KeralaNEWS

തൃശൂരിൽ ഇന്ന് പുലർച്ചെ വ്യാപക എ.ടി.എം കവർച്ച; 3 എ.ടി.എംകളിൽ നിന്നായി 65 ലക്ഷം കൊള്ളയടിച്ചു

തൃശൂർ ജില്ലയിലെ 3  എ.ടി.എം കൾ ഇന്ന് (വെള്ളി) പുലർച്ചെ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എ.ടി.എം കളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടമായി.  പുലര്‍ച്ചെ 3 മണിക്കും 4 മണിക്കും ഇടയില്‍ കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എംല്‍ നിന്ന് പണം കവര്‍ന്നത്.

കവർച്ച സംഘത്തിൽ 4 പേർ ഉണ്ടായിരുന്നു എന്നും വെള്ള കാറിലാണ് ഇവർ എത്തിയതെന്നുമാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബോധ്യമായത്. മുഖംമൂടി ധരിച്ചെത്തിയ ഇവർ ക്യാമറകൾ ഒന്നും നശിപ്പിച്ചിട്ടില്ല. പ്രഫഷനൽ മോഷ്ടാക്കളാണ് കൊള്ള സംഘത്തിനു പിന്നിൽ എന്നാണ് നിഗമനം.

Signature-ad

എടിഎം മോഷണത്തിൽ കൃത്യമായ ധാരണയുള്ള സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കു. മൂന്ന് വ്യത്യസ്ത പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള എ.ടി.എംകളിലാണ് മോഷണം നടന്നത്. ജില്ലയുടെ അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. പാലിയേക്കര ടോൾ പ്ലാസയിൽ അടക്കം നിരീക്ഷണം ശക്തമാക്കി.  അയൽ ജില്ലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

പ്രഫഷനൽ ഗ്യാങ്ങുകളെ കുറിച്ചും മോഷ്ടാക്കൾ സഞ്ചരിച്ച വാഹനത്തെ കുറിച്ചും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്  പാലക്കാട്, കോയമ്പത്തൂർ, കൃഷ്ണഗിരി ജില്ലകളിൽ അലർട്ട് നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ അടുത്തിടെ ഇത്തരത്തിലുള്ള എടിഎം കൊള്ളകൾ നടന്നിരുന്നതായി  പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: