CultureLIFE

അത്തം പിറക്കും മുന്‍പേ വീട്ടില്‍നിന്ന് ഇവ നീക്കിയിരുന്നെങ്കില്‍…

ന്ന് അത്തമാണ്. ഓണത്തിന് തുടക്കം കുറിച്ച് നാം പൂക്കളം ഇട്ടു തുടങ്ങുന്ന ദിവസം. ഓണക്കാലത്തിന്റെ തുടക്കം പൂക്കളത്തോടെ ആരംഭിക്കുന്നു. അത്തം പിറക്കുന്നതിന് മുന്‍പായി വീട്ടില്‍നിന്നു ചില വസ്തുക്കള്‍ എടുത്തു മാറ്റുന്നതായിരുന്നു അഭികാമ്യമെങ്കിലും ഇനി ചെയ്താലും മതിയാകും. ഇത് ദുഖദുരിതം തീര്‍ക്കാന്‍ സഹായിക്കും. നമുക്ക് എല്ലാവര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കും. എന്തൊക്കെ കാര്യങ്ങളാണ് നാം ഈ രീതിയില്‍ ചെയ്യേണ്ടതെന്നറിയൂ.

വീടിന്റെ മുന്‍ഭാഗം
ഇതില്‍ ആദ്യത്തേത് അത്തത്തിന് മുന്‍പായി, അതായത് സെപ്റ്റംബര്‍ 6ന് മുന്‍പായി കളകളും പുല്ലുമെല്ലാം നീക്കി വാതില്‍ തുറന്ന് ഇറങ്ങുന്ന മുന്‍ഭാഗം വൃത്തിയാക്കി വൈക്കുക. ചാണക വെളളം തളിച്ചോ മഞ്ഞള്‍വെള്ളം തളിച്ചോ ശുദ്ധിയാക്കുക. സാക്ഷാല്‍ മഹാലക്ഷ്മിയെ വരവേല്‍ക്കാന്‍, മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ തിരുമുറ്റം ഒരുക്കി നിര്‍ത്തേണ്ടതാണ്. തുളസിച്ചെടിയുണ്ടെങ്കില്‍ നല്ല രീതിയില്‍ നിര്‍ത്തുക. മുരടിച്ചതെങ്കില്‍ അത് നീക്കി നല്ലത് നടുക.

Signature-ad

അടുക്കളയില്‍
അടുത്തത് വീട്ടിലെ അടുക്കളയില്‍ ധാന്യങ്ങളോ അരിയോ പഴകിയത് ഇരിപ്പുണ്ടെങ്കില്‍ കളയുക. അതായത് ഉപയോഗശൂന്യമായവ ഉണ്ടെങ്കില്‍ അത് കളയുക. കാരണം ഓണം സമ്പത്സമൃദ്ധിയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിനാല്‍ ഐശ്വര്യത്തിനായി ഇക്കാര്യം ചെയ്യുക. വീട്ടില്‍ ധനധാന്യസമൃദ്ധിയുണ്ടാകാന്‍ ഇത് അത്യാവശ്യമാണ്.

ഉണങ്ങിയ ഇലകളും പൂക്കളും
ഉണങ്ങിയ ഇലകള്‍, പഴയ പ്രസാദത്തിലെ പൂക്കള്‍, ഇലകള്‍ എന്നിവയെല്ലാം നീക്കുക. വീട്ടില്‍ ഉണങ്ങിയതോ കരിഞ്ഞതോ ആ പൂക്കളും നീക്കുക. ഇത് പ്രസാദത്തിലേതാണെങ്കിലും ഫ്ളവര്‍വേസിലേണാതെങ്കിലും. ഇതുപോലെ വീട്ടിലെ മാറാല നീക്കം ചെയ്യുക. മാറാല വീട്ടില്‍ പിടിച്ച് കിടക്കുന്നത് നല്ലതല്ല. ഇവയെല്ലാം നീക്കുക. പ്രത്യേകിച്ചും കന്നിമൂല ഭാഗത്ത്. ഇതുപോലെ വീട്ടില്‍ സമ്പത്ത് സൂക്ഷിയ്ക്കുന്ന ഇടം, ഇത് ലോക്കറോ അലമാരയോ എന്താണെങ്കിലും അവയുടെ അടിഭാഗവും മുകള്‍ഭാഗവും വൃത്തിയാക്കുക. ഇതുപോലെ വീടിന്റെ പ്രധാന വാതിലും തുടച്ചു വയ്ക്കുക. ദേവി വരുന്നത് പ്രധാന വാതിലിലൂടെയാണ് എന്നാണ് സങ്കല്‍പം. ഇതിനാല്‍ ഈ ഭാഗം വൃത്തിയാക്കുക.

കരിഞ്ഞ വൃക്ഷങ്ങള്‍
വീടിന്റെ മുന്‍ഭാഗത്ത് കരിഞ്ഞതോ ഉണങ്ങിയതോ ആയ വൃക്ഷലതാദികള്‍ മുറിച്ച് മാറ്റുക. ഇവ വീടിന്റെ തിരുമുന്നില്‍ നില്‍ക്കുന്നത് നല്ലതല്ല. പച്ചപ്പും സമൃദ്ധിയും ഉള്ളവ വയ്ക്കുക. വീട്ടിലെ കേടായ പാത്രങ്ങള്‍ മാറ്റുക. പ്രത്യേകിച്ചും കഴിയ്ക്കുന്നവ. ഇതുപോലെ നിലവിളക്കുകള്‍, അരിപ്പാത്രം എല്ലാം തന്നെ കഴുകിത്തുടച്ച് വൃത്തിയാക്കി വയ്ക്കുക. ഇതും അത്തത്തിന് മുമ്പ് ചെയ്യുക.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: