Month: September 2024
-
LIFE
ഡോക്ടര്‍ക്കൊപ്പം ‘ലിവിംഗ് ടുഗദര്‍’ ജീവിതം, കാമുകന് വേണ്ടിയിരുന്നത് ശരീരം പണവും മാത്രം! സില്‍ക്കിനെ വഞ്ചിച്ചത് ഇയാളോ?
തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഗ്ലാമര്‍ ഗേള്‍ എന്ന വിശേഷണം ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്; സില്‍ക്ക് സ്മിത എന്ന പ്രേക്ഷരുടെ സ്വന്തം സില്‍ക്കിന്. കഴിഞ്ഞ ദിവസമായിരുന്നു സില്‍ക്കിന്റെ 28 ാം ചരമവാര്‍ഷികം. 1996 ലായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ട് സില്‍ക്ക് സ്മിതയുടെ മരണ വാര്‍ത്ത വരുന്നത്. താമസിച്ചിരുന്ന വീടിനുള്ളില്‍ സ്മിത തൂങ്ങി മരിച്ച് നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് സില്‍ക്കിനെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്. നടി സ്വയം മരണം വരിച്ചതാണോ അതോ ഇതിന് പിന്നില്‍ ചതികളുണ്ടോ എന്ന ചോദ്യം ഇന്നും ഉയരുകയാണ്. അതിന് കാരണം അവസാന കാലത്ത് വിവാഹിതനായ ഒരു ഡോക്ടറുമായി സില്‍ക്കിനുണ്ടായ പ്രണയമായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇയാളും സില്‍ക്കും തമ്മില്‍ ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നതായും പറയപ്പെടുന്നു. എന്നാല്‍, അയാളുടെ ലക്ഷ്യം പണവും തന്റെ ശരീരവും മാത്രമാണെന്ന് തിരിച്ചറിഞ്ഞ സ്മിത ആകെ തകര്‍ന്നു പോയി. മാത്രമല്ല ഐറ്റം ഡാന്‍സില്‍ സ്മിതയെക്കാള്‍ പ്രായം കുറവും ഭംഗിയുമുള്ള കുട്ടികള്‍ കടന്നു…
Read More » -
Crime
ഒപ്പം മുറിയെടുത്ത സുഹൃത്തുക്കള്‍ രണ്ടു ദിവസം മുമ്പ് സ്ഥലംവിട്ടു; മുറിയില്‍ മദ്യക്കുപ്പികള്‍ ചിതറിക്കിടക്കുന്നു; പീഡനക്കേസ് പ്രതിയായ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മരണത്തില്‍ അടിമുടി ദുരൂഹത
കൊച്ചി: പീഡനകേസ് പ്രതിയായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായലിന്റെ മരണത്തില്‍ ദുരൂഹത. ഷാനു എങ്ങനെയാണ് മരിച്ചത് എന്നതില്‍ വിശദമായ അന്വേഷണത്തിനാണ് പോലീസ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷാനുവിനെ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ കണ്ടെത്തിയത്. മൃതദേഹം കമിഴ്ന്നു കിടക്കുകയായിരുന്നു. മുറിയില്‍ മദ്യക്കുപ്പികള്‍ ചിതറിക്കിടക്കുന്ന സ്ഥിതിയിലായിരുന്നു. ഈ മാസം 11 രണ്ട് സുഹൃത്തകള്‍ക്കൊപ്പമാണ് ഷാനു ഹോട്ടലില്‍ മുറിയെടുത്തത്. സുഹൃത്തുക്കളുടെ പേരിലാണ് മുറി എടുത്തത്. കഴിഞ്ഞ 10 ദിവസമായി ഷാനു ഈ ഹോട്ടലില്‍ താമസിച്ച് വരികയാണ്. രണ്ട് ദിവസം മുന്‍പ് ഒപ്പം ഉണ്ടായിരുന്നവര്‍ പോയിരുന്നു. ഷാനുവിനെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ ഷാനുവിനും ഒരു സംവിധായകനുമെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഒരു ഫ്‌ളാറ്റില്‍ വച്ച്…
Read More » -
Health
മാവില പോലെ പല്ലു തേയ്ക്കാന്‍ പേരയിലയും; മോണയിലെ നീര്‍വീക്കവും വായിലെ അള്‍സറും പമ്പ കടക്കും
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കാണാറുള്ള പേരയ്ക്കയ്ക്ക് ആരാധകര്‍ ഏറെയാണ്. രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും പേരയ്ക്ക മുന്നിലാണ്. ഒരു ഓറഞ്ചില്‍ അടങ്ങിയിട്ടുള്ളതിനെക്കാള്‍ നാല് മടങ്ങ് വിറ്റാമിന്‍ സി പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക പോലെ തന്നെ അവയുടെ ഇലയും വേരുകളുമൊക്കെ ഔഷധമായി ഉപയോഗിക്കാറുണ്ട്. നിരവധി പോഷകഗുണങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ആന്റിഓക്‌സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പേരയിലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് പേരയിലയിലെ ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ സഹായിക്കും. പേരയില ഉപയോഗിച്ച് പല്ലു തേക്കുന്നതും ഗുണകരമാണ്. പേരയില ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. ഹൃദ്രോഗ സാധ്യതകളെ അകറ്റി നിര്‍ത്താനും പേരയിലയുടെ…
Read More » -
Kerala
പ്രഥമദൃഷ്ട്യാ തെളിവുണ്ട്, അതിജീവിതയെ നിശബ്ദയാക്കാന്‍ ശ്രമം; സിദ്ദിഖിനെതിരെ രൂക്ഷപരാമര്‍ശവുമായി കോടതി
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സിദ്ദിഖിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. പീഡനക്കേസില്‍ അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖില്‍ നിന്നുണ്ടായതെന്നും ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രഥമദൃഷ്ടാ തെളിവുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ബില്‍ക്കിസ് ബാനു കേസിലെ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ജാമ്യ ഹര്‍ജി ഉത്തരവ് കോടതി അവസാനിപ്പിച്ചിരിക്കുന്നത്. സിദ്ദിഖിനെതിരേ യുവ നടി നല്‍കിയിരിക്കുന്ന പരാതി ഗൗരവമേറിയതാണ്. പരാതിക്കാരിയെ അവിശ്വസിക്കേണ്ട കാര്യമില്ല. കുറ്റം തെളിയിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണ്. പീഡനക്കേസില്‍ അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖില്‍നിന്നുണ്ടായത്. ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രഥമദൃഷ്ടാ തെളിവുണ്ട്. സിദ്ദിഖിന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മറ്റ് പലര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ പേരില്‍ പരാതിക്കാരിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാകില്ലെന്നും പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കൂടാതെ നിരന്തരം ഭീഷണപ്പെടുത്തി പരാതിക്കാരിയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദീഖിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.…
Read More » -
Crime
ഇന്‍സ്റ്റഗ്രാമില്‍ യുവതിക്ക് അശ്ലീല സന്ദേശം, നഗ്‌നനായി വീട്ടിലെത്തി കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍
കോഴിക്കോട്: പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയയ്ക്കുകയും വീട്ടിലെത്തി നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പെരുമ്പള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലിനെയാണ്(22) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിലാണ് പ്രതി നഗ്‌നനായി യുവതിയുടെ വീട്ടിലെത്തിയത്. മുഖം മറച്ച് പകല്‍ സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ചെയ്തു. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ നഗ്‌നവീഡിയോയും മോര്‍ഫ് ചെയ്ത വീഡിയോകളും ഇന്‍സ്റ്റഗ്രാം വഴി അയച്ചു കൊടുത്തു. കഴിഞ്ഞ വര്‍ഷം നവംബറിലും പ്രതി നഗ്‌നനായി വന്ന് യുവതിയെ കടന്നു പിടിച്ചിരുന്നു. ഒരു വര്‍ഷത്തോളമായി പ്രതി യുവതിക്കെതിരായ അതിക്രമം തുടങ്ങിയിട്ട്. ഇതോടെ യുവതി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
Read More » -
Crime
ലൈംഗീകപീഡനക്കേസില്‍ മുകേഷ് അറസ്റ്റില്‍; ജാമ്യത്തില്‍ വിട്ടു
കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ 1.15 വരെ നീണ്ടു. വടക്കാഞ്ചേരി പോലീസും മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ലൈംഗിക പീഡന പരാതികളിന്മേല്‍ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുന്നത്. അതേസമയം, മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള ഹര്‍ജിയില്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍…
Read More » -
India
ഭൂമിയിടപാട് കേസില്‍ സിദ്ധരാമയ്യക്ക് തിരിച്ചടി; പ്രോസിക്യൂഷന്‍ അനുമതിക്കെതിരായ ഹര്‍ജി തള്ളി
ബെംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസില്‍ തന്നെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരേ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിഡ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിദ്ധരാമയ്യയെ വിചാരണചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോത് നേരത്തേ അനുമതി നല്‍കിയിരുന്നു. മലയാളിയായ അഴിമതിവിരുദ്ധപ്രവര്‍ത്തകന്‍ ടി.ജെ. അബ്രാഹം ഉള്‍പ്പെടെ മൂന്നുപേര്‍ നല്‍കിയ പരാതികളിലായിരുന്നു നടപടി. ഇതോടെ സിദ്ധരാമയ്യയുടെ പേരില്‍ കോടതിക്കോ അന്വേഷണ ഏജന്‍സിക്കോ കേസെടുക്കാന്‍ സാധിക്കും. ഇത് ചോദ്യംചെയ്തുകൊണ്ടാണ് സിദ്ധരാമയ്യ കോടതിയെ സമീപിച്ചത്. ഗവര്‍ണര്‍ നേരത്തേ സിദ്ധരാമയ്യയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ആരോപണം തള്ളിയ കോണ്‍ഗ്രസ് സിദ്ധരാമയ്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പരാതി തള്ളിക്കളയണമെന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് അവഗണിച്ചായിരുന്നു ഗവര്‍ണറുടെ നടപടി. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് ‘മുഡ’ മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ചുനല്‍കിയതില്‍…
Read More » -
Kerala
ആരെയും നിര്‍ബന്ധിപ്പിച്ച് കൈയടിപ്പിക്കേണ്ട; അനൗണ്‍സറെ തിരുത്തി മുഖ്യമന്ത്രി
തൃശ്ശൂര്‍: ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന ചടങ്ങില്‍ കാണികളെ നിര്‍ബന്ധിപ്പിച്ച് കൈയടിപ്പിക്കേണ്ടെന്ന് അനൗണ്‍സര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ആയിരുന്നു അനൗണ്‍സര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മാറ്റാംപുറത്തായിലരുന്നു ചടങ്ങ് നടന്നത്. കോര്‍പ്പറേഷന്റെ ജീവനക്കാരനെയാണ് ചടങ്ങില്‍ അനൗണ്‍സറായി നിയോഗിച്ചത്. എട്ടുവര്‍ഷമായി ഞാനാണ് സ്ഥിരം അനൗണ്‍സറെന്നും ആ ഭാഗ്യം വീണ്ടും ഈ ചടങ്ങിലും കിട്ടിയെന്നും പറഞ്ഞായിരുന്നു തുടക്കം. മേയര്‍ തന്റെ സുഹൃത്താണെന്നും ഈ ചടങ്ങ് കേരളത്തിലെ ചരിത്രസംഭവമാണെന്നും അനൗണ്‍സര്‍ അറിയിച്ചുകൊണ്ടിരുന്നു. എന്നാല്‍, അനൗണ്‍സര്‍ അതിരുവിട്ടപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു. ഇവിടെ ആരെയും നിര്‍ബന്ധിപ്പിച്ച് കൈയടിപ്പിക്കേണ്ടെന്നും ഇത് നമ്മള്‍ അവര്‍ക്കു കൊടുക്കുന്ന സമ്മാനമല്ലേ, അതില്‍ സന്തോഷിച്ച് അവര്‍ സ്വയം കൈയടിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സദസില്‍ കൈയടികള്‍ ഉയര്‍ന്നു.
Read More » -
Kerala
ചതിച്ചത് ഗൂഗിള്‍ മാപ്പോ റോഡിനെ കുറിച്ചുള്ള പരിചയക്കുറവോ? കുമരകത്ത് കാര്‍ പുഴയില്‍ വീണ് മരിച്ചതില്‍ മലയാളിയും
കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ച് തോട്ടില്‍ വീണ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. എളുപ്പവഴിയെന്ന് കാണിക്കുന്ന വഴിയില്‍ യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും പരിചയക്കുറവാണ് വില്ലനായി മാറുന്നത്. ഇടവഴികളിലേക്ക് വാഹനം തിരിച്ചുമ്പോള്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യാറ്. അത്തരം സംഭവമാണ് കുമരകത്തും കഴിഞ്ഞ ദിവസം ഉണ്ടായത്. കുമരകത്ത് കാര്‍ പുഴയില്‍ വീണ് 2 പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോര്‍ജ് (48) ആണ് മരിച്ച മലയാളി. മഹാരാഷ്ട്ര ബദ്‌ലാപുര്‍ സ്വദേശിനിയായ സയ്‌ലി രാജേന്ദ്ര സര്‍ജെ(27) ആണ് അപകടത്തില്‍ മരിച്ച രണ്ടാമത്തെ ആള്‍. ഇവരുടെ മൃത്ദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് വിധേയമാക്കും. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും കുമരകത്തേക്ക് വന്ന കാര്‍ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സര്‍വീസ് റോഡ് വഴി പുഴയിലേക്ക് പതിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് മഴ ഉണ്ടായിരുന്നതും റോഡില്‍ തെരുവിളക്കുകളോ മുന്നറിയിപ്പ്…
Read More » -
Crime
സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ്, അറസ്റ്റ് ഉടന്‍; നിര്‍ദേശം നല്‍കി ക്രൈംബ്രാഞ്ച് മേധാവി
കൊച്ചി: ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശം നല്‍കി. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഇതോടെ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ല്‍ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ‘അമ്മ’ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.നടന്‍ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അവിടെ ചെന്നപ്പോള്‍ പൂട്ടിയിട്ട് ലൈംഗികമായി…
Read More »