Month: September 2024
-
Crime
കൂട്ടുകച്ചവടത്തില്‍ സാമ്പത്തിക ബാധ്യത; പുതുക്കോട്ടയില്‍ അഞ്ചംഗ കുടുംബം കാറില്‍ മരിച്ചനിലയില്‍
ചെന്നൈ: സേലം സ്വദേശികളായ അഞ്ചംഗ കുടുംബത്തെ പുതുക്കോട്ടയ്ക്കടുത്ത് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണു ജീവനൊടുക്കിയതെന്നു വ്യക്തമാക്കുന്ന കത്ത് കാറിനുള്ളില്‍നിന്നു ലഭിച്ചു. ഇവര്‍ വിഷം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്?മോര്‍ട്ടത്തിനായി പുതുക്കോട്ട ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വ്യവസായി മണികണ്ഠന്‍ (50), ഭാര്യ നിത്യ (48), മണികണ്ഠന്റെ അമ്മ സരോജ (70), മക്കളായ ധീരന്‍ (20), നിഹാരിക (22) എന്നിവരാണു മരിച്ചത്. പുതുക്കോട്ട നമനസമുദ്രത്ത് റോഡരികില്‍ ഇന്നലെ രാവിലെ സംശയാസ്പദമായ രീതിയില്‍ കാര്‍ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. കാറിന്റെ വാതില്‍ തകര്‍ത്തു പൊലീസ് നടത്തിയ പരിശോധനയിലാണു കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സേലത്ത് എസ്എം മെറ്റല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്ന മണികണ്ഠന്‍ കൃഷ്ണഗിരി, നാമക്കല്‍ എന്നിവിടങ്ങളില്‍ ചെമ്പുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിയിരുന്നുവെന്നും കൂട്ടുകച്ചവടത്തെ തുടര്‍ന്നു വലിയ സാമ്പത്തിക ബാധ്യത ഉണ്ടായതായും പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.
Read More » -
Crime
എന്‍.എച്ചില്‍ പട്ടാപ്പകല്‍ കാര്‍ തടഞ്ഞ് സ്വര്‍ണക്കവര്‍ച്ച; കൊണ്ടു പോയത് രണ്ടരക്കിലോ, അന്വേഷണം ഊര്‍ജ്ജിതമാക്കി
തൃശൂര്‍ ദേശീയപാതയില്‍ പട്ടാപ്പകല്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്വകാര്യ ബസിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികളെ കുറിച്ച് വ്യക്തതമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്വര്‍ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടരക്കിലോ സ്വര്‍ണമാണ് അക്രമി സംഘം കവര്‍ന്നത്. പീച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാവിലെ 11.15ഓടെ ദേശീയപാത കുതിരാന്‍ കല്ലിടുക്കില്‍ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരില്‍ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറില്‍ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി മുഖം മറച്ചു എത്തിയ സംഘം കവര്‍ന്നത്. രണ്ട് ഇന്നോവ, ഒരു റെനോള്‍ട്ട് എന്നീ കാറുകളിലായാണ് കവര്‍ച്ചാസംഘം എത്തിയത്. സ്വര്‍ണ്ണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണ വ്യാപാരി തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശി അരുണ്‍ സണ്ണിയെയും, സുഹൃത്ത് പോട്ട സ്വദേശി റോജി തോമസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇതിനുശേഷം കാറില്‍…
Read More » -
Kerala
മുന്‍ എം.എല്‍.എ. കെ.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
കാസര്‍കോട്: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഉദുമ മുന്‍ എംഎല്‍എയാണ്. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കെ.കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
Read More » -
Kerala
ഭാര്യയുമായി പിണക്കം, മകനെയും കൂട്ടി ഗള്‍ഫില്‍ പോയി; ഇന്റര്‍പോള്‍ സഹായത്തോടെ തിരിച്ചെത്തിച്ചു
കാസര്‍ഗോഡ്: ഭാര്യയുമായുള്ള പിണങ്ങി രണ്ട് മക്കളില്‍ ഒരാളെ കൂട്ടി ഗള്‍ഫിലേക്ക് പോയ പിതാവിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ മകനൊപ്പം നാട്ടിലെത്തിച്ചു. മകനെ തട്ടിക്കൊണ്ടുപോയതാണെന്നു പറഞ്ഞ് മാതാവ് പൊലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തോടെയാണ് പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. കേസില്‍ അറസ്റ്റിലായ പിതാവിന് ജാമ്യം നല്‍കിയ കോടതി മകനെ മാതാവിനൊപ്പം വിട്ടയച്ചു. മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയാണ് മൂത്തമകന്‍. മാതാവിനൊപ്പം സഹോദരനെ കണ്ടതും അവന്‍ ഓടിയെത്തി കെട്ടിപ്പിടിച്ചും ഉമ്മവച്ചും സ്നേഹം പങ്കിട്ടു. 2022 ല്‍ കഞ്ഞങ്ങാട്ടാണ് സംഭവം. കൊളവയല്‍ സ്വദേശി തബ്ഷീറയാണ് ഭര്‍ത്താവ് കണമരം ഷക്കീറി(40)നെതിരെ പരാതിയുമായെത്തിയത്. ചീമേനി വെള്ളച്ചാല്‍ സ്വദേശിയായ ഷക്കീര്‍ കൊളവയിലിലെ തബ്ഷീറയുടെ വീട്ടിലെത്തി ആറുവയസ്സുള്ള മൂത്തമകനെയും കൂട്ടി പോകുകയായിരുന്നു. സംഭവത്തില്‍ തബ്ഷീറയുടെ പരാതിയിന്മേല്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു കേസ് റജിസ്റ്റര്‍ചെയ്തിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തബ്ഷീറ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തു. അടുത്തമാസം മൂന്നിന് കുട്ടിയെയും പിതാവിനെയും ഹാജരാക്കണമെന്ന്…
Read More » -
Kerala
പന്നികളെ ക്ഷുദ്രജീവിയാക്കാത്തതിന് പിന്നില്‍ ആര്‍.എസ്.എസ്; ആരോപണവുമായി സി.പി.എം. ജില്ലാ സെക്രട്ടറി
പത്തനംതിട്ട: പന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് കേരളം കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തപ്പോള്‍ അതിനെ എതിര്‍ത്തവരാണ് ആര്‍.എസ്.എസുകാര്‍ എന്ന് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. കര്‍ഷകസംഘത്തിന്റെ കോന്നി ഡി.എഫ്.ഒ. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇത് മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണെന്നാണ് അവര്‍ പറയുന്നത്. ഹിരണ്യകശിപു ഭൂമിയെ ചുരുട്ടി കടലില്‍ താഴ്ത്തി. ഭൂമിയെ രക്ഷിക്കുന്നതിന് മഹാവിഷ്ണു വരാഹാവതാരമെടുത്ത് കടലില്‍നിന്ന് തേറ്റകൊണ്ട് ഭൂമിയെ കുത്തി എടുത്തെന്നാണ് പ്രചരിപ്പിക്കുന്ന കഥ. ഭൂമി ചുരുങ്ങുമ്പോള്‍ സമുദ്രവും ചുരുങ്ങുമെന്ന് ഈ മണ്ടന്‍മാര്‍ കരുതണം. ഭൂമിയെ രക്ഷപ്പെടുത്തിയപ്പോള്‍ വരാഹത്തോട് ഭൂമിക്ക് സ്നേഹമുണ്ടായി. അങ്ങനെയാണ് നരകാസുരന്‍ ഉണ്ടായത്. ഇത്തരം കഥകള്‍ അവര്‍ പ്രചരിപ്പിക്കുകയാണ്. 52 വര്‍ഷമായ വനനിയമങ്ങള്‍ മാറ്റിയെഴുതണം. വിദേശ രാജ്യങ്ങളില്‍ സര്‍വേ നടത്തി വനത്തിനുള്ളില്‍ കഴിയുന്ന കടുവ, ആന, പുലി എന്നിവയുടെ കണക്ക് നിജപ്പെടുത്തുന്നുണ്ട്.ബാക്കിയുള്ളവയെ കൊല്ലും. ഇവിടെ കുരങ്ങിനേയും പാമ്പിനേയും ആരാധിക്കുന്നവരാണ്. പാമ്പിനെ തിന്നുന്ന രീതിയാണ് ചൈനയില്‍. പട്ടികളെ കൊല്ലാന്‍പോലും പറ്റില്ല. വിചിത്രമായ രീതിയാണ് നമ്മുടെ രാജ്യത്ത്. വനനിയമം പരിഷ്‌കരിക്കേണ്ടത്…
Read More » -
Crime
യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിലാക്കി; അരുംകൊല മറ്റൊരാളുമായി ബന്ധമെന്ന സംശയത്തില്‍; ഒളിവില്‍ പോയ പ്രതി ജീവനൊടുക്കി
ബംഗളൂരു: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ഒഡിഷയില്‍ ജീവനൊടുക്കി. മുക്തി രഞ്ജന്‍ റോയ് എന്നയാളെയാണ് ഒഡീഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭദ്രക് ജില്ലയില്‍ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ (29) ശരീരമാണ് 30 കഷ്ണങ്ങളാക്കി ബംഗളൂരു വയ്യാലിക്കാവിലെ അപ്പാര്‍ട്‌മെന്റിലെ ഫ്രിഡ്ജില്‍നിന്ന് 21ന് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒളിയിടത്തിലെത്തിയപ്പോഴാണു മുക്തി രഞ്ജനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണ് മഹാലക്ഷ്മി താമസിച്ചിരുന്നത്. മുക്തി രഞ്ജനും മഹാലക്ഷ്മിയും അടുപ്പത്തിലായിരുന്നു. മഹാലക്ഷ്മിയുടെ സഹപ്രവര്‍ത്തകനും ബംഗളൂരുവിലെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായിരുന്നു രഞ്ജന്‍. ബുധനാഴ്ചയാണ് ഇയാള്‍ പാണ്ടി ഗ്രാമത്തിലെ വീട്ടിലെത്തിയത്. ഇരുചക്ര വാഹനത്തില്‍ പുറത്തേക്കു പോകുന്നതു കണ്ടെന്നും നാട്ടുകാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. രണ്ടാഴ്ച മുന്‍പാണു മുക്തി രഞ്ജന്‍ ക്രൂരകൃത്യം ചെയ്തത്. മഹാലക്ഷ്മിയുടെ…
Read More » -
Kerala
താരം 4 നാൾ കൂടി ഒളിവിൽ: സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച, ‘അമ്മ’യും സ്ത്രീ സംഘടനയും തമ്മിലുള്ള പോരിന്റെ ഇരയാണ് താനെന്ന് വാദം
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട രണ്ട് പ്രബല സംഘടനകള്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഇരയാണ് താനെന്ന് സുപ്രീം കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ നടൻ സിദ്ദിഖ്. ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയത് ശരിയായ അന്വേഷണം നടത്താതെയാണെന്നും സിദ്ദിഖ് ആരോപിച്ചു. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മലയാള സിനിമ മേഖലയിലെ രണ്ട് സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തെ സംബന്ധിച്ച് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്ന ‘അമ്മ’യും വുമണ്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ലിയു സി.സി) തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താന്‍ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് ആരോപിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ തന്നെ പ്രതിയാക്കിയത് എന്ന് സിദ്ദിഖ് ആരോപിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് മുന്നോട്ടുവെയ്ക്കുന്ന മറ്റ്…
Read More » -
Kerala
സൂപ്പർ ഹിറ്റ്: മികച്ച ക്ലാസും തുച്ഛമായ ഫീസും, കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ വൻതിരക്ക്
മുഖ്യമന്ത്രി പിണറായി വിജയൻ ഡബിൾ ബെല്ലടിച്ച് തുടക്കമിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകൾ വൻ വിജയത്തിലേയ്ക്ക്. 2 മാസത്തെ യാത്ര പൂർത്തിയാകുമ്പോൾ ഡ്രൈവിംഗ് പഠിക്കാൻ ആവശ്യക്കാർ ഏറെ. ജൂൺ 26 മുതൽ ഇതുവരെ 170 പേരാണ് അഡ്മിഷൻ നേടിയത്. 14,10,100 രൂപ ഫീസ് ഇനത്തിൽ ലഭിച്ചു. ആദ്യ ബാച്ചിൽ നടത്തിയ 40 ടെസ്റ്റുകളിൽ പരാജയപ്പെട്ടത് 7 പേർ മാത്രം. ടെസ്റ്റ് കർക്കശമാക്കിയതോടെ സ്വകാര്യ മേഖലയിലെ വിജയശതമാനം കുറഞ്ഞപ്പോൾ കെഎസ്ആർടിസി നേടിയത് 82.5 ശതമാനം വിജയം. ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം. രണ്ടാം ബാച്ചുക്കാരുടെ ടെസ്റ്റ് ഉടൻ നടക്കും. സംരംഭം വിജയിച്ചതോടെ കൂടുതൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഡ്രൈവിങ് സ്കൂളുകൾ ഇവിടങ്ങളിൽ തിരുവനന്തപുരം, പാറശ്ശാല, ഈഞ്ചക്കൽ, ആറ്റിങ്ങൽ, ആനയറ, ചാത്തന്നൂർ, മാവേലിക്കര, പന്തളം, ചടയമംഗലം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, എടപ്പാൽ, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട്. നിരക്ക് ഹെവി…
Read More » -
Kerala
അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം
ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഓടിച്ച ലോറിയുടെ കാബിന്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കാബിനകത്ത് അര്‍ജുന്റെതെന്ന് സംശയിക്കുന്ന മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ലോറിയുടെ കാബിനില്‍നിന്ന് എസ്ഡിആര്‍എഫ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. 71 ദിവസത്തിന് ശേഷമാണ് കാണാതായ ലോറിയും അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തുന്നത്. അര്‍ജുന്‍ ഓടിച്ച ലോറിയാണെന്ന് ഉടമ മനാഫ് സ്ഥിരികീരിച്ചു. നാവിക സേന മാര്‍ക്ക് ചെയ്ത എല്ലാ ഭാഗത്തും തിരച്ചില്‍ നടത്തിയിന് പിന്നാലെയാണ് ലോറി കണ്ടെത്തിയത്. ജില്ലാ അധികൃതരും എംഎല്‍എയും തിരച്ചിലിന് ഒപ്പമുണ്ടായിരുന്നു. എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയതുമുതല്‍ ജിതിന്‍ ഷിരൂരില്‍ ഉണ്ട്. ”അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം” ജിതിന്‍ പറഞ്ഞു. ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും…
Read More »