Month: September 2024
-
Crime
നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി വര്‍ഷങ്ങളോളം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ആളൂരില്‍ ട്യൂഷന്‍ സെന്റര്‍ ഉടമ അറസ്റ്റില്‍
തൃശൂര്‍: ആളൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ വെള്ളാഞ്ചിറ സ്വദേശി ശരത്തിനെയാണ് (28) പൊലീസ് അറസ്റ്ര് ചെയ്തത്. മൂന്ന് ട്യൂഷന്‍ സെന്ററുകളുടെ ഉടമയാണ് ഇയാള്‍. സുഹൃത്തിനോടായിരുന്നു പെണ്‍കുട്ടി പീഡന വിവരം ആദ്യം പറഞ്ഞത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് വര്‍ഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതിയിലുള്ളത്. നഗ്‌ന ചിത്രങ്ങള്‍ ശരത്തിന്റെ കൈവശം ഉള്ളതിനാലാണ് പെണ്‍കുട്ടി പരാതി നല്‍കാതിരുന്നത്. ആരോടെങ്കിലും പറഞ്ഞാല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നതും ശരത്താണ്. പിടിയിലാകുന്നതിന് മുമ്പ് ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇയാള്‍ ഡിലീറ്റ് ചെയ്തിരുന്നു. തെളിവുകള്‍ ശേഖരിക്കാനായി ഫോണ്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. പിന്നീട് കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായി. എഞ്ചിനീയറിംഗ് പഠനത്തിനായി പോയപ്പോഴാണ് അവിടെയുള്ള സുഹൃത്തിനോട് കാര്യം പറഞ്ഞത്. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെയാണ് പരാതി നല്‍കിയത്.
Read More » -
Crime
ആ ദിവസം സിദ്ധിഖ് കഴിച്ചത് ചോറും മീന്‍ കറിയും തൈരും തന്നെ; നടനെതിരെ കൂടുതല്‍ തെളിവുകള്‍
കൊച്ചി: നടന്‍ സിദ്ധിഖിന് എതിരെയുള്ള ലൈം?ഗിക അതിക്രമ പരാതിയില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് സൂചന. ഒന്നര മാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്. 2016 ജനുവരി 28നാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. മാസ്‌കറ്റ് ഹോട്ടലിലെ 101 ഡി നമ്പര്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് മൊഴി. ഗ്ലാസ് ജനലിന്റെ കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്നും യുവതി പറഞ്ഞിരുന്നു. തെളിവെടുപ്പില്‍ അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചു. ചോറും മീന്‍ കറിയും തൈരുമാണ് സിദ്ധിഖ് കഴിച്ചത് എന്ന യുവതിയുടെ മൊഴി ശരിവെക്കുന്ന രേഖകളും ഹോട്ടലില്‍ നിന്ന് ലഭിച്ചു. അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചത് എന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27 രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് അഞ്ച് വരെ ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്. പീഡനം…
Read More » -
Kerala
തോല്‍പ്പിച്ചത് പൂരമല്ല; കെ. മുരളീധരന്റെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് KPCC ഉപസമിതി റിപ്പോര്‍ട്ട്
തൃശ്ശൂര്‍: തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെ.പി.സി.സി. ഉപസമിതി റിപ്പോര്‍ട്ട്. ലോക്‌സഭാ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച ഉപസമിതിയുടേതാണ് റിപ്പോര്‍ട്ട്. പൂരം വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി. അന്തര്‍ധാരയെന്നും റിപ്പോര്‍ട്ട്. കെ.സി. ജോസഫ്, ടി. സിദ്ദിഖ്, ആര്‍. ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സമിതിയുടേതാണ് റിപ്പോര്‍ട്ട്. അതിനിടെ, കോണ്‍ഗ്രസ് ഉപസമിതി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, വി.ഡി. സതീശന്‍ ഇത് അംഗീകരിക്കുമോ എന്ന് അറിയില്ല. ഈ റിപ്പോര്‍ട്ട് അംഗീകരിക്കുന്നെങ്കില്‍ പൂരം കലക്കിയിട്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന സതീശന്റെ പ്രസ്താവന അദ്ദേഹം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തൃശ്ശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്നാണ് എ.ഡി.ജി.പി.എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂരം ഏകോപനത്തില്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത് അശോകന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
Read More » -
Life Style
തിരശ്ശീലയിലെ താരറാണി; സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്ന് 28 വര്‍ഷം
ജീവിച്ചിരുന്നപ്പോള്‍ സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നിട്ടും ആഘോഷിക്കപ്പെടാതെ, എന്നാല്‍ മരണശേഷം ആഘോഷിക്കപ്പെട്ട കലാകാരി. സില്‍ക്ക് സ്മിതയെപ്പോലെ ഈ വിശേഷണത്തിന് അനുയോജ്യയായ മറ്റൊരാള്‍ തെന്നിന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായിരിക്കും. ഇന്നും പകരം വെക്കാനില്ലാത്ത സാന്നിധ്യമായ ഈ കലാകാരി ജീവിതത്തിന്റെ ബിഗ് സ്‌ക്രീനില്‍നിന്ന് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 28 വര്‍ഷങ്ങള്‍. ദാരിദ്യം കൊണ്ട് നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നയാളാണ് സ്മിത എന്ന വിജയലക്ഷ്മി്. ആന്ധ്ര പ്രദേശിലെ എല്ലൂര്‍ സ്വദേശിയായ വിജയലക്ഷ്മി പിന്നീട് അക്കാലത്ത് തെന്നിന്ത്യന്‍ സിനിമയുടെ തന്നെ കേന്ദ്രമായിരുന്ന മദ്രാസിലെ കോടമ്പാക്കത്തേക്ക് എത്തി. 1978 ല്‍ കന്നഡ ചിത്രമായ ബെഡിയില്‍ മുഖം കാണിച്ചാണ് സിനിമയിലെ അരങ്ങേറ്റം.1979 ല്‍ വണ്ടിചക്രമെന്ന തമിഴ് ചിത്രത്തിലെ സില്‍ക്ക് എന്ന കഥാപാത്രമാണ് കരിയര്‍ ബ്രേക്ക് ആയത്. സ്മിതയുടെ സാന്നിധ്യം സിനിമകള്‍ക്ക് മിനിമം ഗ്യാരന്റി കൊടുക്കുന്ന ഒരു കാലമാണ് പിന്നീട് ഉണ്ടായത്. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍പ്പോലും സില്‍ക്ക് സ്മിത ഒരു അഭിവാജ്യ ഘടകമായി. ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ പോലും സില്‍ക്ക് സ്മിത അന്ന് വാങ്ങിയത് അതത്…
Read More » -
Crime
‘കിഷ്‌കിന്ധാകാണ്ഡം’! യു.പിയില്‍ ആറുവയസുകാരിയെ പീഡനത്തില്‍നിന്ന് രക്ഷിച്ച് കുരങ്ങന്‍മാര്‍
ലഖ്‌നൗ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവില്‍നിന്ന് തന്നെ രക്ഷപ്പെടുത്തിയത് കുരങ്ങുകളെന്ന് ആറ് വയസുകാരി. ഉത്തര്‍പ്രദേശിലെ ബാഘ്പതിലാണ് സംഭവം. കുരങ്ങുകള്‍ തന്നെ രക്ഷിച്ചുവെന്ന് യു.കെ.ജി. വിദ്യാര്‍ഥിനിയായ കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് ഒളിവില്‍ പോയി. ബാഘ്പതിലെ ദൗല ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. യുവാവ് കുട്ടിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കുട്ടിയുടെ വസ്ത്രങ്ങളഴിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് അവിടെക്ക് കുരങ്ങന്മാരുടെ കൂട്ടം ഇരച്ചെത്തി ആക്രമണം ആരംഭിച്ചത്. ഇതോടെ ഇയാള്‍ കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി വീട്ടിലേക്ക് ഓടിപ്പോകുകയും മാതാപിതാക്കളോട് സംഭവിച്ച കാര്യങ്ങള്‍ പറയുകയും ചെയ്തു. കുട്ടിയുടെ കുടുംബം ഉടന്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാളെ കണ്ടെത്താനായി ഊര്‍ജ്ജിതമായ തിരച്ചിലാണ് നടക്കുന്നത്. യുവാവ് കുട്ടിയെ കൊണ്ടുപോകുന്നത് ഗ്രാമത്തിലെ വിവിധ…
Read More » -
Crime
ബെവ്കോയില്‍നിന്ന് പട്ടാപ്പകല്‍ കുപ്പിയെടുത്തോടി; പൊലീസുകാരനെ കൈയോടെ പിടികൂടി ജീവനക്കാര്‍
എറണാകുളം: പട്ടാപ്പകല്‍ പണം നല്‍കാതെ ബെവ്കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന്‍ പിടിയില്‍. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെകെ ഗോപിയാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം. ഇന്നലെ രാവിലെയാണ് സംഭവം. മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിച്ചു. പണം നല്‍കണമെന്ന് അവര്‍ പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഇയാള്‍ ഓടുകയായിരുന്നു. വാതില്‍ക്കല്‍ തടയാന്‍ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റുകയും ചെയ്തു. ഇതിനിടെ ബെവ്കോയിലെ ഡോര്‍ തകര്‍ന്നുവീഴുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയുമായിരുന്നു. ബെവ്കോ ജീവനക്കാരുടെ പരാതിയില്‍, പട്ടിമറ്റത്തെ വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെവ്കോയിലെത്തിയ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും ജീവനക്കാര്‍ പറയുന്നു. സ്ത്രീയെ ആക്രമിച്ചതുള്‍പ്പെടയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെകെ ഗോപിക്കെതിരെ വകുപ്പുതല നടപടി കൂടി ഉണ്ടായേക്കും.
Read More » -
Crime
ഒരു വര്‍ഷമായി സസ്‌പെന്‍ഷനില്‍; പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍
വയനാട്: സസ്‌പെന്‍ഷനിലായിരുന്ന പൊലീസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ബത്തേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പട്ടാണിക്കൂപ്പ് മാവേലി പുത്തന്‍പുരയില്‍ ജിന്‍സണ്‍ സണ്ണി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് ജിന്‍സണിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 വര്‍ഷത്തോളം സര്‍വീസുള്ള ജിന്‍സണ്‍ ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട നടപടികള്‍ നീണ്ടുപോകുന്നതിന്റെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, കഴിഞ്ഞ ദിവസം ആലപ്പുഴയിലും പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ കാവാലം പഞ്ചായത്ത് ഒന്നാം വാര്‍ഡ് സജീഷ് ഭവനത്തില്‍ സജീഷ് (കണ്ണന്‍ -38) ആണ് മരിച്ചത്. 22 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടില്‍ പോയിരിക്കുകയായിരുന്നു. രശ്മി തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളില്‍ സജീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎസ്പി അടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പ്രാഥമിക…
Read More » -
Kerala
കാന്റീന്‍ എന്നു കരുതി പൊലീസ് സ്റ്റേഷനിലെത്തി ഓണസദ്യ ഉണ്ടു; പരിപ്പ് ചോദിച്ചതിന് കുനിച്ച് നിര്‍ത്തി കൂമ്പിനിടിച്ചു!
കോട്ടയം: പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ സദ്യയുണ്ടെന്നറിഞ്ഞ് ഉണ്ണാനെത്തിയ യുവാവിന് മര്‍ദനമേറ്റതായി പരാതി. ചങ്ങനാശേരി സ്വദേശിയായ സുമിത്താണ് എറണാകുളം നോര്‍ത്ത് പറവൂര്‍ പൊലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. മര്‍ദിച്ച ശേഷം ബലം പ്രയോഗിച്ച് സദ്യ കഴിക്കാന്‍ ഇരുത്തിയെന്നും പരിപ്പ് കറി ചോദിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചുവെന്നുമാണ് ആരോപണം. ഉത്രാട ദിനത്തിലായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനില്‍ കാന്റീന്‍ ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത്. എല്ലാവരും മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. അതിനാല്‍ തന്നെ അവര്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും യുവാവ് പറയുന്നു. മണമില്ലാത്ത വസ്തുവാണോ കുടിച്ചതെന്ന് ചോദിച്ച് മര്‍ദിച്ചതായും പിന്നാലെ പൊലീസുകാര്‍ നിര്‍ബന്ധിച്ച് സദ്യ കഴിപ്പിച്ചെന്നും സുമിത്ത് ആരോപിക്കുന്നു. മര്‍ദനത്തില്‍ അവശനായതോടെ സുമിത്തിനെ പൊലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇസിജി പരിശോധനയില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തിയതോടെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും കൂട്ടാക്കിയില്ല. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായും സുമിത്ത് പറയുന്നു. രണ്ട് ദിവസത്തിന് ശേഷം പൊലീസ് സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ നല്‍കി. മാത്രമല്ല, മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് തനിക്കെതിരെ…
Read More » -
Crime
മദ്യം കഴിക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചെന്ന് ശ്രീക്കുട്ടി, മദ്യം വാങ്ങിയത് ശ്രീക്കുട്ടി പറഞ്ഞിട്ടെന്ന് അജ്മല്‍
കൊല്ലം: മൈനാഗപ്പള്ളി ആനുര്‍ക്കാവില്‍ തിരുവോണ ദിവസം വീട്ടമ്മയെ കാര്‍ കയറ്റിക്കൊന്ന കേസിലെ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡി കാലാവധിയില്‍ നല്‍കിയത് പരസ്പര വിരുദ്ധമായ മൊഴികള്‍. മദ്യം കഴിക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചെന്നും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കഴിച്ചതെന്നും ശ്രീക്കുട്ടി മൊഴി നല്‍കി. എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ടതു പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയത് എന്നായിരുന്നു അജ്മലിന്റെ മൊഴി. പക്ഷേ, സംഭവം നടന്നതിന്റെ തലേദിവസം ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച്, രാസ ലഹരി ഉപയോഗിച്ചതിന്റെ ട്യൂബുകള്‍ വരെ പൊലീസിന് ലഭിച്ചിരുന്നു. പ്രതികളുടെ വൈദ്യ പരിശോധനാഫലത്തിലും രാസ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. പരസ്പരവിരുദ്ധമായ മൊഴികള്‍ രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ശ്രീക്കുട്ടി അജ്മലിനെ തള്ളിപ്പറയുമ്പോള്‍ നിരപരാധിത്വം കണക്കിലെടുത്ത് വേഗം ജാമ്യം ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. പുറത്തിറങ്ങിയ ശേഷം അജ്മലിനു വേണ്ടി രംഗത്തിറങ്ങുകയെന്നതാവാം ശ്രീക്കുട്ടിയുടെ ലക്ഷ്യമെന്നും നിയമവിദഗ്ദ്ധര്‍ പറയുന്നു. അപകടത്തിനിടെ കാര്‍ മുന്നോട്ടെടുക്കുമ്പോള്‍, വീട്ടമ്മ വാഹനത്തിന്റെ അടിയിലാണെന്ന് കണ്ടിരുന്നില്ലെന്നാണ് അജ്മല്‍ പൊലീസിനോടു പറഞ്ഞത്. നാട്ടുകാര്‍ അസഭ്യം…
Read More » -
Kerala
സൂചികുത്താനിടയില്ലാതെ വേണാട്; രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു
കൊച്ചി: വേണാട് എക്‌സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസവും ഒരു യാത്രക്കാരി ട്രെയിനില്‍ കുഴഞ്ഞുവീണിരുന്നു. മെമു ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്തെത്തി. നേരത്തെയും വേണാട് എക്‌സ്പ്രസില്‍ സമാനസംഭവമുണ്ടായിട്ടുണ്ട്. 2022 ഏപ്രിലില്‍ മാവേലിക്കരയില്‍ നിന്ന് എറണാകുളത്തേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്ത യുവതിക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അവധി ദിനങ്ങള്‍ക്കു ശേഷമുള്ള തിങ്കള്‍ ആയതിനാല്‍ ട്രെയിനില്‍ വലിയ തിരക്കായിരുന്നു. ഏറ്റുമാനൂര്‍ കഴിഞ്ഞതോടെയാണ് യുവതിക്ക് അസ്വസ്ഥത ഉണ്ടായത്. ട്രെയിന്‍ വൈക്കം റോഡ് സ്റ്റേഷനിലേക്ക് അടുത്തപ്പോള്‍ ഗാര്‍ഡിനെ പ്രശ്‌നമറിയിച്ചു. അടുത്ത സ്റ്റേഷനായ പിറവം റോഡില്‍ ട്രെയിന്‍ നിര്‍ത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
Read More »