Month: September 2024

  • Crime

    നവവധുവിന് ക്രൂരമര്‍ദനം; ഭര്‍ത്താവായ പോലീസുകാരന് സസ്‌പെന്‍ഷന്‍

    തൃശ്ശൂര്‍: വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ചേര്‍പ്പ് സ്വദേശി മുണ്ടത്തിപറമ്പില്‍ റെനീഷി(31)നെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ എ.ആര്‍. ക്യാമ്പില്‍ കണ്‍ട്രോള്‍ റൂമില്‍ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്. മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് ഇരുപത്തിനാലുകാരിയായ ഭാര്യയെ മര്‍ദിച്ചതെന്നാണ് പരാതി. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളില്‍ സ്ഥിരം സാന്നിധ്യമാണ് റെനീഷ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി അനുസരിച്ച് ഗാര്‍ഹികപീഡനനിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.

    Read More »
  • India

    കശ്മീരില്‍ 3 ഭീകരരെ വധിച്ച് സൈന്യം; ഏറ്റുമുട്ടല്‍ തുടരുന്നു

    ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി ഓപ്പറേഷന്‍ നടത്തിയത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. വെള്ളിയാഴ്ച കഠ്വയിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ ദിവസം കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 2 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. 2 പേര്‍ക്കു പരുക്കേറ്റു. വിപന്‍ കുമാര്‍, അര്‍വിന്ദ് സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്. ഛത്രൂ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഉച്ചയ്ക്കു മൂന്നരയ്ക്കാണു സേനയും പൊലീസും ചേര്‍ന്നു പരിശോധന തുടങ്ങിയത്. ഇതിനിടെയുണ്ടായ വെടിവയ്പില്‍ 4 സൈനികര്‍ക്കു പരുക്കേറ്റു.

    Read More »
  • Crime

    ഫോട്ടോ എടുത്തു കൊടുക്കാത്തതിന് ഒന്നാം ക്ലാസുകാരനെ അടക്കം മര്‍ദിച്ച് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘം: പുകവലിച്ചും മദ്യപിച്ചും സ്‌കൂള്‍ മൈതാനത്ത് അതിക്രമം നടത്തിയത് അതിരമ്പുഴയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

    കോട്ടയം: മൊബൈലില്‍ ഫോട്ടോ എടുത്തുകൊടുക്കാനുള്ള ആവശ്യം നിരസിച്ചതിന് കൊച്ചു കുട്ടികളെ മര്‍ദിച്ച് വിദ്യാര്‍ത്ഥി സംഘം. അതിരമ്പുഴയിലെ സ്വകാര്യ സ്‌കൂള്‍മൈതാനത്താണ് സ്‌കൂള്‍ കുട്ടികളുടെ ഓണത്തല്ല് നടന്നത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയടക്കം മര്‍ദനത്തിന് ഇരയായി. പെണ്‍കുട്ടികളടക്കമാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. ഫോട്ടോ എടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിച്ചതിനായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദന മുറ. അഞ്ചാംക്ലാസ് വിദ്യാര്‍ഥികളെയും ഒന്നാംക്ലാസ് വിദ്യാര്‍ഥിയെയും പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു. വ്യാഴാഴ്ച വൈകീട്ട് സ്‌കൂള്‍ മൈതാനത്താണ് സംഭവം. ഇതേ സ്‌കൂളിലെ അഞ്ചിലും ഒന്നിലും പഠിക്കുന്ന സഹോദരങ്ങളും മറ്റൊരു വിദ്യാര്‍ഥിയുമടക്കം മൂന്ന് കുട്ടികളാണ് മര്‍ദ്ദനത്തിനിരയായത്. മര്‍ദനത്തിന് ഇരയായ മൂന്ന് കുട്ടികളും സ്‌കൂള്‍വിട്ട് വീട്ടില്‍ പോകാന്‍ കാത്തുനില്‍ക്കുമ്പോഴാണ് അതിക്രമം. ഈസമയം അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഗ്രൗണ്ടിലെത്തിയശേഷം പുകവലിക്കുകയും മദ്യപിക്കുകയുംചെയ്തു. ഇവിടെയുണ്ടായിരുന്ന കുട്ടികളോട് ഫോട്ടോയെടുത്ത് നല്‍കാന്‍ സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടികള്‍ ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് ഈ വിദ്യാര്‍ഥികളെ വടിയും മൊബൈല്‍ ഫോണും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മുഖത്തുള്‍പ്പെടെ മര്‍ദ്ദനമേറ്റ…

    Read More »
  • India

    യെച്ചൂരിയുടെ പകരക്കാരന്‍: പി.ബി ഇന്ന് ചര്‍ച്ച ചെയ്യും

    തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ നിര്യാണത്തെത്തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കു നല്‍കണമെന്ന കാര്യം ഇന്ന് വൈകുന്നേരം ചേരുന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും. യെച്ചൂരിയുടെ ഭൗതികദേഹം പൊതു ദര്‍ശനം കഴിഞ്ഞ് ആശുപത്രിക്കു വിട്ടു നല്‍കിയ ശേഷം ഡല്‍ഹിയിലുള്ള എല്ലാ പി.ബി അംഗങ്ങളും കൂടിച്ചേരാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ജനറല്‍ സെക്രട്ടറി പദവിയിലിരിക്കുമ്പോള്‍ മരണമടയുന്ന ആദ്യ നേതാവാണ് യെച്ചൂരിയെന്നതിനാല്‍ പാര്‍ട്ടിക്കു മുന്നില്‍ ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കേണ്ട മുന്‍ അനുഭവം ഉണ്ടായിട്ടില്ല. ഇന്ന് തീരുമാനിക്കണോ, അതോ ഈ മാസം 27 മുതല്‍ 30 വരെ നടക്കുന്ന പി.ബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ തീരുമാനിച്ചാല്‍ മതിയോയെന്നും ഇന്ന് കൂടിയാലോചിക്കും. പാര്‍ട്ടി തീരുമാനത്തിന് അന്തിമാംഗീകാരം നല്‍കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. യെച്ചൂരി കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്നപ്പോള്‍ പതിനേഴംഗ പി.ബിയിലെ പാര്‍ട്ടി സെന്ററാണ് ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നത്. സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പി.ബി അംഗങ്ങള്‍ ഓരോരുത്തര്‍ക്കും ചുമതലകള്‍ വിഭജിച്ചു നല്‍കിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനം…

    Read More »
  • Kerala

    ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ കണ്ട് ഇ.പി; കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞശേഷം ആദ്യം

    ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി ജയരാജന്‍. ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ഇതാദ്യമായാണ് ഇരുവരും നേരില്‍കാണുന്നത്. കേരള ഹൗസിന്റെ മെയിന്‍ ബ്ലോക്കിലെ കൊച്ചിന്‍ ഹൗസില്‍ മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്താണ് ഇ.പി എത്തിയത്. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി ഡല്‍ഹിയിലെത്തിയതായിരുന്നു ഇ.പി. മുഖ്യമന്ത്രിയുമായി നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം ജയരാജന്‍ പ്രതികരിച്ചത്. ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ എല്ലാം മാധ്യമപ്രവര്‍ത്തകരോട് പങ്കുവയ്ക്കേണ്ട കാര്യമില്ല. ഇന്ന് സിതാറാം യെച്ചൂരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോവുകയാണ്. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യാം. രാഷ്ട്രീയകാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടെ ഇ.പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. ഇ.പിയുടെ പരിഭവം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്നാണു സൂചന.

    Read More »
  • Crime

    ടിടിഇ ചമഞ്ഞ് രാജ്യ റാണി എക്‌സ്പ്രസില്‍ ടിക്കറ്റ് പരിശോധന; യുവതി പിടിയില്‍

    കോട്ടയം: ടിക്കറ്റ് പരിശോധകയെന്ന വ്യാജേന ട്രെയിനില്‍ കണ്ടെത്തിയ യുവതി പിടിയില്‍. റെയില്‍വെ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്. തിരുവനന്തപുരം- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ കായംകുളത്ത് എത്തിയപ്പോള്‍ ടിക്കറ്റ് പരിശോധകയുടെ വേഷവും റെയില്‍വേയുടെ തിരിച്ചറില്‍ കാര്‍ഡും ധരിച്ച യുവതിയെ ടിടിഇ അജയകുമാര്‍ കണ്ടു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ എസ്എച്ഒ റെജി പി ജോസഫിന്റെ നേതൃത്വത്തില്‍ റംലത്തിനെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.  

    Read More »
  • India

    യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് നേതാക്കള്‍; AKG ഭവനില്‍ പൊതുദര്‍ശനം, മൃതദേഹം എയിംസിന് കൈമാറും

    ന്യൂഡല്‍ഹി: പ്രിയസഖാവിന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യതലസ്ഥാനം. വൈകിട്ട് മൂന്ന് വരെ എ.കെ.ജി. ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറും. എ.കെ.ജി. ഭവനില്‍നിന്ന്, മുന്‍പ് സി.പി.എം. ഓഫീസ് പ്രവര്‍ത്തിച്ച അശോക റോഡിലെ റോഡ് 14 വരെ നേതാക്കള്‍ വിലാപയാത്രയായി മൃതദേഹംവഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിക്കും. അവിടെ നിന്ന് മൃതദേഹം എയിംസിന് വിട്ടുനല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ആംബുലന്‍സില്‍ അദ്ദേഹം വിദ്യാര്‍ഥിരാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജെ.എന്‍.യു. കാമ്പസിനകത്തെ വിദ്യാര്‍ഥിയൂണിയന്‍ സെന്റെറിലെത്തിച്ചിരുന്നു. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നെഞ്ചുപൊട്ടുമാറുച്ചത്തില്‍ ലാല്‍സലാം മുഴക്കി പ്രിയസഖാവിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. അവിടെനിന്ന് വൈകീട്ട് ആറോടെയാണ് വസന്തകുഞ്ചിലെ വസതിയില്‍ ഭൗതികശരീരം എത്തിച്ചത്. കനത്ത മഴയത്താണ് ജെ.എന്‍.യു.വിലെത്തിച്ചതും പിന്നീട് വസതിയിലേക്ക് കൊണ്ടുവന്നതും. വസതിയില്‍ നേതാക്കള്‍ക്കുമാത്രമായിരുന്നു സന്ദര്‍ശനാനുമതി. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ്…

    Read More »
  • Crime

    കട്ടിലില്‍നിന്നു ചവിട്ടിവീഴ്ത്തി; കഴുത്തില്‍ ഷാള്‍ മുറുക്കിയപ്പോള്‍ പിടഞ്ഞ സുഭദ്രയുടെ പുറത്തു പ്രതികള്‍ ചവിട്ടിപ്പിടിച്ചു

    ആലപ്പുഴ: കൊച്ചി കടവന്ത്ര സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തി കലവൂര്‍ കോര്‍ത്തുശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ 3 പ്രതികള്‍. കഴിഞ്ഞ ദിവസം കര്‍ണാടക മണിപ്പാലില്‍ നിന്നു പിടിയിലായ മുണ്ടംവേലി നട്ടച്ചിറയില്‍ ശര്‍മിള (52), ഭര്‍ത്താവ് കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് (നിധിന്‍ 35) എന്നിവര്‍ക്കു പുറമേ, മാത്യൂസിന്റെ ബന്ധു മാരാരിക്കുളം തെക്ക് പനേഴത്ത് റെയ്‌നോള്‍ഡും (61) അറസ്റ്റിലായി. ശര്‍മിളയാണ് ഒന്നാം പ്രതി. മാത്യൂസ് രണ്ടും റെയ്‌നോള്‍ഡ് മൂന്നും പ്രതികള്‍. സുഭദ്രയെ ശര്‍മിളയും മാത്യൂസും ചേര്‍ന്നു ക്രൂരമായാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കട്ടിലില്‍നിന്നു ചവിട്ടിവീഴ്ത്തി, കഴുത്തില്‍ ഷാള്‍ മുറുക്കിയപ്പോള്‍ പിടഞ്ഞ സുഭദ്രയുടെ പുറത്തു പ്രതികള്‍ ചവിട്ടിപ്പിടിക്കുകയും ചെയ്തു.കൊച്ചി കരിത്തല റോഡ് ശിവകൃപയില്‍ തനിച്ചു താമസിക്കുകയായിരുന്ന സുഭദ്രയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ മൂവരും ചേര്‍ന്ന് ആസൂത്രണം ചെയ്ത പദ്ധതിയാണു കൊലപാതകത്തിലെത്തിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 4ന് സുഭദ്രയെ കൊച്ചിയില്‍ നിന്നു ശര്‍മിള തന്ത്രപൂര്‍വം തങ്ങളുടെ വാടകവീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് വിഷാദരോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്ന് ഉയര്‍ന്ന…

    Read More »
  • NEWS

    എന്റെ അനുഗ്രഹം വേണ്ടവര്‍ ദക്ഷിണ ഗൂഗിള്‍ പേ വഴി അയക്കൂ! കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജില്‍ നാഗസൈരന്ധ്രി

    അറബിക്കടലിലെ അഡംബരക്കപ്പല്‍ യാത്രയുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിന് കമന്റുമായി നാഗസൈരന്ധ്രി. താന്‍ ആള്‍ദൈവമാണെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അഭിമുഖങ്ങള്‍ നടത്തുന്ന വനിതയാണിവര്‍. അനുഗ്രഹം വേണ്ടവര്‍ ഗൂഗിള്‍ പേ വഴി തനിക്ക് ദക്ഷിണയായി പണം അയച്ചു തരിക. ദക്ഷിണയായി പണം അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് വാട്സാപ്പില്‍ അയക്കുക അപ്പോള്‍ ലോക ഗുരു നാഗസൈരന്ധ്രി അമ്മയുടെ അനുഗ്രഹം നിങ്ങള്‍ക്ക് തരുന്നതാണ് എന്ന കമന്റുമായാണ് ഇവര്‍ എത്തിയിട്ടുള്ളത്. തൊടുപുഴ ബഡ്ജറ്റ് ടൂറിസം സെല്‍ സംഘിപ്പിക്കുന്ന അഡംബരക്കപ്പല്‍ യാത്രയെ കുറിച്ചായിരുന്നു കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് കുറിപ്പ്. കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ Nefertity Cruise എന്ന കപ്പലില്‍ 5 മണിക്കൂര്‍ കടല്‍ യാത്രയാണ് ബഡ്ജറ്റ് ടൂറിസം സെല്‍ ഒരുക്കുന്നത്. സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തൊടുപുഴയില്‍ നിന്നും പുറപ്പെടും. യാത്രയുടെ ചാര്‍ജ് 3550 രൂപ (കപ്പലില്‍ ഒരുക്കുന്ന ഭക്ഷണവും ഉള്‍പെടെ ആണ് ) 5 മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 1250…

    Read More »
  • Crime

    ലോഹവള കൊണ്ട് മുഖത്തിനിടിച്ചു, പേനാക്കത്തി കൊണ്ട് കൈക്ക് കുത്തി; പ്രൊഡക്ഷന്‍ മാനേജര്‍ക്ക് പരുക്ക്; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം

    കോഴിക്കോട്: ഷെയിന്‍ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണമെന്ന് പരാതി. സിനിമയുടെ പ്രൊഡക്ഷന്‍ മാനേജരെ ക്രൂരമായി മര്‍ദ്ദിച്ചു. ടി.ടി ജിബുവിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം മലാപ്പറമ്പിന് സമീപമെത്തി ആക്രമണം നടത്തുകയായിരുന്നു. അബു ഹംദാന്‍, ഷബീര്‍ എന്നിവരും മറ്റു മൂന്നു പേരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ ജിബു പറയുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ജിബുവിനെ വലിച്ചുകൊണ്ടുപോകുകയായിരുന്നു. റോഡരികില്‍ വച്ചാണ് മര്‍ദിച്ചത്. ലോഹവള കൊണ്ട് ഇടിക്കുകയും പേനാ കത്തികൊണ്ട് കുത്തി കൈയ്ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രൊഡക്ഷന്‍ മാനേജരുടെ മുഖത്താണ് ലോഹ വള കൊണ്ടുള്ള ഇടിയേറ്റത്. ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ ആവശ്യത്തിലേക്കായി ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. വാടകയായി വന്‍ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഇതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദിച്ചതെന്ന്…

    Read More »
Back to top button
error: