Month: August 2024

  • Kerala

    കേസ്, പ്രതിഛായ നഷ്ടം, ജില്ലാ നേതൃത്വവുമായി അകല്‍ച്ച; മുകേഷിനെ സിപിഎം കൈവിടുമോ?

    തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തില്‍ മുകേഷ് എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ താരത്തെ സി.പി.എം. കൈവിട്ടേക്കും. മുകേഷിന് നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ അറസ്റ്റിലേക്ക് പോകുന്ന സാഹചര്യമുണ്ടാകും. നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരെ കേസെടുത്തതിന് സമാനമായ സാഹചര്യമാണ് മുകേഷും അഭിമുഖീകരിക്കുന്നത്. നിലവില്‍ പരസ്യമായി മുകേഷിനെ തള്ളിപ്പറയില്ലെങ്കിലും താരത്തിനെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പിന്തുണച്ച് രംഗത്ത് വരേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെന്നാണ് വിവരം. കേസിന്റെ പശ്ചാത്തലത്തില്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടി വരുമോ എന്നുള്ളതാണ് രാഷ്ട്രീയ എതിരാളികള്‍ ഉറ്റുനോക്കുന്നത്. നിലവില്‍ രാജിവെക്കാന്‍ മുകേഷിനോട് പാര്‍ട്ടി ആവശ്യപ്പെടില്ല. പകരം രാജി ആവശ്യത്തെ കോണ്‍ഗ്രസ് എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പള്ളിക്കും എം. വിന്‍സന്റിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രതിരോധിക്കുന്നത്. ആരോപണങ്ങളും കേസും വന്നപ്പോളും ഇരുവരും രാജിവെച്ചിരുന്നില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ചൂണ്ടിക്കാണിച്ചത്. പക്ഷെ മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടാകുന്നതിന് മുന്നെ ഒരു തീരുമാനം പാര്‍ട്ടി കൈക്കൊള്ളും. നിലവില്‍ കൊല്ലത്തെ പാര്‍ട്ടി നേതൃത്വവുമായി മുകേഷ് അത്ര നല്ല ബന്ധത്തിലല്ല. പാര്‍ട്ടിയുമായി…

    Read More »
  • Crime

    ഏറ്റവും ഗൗരവം സിദ്ദിഖിനെതിരായ വെളിപ്പെടുത്തല്‍; നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അറസ്റ്റ്

    തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ ഏറ്റവും ഗൗരവമേറിയതാണു നടന്‍ സിദ്ദിഖിനെതിരെയുള്ളത്. ചൊവ്വാഴ്ച വൈകിട്ടാണു സിദ്ദിഖിനെതിരെ ഡിജിപിക്ക് ഇമെയില്‍ വഴി യുവനടി പരാതി അയച്ചത്. പീഡനം നടന്ന ഹോട്ടല്‍, മ്യൂസിയം പൊലീസ് സ്റ്റേഷന്റെ പരിധിയിലായതില്‍ കേസ് അവിടെ രജിസ്റ്റര്‍ ചെയ്തു. ഇവിടത്തെ വനിതാ എസ്‌ഐ: എന്‍.ആശാചന്ദ്രനെ അന്വേഷണ സംഘത്തിലുള്‍പ്പെടുത്തി. സിദ്ദിഖിനെതിരെ വിശദമായ പരാതിയും മൊഴിയും യുവനടി നല്‍കിയതോടെയാണ് ബലാല്‍സംഗക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. വരുംദിവസങ്ങളില്‍ ചോദ്യംചെയ്യുമ്പോള്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സിദ്ദിഖിന് അറസ്റ്റ് നേരിടേണ്ടി വരും. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ താന്‍ പീഡനത്തിനിരയായതെന്നു നടി പൊലീസിനോടു വെളിപ്പെടുത്തി. അന്നു തനിക്ക് 21 വയസ്സായിരുന്നു. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച വേളയിലാണ് അദ്ദേഹത്തെ കണ്ടത്. തന്റെ മകന്‍ അഭിനയിക്കുന്ന തമിഴ് സിനിമയില്‍ അവസരം നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പിറ്റേന്ന് ഹോട്ടലിലേക്കു വരാന്‍…

    Read More »
  • Crime

    ആശുപത്രിപരിസരത്ത് 14-കാരിയെ ബലാത്സംഗംചെയ്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; രാജസ്ഥാനില്‍ 2 പേര്‍ അറസ്റ്റില്‍

    ജയ്പുര്‍: കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് വനിതാ ഡോക്ടര്‍ ക്രൂമായി ബലാത്സത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കനക്കുന്നതിനിടെ രാജസ്ഥാനില്‍നിന്നും സമാനമായ വാര്‍ത്ത. ജോധ്പുരിലെ സര്‍ക്കാര്‍ ആശുപത്രി പരിസരത്തുവെച്ച് 14-കാരി ക്രൂര ബലാത്സംഗത്തിനിരയായി. തുടര്‍ന്ന് അക്രമികള്‍ കുട്ടിയെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെയാണ് രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു. പോലീസ് പറയുന്നത്: അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് ഇരിക്കുകയായിരുന്നു. ഒറ്റക്കിരിക്കുന്ന പെണ്‍കുട്ടിയുടെ അരികിലേക്ക് ആശുപത്രിയിലെ ജീവനക്കാരായ രണ്ടുപേര്‍ എത്തുകയും സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയുടെ പിന്‍ഭാഗത്തുള്ള ബയോ മെഡിക്കല്‍ വേസ്റ്റ് തള്ളുന്ന ഇടത്തേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം വീടുവിട്ടിറങ്ങിയെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതായി പ്രതാപ് നഗര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ കുമാര്‍…

    Read More »
  • India

    കേന്ദ്രത്തിന്റെ ഓണസമ്മാനം; പാലക്കാട്ട് 3806 കോടി ചെലവില്‍ വ്യവസായ സ്മാര്‍ട് സിറ്റി, 51,000 പേര്‍ക്ക് ജോലി

    ന്യൂഡല്‍ഹി: പാലക്കാട്ട് വ്യവസായ സ്മാര്‍ട് സിറ്റി തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മില്‍ ബന്ധിച്ച് സ്ഥാപിക്കുന്ന 12 സ്മാര്‍ട്ട് സിറ്റികളില്‍ ഒന്നാണ് പാലക്കാട്ട് വരുക. 3806 കോടി രൂപയാണ് പാലക്കാട്ടെ പദ്ധതിക്കായി മുടക്കുക. ഇതിലൂടെ 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പാലക്കാട് പുതുശ്ശേരിയിലാണ് സ്മാര്‍ട് സിറ്റി വരുക. സേലം-കൊച്ചി ദേശീയപാതയോട് ചേര്‍ന്നാണിത്. ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുരപാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യുപിയിലെ ആഗ്ര, പ്രയാഗ്രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിലെ ഒര്‍വാക്കല്‍, കൊപ്പാര്‍ത്തി, രാജസ്ഥാനിലെ ജോധ്പുര്‍പാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാര്‍ട് സിറ്റികള്‍ വരുന്നത്. ആകെ 28,602 കോടി രൂപയാണ് ചെലവ്. വികസിത് ഭാരത് പദ്ധതി പ്രകാരമാണ് വ്യവസായ സ്മാര്‍ട് സിറ്റികള്‍ വരുന്നത്. ഇതിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.…

    Read More »
  • NEWS

    ”ഗര്‍ഭിണിയായ സമയത്തും ഉപദ്രവിച്ചു, പ്രതീക്ഷകള്‍ വെറുതെയായി; എന്റ മോന്‍ ശരിയല്ലെന്നും എനിക്കറിയാമെന്ന് അദ്ദേഹത്തിന്റെ അച്ഛനും പറഞ്ഞു”

    മുകേഷിനെതിരെ സിനിമാ രംഗത്തുനിന്നും കൂടുതല്‍ പരാതികള്‍ ഉയരുമ്പോള്‍ നടനെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യഭാര്യസരിത നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. നടന്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന സമയത്താണ് സരിത ഗുരുതരമായ വെളിപ്പെടുത്തലുകളുമായി എത്തിയത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ല. സ്ത്രീവിഷയങ്ങളാണ് പിരിയാനുള്ള പ്രധാനകാരണം. മദ്യപാനവും ഗാര്‍ഹിക പീഡനവും പതിവായിരുന്നെന്നും സരിത പറയുന്നു. ”ഞാനനുഭവിച്ച കാര്യങ്ങള്‍ എനിക്ക് പറയാന്‍ നാണക്കേടായിരുന്നു.. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ സിനിമയിലഭിനയിച്ചിട്ടുണ്ട്.. സിനിമയില്‍ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്.. ജീവിതത്തില്‍ അതെല്ലാം സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു. പുറത്തു പറയാനും മടിയായിരുന്നു. മാധ്യമങ്ങളില്‍ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ട് വിളിക്കുമ്പോള്‍ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു.. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാന്‍.. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാന്‍ ഓണത്തിനൊക്കെ ഞങ്ങള്‍ ആഹ്ലാദമഭിനയിച്ച് ഫോട്ടോസെടുക്കും.. ഈ കുടുംബപ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചു. എന്റെ അച്ഛന്‍…

    Read More »
  • Crime

    വിവാഹദിവസം രാവിലെ വരന്‍ ജീവനൊടുക്കി; ദാരുണസംഭവം കൊണ്ടോട്ടിയില്‍

    മലപ്പുറം: കരിപ്പൂരില്‍ വിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ ശുചിമുറിയില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ കയറിയതിന് ശേഷം ജിബിന്‍ വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. വിദേശത്താണ് ജിബിന്‍ ജോലി ചെയ്യുന്നത്. നാട്ടിലെത്തിയിട്ട് നാലു ദിവസമേ ആയിട്ടുള്ളൂ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

    Read More »
  • Movie

    ലൈംഗീകവിവാദത്തില്‍ നിലതെറ്റി ചലച്ചിത്ര വ്യവസായം; മഞ്ജുവിന്റേയും മീരയുടേയും ഭാവനയുടേയും ചിത്രങ്ങള്‍ക്ക് കളക്ഷനില്ല, റിലീസുകള്‍ മാറ്റുന്നു, തീയേറ്ററുകളിലും ശൂന്യത

    കൊച്ചി: 2024-ന്റെ തുടക്കത്തില്‍ ബോക്‌സോഫീസ് കളക്ഷനില്‍ സര്‍വകാല റേക്കോര്‍ഡിട്ട മലയാള സിനിമയില്‍ വീണ്ടും ആളില്ലാക്കാലം. നുണക്കുഴി, വാഴ എന്നീ രണ്ട് സിനിമകളെ മാറ്റിനിര്‍ത്തിയാല്‍, ജൂലായിലും ആഗസ്റ്റിലുമായി ഇറങ്ങിയ സിനിമകളില്‍ 90 ശതമാനവും ഒരാഴ്ചപോലും തീയേറ്റില്‍ തികച്ചില്ല. മിനിമം പത്തുപേര്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പല ഷോകളും മുടങ്ങുകയാണ്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ പല റിലീസുകളും മാറ്റുകയാണ്. എക്കാലവും കാലാവസ്ഥയോടും, സാമൂഹിക സാഹചര്യങ്ങളോടും ചേര്‍ന്ന് കിടക്കുന്നതാണ് വിനോദ വ്യവസായവും. പ്രളയവും, ദുരന്തങ്ങളുമൊക്കെ തീയേറ്റര്‍ കളക്ഷനെയും ബാധിക്കും. വയനാട് ദുരന്തം മലയാള സിനിമയുടെ കളക്ഷനെയും ബാധിച്ചിരുന്നു. ഇതോടെ പല റിലീസുകളും മാറ്റി. ഇപ്പോള്‍ ഹേമകമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് താരങ്ങള്‍ അപഹാസ്യരായി നില്‍ക്കുന്നതും, മൊത്തതില്‍ സിനിമാ കളക്ഷനെ ബാധിക്കുന്ന ഘടകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 2024-ലെ ആദ്യ അര്‍ധവര്‍ഷം മലയാള സിനിമയെ സംബന്ധിച്ച് ഒരു ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷമാണ്. മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു എന്നീ ചിത്രങ്ങള്‍ നൂറുകോടിക്ക് മുകളില്‍പോയി. ആദ്യ ആറു മാസത്തിനുള്ളില്‍ മലയാള സിനിമയുടെ ബോക്‌സ്…

    Read More »
  • Crime

    ‘അന്നേ ദിവസം ഭര്‍ത്താവുമായി വഴക്കിട്ടു; കണ്ണിന്റെ മേലേയും കഴുത്തിന്റെ താഴെയും അടിയേറ്റ പാടുകള്‍’; ആസിയയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

    ആലപ്പുഴ: നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം. 22കാരിയായ ആലപ്പുഴ ലജ്നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയെയാണ് കഴിഞ്ഞ ഞായറാഴച കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഭര്‍ത്താവുമായി ഉണ്ടായ പ്രശ്നങ്ങളാണ് ആസിയ ജീവനൊടുക്കിയതെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. എട്ടുമാസം മുന്‍പാണ് ആസിയയുടെ പിതാവ് കാന്‍സര്‍ മൂലം മരിച്ചത്. എന്നാല്‍ ആസിയ സന്തോഷവതിയായിരുന്നെന്നും പിതാവ് മരിച്ചതിന്റെ സങ്കടത്തില്‍ നിന്നെല്ലാം മോചിതയായിരുന്നെന്നും കുടുംബം പറയുന്നു. സംഭവദിവസം മുനീറുമായി വഴക്കുണ്ടായതായും ആസിയയുടെ മാതാവ് പറയുന്നു. ‘മരിക്കാനായുള്ള പ്രശ്‌നങ്ങള്‍ ഒന്നും അവള്‍ക്കില്ലായിരുന്നു. സത്യമെന്താണെന്ന് മാത്രം അറിഞ്ഞാല്‍ മതി’യെന്ന് ആസിയയുടെ ഉമ്മ പറയുന്നു. ‘കണ്ണിന്റെ മേലേയും താടിക്കും താഴെയെല്ലാം അടിയേറ്റ പാടുകളും മുറിവുകളും ഉണ്ട്.…

    Read More »
  • Local

    10,000 രൂപയ്ക്ക് അമ്മ പിഞ്ചുകുഞ്ഞിനെ വിറ്റു; കൈമാറിയത് സീരിയല്‍ നടിക്കും ഭര്‍ത്താവിനും

    വയനാട്: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് 10,000 രൂപയ്ക്ക് തിരുവനന്തപുരം സ്വദേശികള്‍ക്കു വിറ്റു. വില്‍പ്പനയ്ക്ക് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ആശാവര്‍ക്കര്‍, കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാര്‍ എന്നിവര്‍ക്കെതിരേ വൈത്തിരി പോലീസ് കേസെടുത്തു. വയനാട്ടില്‍നിന്ന് ഓഗസ്റ്റ് 11-നാണ് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ആശാവര്‍ക്കറെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വൈത്തിരി പോലീസ് മാതാവിനെയും കുഞ്ഞിനെയും ഞായറാഴ്ച വയനാട്ടിലെത്തിച്ചു. കുട്ടി സി.ഡബ്‌ള്യു.സി.യുടെ സംരക്ഷണയിലാണ്. പൊഴുതന പഞ്ചായത്തിലെ പിണങ്ങോട് ഊരംകുന്നില്‍ താമസിക്കുന്ന യുവതിയുടെ രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് വിറ്റത്. ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് 18-ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (സി.ഡബ്‌ള്യു.സി.)ക്ക് റിപ്പോര്‍ട്ട് നല്‍കി. സി.ഡബ്‌ള്യു.സി. ചെയര്‍മാന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് കുട്ടിയെയും മാതാവിനെയും തിരുവനന്തപുരത്തു നിന്ന് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സീരിയല്‍ നടി മായ സുകു, ഭര്‍ത്താവ് സുകു എന്നിവര്‍ക്കാണ് കുഞ്ഞിനെ കൈമാറിയത്. ദമ്പതിമാരോട് വൈത്തിരി പോലീസ്…

    Read More »
  • Crime

    42കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍; ആലപ്പുഴയിലെ 32കാരിയുടെ പക ഫോണ്‍വിളി കുറഞ്ഞപ്പോള്‍

    ആലപ്പുഴ: സ്ത്രീയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഇടുക്കി സ്വദേശിനിയായ യുവതിക്കെതിരെ കേസ്. സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട 42കാരിയുടെ നഗ്‌നചിത്രങ്ങളാണ് 32കാരിയായ യുവതി പ്രചരിപ്പിച്ചത്. ഇടുക്കി കട്ടപ്പന സ്വദേശിനിയായ യുവതിക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ 42കാരിയുടെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ആറ് വര്‍ഷം മുമ്പ് 42കാരിയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ സമൂഹമാദ്ധ്യമം വഴി പരിചയപ്പെടുകയും പിന്നീട് സ്വവര്‍ഗാനുരാഗത്തിലാകുകയുമായിരുന്നു. ഫോണിലൂടെയുള്ള നിരന്തര സംസാരം വര്‍ദ്ധിച്ചതോടെ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് പറഞ്ഞ് ആലപ്പുഴക്കാരി പിന്നീട് ബന്ധം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ പക തോന്നി ആലപ്പുഴയിലെ വീട്ടിലെത്തിയ യുവതി ബഹളമുണ്ടാക്കി. തുടര്‍ന്ന് ഫോണില്‍ സൂക്ഷിച്ചിരുന്ന 42കാരിയുടെ നഗ്നചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വവര്‍ഗാനുരാഗ ബന്ധത്തെക്കുറിച്ച് ബന്ധുക്കള്‍ അറിഞ്ഞതിന്റെ വിഷമത്തില്‍ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസെത്തി കതക് ചവിട്ടിപ്പൊളിച്ചാണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തറിഞ്ഞത്.…

    Read More »
Back to top button
error: