Month: September 2024

  • Crime

    വീട്ടില്‍ അതിഥിയായി താമസിച്ച് ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യും; മന്ത്രവാദിനി രമ്യയുടെ ‘മോഡസ് ഓപ്പറാണ്ടി’ ഇങ്ങനെ

    തിരുവനന്തപുരം: മന്ത്രവാദത്തിന്റെ പേരില്‍ അഞ്ചുപേരില്‍ നിന്നായി രണ്ട് ലക്ഷം രൂപയും പത്ത് പവനും തട്ടിയെടുത്തതായി പരാതി. ശ്രീകാര്യം സ്വദേശി മന്ത്രവാദിനി പി.ആര്‍. രമ്യയാണ് പണവും സ്വര്‍ണവും തട്ടിയെടുത്തത്. മടവൂര്‍ കുടവൂര്‍ കോളിച്ചിറകൊച്ചാലുംമൂട് വീട്ടില്‍ ശാന്ത, നാണി, ലീല, ഊന്നിന്‍മൂട് കിഴക്കുംപുറം ലക്ഷം വീട്ടില്‍ ഓമന, ആറ്റിങ്ങല്‍ കിഴക്കുംപുറം സതീഷ് ഭവനില്‍ ബാബു എന്നിവരാണ് രമ്യയ്ക്കെതിരെ പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. സമീപവാസികള്‍ പറഞ്ഞാണ് ശാന്ത രമ്യയെക്കുറിച്ച് അറിയുന്നത്. ശാന്തയുടെ വീട്ടില്‍ കുറച്ചുദിവസം താമസിക്കാന്‍ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് രമ്യയുടെ തട്ടിപ്പിന്റെ തുടക്കം. താന്‍ മന്ത്രവാദിനിയാണെന്നും പരിസരവാസികളുടെ വീടുകളില്‍ ദുര്‍മരണങ്ങള്‍ നടക്കുമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചു. അത് ഒഴിവാക്കാന്‍ മന്ത്രവാദം നടത്താമെന്നും എത്രയും പെട്ടെന്ന് പണം കണ്ടെത്തണമെന്നും വീട്ടുകാരോട് രമ്യ ആവശ്യപ്പെട്ടു. ഉടന്‍ പണമില്ലാത്ത ചിലര്‍ വളര്‍ത്തുമൃഗങ്ങളെ വിറ്റ് പണം സ്വരൂപിച്ചു. ഇവരില്‍നിന്ന് രമ്യ പണം വാങ്ങി. ഇതിനിടെ സ്വന്തം ആവശ്യത്തിന് ഒരാഴ്ചത്തേക്ക് പണയംവയ്ക്കാനെന്ന വ്യാജേന ഓമനയുടെ മൂന്നര പവന്റെ മാലയും മറ്റുള്ളവരില്‍ നിന്ന് മോതിരവും…

    Read More »
  • Crime

    തേനിയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് ക്രൂരപീഡനം; കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

    ഇടുക്കി: തമിഴ്നാട്ടില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ഇന്നലെ രാവിലെ തേനിയിലാണ് സംഭവം നടന്നത്. പീഡനത്തിനുശേഷം വിദ്യാര്‍ത്ഥിനിയെ ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി നിലവില്‍ ഡിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതിയുടെ കുടുംബം ഏറെ നാളായി ഉത്തമപാളയത്താണ് താമസം. തേനിയിലെ സ്വകാര്യ നഴ്സിംഗ് സ്ഥാപനത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ക്രൂരപീഡനത്തിനിരയായത്. തേനിയില്‍ നിന്ന് ബസില്‍ ഉത്തമപാളയത്തേയ്ക്ക് വരുന്നതിനിടെ ഒരു സ്ത്രീ തന്നെ പിന്തുടരുന്നതായി യുവതി പിതാവിനെ അറിയിച്ചിരുന്നു. പിതാവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നാലെ പിതാവ് പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്. ബസില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെ വഴിയില്‍ കാത്തുനിന്ന സംഘം വലിച്ചിഴച്ച് കാറില്‍ കയറ്റുകയും കാറില്‍വച്ച് പീഡിപ്പിച്ചതിനുശേഷം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ഒരു സംഘം തന്നെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയെന്നാണ് യുവതി പൊലീസീന് മൊഴി നല്‍കിയത്. കേരള രജിസ്ട്രേഷനിലെ വാഹനമാണ് ഇതെന്ന് വിവരമുണ്ട്. നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ്…

    Read More »
  • Kerala

    കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: സിപിഐ നേതാവിന്റെയും മകന്റെയും ജാമ്യാപേക്ഷ തള്ളി

    കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഭാസുരാംഗനും കുടുംബവും ചേര്‍ന്ന് 3.22 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് കോടതി നടപടി. കുടുംബാംഗങ്ങളുടെ പേരില്‍ വ്യാജ വായ്പകള്‍ തരപ്പെടുത്തി തട്ടിയെടുത്ത പണം പ്രതികള്‍ പല ബിസിനസ് സംരംഭങ്ങളിലും നിക്ഷേപിച്ചെന്നും ഇവര്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ ഭാസുരാംഗന്റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും മരുമകനെയും ഇ.ഡി ചോദ്യം ചെയ്യ്തിരുന്നു. ഭാസുരാംഗന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഭാസുരാംഗന്റെയും കുടുംബത്തിന്റെയും 1.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. സി.പി.ഐ നേതാവുകൂടിയായ ഭാസുരാംഗന്‍ കേസിലെ ഒന്നാം പ്രതിയാണ്. കണ്ടല ബാങ്കിലേക്കു നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാനം ചെയ്ത പലിശ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയതായി തിരുവനന്തപുരം മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ തുടര്‍ച്ചയായി ലഭിച്ച പരാതികളാണു ഭാസുരാംഗനെതിരായ അന്വേഷണത്തിന്റെ തുടക്കം. പൊലീസ് എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തതോടെ സഹകരണ ജോയിന്റ് രജിസ്ട്രാറും അന്വേഷണം നടത്തി ഭാസുരാംഗനെതിരെ…

    Read More »
  • Social Media

    മധു സാര്‍ പറഞ്ഞു, ”പപ്പയുടെ സ്ഥാനത്ത് ഇനി ഞാനുണ്ടാകും”… ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ചിന്ത

    നടന്‍ മധുവിന് വികാരനിര്‍ഭരമായ ജന്മദിനാശംസകള്‍ നേര്‍ന്ന് ചിന്ത ജോറോം. താന്‍ പിഎച്ച്ഡിക്ക് സിനിമ വിഷയമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് ചിന്ത പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പറഞ്ഞുതന്നത് മധുസാര്‍ ആണ്. അങ്ങനെയാണ് ഗവേഷണത്തിലേക്ക് കടക്കുന്നത്. മാത്രമല്ല തനിക്ക് ആദ്യമായി ഉപയോഗിക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി തന്നത് മുതല്‍ ഇടാനുള്ള നല്ല വസ്ത്രങ്ങള്‍ വാങ്ങിത്തന്നത് വരെ മധുസാര്‍ ആയിരുന്നെന്നും ചിന്ത ജെറോം കുറിച്ചു. ചിന്തയുടെ കുറിപ്പ്- ”മലയാളത്തിന്റെ നടന വിസ്മയം ശ്രീ മധു സാര്‍ 91ാം വയസ്സിലേക്ക് കടക്കുകയാണ്. ലോക സിനിമയ്ക്ക് മുമ്പിലേക്ക് മലയാള സിനിമ എത്തിച്ച അതുല്യ കലാകാരന്‍ മധു സാര്‍ ഓരോ മലയാളിക്കും അഭിമാനമാണ്. ഈ അതുല്യ കലാകാരന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ നേരുമ്പോള്‍ വ്യക്തിപരമായി എനിക്ക് ആരാണ് മധു സാര്‍ എന്ന് കുറിക്കണമെന്ന് തോന്നുന്നു. എനിക്ക് ആരാണ് മധുസാര്‍ ; ഞാന്‍ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുമ്പോള്‍ (ഫാത്തിമ മാതാ നാഷണല്‍ കോളജിലെ രണ്ടാംവര്‍ഷ…

    Read More »
  • Crime

    10 ലക്ഷത്തിന്റെ ‘റൈസ് പുള്ളര്‍’ തട്ടിപ്പ്; കയ്പമംഗലത്ത് യുവാവിനെ കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ചു

    തൃശൂര്‍: ‘റൈസ് പുള്ളര്‍’ ഇടപാടുമായി ബന്ധപ്പെട്ട് കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ആംബുലന്‍സിനുള്ളില്‍ ഉപേക്ഷിച്ചശേഷം കൊലയാളി സംഘം രക്ഷപ്പെട്ടു. അരുണിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ അഴീക്കലിലുള്ള ഐസ് ഫാക്ടറി ഉടമ സാദിഖിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ‘റൈസ് പുള്ളര്‍’ നല്‍കാമെന്ന് പറഞ്ഞ് സാദിഖില്‍നിന്ന് അരുണ്‍ വാങ്ങിയ 10 ലക്ഷം രൂപ തിരികെ നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരാളെ വാഹനം ഇടിച്ചെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സ്വകാര്യ ആംബുലന്‍സ് ഡ്രൈവറിന് ഫോണ്‍കോള്‍ വന്നത്. ഡ്രൈവര്‍ അപകട സ്ഥലത്തെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന കാറില്‍ 4 പേരുണ്ടായിരുന്നു. യുവാവിന്റെ ശരീരം റോഡില്‍ കിടക്കുകയായിരുന്നു. വണ്ടി തട്ടിയെന്നും യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാനും സംഘം ആവശ്യപ്പെട്ടു. യുവാവിനെ ആംബുലന്‍സില്‍ കയറ്റിയപ്പോള്‍, കൂടെ വരാന്‍ ആംബുലന്‍സ് ഡ്രൈവര്‍ സംഘത്തിലുള്ളവരോട് ആവശ്യപ്പെട്ടു. കാറില്‍ വരാമെന്ന് സംഘം പറഞ്ഞു. യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ സംഘം എത്തിയിരുന്നില്ല.…

    Read More »
  • Kerala

    ബംഗളൂരുവിലെ അപാര്‍ട്‌മെന്റില്‍ പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

    ബംഗളൂരു: ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയില്‍ പത്തനംതിട്ട സ്വദേശിനിക്ക് എതിരെ പൊലീസ് കേസെടുത്തു. തന്നിസന്ദ്ര അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയില്‍ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്‌മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കിയത്. പുലര്‍ച്ചെ നാലിന് പൂക്കളം പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകമാണു നശിപ്പിച്ചത്. കോമണ്‍ ഏരിയയില്‍ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായര്‍ തടയാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഓണസദ്യ പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷന്‍ പ്രസിഡന്റ് മനീഷ് രാജ് പറഞ്ഞു. 7 വര്‍ഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്.

    Read More »
  • Kerala

    ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തുടരുന്നു; മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കുന്നതില്‍ ഇന്ന് തീരുമാനത്തിന് സാധ്യത

    കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് മുന്‍പില്‍ നിലവില്‍ തടസങ്ങളില്ല. കേരള അനാട്ടമി ആക്ടും ഹൈക്കോടതി ഉത്തരവും അനുസരിച്ച് മൃതദേഹം ഏറ്റെടുക്കാന്‍ മെഡിക്കല്‍ കോളജിന് കഴിയും. മൃതദേഹം കൈമാറുന്നതില്‍ അനാട്ടമി ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണവും വ്യക്തമാക്കുന്നത്. പഠനാവശ്യങ്ങള്‍ക്ക് മൃതദേഹം വിട്ടുനില്‍ക്കുമ്പോള്‍ രേഖാമൂലമുള്ള സമ്മതം ആവശ്യമുണ്ടോ എന്നതാണ് കോടതി പ്രധാനമായി പരിഗണിച്ചത്. എന്നാല്‍ കേരള അനാട്ടമി ആക്ട് പ്രകാരം രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതായത് ജീവിച്ചിരിക്കുന്ന സമയത്ത്, ഒരാള്‍ രണ്ടോ അതിലധികമോ ആളുകളോട് തന്റെ ശരീരം വിട്ടുനല്‍കാന്‍ താല്പര്യം ഉണ്ടെന്ന് വാക്കാല്‍ പറഞ്ഞാല്‍ മതിയാകുമെന്നും രേഖാമൂലമുള്ള സമ്മതപത്രം ആവശ്യമില്ലെന്നും കേരള അനാട്ടമി ആക്ടിലെ സെക്ഷന്‍ 4അ പ്രകാരമുള്ള നിയമസാധുത കോടതിയും ചൂണ്ടിക്കാട്ടി. എന്നാല്‍, മക്കളില്‍ ഒരാള്‍ വിയോജിപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യം കൂടി പരിശോധിച്ചു…

    Read More »
  • Crime

    എല്ലാ മാസവും ശബരിമലദര്‍ശനം; ഒടുവില്‍ സന്നിധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ചു, പിടിയില്‍

    പത്തനംതിട്ട: ശബരിമല സന്നധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തെങ്കാശി, കീലസുരണ്ട സുരേഷ് (32) ആണ് പമ്പ പൊലീസിന്റെ പിടിയിലായത്. ദേവസ്വം മഹാ കാണിക്കയുടെ മുന്‍ഭാഗത്തെ വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് ഇയാള്‍ പണം മോഷ്ടിച്ചത്. ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന ഓഗസ്റ്റ് 20നാണ് സംഭവം. നട അടച്ച ശേഷം ഇതു ശ്രദ്ധയില്‍പ്പെട്ട ദേവസ്വം ബോര്‍ഡ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സന്നിധാനത്തേയും പമ്പയിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ആളെ മനസിലാക്കിയത്. കന്നി മാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സന്നിധാനത്ത് ജോലിക്കു വന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചതിലൂടെ മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചു. ഇയാള്‍ വര്‍ഷങ്ങളായി എല്ലാ മാസവും ശബരിമലയില്‍ വരാറുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞതോടെ ഇത്തവണ വന്നില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി. ഇയാളെക്കുറിച്ചുള്ള…

    Read More »
  • Crime

    നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ ചോദ്യംചെയ്യുന്നു, ഹാജരായത് അഭിഭാഷകനൊപ്പം

    കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടനും എംഎല്‍എയുമായ മുകേഷ്. ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കേസില്‍ നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതിനാല്‍ അറസ്റ്റ് നടപടികള്‍ ഉണ്ടാകില്ല. ലൈംഗിക പീഡന പരാതികളിന്മേല്‍ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുന്നത്. അതേസമയം, മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള ഹര്‍ജിയില്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ഏഴ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009-ലാണ് സംഭവം നടന്നതെന്നാണ്…

    Read More »
  • Crime

    സിദ്ദിഖിന് തിരിച്ചടി; ലൈംഗിക അതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല, അറസ്റ്റ് ഉടന്‍?

    കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നേരത്തെ വാദം കേട്ടിരുന്നെങ്കിലും വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു. നേരത്തെ സമാന ആരോപണങ്ങള്‍ നേരിട്ട ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയായ യുവനടി, സിദ്ദിഖിനെതിരേ ബലാത്സംഗ ആരോപണം മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും പരാതി അടിസ്ഥാനമില്ലാത്തതാണെന്നും ഹര്‍ജിക്കാരനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചു. 2012-ലാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്നത്. സൂക്ഷ്മമായി തയാറാക്കിയ കഥയാണ് പരാതിക്കാരി ഉയര്‍ത്തിയതെന്നാണ് സിദ്ദീഖിന്റെ ആരോപണം. എന്നാല്‍, പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണന്‍ കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. സിനിമയുടെ സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്‌കറ്റ് ഹോട്ടലില്‍ എത്തിയതിന്റേയും തെളിവുകള്‍ അന്വേഷണ സംഘത്തിന്…

    Read More »
Back to top button
error: