Month: September 2024

  • Kerala

    ആക്രമിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുക്കി നിര്‍ത്തി, നിലത്തിട്ട് ചവിട്ടി; പരാതിയുമായി ആശ ലോറന്‍സ്

    കൊച്ചി: പിതാവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ചടങ്ങില്‍ തനിക്കും മകനും മര്‍ദനമേറ്റെന്ന പരാതിയുമായി മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയ്ക്കാണ് ആശ പരാതി നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍, സഹോദരനും ഗവ. പ്ലീഡറുമായ അഡ്വ. എം.എല്‍.സജീവന്‍, സഹോദരീ ഭര്‍ത്താവായ ബോബന്‍ വര്‍ഗീസ് എന്നിവര്‍ തന്നെയും മകനെയും കയ്യേറ്റം ചെയ്‌തെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ഇ മെയിലായി നല്‍കിയ പരാതിയില്‍ പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എം.എം.ലോറന്‍സ് അന്തരിച്ചത്. തിങ്കളാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൃതദേഹം ഗവ. മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാനുള്ള സഹോദരങ്ങളുടെ തീരുമാനത്തിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്, മക്കളുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാന്‍ മെഡിക്കല്‍ കോളജിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പിന്നാലെ ആശയും മകനും ടൗണ്‍ഹാളിലെത്തി. വൈകിട്ട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്തായിരുന്നു കയ്യാങ്കളിയും…

    Read More »
  • NEWS

    ലെബനനെ മുച്ചൂടുംമുടിച്ച് ഇസ്രയേല്‍; മരണസംഖ്യ 569 ആയി, കൊല്ലപ്പെട്ടവരില്‍ ഹിസ്ബുള്ള കമാന്‍ഡറും

    ബെയ്റൂട്ട്: ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി ഉയര്‍ന്നു. 1835 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ നടന്ന ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഇബ്രാഹിം മുഹമ്മദ് ഖബിസി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അറിയിച്ചു. ലെബനനില്‍ സമ്പൂര്‍ണ അധിനിവേശത്തിന് തയ്യാറാണെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതോടെ യുദ്ധ ഭീതിയിലാണ് ലോകം. യു എസിന് പിന്നാലെ പൗരന്മാര്‍ ഉടന്‍ ലെബനന്‍ വിടാന്‍ ബ്രിട്ടനും നിര്‍ദ്ദേശിച്ചു. സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ അടിയന്തര രക്ഷാ സമിതി ഇന്ന് യോഗം ചേരും. അതേസമയം, ഇസ്രയേലിന്റെ ഓരോ ആക്രമണത്തിനും മറുപടി ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. വടക്കന്‍ മെഡിറ്ററേനിയന്‍ തീരത്തെ ഇസ്രയേല്‍ നേവല്‍ കമാന്‍ഡോ യൂണിറ്റിന്റെ ആസ്ഥാനമായ അറ്റ്‌ലിറ്റ് നാവിക താവളം ആക്രമിച്ചതായി ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രയേലിനുനേരെയുള്ള റോക്കറ്റ് ആക്രമണം തുടരുകയാണ് ഹിസ്ബുള്ള. ലെബനനില്‍ കൂട്ട പലായനവും തുടരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് വടക്കന്‍ ഇസ്രയേലിലെ സ്‌കൂളുകള്‍ അടച്ചു. അന്താരാഷ്ട്ര എയര്‍ലൈനുകള്‍ സര്‍വീസുകള്‍ റദ്ദാക്കി.…

    Read More »
  • Kerala

    സിദ്ദിഖ് കേരളത്തില്‍ തന്നെ? സംസ്ഥാനം വിടാനുള്ള സാധ്യത കുറവെന്ന് അന്വേഷണ സംഘം

    കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖ് കേരളത്തില്‍ത്തന്നെയുണ്ടെന്ന സംശയത്തില്‍ അന്വേഷണ സംഘം.സംസ്ഥാനം വിടാനുള്ള സാധ്യത കുറവെന്നും സംഘം വ്യക്തമാക്കി. കൊച്ചിയില്‍ ഹോട്ടലില്‍ നിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കടന്നതെന്നാണ് വിവരം. സിദ്ദിഖ് എറണാകുളം വിട്ടുപോയിട്ടുണ്ടാകില്ലെന്ന നിഗമനത്തില്‍ രാത്രി വൈകിയും ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ പരിശോധന നടന്നിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുന്നതുമായി ബന്ധപ്പെട്ട് സിദ്ദീഖ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. ഹരജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധി പകര്‍പ്പ് കൈമാറി. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി തയാറാക്കുന്നത്. 2016ല്‍ നടന്ന സംഭവത്തില്‍ 2024 ഇല്‍ പരാതി നല്‍കിയത് ചോദ്യം ചെയ്താകും ഹരജി. അതേസമയം സിദ്ദിഖിന്റെ നീക്കം മുന്‍കൂട്ടി കണ്ട്, തടസവാദ ഹരജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് അതിജീവിത.…

    Read More »
  • Crime

    ‘റൈസ് പുള്ളര്‍’ കൊലപാതകം; കയ്പമംഗലത്ത് അഞ്ചു പേര്‍ കസ്റ്റഡിയില്‍

    തൃശൂര്‍: ‘റൈസ് പുള്ളര്‍’ ഇടപാടുമായി ബന്ധപ്പെട്ട് കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ സ്വദേശിയും നാല് കയ്പമംഗലം സ്വദേശികളുമാണ് പിടിയിലായത്. ഇതില്‍ മൂന്ന് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി സാദിഖിനായുള്ള തിരച്ചിലും പൊലീസ് തുടരുകയാണ്. കഴിഞ്ഞദിവസം കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ആംബുലന്‍സിനുള്ളില്‍ ഉപേക്ഷിച്ചശേഷം കൊലയാളി സംഘം രക്ഷപ്പെടുകയായിരുന്നു. അരുണിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ അഴീക്കലിലുള്ള ഐസ് ഫാക്ടറി ഉടമ സാദിഖിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത് ‘റൈസ് പുള്ളര്‍’ നല്‍കാമെന്ന് പറഞ്ഞ് സാദിഖില്‍നിന്ന് അരുണ്‍ വാങ്ങിയ 10 ലക്ഷം രൂപ തിരികെ നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരാളെ വാഹനം ഇടിച്ചെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സ്വകാര്യ ആംബുലന്‍സ് ഡ്രൈവറിന് ഫോണ്‍കോള്‍ വന്നത്.…

    Read More »
  • Crime

    വിധവയായ അമ്മയെ ബലാത്സംഗംചെയ്ത മകന് ജീവപര്യന്തം തടവ്

    ലഖ്‌നൗ: വിധവയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയായ ആബിദിനെ (36) ആണ് കോടതി ശിക്ഷിച്ചത്. 51000 രൂപ പിഴയും ഇയാള്‍ക്കെതിരേ ചുമത്തി. കഴിഞ്ഞവര്‍ഷം ജനുവരി 16-നാണ് കേസിനാസ്പദമായ സംഭവം. വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാനായി 60-കാരിയായ സ്ത്രീയും പ്രതിയായ മകനും അടുത്തുള്ള ഫാമിലേക്ക് പോയിരുന്നു. ഇവിടെവെച്ച് അമ്മയെ ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കാനും പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും അമ്മയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, സംഭവം സ്ത്രീ അയല്‍വാസികളോട് പറഞ്ഞു. അയല്‍വാസികള്‍ പിന്നീട് സ്ത്രീയുടെ ഇളയമകനെ വിവരം അറിയിച്ചു. തുടര്‍ന്ന്, 2023 ജനുവരി 22-ന് പ്രതിയായ ആബിദിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഒരു വര്‍ഷം നീണ്ട വാദത്തിനൊടുവിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

    Read More »
  • India

    ട്രാക്കില്‍ അട്ടിമറി ശ്രമം, പിന്നില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍; ലക്ഷ്യം പ്രശസ്തിയും പ്രമോഷനും

    അഹമ്മദാബാദ്: ഗുജറാത്തില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം നടന്ന സംഭവത്തില്‍ 3 റെയില്‍വേ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അട്ടിമറി അധികൃതരെ അറിയിച്ചവര്‍ തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍. ട്രാക്ക്മാന്‍മാരായ സുഭാഷ് പോദാര്‍ (39), മനിഷ്‌കുമാര്‍ സര്‍ദേവ് മിസ്ട്രി (28), കരാര്‍ ജീവനക്കാരനായ ശുഭം ജയ്സ്വാള്‍ (26) എന്നിവരാണ് അറസ്റ്റിലായത്. അട്ടിമറി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രമോഷന്‍ ലഭിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി നേടാമെന്നും കരുതിയാണ് സംഘം ഇതിനു ശ്രമിച്ചതെന്നാണ് മൊഴി. 71 ബോള്‍ട്ടുകള്‍ നീക്കിയ നിലയിലും ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. സെപ്തംബര്‍ 21ന് പുലര്‍ച്ചെയാണ് സുഭാഷ് പോദാര്‍ റെയില്‍ അട്ടിമറി ശ്രമം അധികൃതരെ അറിയിച്ചത്. ട്രാക്കിലെ ലോക്കുകള്‍ അഴിച്ചനിലയിലാണെന്നും രണ്ട് പാളങ്ങളെ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലാണെന്നുമാണ് സുഭാഷ് അറിയിച്ചത്. ലോക്കോ പൈലറ്റുമാരുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. അട്ടിമറി ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനു മുന്‍പ് കടന്നുപോയ ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാര്‍ ട്രാക്കില്‍ ഒന്നും കണ്ടില്ലെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.…

    Read More »
  • Kerala

    യു.ഡി.എഫ്ൽഅടി മുറുകുന്നു: വയനാട് ജില്ലാ കൺവീനർ കെ.കെ വിശ്വനാഥൻ രാജിവച്ചു

        വയനാട് യുഡിഎഫ് കൺവീനർ കെ.കെ വിശ്വനാഥൻ രാജിവച്ചു. ‍ഡിസിസി പ്രസിഡന്റ് എല്ലാ പരിപാടികൾക്കും വിലങ്ങുതടിയായി നിൽക്കുന്നു എന്നാരോപിച്ചാണ് രാജി. ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു രാജി. യുഡിഎഫ് മെമ്പർമാരെ പോലും ഫോണിൽ വിളിക്കാൻ അനുവാദമില്ലെന്നും ഡിസിസി പ്രസിഡന്റ് ഉപജാപക സംഘവുമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും രാജി വിവരം അറിയിച്ചു പുറത്തിറക്കിയ കുറിപ്പിൽ ആരോപിക്കുന്നു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്നത് ഗ്രൂപ്പ് പ്രവർത്തനമാണ്. കെപിസിസിയുടെ മാനദണ്ഡങ്ങൾ മുഴുവൻ കാറ്റിൽപ്പറത്തിയാണ് പുനഃസംഘടന നടത്തുന്നത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരെ ഒഴിവാക്കി പഴയ ഡിഐസിക്കാരെയും എ വിഭാഗത്തിൽനിന്ന് ഒരു വിഭാഗത്തെയും ചേർത്തുപിടിച്ചാണ് ജില്ലയിൽ ഗ്രൂപ്പ് പ്രവർത്തനം. സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ പാർട്ടി വിട്ടുപോകുമെന്നും വിശ്വനാഥൻ മുന്നറിയിപ്പു നൽകി. ജില്ലയിൽ ഡിസിസി പ്രസിഡന്റും മറ്റു നേതാക്കളും തമ്മിൽ ഇടക്കാലത്ത് ഏറ്റുമുട്ടൽ രൂക്ഷമായിരുന്നു. ഐ.സി ബാലകൃഷ്ണൻ എംഎൽഎയും എൻ.ഡി അപ്പച്ചനും തമ്മിൽ ചീത്ത വിളിക്കുന്ന ഫോൺ സംഭാഷണമുൾപ്പെടെ പുറത്തു വന്നിരുന്നു. തുടർന്ന് കെപിസിസി…

    Read More »
  • Food

    പതിവായി ബിസ്കറ്റ് കഴിക്കാറുണ്ടോ…? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ 

        ഏവർക്കും പ്രിയപ്പെട്ട ഭക്ഷണമാണ് ബിസ്കറ്റ്. അവയെ ആരോഗ്യകരമായ ഭക്ഷണമായി പലരും കണക്കാക്കുന്നു. എന്നാൽ, അമിതമായി ബിസ്കറ്റുകൾ കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. വിവിധ രൂപങ്ങളിലും വലുപ്പങ്ങളിലും രുചികളിലും ബിസ്കറ്റുകൾ ലഭ്യമാണ്. ചില ബിസ്കറ്റുകൾ ചോക്കലേറ്റ്, വാനില, ഓറഞ്ച്, എന്നീ രുചികളുള്ളവയാണ്. മറ്റുചിലത് പരിപ്പ്, ധാന്യങ്ങൾ, പഴങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്നു. ചില ബിസ്കറ്റുകൾ ഉപ്പ് കൊണ്ട് ഉണ്ടാക്കുന്നു, അതേസമയം മറ്റുള്ളവ മധുരമാണ്. ബിസ്കറ്റുകളിലെ അപകടകരമായ ഘടകങ്ങൾ ബിസ്കറ്റുകൾ അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ബിസ്കറ്റുകളിലെ അപകടകരമായ ഘടകങ്ങളിൽ ഉപ്പ്, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, ട്രാൻസ്ഫാറ്റുകൾ, അധിക പഞ്ചസാര എന്നിവ ഉൾപ്പെടുന്നു. 1. ബിസ്കറ്റുകളിൽ അധികമായി ഉപ്പ് അടങ്ങിയിരിക്കുന്നു, ഇത് രക്തസമ്മർദ്ദം ഉയർത്തുകയും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. 2. ഉപയോഗിക്കുന്ന ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ വേഗത്തിൽ ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യും. ഇത് ടൈപ്പ്-2 പ്രമേഹത്തിന് കാരണമാകും. 3. ബിസ്കറ്റുകളിൽ ഹൃദയത്തിന് ദോഷകരമായ…

    Read More »
  • India

    പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തില്‍ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന ഔഷധം ചേര്‍ക്കുന്നു: ആരോപണം ഉന്നയിച്ച തമിഴ് സംവിധായകന്‍ മോഹന്‍ജി  അറസ്റ്റിൽ 

         തമിഴ്ചലച്ചിത്ര സംവിധായകന്‍ മോഹന്‍ ജിയെ തിരുച്ചിറപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തില്‍ നിന്ന് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പഞ്ചാമൃതത്തില്‍ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേര്‍ക്കുന്നുണ്ട് എന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദ ലഡുവില്‍ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് മോഹന്റെ വിവാദ പരാമര്‍ശം. പഴയ വണ്ണാറപ്പേട്ടൈ, ദ്രൗപതി, രുദ്രതാണ്ഡവം, ബകാസുരന്‍ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനാണ് മോഹന്‍ജി. ‘’പഞ്ചാമൃതത്തില്‍ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേര്‍ക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഈ വാര്‍ത്ത മുമ്പ് മറച്ചുവെയ്ക്കുകയായിരുന്നു. അതിനിടയാക്കിയ പഞ്ചാമൃതം പിന്നീട് നശിപ്പിക്കുകയും ചെയ്തു. നമ്മള്‍ തെളിവുകളില്ലാതെ സംസാരിക്കരുത്. പക്ഷേ, ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. ജനന നിയന്ത്രണ ഗുളികകള്‍ ഹിന്ദുക്കള്‍ക്കുമേലുള്ള ആക്രമണമാണെന്ന് അവിടെ ജോലിചെയ്യുന്നവര്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്…’’ ഇതായിരുന്നു മോഹന്റെ വാക്കുകള്‍. അഭിമുഖത്തിന്റെ ക്ലിപ്പുകള്‍…

    Read More »
  • Kerala

    കോട്ടയം എസ്‌.എം.ഇ വിദ്യാര്‍ത്ഥി അജാസ്ഖാൻ്റെ ആത്മഹത്യ: ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി

    കോട്ടയം സ്ക്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥി അജാസ്ഖാൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ 2 അധ്യാപകരെയും സ്ഥലംമാറ്റാൻ തീരുമാനം. സീന, റീനു എന്നീ അധ്യാപകരെയാണ് സ്ഥലം മാറ്റുന്നത്. ഈ അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും സമരം നടത്തിയതിനു പിന്നാലെയാണ് തീരുമാനം. ഈ മാസം 2-ാം  തീയതിയായിരുന്നു കോട്ടയം സ്ക്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ഒന്നാം വര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയായ അജാസ്ഖാനെ കാണാതായത്. പിറ്റേദിവസം മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അജാസിന്റെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞിരുന്നു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ കടുപ്പമായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അജാസിന്റെ കുടുംബം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമല്ല കോളജ് അധികൃതരില്‍ നിന്നും അധ്യാപകരില്‍ നിന്നും മകന് മാനസിക പീഡനം എല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.  അതേ സമയം ബന്ധുക്കള്‍ക്ക് പറയാനുള്ളത്…

    Read More »
Back to top button
error: