CrimeNEWS

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ആംസ്‌ട്രോങ് വധക്കേസിലെ ഒരു പ്രതികൂടി കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ആംസ്‌ട്രോങ് വധക്കേസിലെ പ്രതി സീസിങ് രാജയാണ് കൊല്ലപ്പെട്ടത്. രണ്ടര മാസത്തിനിടെ തമിഴ്‌നാട്ടിലെ മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്.

ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്ന് ഇന്നലെയാണ് സീസിങ് രാജ പിടിയിലായത്. നീലങ്കരൈയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയുതിര്‍ത്തു എന്നാണ് പൊലീസ് ഭാഷ്യം. വയറിനും നെഞ്ചിലും വെടിയേറ്റ സീസിങ് രാജയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആംസ്ട്രോങ് കൊലക്കേസില്‍ അറസ്റ്റിലായവരില്‍ രണ്ടാമത്തെ പ്രതിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. നേരത്തെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ തിരുവെങ്കിടവും ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാനേതാവ് കാക്കത്തോപ്പ് ബാലാജിയും പൊലീസ് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

Signature-ad

പേരംബൂരില്‍ ജൂലൈ അഞ്ചിന് ആംസ്‌ട്രോങ് കൊലചെയ്യപ്പെട്ടതിന് പിന്നാലെ ചെന്നൈ കമ്മീഷണറായി ചുമതലയേറ്റ എന്‍.അരുണ്‍ ഗുണ്ടകളോട് കര്‍ശന നിലപാടാണ് സ്വീകരിച്ചത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടരുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: