KeralaNEWS

സിദ്ദിഖ് കേരളത്തില്‍ തന്നെ? സംസ്ഥാനം വിടാനുള്ള സാധ്യത കുറവെന്ന് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖ് കേരളത്തില്‍ത്തന്നെയുണ്ടെന്ന സംശയത്തില്‍ അന്വേഷണ സംഘം.സംസ്ഥാനം വിടാനുള്ള സാധ്യത കുറവെന്നും സംഘം വ്യക്തമാക്കി. കൊച്ചിയില്‍ ഹോട്ടലില്‍ നിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കടന്നതെന്നാണ് വിവരം.

സിദ്ദിഖ് എറണാകുളം വിട്ടുപോയിട്ടുണ്ടാകില്ലെന്ന നിഗമനത്തില്‍ രാത്രി വൈകിയും ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ പരിശോധന നടന്നിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുന്നതുമായി ബന്ധപ്പെട്ട് സിദ്ദീഖ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. ഹരജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധി പകര്‍പ്പ് കൈമാറി.

Signature-ad

അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി തയാറാക്കുന്നത്. 2016ല്‍ നടന്ന സംഭവത്തില്‍ 2024 ഇല്‍ പരാതി നല്‍കിയത് ചോദ്യം ചെയ്താകും ഹരജി. അതേസമയം സിദ്ദിഖിന്റെ നീക്കം മുന്‍കൂട്ടി കണ്ട്, തടസവാദ ഹരജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് അതിജീവിത. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുന്‍പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് അതിജീവിത ആവശ്യപ്പെടും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: