CrimeNEWS

വിധവയായ അമ്മയെ ബലാത്സംഗംചെയ്ത മകന് ജീവപര്യന്തം തടവ്

ലഖ്‌നൗ: വിധവയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയായ ആബിദിനെ (36) ആണ് കോടതി ശിക്ഷിച്ചത്. 51000 രൂപ പിഴയും ഇയാള്‍ക്കെതിരേ ചുമത്തി.

കഴിഞ്ഞവര്‍ഷം ജനുവരി 16-നാണ് കേസിനാസ്പദമായ സംഭവം. വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാനായി 60-കാരിയായ സ്ത്രീയും പ്രതിയായ മകനും അടുത്തുള്ള ഫാമിലേക്ക് പോയിരുന്നു. ഇവിടെവെച്ച് അമ്മയെ ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

Signature-ad

ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കാനും പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും അമ്മയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, സംഭവം സ്ത്രീ അയല്‍വാസികളോട് പറഞ്ഞു. അയല്‍വാസികള്‍ പിന്നീട് സ്ത്രീയുടെ ഇളയമകനെ വിവരം അറിയിച്ചു.

തുടര്‍ന്ന്, 2023 ജനുവരി 22-ന് പ്രതിയായ ആബിദിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഒരു വര്‍ഷം നീണ്ട വാദത്തിനൊടുവിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: