KeralaNEWS

ഗര്‍ഭിണിയായ ഭാര്യയുടെ മരണത്തിൽ ദുരൂഹത, ഭര്‍ത്താവ് അറസ്റ്റില്‍

   ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെ ജനാര്‍ദ്ദന (39) യെയാണ് കുമ്പള ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാർ, എസ്ഐ വി കെ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ജനാര്‍ദ്ദനയുടെ വിജയതയെ (32) ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് രാത്രി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Signature-ad

പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി എഴുതിയ കുറിപ്പ് ലഭിച്ചിരുന്നു. ഭര്‍ത്താവ് 3 മാസം ഗര്‍ഭിണിയായ തന്നെ  നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  ഭർത്താവ് ജനാർദ്ദനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നരവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിജയതയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ജനാർദ്ദന നിയമപരമല്ലാത്ത മറ്റ് രണ്ട് വിവാഹങ്ങൾ കൂടി നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒപ്പം താസിച്ച യുവതികളെ ഒഴിവാക്കിയ ശേഷമാണ് വിജയതയെ ഇയാൾ വിവാഹം കഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: