Social MediaTRENDING

ഇവര്‍ക്ക് തലയ്ക്ക് സുഖമില്ലേയെന്ന് സോഷ്യല്‍ മീഡിയ? കുട്ടികളിട്ട അത്തപ്പൂക്കളം ചവിട്ടി മെതിച്ച് യുവതി

ബംഗളൂരു: നഗരത്തിന്റെ ഓരോ അപ്പാര്‍ട്ടുമെന്റും കേന്ദ്രീകരിച്ച് ഓണാഘോഷം നടന്നുവരികയാണ്. അതിനിടെയാണ് നോര്‍ത്ത് ബംഗളൂരുവിലെ തന്നിസാന്ദ്ര എന്ന സ്ഥലത്ത് ഒരു സ്ത്രീ ഓണാഘോഷം അലങ്കോലപ്പെടുത്തിയത്. കുട്ടികള്‍ ഏറെ സമയമെടുത്ത് തയ്യാറാക്കിയ അത്തപ്പൂക്കളം ഏറെ ദാര്‍ഷ്ട്യത്തോടെ ഇവര്‍ ചവിട്ടി നശിപ്പിക്കുകയായിരുന്നു.

മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്ട്മെന്റിലാണ് ഓണാഘോഷത്തിന്റെ അടയാളം തന്നെയായ അത്തപ്പൂക്കളം കുട്ടികള്‍ ഒരുക്കിയത്. അതിരാവിലെ പൂക്കള്‍ വാങ്ങിവന്ന്, പൂവിറുത്ത് പൂക്കളം ഒരുക്കിയതെല്ലാം കുട്ടികള്‍ തന്നെയായിരുന്നു. തുടര്‍ന്നാണ് സിമി നായര്‍ എന്ന് പേരുള്ള സ്ത്രീ ഇറങ്ങി വന്ന് പൂക്കളത്തെ ചവിട്ടി മെതിച്ചത്. സംഘാടകരുമായി വലിയ തരത്തില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ട ശേഷം പൂക്കളത്തില്‍ സിമി ഏറെ നേരം കയറി നിന്നു. പൂക്കളം നശിപ്പിക്കരുത്, ദയവായി പിന്മാണം എന്ന് സംഘാടകരെല്ലാം പറഞ്ഞിട്ടും സിമി നായര്‍ ചെവിക്കൊണ്ടില്ല.

Signature-ad

അപ്പാര്‍ട്ട്മെന്റിലെ കോമണ്‍ ഏരിയയിലാണ് പൂക്കളം ഇട്ടതെന്നും, ബൈലോ പ്രകാരം ഇത്തരത്തില്‍ ഒന്നും ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു യുവതിയുടെ വാദം. ഇവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: