Month: September 2024
-
Kerala
മിന്നലിനെ സൂപ്പര്‍ഫാസ്റ്റ് മറികടക്കരുത്, ഓര്‍ഡിനറി ഫാസ്റ്റിന് പിന്നാലെ വന്നാല്‍ മതി; ഉത്തരവിറക്കി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: മിന്നല്‍, സൂപ്പര്‍ ഫാസ്റ്റ് അടക്കമുള്ള ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകള്‍ ഒരു കാരണവശാലും മറികടക്കരുതെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. സൂപ്പര്‍ഫാസ്റ്റ് ഹോണ്‍ മുഴക്കിയാല്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകള്‍ വഴികൊടുക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല കണ്ടക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിവേഗം സുരക്ഷിതമായി നിര്‍ദിഷ്ട സ്ഥലങ്ങളില്‍ എത്തുന്നതിനാണ് കൂടുതല്‍ ടിക്കറ്റ് നിരക്ക് നല്‍കി യാത്രക്കാര്‍ ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ട ബസുകളെ തെരഞ്ഞെടുക്കുന്നതെന്ന് ജീവനക്കാര്‍ മറക്കരുത്. അതുകൊണ്ടു തന്നെ റോഡില്‍, അനാവശ്യ മത്സരം വേണ്ടെന്നും കെഎസ്ആര്‍ടിസി എം ഡി ഉത്തരവില്‍ വ്യക്തമാക്കുന്നു, ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. താഴ്ന്ന ശ്രേണിയില്‍പ്പെട്ട ബസുകള്‍ മിന്നല്‍ അടക്കമുള്ള ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ള ബസുകള്‍ക്ക് വശം നല്‍കാതിരുന്നതും മത്സരിച്ച് മറികടക്കുന്നതുമായ ധാരാളം പരാതികള്‍ ലഭിച്ചിരുന്നു. പരാതി വ്യാപകമായതോടെയാണ്, ‘അമ്മാതിരി ഓവര്‍ടേക്കിങ്’ വേണ്ടെന്ന് കര്‍ശന നിര്‍ദേശവുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് രം?ഗത്തെത്തിയത്.
Read More » -
Kerala
ആംബുലന്‍സിലെത്തി പൂരംകലക്കി; സുരേഷ് ഗോപിക്കെതിരെ പരാതി
തൃശ്ശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദത്തിനുപിന്നാലെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതിയും. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ. സന്തോഷ് കുമാറാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കി. തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനുപിന്നാലെ പ്രശ്നപരിഹാരത്തിന് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നിറങ്ങിയത്. മറ്റുവാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചത്. ആരോഗ്യപ്രശ്നം കാരണമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു. അതേസമയം, റോഡില്‍ മുന്‍ഗണനയും നിയമത്തില്‍ ഇളവും ലഭിക്കുന്ന വാഹനമാണ് ആംബുലന്‍സ്. പരിഷ്‌കരിച്ച മോട്ടോര്‍വെഹിക്കിള്‍ ഡ്രൈവിങ്ങ് റെഗുലേഷന്‍-2017 നിലവില്‍വന്നതോടെ ഇത്തരം വാഹനങ്ങള്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് നിര്‍വചിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങളില്‍ത്തന്നെ ഏതിനാണ് മുന്‍ഗണനയെന്നും വ്യക്തമാക്കുന്നുണ്ട്. മനുഷ്യജീവന്‍ രക്ഷിക്കാനും ആരോഗ്യത്തിന് ഗുരുതരമായി ഹാനി സംഭവിക്കുന്നത് തടയുന്നതിനോ, തീ കെടുത്തുന്നതിനോ ആവശ്യമായ സേവനം തടസ്സപ്പെടാതിരിക്കാനുള്ള വാഹനങ്ങള്‍ക്കാണ്…
Read More » -
Kerala
തൃശൂരിൽ ഇന്ന് പുലർച്ചെ വ്യാപക എ.ടി.എം കവർച്ച; 3 എ.ടി.എംകളിൽ നിന്നായി 65 ലക്ഷം കൊള്ളയടിച്ചു
തൃശൂർ ജില്ലയിലെ 3 എ.ടി.എം കൾ ഇന്ന് (വെള്ളി) പുലർച്ചെ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എ.ടി.എം കളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടമായി. പുലര്‍ച്ചെ 3 മണിക്കും 4 മണിക്കും ഇടയില്‍ കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എംല്‍ നിന്ന് പണം കവര്‍ന്നത്. കവർച്ച സംഘത്തിൽ 4 പേർ ഉണ്ടായിരുന്നു എന്നും വെള്ള കാറിലാണ് ഇവർ എത്തിയതെന്നുമാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബോധ്യമായത്. മുഖംമൂടി ധരിച്ചെത്തിയ ഇവർ ക്യാമറകൾ ഒന്നും നശിപ്പിച്ചിട്ടില്ല. പ്രഫഷനൽ മോഷ്ടാക്കളാണ് കൊള്ള സംഘത്തിനു പിന്നിൽ എന്നാണ് നിഗമനം. എടിഎം മോഷണത്തിൽ കൃത്യമായ ധാരണയുള്ള സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കു. മൂന്ന് വ്യത്യസ്ത പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള എ.ടി.എംകളിലാണ് മോഷണം നടന്നത്. ജില്ലയുടെ അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. പാലിയേക്കര ടോൾ പ്ലാസയിൽ അടക്കം നിരീക്ഷണം…
Read More » -
Kerala
ഗര്‍ഭിണിയായ ഭാര്യയുടെ മരണത്തിൽ ദുരൂഹത, ഭര്‍ത്താവ് അറസ്റ്റില്‍
ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെ ജനാര്‍ദ്ദന (39) യെയാണ് കുമ്പള ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാർ, എസ്ഐ വി കെ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജനാര്‍ദ്ദനയുടെ വിജയതയെ (32) ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് രാത്രി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി എഴുതിയ കുറിപ്പ് ലഭിച്ചിരുന്നു. ഭര്‍ത്താവ് 3 മാസം ഗര്‍ഭിണിയായ തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ജനാർദ്ദനയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിജയതയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ജനാർദ്ദന നിയമപരമല്ലാത്ത മറ്റ് രണ്ട് വിവാഹങ്ങൾ കൂടി നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.…
Read More » -
Crime
ചെളി തെറിപ്പിച്ചതിന് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തു, ഡ്രൈവറുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ചു; പ്രതിഷേധിച്ച് പണിമുടക്കിയ ബസുകള്‍ക്ക് പിഴ ശിക്ഷ
ആലപ്പുഴ: സ്വകാര്യ ബസ് ചെളി തെറിപ്പിച്ചതില്‍ കുപിതനായ യുവാവ് പിന്നാലെ എത്തി ബസിന്റെ ചില്ലിന് കല്ലെറിയുകയും ഡ്രൈവറുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെ എരമല്ലൂര്‍ ജങ്ഷനു സമീപമുണ്ടായ സംഭവത്തില്‍ എഴുപുന്ന തെക്ക് കറുകപ്പറമ്പില്‍ സോമേഷി (40) നെ അറസ്റ്റ് ചെയ്തു. പെട്രോള്‍ കണ്ണില്‍ വീണ ‘മലയാളീസ്’ ബസ് ഡ്രൈവര്‍ വയലാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കൈതത്തറ കെ.ജി. മാത്യു (38) ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. പെട്രോളില്‍ നനഞ്ഞ് ഡ്രൈവര്‍ നില്‍ക്കുമ്പോള്‍ സമീപത്ത് ഉയരപ്പാതയുടെ വെല്‍ഡിങ് അടക്കമുള്ള ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ള യാത്രികര്‍ അലമുറയിട്ടു. നാട്ടുകാര്‍ ഓടിക്കൂടി. ഉടന്‍ സ്ഥലത്തെത്തിയ അരൂര്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ബസിന്റെ മുന്‍ഭാഗത്തെ ചില്ലിന് ചെറിയ പൊട്ടലുണ്ട്. ഡ്രൈവര്‍ക്കു നേരേയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയില്‍നിന്ന് വയലാര്‍ വഴി എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പണിമുടക്കി. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഓട്ടംനിര്‍ത്തിവെച്ച ബസുകളില്‍ 13 എണ്ണത്തിന്…
Read More » -
Crime
മയക്കുഗുളികകള്‍ എഴുതി നല്‍കിയില്ല; പൊന്നാനിയില്‍ ഡോക്ടര്‍ക്ക് നേരെ കത്തി വീശി യുവാവ്
മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കത്തി വീശി യുവാവ്. അമിതശേഷിയുള്ള മയക്കുളികകള്‍ എഴുതി തരണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. ചൊവ്വാഴ്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം. ആശുപത്രി സൂപ്രണ്ട് പൊന്നാനി പൊലീസില്‍ പരാതി നല്‍കി. രാത്രി ആശുപത്രിയിലെത്തിയ യുവാവ് ഗുളിക ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, മനോരോഗ വിദഗ്ധന്റെ കുറിപ്പില്ലാതെ ഇല്ലാതെ ഈ മരുന്നുകള്‍ തരാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതോടെയാണ് യുവാവ് കൈയില്‍ കരുതിയിരുന്ന കത്തി കാണിച്ച് ഭീഷണി മുഴക്കിയത്. കുറച്ചുനേരം ബഹളമുണ്ടാക്കിയതിന് ശേഷം യുവാവ് തിരികെ മടങ്ങി. യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെയെത്താറുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read More » -
Crime
ചാത്തന്‍ സേവയുടെ മറവില്‍ വീട്ടമ്മയെ പേടിപ്പിച്ച് പീഡിപ്പിച്ചു; ഭര്‍ത്താവിന്റെ അപസ്മാര ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയ്ക്ക് സന്താനസൗഭാഗ്യം!
കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ പീഡനം നടത്തിയ ജ്യോത്സ്യന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പൂവരണി സ്വദേശി പുറത്താല പ്രഭാത് ഭാസ്‌കരനെയാ (44) ണ് പാലാരിവട്ടം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ജൂണ്‍ ആറിന് ചക്കരപ്പറമ്പിലെ പ്രഭാതിന്റെ ഓഫീസിലായിരുന്നു സംഭവം നടന്നത്. ഇരകളെ കണ്ടെത്താന്‍ പ്രഭാത് വലവിരിച്ചത് സാമൂഹികമാധ്യമങ്ങള്‍ വഴി. ചാത്തന്‍സേവയടക്കമുള്ള പൂജകളിലൂടെ തനിക്ക് അദ്ഭുത പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഇയാള്‍ വലിയ പ്രചാരണം നടത്തിയിരുന്നു. ഇതു വിശ്വസിച്ച് എത്തിയവരാണ് ഇയാളുടെ വലയില്‍ കുടുങ്ങിയത്. ജ്യോതിഷത്തില്‍ മിടുക്കനാണ് പ്രഭാത് എന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പ്രഭാതിന്റെ ബന്ധുക്കളും ജ്യോതിഷം മേഖലയില്‍ അറിയപ്പെടുന്നവരാണ്. തന്റെ പ്രത്യേക പൂജകള്‍ വഴി പ്രശ്‌നപരിഹാരങ്ങളുണ്ടാകുമെന്ന് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വഴി പ്രഭാത് പ്രചാരണം നല്‍കിയിരുന്നു. അങ്ങനെയാണ് തൃശൂര്‍ സ്വദേശിനിയും പ്രഭാതിനെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന്, ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനു പരിഹാരം കാണാനും കടബാധ്യത മാറ്റാനുമുള്ള വഴി തേടി ഈ വര്‍ഷമാദ്യം ഇവര്‍ പ്രഭാതിനെ കണ്ടു. പ്രശ്‌നങ്ങളൊക്കെ കേട്ടതിനുശേഷം പൂജകള്‍ നടത്താമെന്ന് ഇയാള്‍ വ്യക്തമാക്കി.…
Read More » -
Health
അല്‍പ്പം തൈര് മതി, അര മണിക്കൂറില്‍ താരന്‍ പൂര്‍ണമായും മാറ്റാം; ഉപയോഗിക്കുംതോറും മുടിവളര്‍ച്ചയും കൂടും
താരന്‍ കാരണം ബുദ്ധിമുട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശിരോചര്‍മത്തില്‍ ജലാംശം കുറയുന്നതും, അഴുക്കും പൊടിയും നിറഞ്ഞ കാലാവസ്ഥയും ഒക്കെയാണ് താരന്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. താരന്‍ മാറുന്നതിന് വേണ്ടി നിങ്ങള്‍ പല തരത്തിലുള്ള മാര്‍ഗങ്ങള്‍ പരീക്ഷിച്ച് മടുത്തിട്ടുണ്ടാവും. എന്നാല്‍ ഒരു കാര്യം മനസിലാക്കൂ. താരന്‍ എന്നത് നമുക്ക് ശാശ്വതമായി പരിഹാരം കാണാന്‍ കഴിയുന്ന ഒരു പ്രശ്‌നമല്ല. അതിനാല്‍ത്തന്നെ കൃത്യമായ മുടി സംരക്ഷണം അനിവാര്യമാണ്. താരന്‍ മാറ്റിയില്ലെങ്കില്‍ അത് മുടികൊഴിച്ചില്‍ രൂക്ഷമാക്കുകയും പിന്നീട് ചര്‍മ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. താരനകറ്റാന്‍ പല തരത്തിലുള്ള കെമിക്കല്‍ ട്രീറ്റ്മെന്റുകളുണ്ട്. എന്നിരുന്നാലും വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതാണ് ഉത്തമം. ഇതിനായി എളുപ്പത്തില്‍ തയ്യാറാക്കുന്ന ഒരു ഹെയര്‍ പാക്ക് നോക്കാം. ആവശ്യമായ സാധനങ്ങള്‍ പേരയില – 8 എണ്ണം ചെറിയ ഉള്ളി – 6 എണ്ണം തൈര് – 2 ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം പേരയിലയും ചെറിയ ഉളളിയും തൈര് ചേര്‍ത്ത് നന്നായി അരച്ച്…
Read More » -
Kerala
മെഡി. കോളേജ് അഡൈ്വസറി കമ്മിറ്റി യോഗത്തിലേക്ക് അതിക്രമിച്ചു കയറി; ആശാ ലോറന്‍സിന്റെ അഭിഭാഷകര്‍ക്കെതിരെ കേസ്; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിനെതിരെ നിയമനടപടിക്ക് മകള്‍
കൊച്ചി: എം.എം ലോറന്‍സിന്റെ മകള്‍ ആശയുടെ അഭിഭാഷകര്‍ക്കെതിരെ കളമശ്ശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കളമശ്ശേരി പൊലീസ് കേസടുത്തു. കൃത്യനിര്‍വഹണം തടസപ്പെടുത്തി, അതിക്രമിച്ചുകയറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. അഭിഭാഷകരായ ലക്ഷ്മി പ്രിയ, കൃഷ്ണരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് അഡൈ്വസറി കമ്മിറ്റി യോഗം ചേരുന്നതിനിടെ യോഗത്തിലേക്ക് അതിക്രമിച്ചുകയറിയതിനാണ് കേസെടുത്തത്. അതിനിടെ, ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള അഡൈ്വസറി കമ്മിറ്റി തീരുമാനത്തിനെതിരെ നിയമനട പടിക്ക് ഒരുങ്ങുകയാണ് മകള്‍ ആശ. ആശ വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും. സ്വാധീനത്തിനു വഴങ്ങിയാണ് അഡൈ്വസറി കമ്മിറ്റി തീരുമാനമെടുത്തതെന്നാണ് ആശയുടെ ഇപ്പോഴത്തെ ആരോപണം. ലോറന്‍സിന്റെ മകന്‍ സജീവനാണ് മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടത്. ചികിത്സയിലിരിക്കെ മരണപ്പെട്ടാല്‍ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് എം.എം ലോറന്‍സ് വ്യക്തമാക്കിയിരുന്നതായി രണ്ടു ബന്ധുക്കളും കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരള അനാട്ടമി ആക്റ്റ് പ്രകാരം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ അഡൈ്വസറി കമ്മിറ്റി…
Read More » -
India
എസ്ബിഐ അക്കൗണ്ടില്‍നിന്ന് നഷ്ടമായത് 63 ലക്ഷം രൂപ; വൃദ്ധ ദമ്പതികള്‍ക്ക് 93 ലക്ഷം നല്‍കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടില്‍ നിന്ന് 63 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ എസ്ബിഐയുമായി വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടം നടത്തിയ വൃദ്ധ ദമ്പതികള്‍ക്ക് ഒടുവില്‍ നീതി. നഷ്ടപരിഹാരം സഹിതം 93 ലക്ഷം രൂപ വൃദ്ധ ദമ്പതികള്‍ക്ക് നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. തെലങ്കാനയിലെ വൃദ്ധ ദമ്പതിമാരുടെ അക്കൗണ്ടില്‍ നിന്ന് ഡ്രൈവറാണ് പണം അപഹരിച്ചത്. തുടര്‍ന്ന് ദമ്പതികള്‍ കേസിനു പോയി. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നഷ്ടപരിഹാരം സഹിതം പണം തിരികെ നല്‍കാന്‍ ഉത്തരവായി. അനധികൃത ഇടപാട് അനുവദിച്ചതിനാണ് ബാങ്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. തെലങ്കാന സംസ്ഥാന ഉപഭോക്തൃ കമീഷനും ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനുമാണ് ദമ്പതിമാര്‍ക്ക് അനുകൂലമായി വിധിയെഴുതിയത്. 2017ല്‍ സേവിങ്‌സ് അക്കൗണ്ട് തുടങ്ങി ഇവര്‍ 40 ലക്ഷം നിക്ഷേപിച്ചു. 2019 ലാണ് മൂന്ന് ലക്ഷം മാത്രമേ അക്കൗണ്ടില്‍ ഉള്ളു എന്ന് മനസിലാകുന്നത്. യോനോ എസ്ബി.ഐ ആപ്പും ഫോണും ഉപയോഗിച്ചാണ് ഡ്രൈവര്‍ പണം തട്ടിയത്.പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പണം നഷ്ടമായ…
Read More »