Month: September 2024

  • India

    ”സ്ത്രീകളുടെ വോട്ട് പോട്ട്, അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനകം മദ്യനിരോധനം പിന്‍വലിക്കും”

    പട്‌ന: ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ മദ്യനിരോധനം പിന്‍വലിക്കുമെന്നു ജന്‍ സുരാജ് നേതാവ് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ രണ്ടിനു പ്രശാന്ത് കിഷോര്‍ രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ജന്‍ സുരാജ് അധികാരത്തിലേറിയാല്‍ ഒരു മണിക്കൂറിനകം മദ്യ നിരോധനം അവസാനിപ്പിക്കും. ബിഹാറില്‍ മദ്യനിരോധനം കടലാസില്‍ മാത്രമേ ഉള്ളുവെന്നും മദ്യത്തിന്റെ ഹോം ഡെലിവറി നിര്‍ബാധം നടക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചു. സമ്പൂര്‍ണ മദ്യനിരോധനം കാരണം ബിഹാര്‍ സര്‍ക്കാരിനു പ്രതിവര്‍ഷം 20,000 കോടി രൂപയുടെ നികുതി വരുമാനമാണു നഷ്ടമാകുന്നത്. സ്ത്രീകളുടെ വോട്ടു കിട്ടിയാലും ഇല്ലെങ്കിലും ബിഹാറിന്റെ താല്‍പര്യത്തിനു വിരുദ്ധമായ മദ്യ നിരോധനത്തിനെതിരെ സംസാരിക്കുമെന്നു പ്രശാന്ത് കിഷോര്‍ നയം വ്യക്തമാക്കി. ബിഹാറില്‍ 2016ലാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്.

    Read More »
  • Crime

    വനിതാ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റശ്രമം; കൂട്ടിരിപ്പുകാരന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: വര്‍ക്കലയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റശ്രമം. വര്‍ക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ ചാവടിമുക്ക് സ്വദേശി മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയിലിരുന്ന അമ്മയെ സഹായിക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്നാരോപിച്ചായിരുന്നു ഡോക്ടറെ ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മുനീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.    

    Read More »
  • Kerala

    ഓണാഘോഷത്തിനിടെ തീറ്റമത്സരത്തില്‍ പങ്കെടുത്തയാള്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മരിച്ചു

    പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിനു സമീപം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. ഇഡ്ഡലി തീറ്റ മത്സരത്തിനിടെ സുരേഷിന് ശ്വസതടസ്സമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും മരിച്ചു.

    Read More »
  • LIFE

    ഭര്‍ത്താക്കന്മാര്‍ വഴിതെറ്റുന്നത് തടയാന്‍ ഭാര്യമാര്‍ക്ക് ‘സെക്സ് അപ്പീല്‍’ പരിശീലനം! ക്യാമ്പിന് വന്‍ സ്വീകാര്യത

    ചൈനയിലെ മധ്യവയസ്‌കരായ ഭാര്യമാര്‍ക്ക് സെക്സ് അപ്പീല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ചൈനീസ് അക്കാദമി. മധ്യവയസ്‌കരായ ദമ്പതികള്‍ക്കിടയില്‍ വേര്‍പിരിയലുകള്‍ വ്യാപകമാവുകയും പുരുഷന്മാര്‍ ഭാര്യമാരെ ഉപേക്ഷിച്ച് മറ്റു സ്ത്രീകളെ തേടി പോകുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് സെക്സ് അപ്പീല്‍ പരിശീലന ക്യാമ്പ് എന്ന ആശയവുമായി ഒരു ചൈനീസ് അക്കാദമി രംഗത്തെത്തിയിരിക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് മധ്യവയസ്‌കരായ സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ ക്യാമ്പിന് ലഭിച്ചിരിക്കുന്നത്. പുരുഷന്മാര്‍ മറ്റു സ്ത്രീകളെ തേടിപ്പോകുന്നത് തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ഭാര്യമാരെ പഠിപ്പിക്കുക എന്നതാണ് തങ്ങളുടെ ക്യാമ്പുകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അക്കാദമി വക്താക്കള്‍ പറയുന്നത്. ജൂലൈയില്‍, ഷെജിയാങ് പ്രവിശ്യയിലെ കിഴക്കന്‍ നഗരമായ ഹാങ്ഷൗവില്‍ ആണ് പരീക്ഷണാര്‍ത്ഥത്തില്‍ നടത്തിയ അക്കാദമിയുടെ ആദ്യ ക്യാമ്പ് നടന്നത്. നിരവധി സ്ത്രീകളാണ് ഈ ക്യാമ്പില്‍ പങ്കെടുത്തത്. 420 യുഎസ് ഡോളറാണ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ്. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സുവര്‍ണാവസരം എന്ന പരസ്യ വാചകത്തോടെയാണ് അക്കാദമി ക്യാമ്പിലേക്ക് സ്ത്രീകളെ ക്ഷണിച്ചിരിക്കുന്നത്.…

    Read More »
  • India

    മോദിക്ക് പുതിയ കൂട്ട്! ദീപ്ജ്യോതിയെ ഒക്കത്തിരുത്തിയും കളിപ്പിച്ചും ചുംബിച്ചും പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൂട്ടായി 7, ലോക് കല്ല്യാണ്‍ മാര്‍ഗ് വസതിയില്‍ പുതിയ അതിഥിയെത്തി. ദീപ്ജ്യോതി എന്ന് പേരിട്ടിരിക്കുന്ന ഒരു പശുക്കിടാവ് ആണ് പുതിയ അതിഥി. പുതിയ കൂട്ടിനെക്കുറിച്ച് മോദി തന്നെയാണ് സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ അറിയിച്ചത്. ‘7, ലോക് കല്യാണ്‍ മാര്‍ഗിലെ പുതിയ അംഗം, ദീപ്‌ജ്യോതി ശരിക്കും ആരാധ്യയാണ്’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചത്. പശുക്കിടാവുമൊത്ത് സമയം ചെലവഴിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചു. ‘ഗാവ്ഃ സര്‍വസുഖ് പ്രദാഃ എന്നാണ് നമ്മുടെ ഗ്രന്ഥങ്ങളില്‍ പറയുന്നത്. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പുതിയ അംഗം എത്തിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ അമ്മപ്പശു ഒരു പുതിയ പശുക്കിടാവിനെ പ്രസവിച്ചു. അതിന്റെ നെറ്റിയില്‍ പ്രകാശത്തിന്റെ അടയാളമുണ്ട്. അതിനാല്‍ ഞാന്‍ അതിന് ‘ദീപ്‌ജ്യോതി’ എന്ന് പേരിട്ടു’ എന്നാണ് വീഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചത്. പശുക്കിടാവിനെ പ്രധാനമന്ത്രി കയ്യിലേന്തി നടക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.  

    Read More »
  • Crime

    ബെവ്കോയില്‍ സമയം കഴിഞ്ഞും പൊലീസുകാര്‍ക്ക് മദ്യവില്‍പ്പന; ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദനം

    മലപ്പുറം: പ്രവര്‍ത്തന സമയം കഴിഞ്ഞും ബെവ്കോയില്‍ നിന്ന് മദ്യം വാങ്ങിയ ദൃശ്യങ്ങള്‍ ചിത്രീകരിച്ച നാട്ടുകാരനെ പൊലീസുകാര്‍ മര്‍ദിച്ചതായി ആരോപണം. എടപ്പാള്‍ കണ്ടനകം ബെവ്കോ ഔട്ട്ലെറ്റില്‍ ഇന്നലെയായിരുന്നു സംഭവം. ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് ആരോപിച്ചു. പരിക്കറ്റേ കണ്ടനകം സ്വദേശി സുനീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്‍പതരയോടെ വീട്ടിലേക്ക് സാധനം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് സമയം കഴിഞ്ഞു മദ്യവില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് പരിക്കേറ്റ സുനീഷ് മാധ്യമങ്ങളോട് പറഞ്ഞു. ‘9.35 ഓടെയാണ് രണ്ടുപേര്‍ അടച്ചിട്ട ബെവ്കോയില്‍ നിന്ന മദ്യം വാങ്ങുന്നത്. ഉടന്‍ തന്നെ ഞാന്‍ അത് മൊബൈലില്‍ പകര്‍ത്തി. ഇതുകണ്ട് എത്തിയ അവര്‍ ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് മര്‍ദിക്കുകായിരുന്നു’- സൂനീഷ് പറഞ്ഞു. മദ്യം വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സാധാരണ നിലയില്‍ ഒന്‍പതുമണിവരെയാണ് ബെവ്കോയ്ക്ക് മദ്യവില്‍പ്പനയ്ക്കായി അനുവദിച്ച സമയം. സമയം കഴിഞ്ഞു മദ്യം വില്‍പ്പന നടത്തിയതെന്നതും ഇത് ചോദ്യം ചെയ്ത നാട്ടുകാരനെ ക്രമസമാധാന പാലകരായ പൊലീസ് തന്നെ മര്‍ദിക്കുകയും…

    Read More »
  • Crime

    വീഡിയോ കോള്‍ തട്ടിപ്പില്‍ അഭിഭാഷകയും പെട്ടു; ശരീരത്തിലെ അടയാളം പരിശോധിക്കാന്‍ നഗ്നയാക്കി, പണവും മാനവും നഷ്ടം

    മുംബൈ: അഭിഭാഷകയെ വീഡിയോ കോളില്‍ നഗ്‌നയാക്കി സൈബര്‍ തട്ടിപ്പുകാരുടെ ഭീഷണി. കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അഭിഭാഷകയെ തട്ടിപ്പുസംഘം വീഡിയോ കോളില്‍ നഗ്‌നയാക്കിയത്. പിന്നാലെ അന്‍പതിനായിരം രൂപയും ഓണ്‍ലൈന്‍ വഴി തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ 36-കാരിക്കാണ് സൈബര്‍ തട്ടിപ്പുകാരുടെ കെണിയില്‍വീണ് പണം നഷ്ടമായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. അഭിഭാഷക ഷോപ്പിങ് മാളിലായിരിക്കെയാണ് ‘ട്രായി’ല്‍നിന്നാണെന്ന് പരിചയപ്പെടുത്തി ഫോണ്‍കോള്‍ വന്നത്. താങ്കളുടെ പേരിലുള്ള സിംകാര്‍ഡും നമ്പറും ഒരു കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ സിംകാര്‍ഡ് ഉടന്‍ ബ്ലോക്ക് ചെയ്യുമെന്നുമായിരുന്നു ഫോണ്‍സന്ദേശം. സിംകാര്‍ഡ് ബ്ലോക്ക് ചെയ്യാതിരിക്കണമെങ്കില്‍ പോലീസില്‍നിന്ന് ‘ക്ലിയറന്‍സ്’ വാങ്ങണമെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. തുടര്‍ന്ന് അന്ധേരി സൈബര്‍ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ക്ക് ഫോണ്‍ കൈമാറി. ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ ഉള്‍പ്പെട്ട കള്ളപ്പണക്കേസില്‍ അഭിഭാഷകയ്ക്കെതിരേയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. നടപടികളുടെ ഭാഗമായി വീഡിയോകോളില്‍ വരാനും സ്വകാര്യപരിശോധനയ്ക്കായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറിനില്‍ക്കാനും ആവശ്യപ്പെട്ടു. ഇതോടെ…

    Read More »
  • Kerala

    കടുത്തുരുത്തിയില്‍ ഓടുന്ന കാറില്‍ വഴക്ക്; പുറത്തേക്കു ചാടാന്‍ യുവതിയുടെ ശ്രമം

    കോട്ടയം: ഓടുന്ന കാറിനുള്ളില്‍ വഴക്കിട്ടതിനെത്തുടര്‍ന്നു റോഡിലേക്ക് എടുത്തുചാടാന്‍ യുവതിയുടെ ശ്രമം. ബഹളം കണ്ട് ബൈക്ക് യാത്രക്കാര്‍ കാര്‍ തടഞ്ഞു. തുടര്‍ന്നു കാറിലുണ്ടായിരുന്ന യുവാവും യുവതിയും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കടുത്തുരുത്തി ടൗണിലായിരുന്നു സംഭവം. എറണാകുളം സ്വദേശിയായ യുവാവും കണ്ണൂര്‍ സ്വദേശിയായ യുവതിയുമാണു കാറിലുണ്ടായിരുന്നത്. ഇരുവരും വാഗമണ്ണില്‍ നിന്നു തിരിച്ചുപോവുകയായിരുന്നു. സ്വര്‍ണം പണയം വച്ച 13,000 രൂപയുമായാണു യുവതി എത്തിയത്. ഈ പണം യുവാവിനോടു തിരികെ ചോദിച്ചതാണു വഴക്കിനു കാരണമെന്നറിയുന്നു. ഓടുന്ന കാറില്‍ വച്ച് യുവാവ് തന്നെ ഉപദ്രവിച്ചെന്നും തുടര്‍ന്നാണു പുറത്തേക്കു ചാടാന്‍ ശ്രമിച്ചതെന്നും യുവതി പറഞ്ഞു. ഇരുവരെയും നാട്ടുകാര്‍ ഇടപെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പൊലീസ് ഇടപെട്ടതോടെ യുവാവ് കുറച്ചു പണം യുവതിക്കു തിരികെ കൊടുത്തു. രണ്ടുപേരോടും സംസാരിച്ച ശേഷം പൊലീസ് ഇവരെ തിരിച്ചയച്ചു.

    Read More »
  • NEWS

    അവന്‍ കഞ്ചാവ് നിര്‍ത്തിയോ എന്നാണ് ചോദ്യം, ഒരു പ്രായത്തില്‍ അങ്ങനെ ഉണ്ടായിരുന്നിരിക്കാം, പക്ഷെ…

    അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത നിര്‍മാതാവാണ് സാന്ദ്ര തോമസ്. കഴിഞ്ഞ ദിവസമാണ് സാന്ദ്ര പ്രൊഡ്യൂസേര്‍സ് അസോസിയേഷനെതിരെ രം?ഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സാന്ദ്രയും ഷീലു കുര്യനും സംഘടനയെ വിമര്‍ശിച്ചത്. സംഘടനയിലെ നേതൃനിരയില്‍ മാറ്റം വരണമെന്നും വനിതാ നിര്‍മാതാക്കളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം പാലിച്ച സംഘടന പക്ഷെ നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പത്രക്കുറിപ്പ് ഇറക്കിയെന്നും സൗന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ സിനിമാ സംഘടനകളുടെ ഇടപെടല്‍ നടന്‍ ഷെയ്ന്‍ നി?ഗത്തിന്റെ പ്രതിച്ഛായയെ എങ്ങനെയാണ് ബാധിച്ചതെന്ന് വ്യക്തമാക്കുകയാണ് സാന്ദ്ര തോമസ്. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഷെയ്‌നിനെതിരെ ചില നീക്കങ്ങള്‍ നടന്നെന്ന് സാന്ദ്ര പറയുന്നു. ബുദ്ധിയുള്ള ആര്‍ക്കും മനസിലാകുന്ന കാര്യമാണ്. എത്രയോ നടന്‍മാര്‍ക്കെതിരെ എന്തെല്ലാം പ്രശ്‌നങ്ങള്‍ വന്നു. ഇതെല്ലാം പൊതുസമൂഹത്തിലേക്ക് എത്താറുണ്ടോ. ഞാന്‍ തന്നെ പരാതികള്‍ കൊടുത്തിട്ടുണ്ട്. ഇതൊന്നും പുറത്തേക്ക് വന്നിട്ടില്ല.…

    Read More »
  • Kerala

    ഉത്രാടപ്പുലരിയില്‍ യാത്രക്കാരെ വലച്ചത് 12 മണിക്കൂര്‍; എയര്‍ ഇന്ത്യ ഡല്‍ഹി- കൊച്ചി വിമാനം പുറപ്പെട്ടു

    ന്യൂഡല്‍ഹി: യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഡല്‍ഹി- കൊച്ചി വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. വിമാനം 12 മണിക്കൂര്‍ വൈകിയാണ് ടേക്ക് ഓഫ് ചെയ്തത്. ഇന്നലെ രാത്രി 8.55നു പുറപ്പടേണ്ട വിമാനം ഇന്ന് രാവിലെ ഒമ്പതിനാണ് പുറപ്പെട്ടത്. വിമാനം വൈകിയതിനാല്‍ ഓണത്തിനു നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കമുള്ള നിരവധി യാത്രക്കാരെ വലച്ചു. രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും വിമാനം പുറപ്പെടാന്‍ വൈകിയതിനാലാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. വിമാനം വൈകാനുള്ള കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ പറഞ്ഞില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഭക്ഷണമോ മറ്റ് സൗകര്യമോ ഒന്നും അധികൃതര്‍ ഒരുക്കി തന്നില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.  

    Read More »
Back to top button
error: