Month: September 2024

  • NEWS

    തൃശൂര്‍ സ്വദേശിനിയായ നഴ്സ് മദീനയില്‍ നിര്യാതയായി

    റിയാദ്: തൃശൂര്‍ നെല്ലായി വയലൂര്‍ ഇടശ്ശേരി ദിലീപിന്റെയും ലീനയുടെയും മകള്‍ ഡെല്‍മ ദിലീപ് (26) മദീനയില്‍ നിര്യാതയായി. മദീനയിലെ അല്‍മുവാസാത്ത് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു. ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണാണ് മരണം. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഡെന്ന ആന്റണി സഹോദരിയാണ്.  

    Read More »
  • India

    കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെന്തില്‍ ബാലാജിക്ക് ജാമ്യം

    ചെന്നൈ: സര്‍ക്കാര്‍ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിക്ക് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നല്‍കിയത്. ജസ്റ്റിസ് എ.എസ്. ഓഖ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. 2011 മുതല്‍ 2015 വരെ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) സര്‍ക്കാരിന്റെ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക്, എഞ്ചിനീയര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്കെതിരായ കേസ്. 2023 ജൂണ്‍ 13നാണ് അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തത ശേഷമായിരുന്നു അറസ്റ്റ്. തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെ അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷം സെന്തില്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു സെന്തില്‍. നിലവില്‍ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് സെന്തില്‍ ബാലാജി. ഫെബ്രുവരി 28ന് മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ബാലാജി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്.…

    Read More »
  • NEWS

    എന്നാ ഒരു മുടിഞ്ഞ ചെലവാ! ഭീമന്‍ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയയ്ക്കാനൊരുങ്ങി ഫിന്‍ലന്‍ഡ് മൃഗശാല

    ഹെല്‍സിങ്കി: കോടികള്‍ മുടക്കി ചൈനയില്‍ നിന്ന് എത്തിച്ച രണ്ട് ഭീമന്‍ പാണ്ടകളെ തിരിച്ചയക്കാന്‍ ഒരുങ്ങി ഫിന്‍ലന്‍ഡ്. പരിപാലന ചെലവ് താങ്ങാനാവാതെയാണ് പാണ്ടകളെ തിരിച്ചയക്കുന്നത്. ഇതിനകം 88 കോടി രൂപ പാണ്ടകള്‍ക്കായി മൃഗശാല ചെലവഴിച്ചു കഴിഞ്ഞു. 2018 ജനുവരിയിലാണ് ലൂമി, പൈറി എന്ന് പേരിട്ട രണ്ട് പാണ്ടകളെ ചൈനയില്‍ നിന്ന് ഫിന്‍ലന്‍ഡിലെ അഹ്താരി മൃഗശാലയിലേക്ക് കൊണ്ടുവന്നത്. പാണ്ടകള്‍ക്ക് സൗകര്യം ഒരുക്കാന്‍ 8 ദശലക്ഷം യൂറോ (ഏകദേശം 74 കോടി രൂപ) മാറ്റിവച്ചു. മൃഗശാല അതോറിറ്റി 1.5 ദശലക്ഷം യൂറോ (ഏകദേശം 14 കോടി രൂപ) ചെലവഴിച്ചു. ഇതുകൂടാതെ മൃഗശാല അധികൃതര്‍ എല്ലാ വര്‍ഷവും സംരക്ഷണ ഫീസും നല്‍കണം. മൃഗസംരക്ഷണത്തിനായി ഫിന്‍ലന്‍ഡ് ചൈനയുമായി സംയുക്ത കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ലൂമിയെയും പൈറിയെയും മൃഗശാലയിലേക്ക് കൊണ്ടുവന്നത്. ആ സമയത്ത് കരാര്‍ ചര്‍ച്ച ചെയ്യാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഫിന്‍ലന്‍ഡ് സന്ദര്‍ശിച്ചിരുന്നു. കരാര്‍ പ്രകാരം 15 വര്‍ഷത്തേക്കാണ് പാണ്ടകളെ കൈമാറിയത്. ചൈനയിലേക്ക് തിരിച്ചയക്കും മുന്‍പ് പാണ്ടകളെ…

    Read More »
  • Kerala

    ‘റാം c/o ആനന്ദി’യുടെ വ്യാജപതിപ്പ്; പൂന്തുറ സ്വദേശി കസ്റ്റഡിയില്‍

    കൊച്ചി: അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ വ്യാജപതിപ്പ് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്‌മാന്‍ കസ്റ്റഡിയില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി. ഡിസി ബുക്സിനാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണ പകര്‍പ്പവകാശം. മറൈന്‍ ്രൈഡവില്‍ നടന്ന ഗുണാകേവ് എക്സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് ‘റാം c/o ആനന്ദി’ എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമായി വില്‍ക്കുന്നതായി കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഇത്തരത്തില്‍ വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായനടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുക്കുന്നത്.  

    Read More »
  • Crime

    വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറി അജ്ഞാതര്‍; തവനൂരില്‍ 17 വിദ്യാര്‍ഥികളെ ‘ടി.സി. കൊടുത്തു വിട്ടു’

    മലപ്പുറം: വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അതിക്രമിച്ചുകയറി അജ്ഞാതര്‍ 17 വിദ്യാര്‍ഥികളെ ‘ടി.സി. നല്‍കി വിട്ടു’. തവനൂരിലെ കേളപ്പന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഈ വര്‍ഷം പുതിയതായി സ്‌കൂളില്‍ച്ചേര്‍ന്ന വിദ്യാര്‍ഥികളെയാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ സ്‌കൂളില്‍നിന്ന് ‘വിടുതല്‍’ ചെയ്തത്. രേഖകള്‍പ്രകാരം ടി.സി. അനുവദിച്ചതോടെ സാങ്കേതികമായി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍നിന്ന് പുറത്തായി. എന്നാല്‍, ആര്‍ക്കെല്ലാമാണ് ടി.സി. അനുവദിച്ചതെന്ന് അധ്യാപകര്‍ അറിയിച്ചിട്ടില്ല. പ്രിന്‍സിപ്പല്‍ വി. ഗോപിയുടെ പരാതിയില്‍ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കയറിയാണ് കുട്ടികളുടെ ടി.സി. പിന്‍വലിച്ചത്. ഒന്നാംവര്‍ഷ പരീക്ഷയുടെ നോമിനല്‍ റോള്‍ പരിശോധനയ്ക്കിടെയാണ് സംഭവം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൊമേഴ്‌സിലെ മൂന്നും ഹ്യുമാനിറ്റീസിലെ രണ്ടും സയന്‍സിലെ പന്ത്രണ്ടും വിദ്യാര്‍ഥികളുടെ ടി.സി.യാണ് പ്രിന്‍സിപ്പല്‍ അറിയാതെ അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രിന്‍സിപ്പലിന്റെ യൂസര്‍ ഐ.ഡി.യും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടി.സി. അനുവദിച്ചത്. ലോഗിന്‍ ചെയ്ത കമ്പ്യൂട്ടര്‍ കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായംതേടി.…

    Read More »
  • Crime

    സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ കാറില്‍ പീഡിപ്പിച്ചു; ഗ്രേഡ് എസ്‌ഐ കസ്റ്റഡിയില്‍

    തൃശൂര്‍: സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ച കേസില്‍ ഗ്രേഡ് എസ്‌ഐ ചന്ദ്രശേഖരന്‍ പൊലീസ് കസ്റ്റഡിയില്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് തൃശൂര്‍ റൂറല്‍ വനിതാ പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥിനി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. ചാപ്പാറ വിനോദസഞ്ചാരകേന്ദ്രത്തിനു സമീപം കാറില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തനിക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങളെ കുറിച്ച് സ്റ്റുഡന്റ് കൗണ്‍സിലറോട് സംസാരിക്കവേയാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ പ്രതിയെ കുറിച്ചുള്ള വിവരം ലഭിക്കുകയും തുടര്‍ന്ന് റൂറല്‍ വനിതാ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ചന്ദ്രശേഖരനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ച പൊലീസ് കഴിഞ്ഞ ദിവസം തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു.

    Read More »
  • Kerala

    മനുഷ്യ സ്‌നേഹത്തിന്റെ മാതൃകയായി മനാഫ്; കുറ്റപ്പെടുത്തലുകള്‍ക്കിടെയും ഉറച്ചുനിന്ന നിശ്ചയദാര്‍ഢ്യം, ഷിരൂരില്‍നിന്നു അര്‍ജുനുമായി എത്തുമ്പോള്‍ വാഴ്ത്തുപാട്ടുമായി സൈബര്‍ പാണന്‍മാര്‍

    കോഴിക്കോട്: ഗാംഗാവാലി പുഴയുടെ ആഴങ്ങളിലേക്ക് അര്‍ജുന്‍ മുങ്ങി താണപ്പോള്‍ അതിലേറെ ആഴത്തിലുള്ള മുറിവാണ് മനാഫ് എന്ന മനുഷ്യന്റെ മനസ്സിനേറ്റത്. സഹോദരനെ പോലെ കണ്ട് സ്നേഹിച്ചയാള്‍ മരണത്തിലേക്ക് നടന്നു നീങ്ങിയ ദു:ഖം ചില്ലറയാല്ലായിരുന്നു മനാഫിനെ വേട്ടയാടിയത്. അതുകൊണ്ട് തന്നെ മനാഫ് മനസ്സില്‍ ഉറപ്പിച്ചിരുന്നു, ഷിരൂരില്‍ നിന്നും ഒരു മടക്കമുണ്ടെങ്കില്‍ അത് അര്‍ജുനുമായി മാത്രം ആവുമെന്ന്. ആ നിശ്ചയ ദാര്‍ഡ്യമാണ് ഇന്നലെ അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്. ഒരു അന്യ സംസ്ഥാനത്തെ സര്‍ക്കാരിനെ പോലും ഞെട്ടിച്ച മനുഷ്യത്വത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ് മനാഫ്. സോഷ്യല്‍ മീഡിയ അര്‍ജുനെ കൊലപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തിയപ്പോഴും മനസ്സ് കരിങ്കല്ലാക്കിയാണ് മനാഫ് പിടിച്ചു നിന്നത്. ജാതിയും മതവും പറഞ്ഞും മുതലാളി കൊലയ്ക്ക് കൊടുത്തെന്ന് പറഞ്ഞും പലരും കുറ്റപ്പെടുത്തി. മൂന്ന് ഘട്ടങ്ങളിലായി 71 ദിവസം നീണ്ട ഷിരൂര്‍ ദൗത്യത്തിന്റെ അനിശ്ചിത നാളുകളില്‍ മനാഫിനെ സമൂഹ മാധ്യമങ്ങളിലൂടെ പലരും അധിക്ഷേപിച്ചിരുന്നു. അര്‍ജുനെ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നടക്കമുള്ള പ്രചാരണങ്ങളുണ്ടായി. ഈ ഘട്ടങ്ങളിലെല്ലാം സംയമനം പാലിച്ച മനാഫ്, മഴയും വെയിലും…

    Read More »
  • NEWS

    ”ജയറാം സിനിമയുടെ സ്‌ക്രിപ്റ്റില്‍ ജഗദീഷ് കൈകടത്തിയത് പ്രശ്നമായി; മുകേഷിന്റെ ഭാര്യയുടെ ചെലവ് കമ്പനിക്ക് വന്നു”

    ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെങ്കിലും കോടികള്‍ ഒഴുക്കി പടം പിടിക്കുന്ന ബോളിവുഡിന് പോലും എത്തി പിടിക്കാന്‍ പറ്റാത്ത ഉയരങ്ങള്‍ മലയാള സിനിമ കീഴടക്കുന്നുണ്ട്. കേരളത്തിലിറങ്ങുന്ന ഭൂരിഭാഗം സിനിമകളും താരങ്ങളും അവരുടെ പ്രകടനങ്ങളും പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയാവുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ചിലപ്പോഴൊക്കെ മലയാള സിനിമയിലെ ഒരു വിഭാഗം ആളുകളുടെ ചില മോശം പ്രവൃത്തികള്‍ ഉയരങ്ങളിലേക്ക് കുതിക്കുന്ന മലയാളം ഇന്റസ്ട്രിയെ പിറകിലേക്ക് വലിക്കുന്നുണ്ട്. അത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ അടുത്തിടെ പുറത്തിറങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെയും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ അഭിനേതാക്കളെ കുറിച്ച് ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ മണക്കാട് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മലയാള സിനിമയിലെ താരങ്ങളില്‍ ചിലര്‍ വീട്ടുകാരെ വരെ സെറ്റിലേക്ക് എത്തിച്ച് നിര്‍മാതാവിന് ചെലവ് കൂട്ടുമായിരുന്നുവെന്ന് രാജന്‍ പറയുന്നു. മലയാള താരങ്ങളെ അപേക്ഷിച്ച് ലാളിത്യവും വിനയവും തമിഴ് താരങ്ങള്‍ക്കാണ് കൂടുതലെന്നും രാജന്‍ പറയുന്നു. ചില അനുഭവങ്ങളും…

    Read More »
  • Kerala

    സിദ്ദീഖിനെ പിടികൂടുന്നതില്‍ അമാന്തമുണ്ടായെന്ന് സംശയം; പൊലീസിനെതിരെ വീണ്ടും സിപിഐ

    തിരുവനന്തപുരം: പൊലീസിനെതിരെ വീണ്ടും സിപിഐ. ബലാത്സംഗ കേസില്‍ സിദ്ദീഖിനെ പിടികൂടുന്നതില്‍ പൊലീസിന് അമാന്തമുണ്ടായെന്ന് സംശയമുണ്ടെന്ന് ജനയുഗം എഡിറ്റോറിയല്‍. സിദ്ദീഖിന്റെ കാര്യത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അതിജീവിതമാര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമനടപടികള്‍ ശക്തമാക്കണം. അന്വേഷണസംഘം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. ‘പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതര്‍ക്ക് നീതി ലഭിക്കണം’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് പൊലീസിനെതിരെ വിമര്‍ശമുന്നയിച്ചിരിക്കുന്നത്. പീഡന പരാതിയില്‍ കഴിഞ്ഞദിവസം മൂന്ന് പ്രമുഖ നടന്മാര്‍ക്കെതിരെ നടപടികളുണ്ടായി. നടനും എംഎല്‍എയുമായ മുകേഷിനെയും നടനും അഭിനേതാക്കളുടെ സംഘടനാഭാരവാഹിയുമായ ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത് വിട്ടയച്ചു. കോടതികള്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതുകൊണ്ടാണ് ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചത്. അതേസമയം മറ്റൊരു നടന്‍ സിദ്ദിഖിന് ജാമ്യം നിഷേധിച്ചെങ്കിലും ഇതെഴുതുന്നതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മരടിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മുകേഷിനെതിരെ ആലുവ സ്വദേശിയായ നടിയുടെ പരാതി. എറണാകുളം നോര്‍ത്ത് പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. എഎംഎംഎയില്‍ അംഗത്വം നല്‍കാനായി ഫ്‌ലാറ്റിലേക്ക്…

    Read More »
  • Kerala

    ‘നീതിയില്ലെങ്കില്‍ നീ തീയാവുക, ആത്മാഭിമാനം ഇത്തിരി കൂടുതലുണ്ട്; അടങ്ങാന്‍ കൂട്ടാക്കാതെ അന്‍വര്‍ വീണ്ടും, വൈകിട്ട് മാധ്യമങ്ങളെ കാണും

    കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്നും പാര്‍ട്ടിക്ക് ഒരുതരത്തിലും വഴങ്ങില്ലെന്നുമുള്ള മുന്നറിയിപ്പുമായി വീണ്ടും പി.വി.അന്‍വര്‍ എം.എല്‍.എ. വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചുകൊണ്ട് ഫെയ്‌സ് ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം നിലപാട് വീണ്ടും കടുപ്പിച്ചിരിക്കുന്നത്. ‘വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്.’നീതിയില്ലെങ്കില്‍ നീ തീയാവുക’എന്നാണല്ലോ. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്’, അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിപിഎമ്മിനെയും സര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചതിനു പിന്നാലെയാണ് അന്‍വര്‍ അപ്രതീക്ഷിത വാര്‍ത്താസമ്മേളനം വീണ്ടും വിളിച്ചിരുക്കുന്നത്. എന്താവും അന്‍വറിന്റെ അടുത്ത തീരുമാനമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനും എതിരെയായിരുന്നു അന്‍വറിന്റെ ആരോപണങ്ങള്‍ ഏറെയും. എഡിജിപി -ആര്‍എസ്എസ് കൂടിക്കാഴ്ചയടക്കം പുറത്തുവന്നത് അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ്. 20-ലധികം ദിവസങ്ങള്‍ക്കുശേഷം കൂടിക്കാഴ്ചയില്‍ എഡിജിപിക്കെതിരെ അന്വേഷണത്തിന്…

    Read More »
Back to top button
error: