IndiaNEWS

ജീവനക്കാരി ബാങ്കില്‍ കുഴഞ്ഞുവീണ് മരിച്ചു; ജോലി സമ്മര്‍ദ്ദമെന്ന് സഹപ്രവര്‍ത്തകര്‍

ലഖ്‌നൗ: ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ മരണം അമിതമായ ജോലിസമ്മര്‍ദത്തെ തുടര്‍ന്നാണെന്ന ആരോപണം നിലനില്‍ക്കെ, യുപിയില്‍ ജോലിക്കിടെ ബാങ്ക് ജീവനക്കാരി മരിച്ചു. വിഭൂതിഖണ്ഡ് എച്ച്.ഡി.എഫ്.സി ശാഖയിലെ ജീവനക്കാരി സദാ ഫാത്തിമ(45) ആണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചെന്നും റിപ്പോര്‍ട്ട് വന്നശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു. സദയ്ക്ക് ജോലി സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: