുകു വല വിരിച്ചിരുന്നു. ഈ കൊതുകുവലയ്ക്കുള്ളിൽ കടന്ന പാമ്പ് യുവാവിൻ്റെ കാലിൽ കടിക്കുകയായിരുന്നു. രഥിയ തൽസമയം വിവരം കുടുംബാംഗങ്ങളെ അറിയിച്ചു. യുവാവിനെ ഉടൻ കോർബയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഇതിനിടെ നാട്ടുകാർ ഒത്തുകൂടി പാമ്പിനെ പിടിച്ചു കുട്ടയിലാക്കി. പിന്നീട് വീട്ടില്‍ നിന്ന് യുവാവിന്റെ മൃതദേഹം വിലാപയാത്രയായി ശ്മശാനത്തിലേക്ക് പുറപ്പെട്ടതോടെ ഈ ശംഖുവരയൻ പാമ്പിനെയും വടിയില്‍ കയര്‍ കെട്ടി വലിച്ച് കൊണ്ടു പോയി. പിന്നീട് യുവാവിൻ്റെ ചിതയ്ക്ക് മുകളിൽ…
Read More » -
NEWS
തൊഴിലാളി കുടുംബത്തില്‍ നിന്ന് രാജ്യത്തിന്റെ പ്രസിഡന്റ് പദവിലേയ്ക്ക്, അറിയാം ശ്രീലങ്കയെ ചുവപ്പിച്ച അനുര കുമാര ദിസനായകെയെ കുറിച്ച്
ശ്രീലങ്കയെ ചുവപ്പിച്ച അനുര കുമാര ദിസനായകെ ആരാണെന്നാണ് ഏവരും ഇപ്പോൾ അന്വേഷിക്കുന്നത്. 2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽനിന്ന് 100 കിലോമീറ്റർ അകലെ തംബുട്ടെഗാമയിലെ തൊഴിലാളി കുടുംബത്തില്‍ 1968 നവംബർ 24നായിരുന്നു അനുര കുമാര ദിസനായകെയുടെ ജനനം. തംബുട്ടെഗാമ എന്ന ഗ്രാമത്തിൽ നിന്ന് ആദ്യമായി കോളജ് വിദ്യഭ്യാസം നേടിയ വ്യക്തിയാണ് ദിസനായകെ. കെലനിയ സർവകലാശാലയിൽ നിന്ന് സയൻസിൽ ബിരുദം നേടിയ അദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1987ൽ മാർക്സിസ്റ്റ് ജനത വിമുക്തി പെരമുനയിൽ (ജെവിപി) അംഗമായി. 1995ൽ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ ഓർഗനൈസറും സംഘടനയുടെ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗവുമായി. 1998ൽ ജെവിപി പൊളിറ്റ് ബ്യൂറോയിൽ ഇടം നേടിയ ദിസനായകെ 2000ൽ ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ ചന്ദ്രിക കുമാരതുംഗെയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി സഖ്യമുണ്ടാക്കി കാർഷിക മന്ത്രിയായി. പക്ഷേ…
Read More » -
Crime
തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ആംസ്‌ട്രോങ് വധക്കേസിലെ ഒരു പ്രതികൂടി കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ആംസ്‌ട്രോങ് വധക്കേസിലെ പ്രതി സീസിങ് രാജയാണ് കൊല്ലപ്പെട്ടത്. രണ്ടര മാസത്തിനിടെ തമിഴ്‌നാട്ടിലെ മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്. ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്ന് ഇന്നലെയാണ് സീസിങ് രാജ പിടിയിലായത്. നീലങ്കരൈയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയുതിര്‍ത്തു എന്നാണ് പൊലീസ് ഭാഷ്യം. വയറിനും നെഞ്ചിലും വെടിയേറ്റ സീസിങ് രാജയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആംസ്ട്രോങ് കൊലക്കേസില്‍ അറസ്റ്റിലായവരില്‍ രണ്ടാമത്തെ പ്രതിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. നേരത്തെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ തിരുവെങ്കിടവും ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാനേതാവ് കാക്കത്തോപ്പ് ബാലാജിയും പൊലീസ് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. പേരംബൂരില്‍ ജൂലൈ അഞ്ചിന് ആംസ്‌ട്രോങ് കൊലചെയ്യപ്പെട്ടതിന് പിന്നാലെ ചെന്നൈ കമ്മീഷണറായി ചുമതലയേറ്റ എന്‍.അരുണ്‍ ഗുണ്ടകളോട് കര്‍ശന നിലപാടാണ് സ്വീകരിച്ചത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടരുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്.
Read More » -
Kerala
അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് ഗംഗാവലി പുഴയില്‍നിന്ന് കണ്ടെത്തി. ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. പുഴയില്‍നിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. അര്‍ജുനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തിയത്. കന്യാകുമാരി-പനവേല്‍ ദേശീയപാത 66ല്‍ മംഗളൂരു-ഗോവ റൂട്ടില്‍ അങ്കോലയ്ക്കു സമീപം ഷിരൂരിലാണ് അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍ പെട്ടത്. ജൂലൈ 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം. ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു. ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമേ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരൂ. അസ്ഥിഭാഗം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. ഷിരൂരില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ടാങ്കര്‍ ലോറിയുടെ എന്‍ജിന്റെ ഭാഗവും ഒരു സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.
Read More » -
Kerala
എം.എം ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണം; ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്ന കാര്യത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍. ഇക്കാര്യത്തില്‍ മക്കളുടെ അനുമതികള്‍ പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അതുവരെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാനും നിര്‍ദേശം. മൃതദേഹം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി.അരുണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യന്‍ മതാചാര പ്രകാരം സംസ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ഇളയ മകള്‍ ആശ ലോറന്‍സാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. പിതാവ് സഭാംഗമാണെന്നും അദ്ദേഹത്തിന്റെ വിവാഹം നടന്നത് തൃപ്പൂണിത്തുറ യാക്കോബായ പള്ളിയില്‍ വച്ചാണെന്നും മകള്‍ ആശാ ലോറന്‍സ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ലോറന്‍സിന്റെ എല്ലാ മക്കളുടെയും മാമോദീസ നടന്നത് പള്ളിയില്‍ വച്ചാണ്. എല്ലാവരുടെയും വിവാഹം നടന്നതും മതാചാരപ്രകാരമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ തന്റെ പിതാവ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും ആശാ ലോറന്‍സ് ഹര്‍ജിയില്‍ പറഞ്ഞു. ലോറന്‍സിന്റെ…
Read More » -
NEWS
‘ഹനുമാന്‍കൈന്‍ഡി’നെ കണ്ടതോടെ മോദി പറഞ്ഞു, ‘ജയ് ഹനുമാന്‍’! മലയാളി പണ്ടേ പൊളിയല്ലേയെന്ന് സോഷ്യല്‍ മീഡിയ
വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം യുഎസിലെത്തിയിരുന്നു. ഇന്നലെ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലെ നസാവു കൊളീസിയം സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു. ഈ പരിപാടിയില്‍ ‘ബിഗ് ഡോഗ്‌സ്’ എന്ന ഗാനത്തിലൂടെ ലോകം മുഴുവന്‍ ഹിറ്റായ റാപ്പര്‍ ഹനുമാന്‍കൈന്‍ഡും പങ്കെടുത്തിരുന്നു. ഹനുമാന്‍കൈന്‍ഡും ടീമും പ്രധാനമന്ത്രിക്കും മറ്റ് ഇന്ത്യക്കാര്‍ക്കും മുന്നില്‍ പരിപാടി അവതരിപ്പിച്ചു. ഇപ്പോഴിതാ പരിപടിക്കിടെ നടന്ന ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹനുമാന്‍കൈന്‍ഡിന്റെയും ഗ്രൂപ്പിന്റെയും പരിപാടി കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി വേദിയിലെത്തി അതിലെ എല്ലാ കലാകാരന്മാരെയും ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. ഇതില്‍ ഹനുമാന്‍കൈന്‍ഡിനെ കെട്ടിപ്പിടിച്ചപ്പോള്‍ മോദി ‘ജയ് ഹനുമാന്‍’ എന്ന് പറയുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേര്‍ ‘മലയാളി പണ്ടേ പൊളിയല്ലേ’ എന്ന കമന്റുമായി രംഗത്തെത്തുന്നുണ്ട്. ഹനുമാന്‍കൈന്‍ഡിനൊപ്പം ആദിത്യ ഗാധ്വി, സംഗീത സംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദ് എന്നിവരുമുണ്ടായിരുന്നു.മലപ്പുറം…
Read More »